വ ഴി തെറ്റുന്ന വിദ്യാര്‍ത്ഥികള്‍ക്ക് 'പുതുമയുടെ പുതിയ ലോകം' സമ്മാനിച്ച് ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍ ഒരുക്കിയ ഹൃസ്വചിത്രം പ്രകാശനം ചെയ്തു. ചട്ടഞ്ചാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയായ ഗോകുല്‍ എന്‍. നായര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത 'പുതുമയുടെ പുതിയ ലോകം' എന്ന ഹ്രസ്വചിത്രത്തിന്റെ പ്രകാശനം കഴിഞ്ഞ ദിവസം ചലച്ചിത്രതാരങ്ങളായ വിഷ്ണു നമ്ബ്യാര്‍, ശ്രീവിദ്യ നായര്‍, ഗായകന്‍ രതീഷ് കണ്ടടുക്കം എന്നിവര്‍ ചേര്‍ന്ന് നിര്‍വ്വഹിച്ചു. കലാലയങ്ങളില്‍ പെരുകിവരുന്ന ലഹരിക്കെതിരെ ചട്ടഞ്ചാല്‍ സ്‌കൂളിലെ ഒരുകൂട്ടം വിദ്യാര്‍ത്ഥികളാണ് ഷോര്‍ട്ട് ഫിലിം ഒരുക്കിയത്.
Tags:
KERALA