മടവൂർ ഗ്രാമ പഞ്ചായത്തിനെ കൊടുവള്ളി ആർ.ടി.ഒ പരിധിയിൽ നിന്നും നന്മണ്ടയിലേക്ക് മാറ്റാനുള്ള നീക്കത്തിനെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കാൻ മടവൂർ ഗ്രാമ പഞ്ചായത്ത് വിളിച്ച ചേർത്ത സർവകക്ഷി യോഗത്തിൽ തീരുമാനമായി.
ആർ.ടി.ഒ മാറ്റത്തിന്റെ പ്രാരംഭ ഘട്ടത്തിൽ തന്നെ പഞ്ചായത്ത് ബോർഡ് ഏകകണ്ഡമായി തീരുമാനമെടുത്ത് അധികാരികൾക്ക് സമർപ്പിച്ചിരുന്നുവെങ്കിലും അനുകൂല തീരുമാനം ഉണ്ടാവാത്ത സാഹചര്യത്തിലാണ് ഇത്തരം പ്രക്ഷോഭത്തിന് നേതൃത്വം നൽകാൻ തീരുമാനിച്ചത്.
അതിൻ്റെ ഭാഗമായി ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ സെപ്റ്റംബർ 22 ന് ശനിയാഴ്ച്ച ആർ.ടി.ഓഫീസിനു മുമ്പിൽ ധർണ സംഘടിപ്പിക്കാൻ തീരുമാനിച്ചു. ഇത് സംബന്ധിച്ച യോഗത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റിയാസ് ഖാൻ അധ്യക്ഷത വഹിച്ചു.
ബ്ലോക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് ശശി ചക്കാലക്കൽ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അലിയ്യ് മാസ്റ്റർ, വിവിധ രാഷ്ട്രീയ പാർട്ടികളെ പ്രധിനിതികരിച് പി കോരപ്പൻ മാസ്റ്റർ (സി.പി. ഐ.എം), പി.കെ സുലൈമാൻ മാസ്റ്റർ (കോൺഗ്രസ്), പി.കെ കുഞ്ഞിമൊയ്തീൻ മാസ്റ്റർ(മുസ്ലിം ലീഗ്), ഭാസ്കരൻ മാസ്റ്റർ (ബി.ജെ.പി), മൊയ്‌ദീൻ ഷാ (സി.പി.ഐ), യു.പി അസീസ് മാസ്റ്റർ, ആരാമം കോയ, ടി.കെ അബൂബക്കർ, ടി.കെ പുരുഷോത്തമൻ, സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ അസീസ് മാസ്റ്റർ, രാജൻ കുന്നത്ത് , പ്രകാശൻ പരനിലം, റസാഖ് ഇടയാടിപ്പോയിൽ, മുനീർ പുതുക്കുടി, രാജേഷ് എരവന്നൂർ , സലാം കൊട്ടക്കാവയൽ എന്നിവർ സംസാരിച്ചു.
വി.സി ഹമീദ് മാസ്റ്റർ സ്വാഗതവും ഷംസിയ മലയിൽ നന്ദിയും പറഞ്ഞു.