Trending

NIOS ഓപ്പൺ സ്കൂളിംഗ് പരീക്ഷയ്ക്കുള്ള രജിസ്‌ട്രേഷൻ നീട്ടി



ന്യൂ ഡൽഹി: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പൺ സ്കൂളിംഗ് (NIOS) നടത്തുന്ന പരീക്ഷയുടെ രജിസ്‌ട്രേഷനുള്ള  സമയം നീട്ടി.

കേന്ദ്ര മാനവ വിഭവശേഷി മന്ത്രി പ്രകാശ് ജാവേദ്കറാണ് ഇതുസംബന്ധിച്ചുള്ള നടപടി സ്വീകരിച്ചത്. 2019 ഏപ്രിലിൽ  നടക്കുന്ന  പരീക്ഷയുടെ രജിസ്‌ട്രേഷൻ ഇപ്പോൾ ഒക്ടോബർ 15, 2018 വരെ നീട്ടിയിട്ടുണ്ട്.

പ്രളയക്കെടുത്തി കാരണം  പരീക്ഷയ്ക്ക്  രജിസ്റ്റർ ചെയ്യാൻ സാധിക്കാത്ത കേരളത്തിൽ നിന്നുള്ള  വിദ്യാർത്ഥികൾക്ക് ഇത് പ്രയോജനം ചെയ്യും.
Previous Post Next Post
3/TECH/col-right