Trending

'നോ ഹോംവര്‍ക്ക്' രാജ്യത്തെ എല്ലാ സ്‌കൂളുകള്‍ക്കും ബാധകം



ഹോം വര്‍ക്ക് ചെയ്യിക്കുന്ന സ്‌കൂളുകള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന നിര്‍ദേശം രാജ്യത്തെ എല്ലാ സ്‌കൂളുകള്‍ക്കും ബാധകമെന്ന് മദ്രാസ് ഹൈക്കോടതി.

ചട്ടപ്രകാരം ഒന്ന്, രണ്ട്, മൂന്ന് ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് ഹോം വര്‍ക്ക് നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് എല്ലാ ബോര്‍ഡിന് കീഴിലുള്ള സ്‌കൂളുകള്‍ക്കും ബാധകമാണ്. ഇത് സി.ബി.എസ്.ഇയ്ക്ക് മാത്രം ബാധകമെന്ന കാര്യം ശരിയല്ല. ഉത്തരവ് പാലിക്കാത്ത സ്‌കൂളുകള്‍ക്ക് നേരെ ബോര്‍ഡുകള്‍ നടപടി എടുത്തില്ലെങ്കില്‍  കോടതിയലക്ഷ്യത്തിന് നിയമ നടപടി നേരിടേണ്ടിവരുമെന്നും കോടതി ഓര്‍മ്മിപ്പിച്ചു.


2016 മുതല്‍ നിയമം പ്രാബല്യത്തിലുണ്ടായിരുന്നെങ്കിലും സ്‌കൂളുകള്‍ ഇത് പാലിക്കുന്നുണ്ടായിരുന്നില്ല. എന്‍.സി.ഇ.ആര്‍.ടി (നാഷണല്‍ കൗണ്‍സില്‍ ഓഫ് എജ്യുക്കേഷണല്‍ റിസര്‍ച്ച് ആന്റ് ട്രെയിനിങ്) പുസ്തകങ്ങള്‍ മാത്രമേ സ്‌കൂളുകളില്‍ പഠിപ്പിക്കാവൂ എന്ന ഉത്തരവ് പ്രകാരം 2016 ലാണ് സി.ബി.എസ്.ഇ 'നോ ഹോം വര്‍ക്ക് റൂള്‍' പുറത്തിറക്കിയത്.

അഭിഭാഷകനായ എം പുരുഷോത്തമന്‍ സമര്‍പ്പിച്ച ഹര്‍ജി മദ്രാസ് ഹൈക്കോടതി വീണ്ടും പരിഗണനയ്‌ക്കെടുത്തപ്പോഴാണ് ഇക്കാര്യം വ്യകതമാക്കിയത്
Previous Post Next Post
3/TECH/col-right