കൊടുവള്ളി:പ്രളയ ദുരന്തമുണ്ടായ  വയനാട്ടിലെ പൊഴുതന  ഗ്രാമ പഞ്ചായത്തിലൂടെ മുട്ടാഞ്ചേരി ഹസനിയ എ യു പി സ്കൂൾ വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും നടത്തിയ സാന്ത്വന യാത്ര ഏറെ ശ്രദ്ധേയമായി .ഉരുൾപൊട്ടലിലും വെള്ളപ്പൊക്കത്തിലും ഒറ്റപ്പെട്ടു പോയ അച്ചൂർ ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥികൾക്ക് ആശ്വാസം നൽകുന്നതിനും പഠന മേശകളും കസേരകളും മറ്റ് പഠന സാമഗ്രികളും വിതരണം ചെയ്യുന്നതിനും ഉരുൾപൊട്ടലിൽ നടുങ്ങിപ്പോയ കുരുന്നുകൾക്ക്  ആശ്വാസമേകുന്നതിനു മാണ് എം എൽ എ കാരാട്ട് റസാഖിന്റെയും മടവൂർ പഞ്ചായത്ത് പ്രസിഡന്റ് വി.സി അബ്ദുൽ ഹമീദ് മാസ്റ്ററുടെയും നേതൃത്വത്തിൽ പൂർവ്വ വിദ്യാർത്ഥികളും മാതൃസമിതി ഭാരവാഹികളൂം ഉൾപ്പെട്ട  സംഘം അച്ചൂരിലെത്തിയത്.സ്കൂൾ ലീഡറും ഗായികയുമായ ഷഹാന തസ്ലിയുടെയും   പിടിഎ കമ്മറ്റി അംഗമായ ഷൈജു മടവൂരിന്റെയും  ഒപ്പന പരിശീലകനും ഉറുദു അധ്യാപകനുമായ മൊയി നുദ്ദീൻ മാസ്റ്ററുടെയും ഇമ്പമാർന്ന ഗാനങ്ങൾ ദുഃഖം തളം കെട്ടി നിൽക്കുന്ന വിദ്യാർത്ഥികളുടെ മുഖത്തു സന്തോഷം നിറച്ചു .പഠനമേശകളും കസേരകളും കുടകളും ബാഗുകളും പുസ്തകങ്ങളും ഉൾകൊള്ളുന്ന കിറ്റ് വിതരണോദ്ഘാടനം കാരാട്ട് റസാഖ് എം എൽ എ സ്കൂൾ ഹെഡ്മിസ്ട്രസ് രജനി ടീച്ചർക്ക് കൈമാറി നിർവഹിച്ചു.

പൊഴുതന ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ ജയിംസ് മങ്കുട്ടേൽ അധ്യക്ഷത വഹിച്ചു - മടവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിസി അബ്ദുൽ ഹമീദ് മാസ്റ്റർ, വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി  ചെയർമാൻ വി.സി.റിയാസ് ഖാൻ ,കൊടുവള്ളി എ.ഇ. ഒ മുരളീകൃഷ്ണൻ, ബി.പി.ഒ മെഹറലി, പി.ടി.എ പ്രസിഡന്റ് എ പി യൂസുഫലി, ഹെഡ്മാസ്റ്റർ ചോലക്കര മുഹമ്മദ്, മാതൃസമിതി പ്രസിഡന്റ് പ്രിയ,  പൂർവ്വ വിദ്യാർത്ഥി പ്രസിഡൻറ് എ.രഘു, സ്റ്റാഫ് സെക്രട്ടറി പി .വിപിൻ ,വി കെ സുബൈർ, ശിവരാമൻ, ഷംസുദ്ദീൻ,നസ്റിൻ എന്നിവർ സംസാരിച്ചു.

പ്രിൻസിപ്പൽ മുഹമ്മദ് ശാഫി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ഷാനവാസ് ഖാൻ നന്ദിയും പറഞ്ഞു -പി എം ഫൈസലിന്റെ നേതൃത്വത്തിൽ സംഘം ഉരുൾപൊട്ടിയ മേൽമുറി പ്രദേശം സന്ദർശിക്കുകയും ദുരിതബാധിത ജനങ്ങളുമായി സംവദിക്കുകയും ചെയ്തു..സാന്ത്യന യാത്ര കൊടുവള്ളി ബ്ലോക്ക് പഞ്ചായത്തംഗം ടി. അലിയ്യ് മാസ്റ്റർ ഫ്ലാഗ് ഓഫ് ചെയ്തു.