Trending

ELETTIL ONLINE NEWS UPDATES 07-09-2018

ELETTIL  ONLINE NEWS UPDATES 07-09-2018




🅾 പികെ ശശി എംഎല്‍എയ്ക്ക് എതിരെ ഉടന്‍ നടപടിയെന്ന് സിപിഎം; അന്വേഷണം പുരോഗമിക്കുന്നുവെന്നും എംഎല്‍എയെ സംരക്ഷിക്കില്ലെന്നും പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ള; പൊലീസിന് പരാതി കൈമാറാത്തത് പെണ്‍കുട്ടിയുടെ പേരുള്‍പ്പടെയുള്ള വിവരങ്ങള്‍ പുറത്ത് വരാതിരിക്കാന്‍; വനിതാ കമ്മീഷനുള്‍പ്പടെ പരാതി കൈമാറേണ്ടത് പെണ്‍കുട്ടി തന്നെയെന്നും എസ്‌ആര്‍പി


🅾 താല്‍കാലിക ലോഡ് ഷെഡ്ഡിങ് ഏര്‍പ്പെടുത്തി വൈദ്യുതി വകുപ്പ്; തീരുമാനം പ്രളയത്തെ തുടര്‍ന്നുള്ള വൈദ്യുത കമ്മി പരിഹരിക്കാന്‍; സംസ്ഥാനത്ത് വൈദ്യുതി ലഭ്യതയില്‍ 700 മെഗാവാട്ടിന്റെ കുറവ്.


🅾 പതിനാറുകാരനെ ലൈംഗികമായി പീഡിപ്പിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍; പിടിയിലായത് സ്‌കൂള്‍ വിദ്യാര്‍ത്ഥി അദ്ധ്യാപകന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍; യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിനെതിരെ പോസ്‌കോ കേസുമായി പൊലീസും.  അറസ്റ്റിൽ ആയത്‌ കാളികാവ്‌ യൂത്ത്‌  കോൺഗ്രസ്‌ മണ്ഡലം പ്രസിഡണ്ട്‌ പൂങ്ങോട്‌ മാഞ്ചേരി ജാഫർ  (32).


🅾 സ്വവര്‍ഗാനുരാഗത്തിന് സുപ്രീംകോടതിയുടെ അംഗീകാരം; ആഘോഷം പങ്കുവച്ച്‌ കോഴിക്കോടും; എല്ലാവരും മനുഷ്യാരാണെന്ന് തിരിച്ചറിയണമെന്ന് ഗാര്‍ഗി ഹരിതകം.


🅾 കിടപ്പുമുറിയുടെ വാതിലിന് മുട്ടിയപ്പോള്‍ ശബ്ദം കേട്ട് പുറത്തുവന്ന ദമ്പതിമാരെ  അടച്ചുപരിക്കേല്‍പ്പിച്ച്‌ കെട്ടിയിട്ട് ബന്ദിയാക്കി; മുഖംമൂടി ധരിച്ച സംഘം കവര്‍ന്നത് പണവും എടിഎം കാര്‍ഡുകളും മൊബൈല്‍ ഫോണുകളും; അക്രമികള്‍ വന്നെന്ന് സംശയിക്കുന്ന ഇന്‍ഡിക്ക കാറിന്റെ ദൃശ്യങ്ങള്‍ പുറത്ത്; മൊബൈല്‍ ഫോണുകള്‍ തട്ടിയെടുത്തതോടെ ടവര്‍ ലൊക്കേഷനുകള്‍ കണ്ടെത്താന്‍ ശ്രമം തുടരുന്നു; മാതൃഭൂമി ന്യൂസ് എഡിറ്ററെയും ഭാര്യയെയും ആക്രമിച്ചതിന് പിന്നില്‍ ഇതരസംസ്ഥാനക്കാരെന്ന് സംശയം. മാതൃഭൂമി കണ്ണൂർ യൂണിറ്റ്‌ ന്യൂസ്‌ എഡിറ്റർ വിനോദ്‌ ചന്ദ്രനെയും ഭാര്യയെയും ആണ്‌ ഹിന്ദി സംസാരിക്കുന്ന നാലംഗ സംഘം മർദ്ധിച്ച്‌ കെട്ടിയിട്ട്‌ കവർച്ച നടത്തിയത്‌.


🅾 ഞങ്ങള്‍ ചെയ്യും ഞങ്ങള്‍ അന്വേഷിക്കും ഞങ്ങള്‍ തന്നെ ശിക്ഷിക്കും എന്ന നിലപാട് ശരിയല്ല; പികെ ശശിയ്‌ക്കെതിരായ പീഡന പരാതി പൊലീസിന് കൈമാറാത്തത് ശിക്ഷാര്‍ഹം; ഒരു പാര്‍ട്ടിക്കും കേസന്വേഷിക്കാന്‍ രാജ്യത്ത് നിയമമില്ല; സിപിഎം ചെയ്തത് കുറ്റവാളിയെ രക്ഷിക്കുന്ന കൃത്യമെന്നും കമാല്‍ പാഷ


🅾 പിഎസ്‌സി ടെസ്റ്റ് എഴുതി കെഎസ്‌ആര്‍ടിസിയില്‍ നിയമനം ഉറപ്പാക്കിയവര്‍ക്ക് കടുത്ത നിരാശ; ജീവനക്കാരെ കുറക്കാന്‍ ശ്രമിക്കുന്ന സമയത്ത് പുതിയ നിയമനം സാധിക്കില്ലെന്ന കെഎസ്‌ആര്‍ടിസിയുടെ വാദം അംഗീകരിച്ച സിംഗിള്‍ ബഞ്ച് വിധി റദ്ദാക്കി ഹൈക്കോടതി; റാങ്ക് ലിസ്റ്റില്‍ ഉള്ളവരെ മറ്റു കോര്‍പ്പറേഷനിലേക്ക് പരിഗണിക്കാന്‍ പിഎസ് സി തയ്യാറാവണമെന്നും കോടതി.


🅾 സഭയെ സംബന്ധിച്ചോളം വിവാഹം എന്നത് സ്ത്രീയും പുരുഷനും തമ്മില്‍ മാത്രമുള്ളത്; വ്യക്തിസ്വാതന്ത്ര്യത്തെ അംഗീകരിക്കുമ്ബോഴും ധാര്‍മികതയെ സംരക്ഷിക്കണം; പള്ളികളില്‍ ഭിന്ന ലിംഗ വിവാഹം നടത്താന്‍ അനുവദിക്കില്ല; സുപ്രീംകോടതി വിധിയെ കുറിച്ചുള്ള നയം വ്യക്തമാക്കി കര്‍ദിനാള്‍ മാര്‍ ക്ലീമീസ്; അംഗീകരിക്കില്ലെന്ന് ഓര്‍ത്തഡോക്‌സ് സഭയും.


🅾 ട്രിവാന്‍ഡ്രം സെന്‍ട്രല്‍ മാള്‍ സെപ്റ്റംബര്‍ 7ന്  (നാളെ) ഉദ്ഘാടനം ചെയ്യും.


🅾 ഇടുക്കിയെ രക്ഷിക്കാന്‍ പുതിയ മെത്രാന്റെ ആശയം ഏറ്റെടുത്ത് അനേകം വിശ്വാസികള്‍; 25ഓളം വ്യക്തികളും സ്ഥാപനങ്ങളുമായി നല്‍കിയത് ഏഴേക്കര്‍ ഭൂമി; ജാതിമത ഭേദമന്യേ വീടു നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കും: കേരളത്തിന് മുഴുവന്‍ മാതൃകയാകുന്ന പദ്ധതിയുമായി ഇടുക്കി രൂപത.


🅾 ഫ്രാങ്കോയ്‌ക്കെതിരെ ഒരു നടപടിയും വേണ്ടെന്ന് അന്വേഷണ സംഘത്തിന് കര്‍ശന നിര്‍ദ്ദേശം; അന്വേഷണ സംഘത്തെ ഐജി വിളിച്ചു വരുത്തിയ ശേഷം പ്രതിയെ ന്യായീകരിച്ച്‌ എസ് പി നടത്തിയ പരാമര്‍ശങ്ങള്‍ അന്വേഷണത്തിനുള്ള ചുവപ്പ് കാര്‍ഡ്; പരാതിയില്‍ നിന്നും പിന്മാറ്റാന്‍ കന്യാസ്ത്രീയെ നിരന്തരം വിളിച്ച്‌ മൊഴി എടുക്കല്‍ നാടകം തുടരാന്‍ ഉന്നത നിര്‍ദ്ദേശം; ഇത്രയായിട്ടും അനങ്ങാത്ത വിശ്വാസികളെ ഇളക്കാന്‍ കൂടുതല്‍ മെത്രാന്മാരുടെ മൊഴിയെടുത്തും നാടകം നീട്ടും; ഫ്രാങ്കോ അറസ്റ്റിലാവുമെന്ന് കരുതുന്നവരൊക്കെ വിഡ്ഢികള്‍


🅾 ബ്രൗണ്‍ ഷുഗറുമായി രാജസ്ഥാന്‍ സ്വദേശി കോഴിക്കോട്ട് പിടിയില്‍. കുന്നമംഗലത്ത്‌ വച്ചാണ്‌ ഭരത്‌ ലാൽ ആജ്ന എന്ന ആളിൽ നിന്ന് അര കിലോ ബ്രൗൺ ഷുഗർ പിടിച്ചത്‌


🅾 മയക്കുമരുന്ന് ഓവര്‍ഡോസ് മൂലം അടുത്തിടെ മരിച്ച നാലു പേരുടെ ഫോണ്‍ പരിശോധിച്ചപ്പോള്‍ കിട്ടിയത് നിര്‍ണ്ണായക തെളിവുകള്‍; എന്‍ഐടിയിലെ വിദ്യാര്‍ത്ഥികളാണ് കൂടുതല്‍ ആവശ്യക്കാരെന്ന് മനസ്സിലാക്കി കാത്തിരുന്നു; ഓരോ തവണ എത്തുമ്ബോഴും വിവിധ സ്ഥലങ്ങളില്‍ വിതരണമെന്ന തന്ത്രവും പൊളിച്ചു; ദക്ഷിണേന്ത്യയിലെ ബ്രൗണ്‍ഷുഗര്‍ ഡീലറെ കോഴിക്കോട് കുടുക്കിയത് വിടാതെ പിന്തുടര്‍ന്ന്; മലബാര്‍ ലഹരിയുടെ പിടിയില്‍ തന്നെ.


🅾 മോഹന്‍ലാലിനെ സ്വീകരിച്ച്‌ ആനയിച്ച നരേന്ദ്ര മോദിക്ക് കേരളത്തിലെ എംപിമാരെ കാണാന്‍ താല്‍പര്യമില്ല; പ്രളയക്കെടുതിയില്‍ സംസ്ഥാനത്തിന്റെ ആവശ്യങ്ങളുന്നയിക്കാന്‍ എത്തിയ സംഘത്തിന് രണ്ടാം തവണയും അനുമതി നിഷേധിച്ച്‌ പ്രധാനമന്ത്രിയുടെ ഓഫീസ്; കേരളത്തോടുള്ള അവഗണനയെന്ന് എംപിമാര്‍


🅾 2014 ൽ നറന്ന  ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് വായ്പാ തട്ടിപ്പ്: കൂട്ടു പ്രതിയായ തോട്ടമുടമ അടൂർ സ്വദേശി സുനിൽ  രഹസ്യമൊഴി നല്‍കി; തോട്ടമുടമയെ മാപ്പുസാക്ഷിയാക്കണമെന്ന് സിബിഐ


🅾 സ്വകാര്യ സ്‌കൂളുകളിലെ ഫീസ് നിയന്ത്രണത്തില്‍ സര്‍ക്കാര്‍ ഇടപെടല്‍; സിംഗിള്‍ ബെഞ്ച് ഉത്തരവിന് സ്റ്റേ; ഫീസ് നിര്‍ണയം മാനേജ്‌മെന്റിന്റെ ചുമതലയാണെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്.


🅾 ഈ ഭൂമിയും മാനവികതയും മനുഷ്യത്വവും ഞങ്ങള്‍ക്കും കൂടിയുള്ളതാണെന്ന് തെളിഞ്ഞു; കോടതി ഒരു വാതില്‍ മാത്രമാണ് തുറന്നു തന്നിരിക്കുന്നത്; കടമ്പകൾ  ഏറയുണ്ട് ഇനിയും കടന്നുപോകാന്‍; ചരിത്ര വിധിയെ കുറിച്ച്‌ സൂര്യ മനസ്സു തുറക്കുന്നു.


🅾 മെഴുതിരി വെളിച്ചമായി മാലാഖമാര്‍..; മാതാവിന്റേയും ഉണ്ണിയേശുവിന്റേയും തിരുരൂപത്തിലണിഞ്ഞ 25 പവന്‍ സ്വര്‍ണം പ്രളയബാധിതര്‍ക്കായി നല്‍കി മാഞ്ഞുമ്മല്‍ ഇടവക; നല്‍കിയത് തിരുനാളിന് അണിയിക്കാനായി കരുതിയ ആഭരണങ്ങള്‍



ദേശീയം 



🅾 മേൽജാതി സംഘടനകൾ ആഹ്വാനം ചെയ്ത സംവരണ വിരുദ്ധ ഭാരത്‌ ബന്ദ്‌ ഉത്തര ഇന്ത്യയിലെ ബിഹാർ,യു പി, മധ്യപ്രദേശ്‌, പഞ്ചാബ്‌ സംസ്ഥാനങ്ങളിൽ സാധാരണ ജീവിതം താളം തെറ്റിച്ചു


🅾 പെട്രോളും ഡീസലും അല്ലാതെ വൈദ്യുതി പോലുള്ള ഇന്ധനങ്ങൾ ഉപയോഗിച്ച്‌ ഓടുന്ന വാഹനങ്ങൾക്ക്‌ പെർമ്മിറ്റ്‌ ഒഴിവാക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചതായി മന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു


🅾 ഡോളറുമായി രൂപയുടെ മൂല്യം 72. 11 ആയി .


🅾 തിങ്കളാഴ്ച്ച കോൺഗ്രസ്‌ രാവിലെ 9 മുതൽ 3 വരെ ഭാരത്‌ ബന്ദ്‌ നടത്തുമ്പോൾ അന്ന് തന്നെ 6 മുതൽ വൈകിട്ട്‌ 6 വരെ ഇടത്‌  പാർട്ടികൾ ഹർത്താൽ നടത്തും. പെട്രോൾ വില വർദ്ധനവിൽ പ്രതിഷേധിച്ചാണിത്‌.


🅾 ഭീമ കൊറേഗാവ്‌ സംഘർഷവുമായി ബന്ധപ്പെട്ട്‌ മനുഷ്യാവകാശ പ്രവര്‍ത്തകരുടെ അറസ്റ്റില്‍ പൊലീസിനെ വിമര്‍ശിച്ച്‌ സുപ്രീംകോടതി; കേസുകളില്‍ കൂടുതല്‍ ഉത്തരവാദിത്തത്തോടെ ഇടപെടണമെന്ന് വിമര്‍ശനം; അറസ്റ്റുമായി ബന്ധപ്പെട്ട് നടത്തിയ വാര്‍ത്താസമ്മേളനം അപക്വമായത്.


🅾 ബാംഗ്ലൂര്‍ വിമാനത്താവളത്തില്‍ ഇനി കടലാസില്ലാതെ ബോര്‍ഡിങ് സംവിധാനം; ഇനി മുഖം നോക്കി പാസ് നല്‍കും! ഉപയോഗിക്കുക അതി നൂതന സാങ്കേതികവിദ്യ.


🅾 സ്വവര്‍ഗ ലൈംഗികത ; കോടതി വിധി അംഗീകരിക്കുന്നു; വിവാഹത്തെ പിന്തുണയ്ക്കില്ലെന്ന് ആര്‍എസ്‌എസ്; ഇന്ത്യന്‍ സമൂഹം പരമ്പരാഗതമായി  സ്വവര്‍ഗ വിവാഹത്തെ അംഗീകരിച്ചിട്ടില്ലെന്നും ആര്‍എസ്‌എസ് പ്രചാര്‍ പ്രമുഖ്


🅾 കാല്‍നൂറ്റാണ്ട് മുമ്പ്‌  ചെന്നൈയിലെ ഏതെങ്കിലും ഒരു പെട്ടിക്കടയില്‍ നിന്ന് ബാറ്ററികള്‍ മേടിച്ചാല്‍ അതിന് രസീത് നല്‍കുമോ ?പക്ഷേ സിബിഐ രസീത് എന്റെ പോക്കറ്റില്‍ നിന്ന് കണ്ടെടുത്തു; ഷര്‍ട്ടിലെ ദ്വാരം സ്ഫോടനത്തില്‍ പറ്റിയതാക്കി; രാജീവ്ഗാന്ധിയുടെ ജീവനെടുത്ത ബെല്‍റ്റ് ബോംബ് യോജിപ്പിച്ചതാരാണെന്നത് സിബിഐക്ക് ഇപ്പോഴും സമസ്യ; പേരറിവാളന് ഈ സമൂഹത്തോട് പറയാനുള്ളത്


🅾 മോഷ്ടാവ്‌ എന്ന് ആരോപിച്ച്‌  ഝാ​ര്‍​ഖ​ണ്ഡി​ല്‍ യു​വാ​വിനെ ആ​ള്‍​ക്കൂ​ട്ടം അ​ടി​ച്ചു​കൊ​ന്നു.


 അന്താരാഷ്ട്രീയം 




🅾 കമ്പോഡിയയിൽ 33 വർഷമായി പ്രധാനമന്ത്രി പദവിയിൽ ഇരിക്കുന്ന ഹുൻ സെന്നിനെ (66) 5 വർഷത്തേക്ക്‌ വീണ്ടും തിരഞ്ഞെടുത്തു


🅾 '2പ്ലസ് ടു' ചര്‍ച്ച: ഇന്ത്യ-യുഎസ് ബന്ധത്തില്‍ പുതുയുഗം പിറക്കുന്നു? സംയുക്ത സൈനികാഭ്യാസം നടത്താന്‍ ധാരണ; കര വ്യോമ നാവികസേനകള്‍ ഒരേസമയം സംയുക്ത സൈനിക അഭ്യാസം നടത്തുന്നത് ഇതാദ്യം; ആണവ വിതരണ ഗ്രൂപ്പില്‍ ഇന്ത്യയുടെ പ്രവേശനം വേഗത്തിലാക്കാനും ധാരണ.


🅾 റിയാദില്‍ പരിശീലനത്തിനിടെ ഹെലിക്കോപ്റ്റര്‍ തകര്‍ന്ന് അമേരിക്കന്‍ പരിശീലകന്‍ മരിച്ചു.സ്വദേശിയായ ട്രെയിനി പരിക്കികളോടെ രക്ഷപ്പെട്ടു.


🅾 സ്വ​വ​ര്‍​ഗ ലൈം​ഗി​ക​ത: ചരിത്രവിധിയെ പ്രകീര്‍ത്തിച്ച്‌ ലോകമാധ്യമങ്ങള്‍.


🅾 ബ്രിട്ടണിൽ മന്ത്രിസ്ഥാനം തെറിച്ച ബോറിസ് ജോണ്‍സനെ ഭാര്യയും മക്കളും കൈവിട്ടു; ലണ്ടന്‍ മുന്‍ മേയര്‍ കൂടിയായ  പ്രധാനമന്ത്രി പദമോഹിക്ക് അവിഹിത ബന്ധങ്ങള്‍ ഏറെയെന്ന് ആരോപിച്ച്‌ ഭാര്യ; കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലെ കലാപത്തിനിടയില്‍ ഒരു പെണ്ണ് കേസ് കൂടി.


🅾 അമേരിക്കയില്‍ കത്തോലിക്കാ സഭയുടെ അടിത്തറ ആടിയുലയുന്നു; അനേകം വിശ്വാസികള്‍ പെന്തക്കോസ്തിലേക്കോ ഇസ്ലാമിലേക്കോ മതപരിവര്‍ത്തനം നടത്തുന്നു; അമേരിക്കന്‍ ജനസംഖ്യയുടെ 17 ശതമാനം ഇപ്പോള്‍ മുന്‍ കത്തോലിക്കര്‍; പോപ്പിന്റെ ഇടപെടല്‍ ആവശ്യപ്പെട്ട് വിശ്വാസികള്‍.


🅾 സോവിയറ്റ് തകര്‍ച്ചാ സമയത്ത് രാജ്യത്തിന്റെ സ്വത്തുക്കള്‍ അടിച്ച്‌ മാറ്റി കോടീശ്വരന്മാരായി ലണ്ടനില്‍ താമസം ഉറപ്പിച്ചവര്‍ക്കൊക്കെ ഇപ്പോള്‍ പണി കിട്ടും; ബ്രിട്ടന്‍ അന്വേഷണം പ്രഖ്യാപിച്ചത് 140 റഷ്യക്കാര്‍ക്കെതിരെ; റഷ്യന്‍ ഔലിഗാര്‍കുകളെ ജയിലില്‍ അടച്ചേക്കും.



കായികം


🅾 ഇന്ത്യ, ഇംഗ്ലണ്ട്‌ അഞ്ചാം ടെസ്റ്റ്‌ ഇന്ന് ആരംഭിക്കും. മൽസരം ഉച്ച കഴിഞ്ഞ്‌ 3.30 മുതൽ സോണി സിക്സിൽ കാണാം.


🅾 യു എസ്‌ ഓപ്പൺ ; നൊവാക്‌ ജോകൊവിച്ച്‌, ജപ്പാൻ താരം കെയ്‌ നിഷികോരി, എന്നിവരുംവനിത വിഭാഗത്തിൽ ജപ്പാൻ താരം നവോമി സക്കെയും സെമിയിൽ എത്തി.


🅾 മൽസരത്തിനിടെ നടന്ന  കയ്യാങ്കളിയെ  തുടർന്ന് പി എസ്‌ ജി താരം എം​ബാ​പെ​ക്ക്​ മൂ​ന്ന്​ മ​ത്സ​ര​ങ്ങ​ളി​ല്‍ വി​ല​ക്ക്



സിനിമാ ഡയറി
 


🅾 ടൊവിനോ നായകൻ ആയ ' തീവണ്ടി ' ഹോളിവുഡ്‌ ഹൊറർ ചിത്രം 'ദി നൺ' എന്നിവ ഇന്ന് പ്രദർശനത്തിനെത്തും.


🅾 സ്വവര്‍ഗ ലൈംഗികത കുറ്റമല്ല; ഷാരൂഖ്-കരണ്‍ ജോഹര്‍ ജോഡിക്ക് എന്റെ ആശംസകള്‍; മോഹന്‍ലാലിനെ ഛോട്ടാ ഭീമെന്നും മമ്മൂട്ടി സീ ക്ലാസ് നടനെന്നും വിളിച്ചാക്ഷേപിച്ച കെ ആര്‍ കെ വീണ്ടും വിവാദപോസ്റ്റുമായി രംഗത്ത്.


🅾 'ഞാന്‍ അഭിനയത്തിലേക്ക് എത്തിയ സമയത്ത് കാസ്റ്റിങ് കൗച്ച്‌ അനുഭവം നേരിട്ടിട്ടുണ്ട്; ഇപ്പോഴും അതിന് വലിയമാറ്റമൊന്നുമില്ല'; കാസ്റ്റിങ് കൗച്ച്‌ അനുഭവം പങ്കവച്ച്‌ നടി അശ്വതി മോനോനും.




ഇന്നത്തെ വില നിലവാരം 



കറൻസി വിനിമയ നിരക്കുകൾ
1.🇸🇦സൗദി റിയാൽ               : 19.12
2.🇦🇪യു.എ.ഇ ദിർഹം            : 19.52
3.🇶🇦ഖത്തർ റിയാൽ            : 19.69
4.🇴🇲ഒമാൻ റിയാൽ             : 186.32
5.🇧🇭ബഹ്‌റൈൻ ദിനാർ      : 190.22
6.🇰🇼കുവൈറ്റ് ദിനാർ           : 236.85
7.🇲🇾മലേഷ്യൻ റിങ്കറ്റ്            : 17.30
8.🇺🇸അമേരിക്കൻ ഡോളർ : 71.73

സ്വർണ്ണം (22K) & വെള്ളി വില

സ്വർണ്ണം ഒരു പവൻ    : 22760 രൂപ
സ്വർണ്ണം ഒരു ഗ്രാം       : 2845 രൂപ

വെള്ളി ഒരു കിലോ     :39,900 രൂപ
വെള്ളി ഒരു ഗ്രാം          :39.90 രൂപ

പെട്രോൾ & ഡീസൽ വില


1.🌊കോഴിക്കോട്
പെട്രോൾ: 82.31       ഡീസൽ: 76.27

2.🛫മലപ്പുറം
പെട്രോൾ: 82.61       ഡീസൽ: 76.56

3.🌾പാലക്കാട്
പെട്രോൾ: 82.91       ഡീസൽ: 76.81

4.🎇തൃശൂർ
പെട്രോൾ: 82.51       ഡീസൽ: 76.44
Previous Post Next Post
3/TECH/col-right