Trending

സം​സ്ഥാ​ന​ത്തെ നാ​ല് സ്വ​കാ​ര്യ മെ​ഡി​ക്ക​ല്‍ കോ​ളെ​ജു​ക​ളി​ലെ പ്ര​വേ​ശ​നം സു​പ്രീംകോ​ട​തി സ്റ്റേ ​ചെ​യ്തു

സം​സ്ഥാ​ന​ത്തെ നാ​ല് സ്വ​കാ​ര്യ മെ​ഡി​ക്ക​ല്‍ കോ​ളെ​ജു​ക​ളി​ലെ പ്ര​വേ​ശ​നം സു​പ്രീംകോ​ട​തി സ്റ്റേ ​ചെ​യ്തു. തൊ​ടു​പു​ഴ അ​ല്‍ അ​സ്ഹ​ര്‍, വ​യ​നാ​ട് ഡി​എം, പാ​ല​ക്കാ​ട് പി​കെ ദാ​സ്, വ​ര്‍​ക്ക​ല എ​സ്‌ആ​ര്‍ എ​ന്നീ മെ​ഡി​ക്ക​ല്‍ കോ​ളെ​ജു​ക​ളി​ലെ പ്ര​വേ​ശ​ന ന​ട​പ​ടി​ക​ളാ​ണ് സ്റ്റേ ​ചെ​യ്ത​ത്. മെ​ഡി​ക്ക​ല്‍ കൗ​ണ്‍​സി​ലി​ന്‍റെ ഹ​ര്‍​ജി പ​രി​ഗ​ണി​ച്ചാ​യിരുന്നു കോ​ട​തി ഉ​ത്ത​ര​വ്.


പ്ര​വേ​ശ​നാ​നു​മ​തി ന​ല്‍​കി​യ ഹൈ​ക്കോ​ട​തി ന​ട​പ​ടി അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്നു വി​ധി​യി​ല്‍ കോ​ട​തി വ്യ​ക്ത​മാ​ക്കി. പ്ര​വേ​ശ​നം നേ​ടു​ന്ന​വ​ര്‍​ക്ക് പു​റ​ത്തു​പോ​കേ​ണ്ട സാ​ഹ​ച​ര്യം ഉ​ണ്ടാ​കു​മെ​ന്ന മു​ന്ന​റി​യി​പ്പും ന​ല്‍​കി. ഈ ​വ​ര്‍​ഷ​ത്തെ പ്ര​വേ​ശ​ന​ത്തി​ല്‍ മാ​ന​ദ​ണ്ഡ​ങ്ങ​ളൊ​ന്നും നാ​ല് കോ​ളെജു​ക​ളും പാ​ലി​ച്ചി​ല്ലെ​ന്ന് മെ​ഡി​ക്ക​ല്‍ കൗ​ണ്‍​സി​ല്‍ ഹ​ര്‍​ജി​യി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു. ഇ​ത് അം​ഗീ​ക​രി​ച്ച കോ​ട​തി കേ​സി​ല്‍ കൂ​ടു​ത​ല്‍ വാ​ദം കേ​ള്‍​ക്കാ​മെ​ന്നും പ്ര​വേ​ശ​ന ന​ട​പ​ടി​ക​ള്‍ നി​ര്‍​ത്തി​വ​യ്ക്കാ​നും ഉ​ത്ത​ര​വി​ട്ടു.

Previous Post Next Post
3/TECH/col-right