മലയാളി ഹാജിമാര്‍ മക്കയോട് യാത്ര പറഞ്ഞു തുടങ്ങി. - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Wednesday, 5 September 2018

മലയാളി ഹാജിമാര്‍ മക്കയോട് യാത്ര പറഞ്ഞു തുടങ്ങി.

മദീന: ഹജ്ജിനു ശേഷം പ്രവാചക ഖബറിടവും നഗരിയും ചരിത്ര പൈതൃക സ്ഥലങ്ങളും സന്ദര്‍ശിക്കുവാനായി ഇന്ത്യന്‍ ഹജ്ജ് സംഘത്തിലെ മലയാളി തീര്‍ത്ഥാടകര്‍ മദീനയിലെത്തി തുടങ്ങി. ഹജ്ജിനു മുന്‍പായി ജിദ്ദയില്‍ വന്നിറങ്ങിയ മലയാളി ഹാജിമാര്‍ മടക്കയാത്രക്കുള്ള ഒരുക്കങ്ങള്‍ക്ക് മുന്നോടിയായി പ്രവാചക നഗരി സന്ദര്‍ശിച്ച് ആത്മ നിര്‍വൃതിയടയാനുള്ള ഒരുക്കങ്ങളോടെയാണ് പ്രവാചക മണ്ണിലെത്തിയത്.
കേരളത്തില്‍ നിന്നു ജിദ്ദയിലെത്തിയ ആദ്യ രണ്ടു വിമാനങ്ങളിലെ 820 ഹാജിമാരാണ് മദീനയിലെത്തിയ ആദ്യ മലയാളായി ഹാജി സംഘം. ഹജ്ജിനു ശേഷം വിതുമ്പുന്ന ഹൃദയവുമായി മക്കയില്‍ നിന്നും വിടവാങ്ങല്‍ ത്വവാഫും പൂര്‍ത്തിയാക്കി ആറു മണിക്കൂറിലധികം നീളുന്ന ബസ് യാത്ര കഴിഞ്ഞെത്തിയ മലയാളി ഹാജിമാര്‍ക്ക് മദീനയില്‍ മലയാളി കൂട്ടായ്മകളും ഇന്ത്യന്‍ ഹജ്ജ് മിഷന്‍ ഉദ്യോഗസ്ഥരും ഊഷ്മളമായ സ്വീകരണമാണ് നടത്തിയത്.

മദീനയിലെത്തിയ കേരള ഹാജിമാരുടെ സംഘത്തിന് ഹറം പളളിക്ക് സമീപമുള്ള മവദ്ദ ടവറില്‍ സ്വീകരണം നല്‍കി. മദീനയിലെ സംയുക്ത വളണ്ടിയര്‍ കൂട്ടായ്മയായ ഇന്ത്യന്‍ ഹജ്ജ് വെല്‍ഫെയര്‍ ഫോറത്തിന് കീഴിലാണ് സ്വീകരണം ഒരുക്കിയത്. കൂടാതെ, സേവനത്തിലേര്‍പ്പെടുത്തിരിക്കുന്ന കെ.എം.സി.സി യും ഹാജിമാര്‍ക്ക് സ്വീകരണ പരിപാടികള്‍ സംഘടിപ്പിച്ചു. ഉച്ചക്ക് രണ്ടു മണിയോടെയാണ് ആദ്യ സംഘം മദീനയിലെത്തിയത്. ഇന്നലെ ആരംഭിച്ച മലയാളി ഹാജിമാരുടെ മദീന സന്ദര്‍ശനം തുടര്‍ന്നുള്ള ദിവസങ്ങളില്‍ സജീവമാകും. കൂട്ടത്തില്‍ ഇന്ത്യയില്‍ലെ മറ്റു സംസ്ഥാങ്ങളില്‍ നിന്നുള്ള ഹാജിമാരുടെ മദീന യാത്രയും നടക്കുന്നുണ്ട്. ജിദ്ദയില്‍ വിമാനമിറങ്ങിയ കണക്കനുസരിച്ചാണ് മദീനയിലേക്കുള്ള തീര്‍ത്ഥാടകരുടെ യാത്ര തയ്യാറാക്കിയിരിക്കുന്നത്.

ഇന്നും നാളെയും 410 മലയാളി ഹാജിമാര്‍ വീതം മദീനയില്‍ എത്തിച്ചേരും. വ്യാഴാഴ്ച്ച 1230 മലയാളി ഹാജിമാരാണ് മദീനയിലെത്തുക. ഞായറാഴ്ച്ച മദീനയിലെത്തിയ ആദ്യ ഇന്ത്യന്‍ സംഘം എട്ടു ദിവസത്തെ മദീന സന്ദര്‍ശനം പൂര്‍ത്തിയാക്കി ഇന്ത്യയിലേക്ക് യാത്ര തിരിക്കും. ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളില്‍ നിന്നുള്ളവരടക്കം 11,890 തീര്‍ഥാടകരാണ് ഹജ്ജ് കമ്മിറ്റി വഴി കേരളത്തില്‍ നിന്നത്തെിയത് ഈ മാസം 12 മുതലാണ് മദീനയില്‍ നിന്നുള്ള മലയാളി ഹാജിമാരുടെ മടക്ക യാത്ര ആരംഭിക്കുക. അതേസമയം, നേരത്തെ മദീനയിലിറങ്ങിയ ഉത്തരേന്ത്യന്‍ തീര്‍ത്ഥാടകരുടെ മടക്ക യാത്ര പുരോഗമിക്കുകയാണ്. ജിദ്ദയില്‍ നിന്നും ഇത് വരെ 86 വിമാന സര്‍വ്വീസുകളിലായി കാല്‍ ലക്ഷത്തോളം ഹാജിമാര്‍ ഇന്ത്യയിലേക്ക് മടങ്ങിയിട്ടുണ്ട്. ഇന്ത്യയിലേക്കുള്ള അവസാന മടക്ക യാത്രാ വിമാനം മദീനയില്‍ നിന്നും 25 നാണ്.

No comments:

Post a Comment

Post Bottom Ad

Nature