Trending

"ഞങ്ങൾ കൂടെയുണ്ട്" ദുരന്ത ബാദിതർക്ക് ആശ്വാസമേകി:മജീഷ്യൻ മുതുകാട്

മൈലള്ളാംപാറ: പ്രകൃതിയുടെ താളം മനസ്സിലാക്കി പ്രകൃതിയെ സ്നേഹിച്ച് ആർഭാട ജീവിതം വെടിഞ്ഞ് നഷ്ടപ്പെട്ടതിന്റെ കണക്കുകൾ മറന്ന് പുതിയ ഒരു ജീവിതം കെട്ടിപ്പടുക്കാൻ മലയാളികളായ നാം തയ്യാറാവേണ്ടിയിരിക്കുന്നുവെന്ന് പ്രശസ്ത മജീഷ്യൻ ഗോപിനാഥ് മുതുകാട്.
ഇരുട്ടിനെ അകറ്റാൻ മിന്നാമിനുങ്ങിനും ആവുമെന്ന പോലെ നമുക്കും കേരളത്തെ കഷ്ടനഷ്ടങ്ങളിൽ നിന്നു് കരകയറ്റാൻ സാധിക്കുമെന്നും അദ്ധേഹം പറഞ്ഞു.



കണ്ണപ്പൻ കുണ്ടിൽ ഉരുൾപൊട്ടലിൽ എല്ലാം നഷ്ടപ്പെട്ട കുടുംബങ്ങളെയും, അവർക്ക് സേവനം ചെയ്ത ജീവകാരുണ്യ പ്രവർത്തകരുടേയും മഹാസംഗമത്തെ അഭിസംബോധനം ചെയ്ത് മൈലള്ളാംപാറ സ്കൂളിൽ ഞങ്ങൾ കൂടെയുണ്ട് എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ധേഹം ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് ആശ്വാസമേകുന്നതിന് കൈതപ്പൊയിൽ എം.ഇ.എസ്സ് സ്കൂൾ സംഘടിപ്പിച്ചചടങ്ങ് എല്ലാം നഷ്ടപ്പെട്ടവർക്ക് ആശ്വാസമേകുന്നതായിരുന്നു.  ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അംബിക മംഗലത്ത് അദ്യക്ഷത വഹിച്ചു.

ദുരന്തത്തിലും, ദുരിതാശ്വാസ ക്യാമ്പിലും രാപ്പകൽ പ്രവർത്തിച്ച, എം.പി.ഫിയാസ്, പ്രഭ, ബാബു മരുതോരക്കുന്നേൽ, ശാരത, ബഷീർ മണൽവയൽ, എന്നിവരെ മുതുകാട് പൊന്നാടയണിയിച്ച് ആദരിച്ചു.വിദ്യാർത്ഥികൾക്കുള്ള ബാഗ്, ബുസ്തകം, കുടുംബാംഗങ്ങൾക്കുള്ള കിറ്റുകൾ ചടങ്ങിൽ മുതുകാട് വിതരണം ചെയ്തു.എം.ഇ.എസ് കോഴിക്കോട് ജില്ലാ സിക്രട്ടരി പി.കെ.അബ്ദുൽ ലത്തീഫ് സ്വാഗതം പറഞ്ഞു.


എം.ഇ.എസ് അഖിലേന്ത്യാ സിക്രട്ടരി സി.ടി സക്കീർ ഹുസൈൻ, ബ്ലോക്ക് പഞ്ചായത്തംഗം ഒതയോത്ത് അഷറഫ്. ഗ്രാമ പഞ്ചായത്ത് മെംബർമാരായ റീന, ഷാഫി വളഞപാറ, ബീനാ തങ്കച്ചൻ സെന്റ് ജോസഫ് മൈലള്ളാംപാറ സ്കൂൾ മാനേജർ ജോസ് കാണിച്ചിക്കുഴി,എം.ഇ.എസ് സ്കൂൾ മാനേജർ കെ.എം.ഡി മുഹമ്മദ് എം.ഇ.എസ് താലൂക്ക് സിക്രട്ടരി എ. സി.അബ്ദുൽ അസീസ്, യൂത്ത് വിംഗ് സിക്രട്ടരി ആർ.കെ.ഷാഫി, ടി.സി.അഹമ്മദ്, അഡ്വ: ജമാൽ, കോരങ്ങാട് ജമാൽ, പി.ജാഫർ, കെ.പി.അബ്ദുറഹിമാൻ കുട്ടി, പി.എ.അബ്ദുറഹിമാൻ എന്നിവർ പ്രസംഗിച്ചു.എം.ഇ.എസ് സ്കൂൾ പ്രിൻസിപ്പൽ സിസിലി പോൾ നന്ദി രേഖപ്പെടുത്തി.
Previous Post Next Post
3/TECH/col-right