വൈദ്യുതി നിയന്ത്രണത്തിന് സാധ്യത - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Thursday, 6 September 2018

വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്തെ ഡാമുകള്‍ നിറഞ്ഞ് കിടക്കുമ്പോഴും ചെറിയ തോതിലുള്ള വൈദ്യുതി നിയന്ത്രണം വണ്ടിവരുമെന്ന് കെ.എസ്.ഇ.ബി. കേന്ദ്രപൂളില്‍ നിന്ന് ലഭിക്കുന്ന വൈദ്യുതിയില്‍ കുറവുണ്ടായാതിനാലും വൈദ്യുത നിലയങ്ങള്‍ വെള്ളപ്പൊക്കം മൂലം തകരാറിലായ സാഹചര്യത്തിലുമാണ്‌ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തുന്നതെന്ന് കെ.എസ്.ഇ.ബി വ്യക്തമാക്കി.കേന്ദ്രപൂളില്‍ നിന്നും ലഭിക്കുന്ന വൈദ്യുതിയില്‍ താല്‍ച്ചറില്‍ നിന്ന് 200 മെഗാവാട്ടും കൂടങ്കുളത്ത് നിന്ന് 266 മെഗാവാട്ടും കുറവ് വന്നിട്ടുണ്ട്. ഇത് കൂടാതെ ലോവര്‍പെരിയാര്‍, പന്നിയാര്‍, പെരിങ്ങല്‍കുത്ത് തുടങ്ങിയ ജലവൈദ്യുതി നിലയങ്ങളും മറ്റ് നാല് ചെറുകിട നിലയങ്ങളും കൂടാതെ കുത്തുങ്കല്‍, മണിയാര്‍ അടക്കമുള്ള വൈദ്യുത നിലയങ്ങളും വെള്ളപ്പൊക്കത്തില്‍ തകരാറിലായിരിക്കുകയാണ്.

ഇവ പുനര്‍നിര്‍മിച്ച് ഉല്പാദനം പുനരാരംഭിക്കാന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ കെ.എസ്.ഇ.ബി നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു. ആകെ 700 മെഗാവാട്ടിലധികം കുറവാണ് സംസ്ഥാനത്തെ വെദ്യുതി ഉത്പാദനത്തില്‍ ഉണ്ടായിരിക്കുന്നത്. ഈ കുറവ് പരിഹരിക്കാന്‍ പുറത്തുനിന്ന് വൈദ്യുതി വാങ്ങാനുള്ളേ ശ്രമങ്ങളും ബോര്‍ഡ് ആരംഭിച്ചിട്ടുണ്ട്.

വൈകുന്നേരങ്ങളില്‍ ആവശ്യകതക്ക് അനുസൃതമായി വൈദ്യുതി ലഭ്യമാകാതെ വരുന്ന പക്ഷം സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളില്‍ വൈകുന്നേരം 6.30 മുതല്‍ 9.30 വരെയുള്ള സമയങ്ങളില്‍ ചെറിയ തോതില്‍ വൈദ്യുതി നിയന്ത്രണമുണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് കെ.എസ്.ഇ.ബി അറിയിച്ചിട്ടുള്ളത്.

No comments:

Post a Comment

Post Bottom Ad

Nature