Trending

തിങ്കളാഴ്ച ഭാരത് ബന്ദ്

ഡൽഹി:ഇന്ധനവില വർദ്ധനയ്ക്കെതിരെ കോൺഗ്രസ്‌ തിങ്കളാഴ്ച ഭാരത് ബന്ദിന് ആഹ്വാനം ചെയ്തു. മറ്റ് പ്രതിപക്ഷ പാർട്ടികളും ബന്ദിനോട് സഹകരിക്കും.



ഇന്ന് ഡൽഹിയിൽ ചേർന്ന മുതിർന്ന കോൺഗ്രസ്‌ നേതാക്കളുടെ യോഗത്തിലാണ് തീരുമാനം. കേന്ദ്ര സർക്കാരിന്റെ അഴിമതിക്കെതിരെ ബഹുജന പ്രക്ഷോഭം ആരംഭിക്കാനും തീരുമാനമായി.


പെട്രോളും ഡീസലും ജി.എസ്.ടിക്ക് കീഴില്‍ കൊണ്ടുവരണമെന്നും ആവശ്യമുന്നയിച്ചാണ് ബന്ദ്. രാവിലെ 9 മുതല്‍ വൈകിട്ട് മൂന്നുമണിവരെയാണ് ബന്ദ്.  വാഹനങ്ങൾ തടയില്ല. പെട്രോൾ പമ്പുകൾ കേന്ദ്രീകരിച്ചുള്ള പ്രതിഷേധ പ്രകടനങ്ങൾ, ധർണകൾ എന്നിവ നടത്തും. 

പെട്രോൾ ഡീസൽ വിലയിൽ വൻ വർധനയാണ് കഴിഞ്ഞ ദിവസങ്ങളിലുണ്ടായിരിക്കുന്നത്. ആഗോള സാഹചര്യങ്ങളാണ് വിലക്കയറ്റത്തിന് കാരണമെന്നാണ് കേന്ദ്രസർക്കാർ വാദം. 


ചരിത്രത്തിലാദ്യമായി ഡോളറിന് 72 രൂപയായി. ഡോളറുമായുള്ള വിനിമയത്തില്‍ രൂപയ്ക്ക് ഇന്ന് 35 പൈസവരെ ഇടിഞ്ഞു.  കറന്‍സി വ്യാപാരം തുടങ്ങി, മണിക്കൂറുകള്‍ക്കുള്ളില്‍ത്തന്നെ ഡോളര്‍ 72 രൂപ 10 പൈസയിലേക്കെത്തി. ഒരു മാസത്തിനിടെ രൂപയ്ക്കുണ്ടായത് മൂന്ന് ശതമാനത്തോളം ഇടിവ്. 

വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ വിപണിയില്‍ നിന്ന് പിന്‍വാങ്ങുന്നതിനാല്‍ രൂപ ഇനിയും ഇടിയുമെന്നാണ് വിലയിരുത്തപ്പെടുന്നത്. അതേസമയം, ആഗോള കാരണങ്ങളാലാണ് രൂപ ഇടിയുന്നതെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ധനമന്ത്രാലയം വ്യക്തമാക്കി.
Previous Post Next Post
3/TECH/col-right