Trending

കൊടുവള്ളി സിറാജ് ബൈപാസ് : സ്ഥലം ഏറ്റെടുക്കൽ നടപടികൾ ആരംഭിച്ചു


55.58കോടിചെലവഴിച്ച്നടപ്പിലാക്കുന്നകൊടുവള്ളിസിറാജ്മേല്‍പ്പാലത്തിന്റെസ്ഥലം ഏറ്റെടുക്കല്‍ നടപടികള്‍ തുടങ്ങി. കേരളാഇന്‍ഡസ്ട്രിയല്‍ആന്‍ഡ്ടെക്‌നിക്കല്‍കണ്‍സള്‍ട്ടന്‍സിഓര്‍ഗനൈസേഷന്‍(കിറ്റ്‌കോ)വഴിയാണ് നടപടികള്‍പുരോഗമിക്കുന്നത്.സിറാജ് ബൈപ്പാസ് ജംങ്ഷന്‍ മുതല്‍ ദേശീയപാതയിലെ പെട്രോള്‍ പമ്പ് വരെ 800 മീറ്റര്‍ നീളത്തിലാണ മേല്‍പ്പാലം നിര്‍മ്മിക്കുക. സിറാജ് ബൈപ്പാസ് ജംങ്ഷന്‍ മുതല്‍ ബസ്റ്റാന്റിന് മുന്‍വശം വരെ മേല്‍പ്പാലവും, അവിടം മുതല്‍ പഴയ പൊലിസ് സ്റ്റേഷന്‍ ഭാഗം വരെ തുരങ്കം റോഡുമാണുണ്ടാവുക.ഏറ്റെടുക്കേണ്ട സ്ഥലംമാര്‍ക്ക്ചെയ്യുന്ന നടപടികളാണ്ഇപ്പോള്‍ നടത്തുന്നത്.

നിലവിലുള്ള റോഡ് നിലനിര്‍ത്തി റോഡിന് ഇരുവശത്തും ഏഴര മീറ്റര്‍ വീതിയില്‍ സര്‍വിസ് റോഡുകളുമുണ്ടാകും. 12 മീറ്റര്‍ വിതിയിലാവും പാലമുണ്ടാവുക. 1.50 മീറ്റര്‍ വീതിയുള്ള് നടപ്പാതയുമുണ്ടാകും.

ദേശീയപാത കടന്നു പോകുന്ന ടൗണിലെ ഗതാഗതക്കുരുക്കിന് മേല്‍പ്പാലം വരുന്നതോടെ പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പദ്ധതിക്ക് ആവശ്യമായി വരുന്ന 123 സെന്റ് സ്ഥലം ഏറ്റെടുക്കുന്നതിന് 23.11 കോടിയും പുനരധിവാസത്തിന് 2 കോടിയും നീക്കിവെച്ചിട്ടുണ്ട്.

പദ്ധതിയുമായി ബന്ധപ്പെട്ട് 2017 ജൂലൈയില്‍ നടന്ന കൊടുവള്ളി മുന്‍സിപ്പല്‍ ഡവലപ്പ്‌മെന്റ് കമ്മിറ്റി യോഗത്തില്‍ റോഡ് ആന്റ് ബ്രിഡ്ജ് ഡവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ വിഭാഗം ഉദ്യോഗസ്ഥര്‍ മാസ്റ്റര്‍പ്ലാന്‍ വിശദികരിച്ചിരുന്നു. തുടര്‍ന്ന് പദ്ധതിയില്‍ ചില ഭേദഗതികള്‍ വരുത്തിയാണ് അംഗികാരത്തിനായി സര്‍ക്കാറിലേക്ക് സമര്‍പ്പിച്ചത്.

Previous Post Next Post
3/TECH/col-right