ജില്ലയില്‍ പനി ബാധിച്ച് മരിച്ച മൂന്ന് പേരില്‍ ഒരാളുടെ മരണം എലിപ്പനി മൂലമെന്ന് സ്ഥിരീകരിച്ചു. വടകര തെക്കന്‍ കുഴമാവില്‍ നാരായണി(80) ആണ് മരിച്ചത്. ഇതോടെ സ്ഥിരീകരിച്ച കേസുകളില്‍ മരണം ഏഴും സംശയാസ്പദമായ കേസുകളില്‍ മരണം പന്ത്രണ്ടും ആയി. ആകെ 19 മരണം. ഇന്ന് പതിനാല് സംശയാസ്പദമായ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു.
ഇതോടെ ഓഗസ്റ്റ് ഒന്ന് മുതല്‍ സ്ഥിരീകരിച്ച കേസുകള്‍ 104 ഉം സംശയാസ്പദമായ കേസുകള്‍ 209 ഉം ആയി

പയ്യാനക്കല്‍, കുരുവട്ടൂര്‍, കരുവിശ്ശേരി, രാമനാട്ടുകര, കുണ്ടൂപറമ്പ്, വെസ്റ്റ്ഹില്‍, ചെലവൂര്‍, കോട്ടൂളി, താമരശ്ശേരി, കൊടുവള്ളി, തലക്കുളത്തൂര്‍, പുതിയാപ്പ, കക്കോടി, വില്ല്യാപ്പള്ളി, ചാലിയ, കൊളത്തറ, എന്നിവിടങ്ങളിലാണ് എലിപ്പനി സ്ഥിരീകരിച്ചത്.