Trending

കേരള ഹജ്ജ് കമ്മിറ്റി ചെയർമാന് സ്വീകരണം നല്കി



കുട്ടമ്പൂർ :സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട മർക്കസ് ജനറൽ മാനേജർ സി മുഹമ്മദ് ഫൈസിക്ക് കുട്ടമ്പൂർ സുന്നി മഹല്ല് കമ്മിറ്റിയുടെയും,കുട്ടമ്പൂർ -വീരൃമ്പറം ശാഖ 
കേരള മുസ്ലിം ജമാഅത്ത്,എസ് വൈ എസ്,എസ് എസ് എഫ്, പ്റവാസി കൂട്ടായ്മ, എന്നിവയുടെ സംയുക്താഭിമുഖൃത്തിൽ കുട്ടമ്പൂരിൽ സ്വീകരണം നല്കി. മുൻ വഖഫ് ബോർഡ് മെമ്പർ കൂടിയായ സി മുഹമ്മദ് ഫൈസിക്ക് ഹജ്ജ് കമ്മിറ്റി ചെയർമാൻ എന്നുള്ള നിലയിൽ മികച്ച പ്റവർത്തനം കാഴ്ച വെക്കാൻ കഴിയട്ടെ എന്ന് ചടങ്ങിൽ സംബന്ധിച്ചവർ ആശംസിച്ചു.

കുട്ടമ്പൂർ -വീരൃമ്പ്റം ശാഖ  കേരള മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ പ്റസിഡണ്ട് ആയ സി അബ്ദുൾ ഖാദർ മാസ്റ്ററുടെ അധൃക്ഷതയിൽ ചേർന്ന യോഗത്തിൽ സയ്യിദ് സിറാജുദ്ദീൻ സഖാഫി പ്റാർത്ഥന നടത്തുകയും, മഹല്ല്  ഖത്തീബ് ലത്തീഫ് മുസ്ലൃാർ  ഉദ്ഘാടനം നിർവ്വഹിക്കുകയും ചെയ്തു.

തുടർന്ന് വിവിധ മത രാഷ്ടീയ സാംസ്കാരിക നേതാക്കൻമായ ഫസൽ മുഹമ്മദ് (മെമ്പർ നരിക്കുനി ഗ്രാമ പഞ്ചായത്ത്),കെ.കെ. വിശ്വംബരൻ (മെമ്പർ കാക്കൂർ ഗ്രാമ പഞ്ചായത്ത് ),ബി സി കണാരൻ മാസ്ററർ,പുരുഷു കുട്ടമ്പൂർ,പുല്ലാഞ്ചോളി മൂസ്സകുട്ടി ഹാജി,പി സി അബ്ദുള്ള ഹാജി,വി ഹുസൈൻ മുസ്ലിയാർ,വി അബ്ദുറഹിമാൻ മാസ്റ്റർ,സി പി മധു, യൂസഫ് മണിമുത്ത്, കെ.കെ. അഷ്റഫ്, സാലിക്, ടി.യം. അബ്ദുൾ ലത്തീഫ്, നഈം കുട്ടമ്പൂർ,ഫൈസൽ സഖാഫി എന്നിവർ ആശംസകൾ അറിയിച്ചു; കുട്ടമ്പൂർ സുന്നി മഹല്ല് ജമാഅത്ത് കമ്മിറ്റി ,സുന്നി യുവജന സംഘം,എസ് എസ് എഫ്, പ്രവാസി കൂട്ടായ്മ എന്നിവർക്ക് വേണ്ടി ഉപഹാര സമർപ്പണം നടത്തി.

തന്നിൽ അർപ്പിതമായ ഭാരിച്ച ഉത്തരവാദിത്വം ഭംഗിയായി നിറവേറ്റാൻ പ്റാർത്ഥിക്കണമെന്ന് സി മുഹമ്മദ് ഫൈസി മറുപടി പ്റസംഗത്തിൽ ഓർമ്മിപ്പിച്ചു.ചടങ്ങിൽ യം.അബ്ദുറഹിമാൻ മാസ്റ്റർ സ്വാഗതവും,റംസി മുഹമ്മദ് നന്ദിയും പറഞ്ഞു. 
Previous Post Next Post
3/TECH/col-right