കസ്തൂരിരംഗൻ റിപ്പോർട്ടിൽ കേരളത്തിനു തിരിച്ചടി. - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Saturday, 8 September 2018

കസ്തൂരിരംഗൻ റിപ്പോർട്ടിൽ കേരളത്തിനു തിരിച്ചടി.


ന്യൂഡൽഹി: കസ്തൂരിരംഗൻ റിപ്പോർട്ടിൽ കേരളത്തിനു തിരിച്ചടി. കരട് വിജ്ഞാപനത്തിൽ സംസ്ഥാനത്തിന്റെ ആവശ്യങ്ങൾ ഉൾപ്പെടുത്തില്ലായെന്നു പരിസ്ഥിതി മന്ത്രാലയ വ‍ൃത്തങ്ങൾ അറിയിച്ചു. റിപ്പോർട്ടിൽനിന്നു കൂടുതൽ മേഖലകൾ ഒഴിവാക്കില്ല. അന്തിമവിജ്ഞാപനത്തിനു മുൻപ് സംസ്ഥാനങ്ങളുമായി വീണ്ടും ചർച്ച നടത്തുമെന്നും അവർ പറഞ്ഞു.

കേരളത്തിൽ 13,108 ചതുരശ്ര കിലോമീറ്റർ പരിസ്ഥിതിലോല മേഖലയെന്നാണ് കസ്തൂരിരംഗൻ സമിതി തിട്ടപ്പെടുത്തിയത്. എന്നാൽ, ഉമ്മൻ വി.ഉമ്മൻ സമിതിയുടെ പരിശോധനയുടെ അടിസ്ഥാനത്തിൽ സംസ്ഥാന സർക്കാർ കേന്ദ്രത്തെ അറിയിച്ചത് 9993.7 ചതുരശ്ര കിലോമീറ്ററാണ് ഇഎസ്എ എന്നാണ്. ഇതു തത്വത്തിൽ അംഗീകരിച്ചാണു കേന്ദ്രം കരടുവിജ്ഞാപനമിറക്കിയത്. അതിനുശേഷം പരിസ്ഥിതിലോല മേഖല വിസ്തൃതി 9107 ചതുരശ്ര കിലോമീറ്ററാക്കി കുറയ്ക്കണമെന്നു സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടിരുന്നു.

കഴിഞ്ഞ വർഷം ഫെബ്രുവരി 27നു മന്ത്രാലയം പുറത്തിറക്കിയ കരടുവിജ്ഞാപനത്തിന്റെ കാലാവധി കഴിഞ്ഞ 26ന് അവസാനിച്ചിരുന്നു. കരടുവിജ്ഞാപനം വീണ്ടും പുതുക്കിയിറക്കാമെങ്കിലും അന്തിമവിജ്ഞാപനം ആറു മാസത്തിനകം പുറപ്പെടുവിക്കണമെന്നു കേന്ദ്രസര്‍ക്കാരിന് ദേശീയ ഹരിത ട്രൈബ്യൂണലിന്റെ നിര്‍ദേശമുണ്ട്. കേരളത്തിലെ പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ കരടില്‍ മാറ്റം വരുത്തുന്നതു ഗുരുതര പ്രത്യാഘാതമുണ്ടാക്കുമെന്നും ട്രൈബ്യൂണൽ നിർദേശിച്ചിട്ടുണ്ട്.

No comments:

Post a Comment

Post Bottom Ad

Nature