വെ​റ്റ​റി​ന​റി ഡോ​ക്ട​ര്‍, അ​റ്റ​ന്‍ഡര്‍ നി​യ​മ​നം - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Saturday, 8 September 2018

വെ​റ്റ​റി​ന​റി ഡോ​ക്ട​ര്‍, അ​റ്റ​ന്‍ഡര്‍ നി​യ​മ​നം


കോ​ഴി​ക്കോ​ട്: പേരാമ്പ്ര,കുന്ന​മം​ഗ​ലം, പ​ന്ത​ലാ​യ​നി ബ്ലോ​ക്കു​ക​ളി​ല്‍ മൃ​ഗ​ങ്ങ​ള്‍​ക്ക് രാ​ത്രി​കാ​ല ചി​കി​ത്സാ സൗ​ക​ര്യം ഏ​ര്‍​പ്പെ​ടു​ത്തു​ന്ന​തി​ന് വെ​റ്റ​റി​ന​റി ഡോ​ക്ട​ര്‍​മാ​രെ​യും പേ​രാ​മ്പ്ര, കു​ന്ന​മം​ഗ​ലം, ബാ​ലു​ശേ​രി, ചേ​ള​ന്നൂ​ര്‍ എ​ന്നീ ബ്ലോ​ക്കു​ക​ളി​ല്‍ രാ​ത്രി​കാ​ല സേ​വ​ന​ത്തി​ന് അ​റ്റ​ന്‍ഡര്‍മാ​രെ​യും ക​രാ​ര്‍ അ​ടി​സ്ഥാ​ന​ത്തി​ല്‍ നി​യ​മി​ക്കു​ന്നു. വെ​റ്റ​റി​ന​റി ഡോ​ക്ട​ര്‍​മാ​ര്‍​ക്ക് വെ​റ്റ​റി​ന​റി സ​യ​ന്‍​സി​ല്‍ ബി​രു​ദ​വും വെ​റ്റ​റി​ന​റി കൗ​ണ്‍​സി​ല്‍ ര​ജി​സ്ട്രേ​ഷ​നും ആ​വ​ശ്യ​മാ​ണ്.
താ​ത്പ​ര്യ​മു​ള​ള​വ​ര്‍ വെ​ള്ള​ക്ക​ട​ലാ​സി​ല്‍ ത​യ്യാ​റാ​ക്കി​യ ബ​യോ​ഡാ​റ്റ​യോ​ടൊ​പ്പം വെ​റ്റ​റി​ന​റി ഡോ​ക്ട​ര്‍​മാ​ര്‍ ബി​രു​ദ സ​ര്‍​ട്ടി​ഫി​ക്ക​റ്റ്, ര​ജി​സ്ട്രേ​ഷ​ന്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് എ​ന്നി​വ​യു​ടെ സ്വ​യം സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ പ​ക​ര്‍​പ്പു​ക​ള്‍ സ​ഹി​ത​വും അ​റ്റ​ന്‍ഡറുമാ​രാ​വാ​ന്‍ താ​ത്​പ​ര്യ​മു​ള​ള​വ​ര്‍ ബ​യോ​ഡേ​റ്റ സ​ഹി​ത​വും ഈ ​മാ​സം 12 ന് ​രാ​വി​ലെ 10.30 മ​ണി മു​ത​ല്‍ 11.30 മ​ണി വ​രെ ന​ട​ക്കു​ന്ന അ​ഭി​മു​ഖ​ത്തി​ന് ജി​ല്ലാ വെ​റ്റ​റി​ന​റി കേ​ന്ദ്ര​ത്തി​ല്‍ ഹാ​ജ​രാ​വ​ണം

No comments:

Post a Comment

Post Bottom Ad

Nature