Trending

ക​ക്കാ​ടം​പൊ​യി​ലി​ല്‍ പാ​ര്‍​ക്കി​ന് സ​മീ​പം നി​ര്‍​മാ​ണം നി​ര്‍​ത്തി​വ​യ്ക്കാ​ന്‍ ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി ഉ​ത്ത​ര​വ്

കൂടരഞ്ഞി: ക​ക്കാ​ടം​പൊ​യി​ലി​ല്‍ പാ​ര്‍​ക്കി​ന് സ​മീ​പം ന​ട​ക്കു​ന്ന നി​ര്‍​മാ​ണ പ്ര​വൃ​ത്തി​ക​ള്‍ ഉ​ട​ന്‍ നി​ര്‍​ത്തി​വ​യ്ക്കാ​ന്‍ ജി​ല്ലാ​ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി യോ​ഗം തീ​രു​മാ​നി​ച്ചു. കോ​ഴി​ക്കോ​ട് ജി​ല്ലാ ക​ള​ക്ട​ര്‍ യു.​വി. ജോ​സി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ക​ള​ക്ട​റു​ടെ ചേം​ബ​റി​ലാ​ണ് യോ​ഗം ചേ​ര്‍​ന്ന​ത്. പാ​ര്‍​ക്കി​ന്‍റെ പ്ര​വ​ര്‍​ത്ത​നം നി​ര്‍​ത്തി​വ​യ്ക്കാ​ന്‍ നേ​ര​ത്തെ നി​ര്‍​ദ്ദേ​ശം ന​ല്‍​കി​യി​രു​ന്നു. ക​ന​ത്ത മ​ഴ​യി​ല്‍ ഉ​രു​ള്‍​പൊ​ട്ട​ല്‍ ഉ​ണ്ടാ​യ​ത്തി​നെ​ത്തു​ട​ര്‍​ന്ന് ത​ഹ​സി​ല്‍​ദാ​ര്‍ സ്ഥ​ലം സ​ന്ദ​ര്‍​ശി​ച്ചു ജി​ല്ലാ ക​ള​ക്ട​ര്‍​ക്ക് റി​പ്പോ​ര്‍​ട്ട് ന​ല്‍​കി​യി​ട്ടു​ണ്ട്.


മ​ണ്ണി​ടി​ച്ചി​ലും ഉ​രു​ള്‍​പൊ​ട്ട​ലു​മു​ണ്ടാ​യ സ്ഥ​ല​ത്ത് ഒ​രു ത​ര​ത്തി​ലു​ള്ള നി​ര്‍​മാ​ണ ജോ​ലി​ക​ളും പാ​ടി​ല്ല​യെ​ന്ന് ചീ​ഫ് സെ​ക്ര​ട്ട​റി​യു​ടെ നി​ര്‍​ദേ​ശം നി​ല​വി​ലു​ണ്ട്. സം​സ്ഥാ​ന ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി​യോ​ട് പാ​ര്‍​ക്കി​നെ ക്കു​റി​ച്ചു പ​ഠി​ച്ച്‌ വി​ദ​ഗ്‌​ധ റി​പ്പോ​ര്‍​ട്ട് ല​ഭ്യ​മാ​ക്കു​ന്ന​തി​ന് ജി​ല്ലാ​ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി അ​ഭ്യ​ര്‍​ഥി​ച്ചി​രു​ന്നു. പ​ഠ​നം വേ​ഗ​ത്തി​ല്‍ ന​ട​ത്താ​ന്‍ ആ​വ​ശ്യ​പ്പെ​ടും. അ​തു​വ​രെ പാ​ര്‍​ക്കി​ന്‍റെ പ്ര​വ​ര്‍​ത്ത​നം പാ​ടി​ല്ല. ഉ​രു​ള്‍​പൊ​ട്ട​ലു​ണ്ടാ​യ പ്ര​ദേ​ശ​ത്ത് കോ​ണ്‍​ക്രീ​റ്റ് ഭി​ത്തി നി​ര്‍​മി​ക്കു​ന്ന​താ​യി പ​രി​ശോ​ധ​ന​യി​ല്‍ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ഇ​ത് അ​നു​വ​ദ​നീ​യ​മ​ല്ല. 



പാ​ര്‍​ക്കി​ന്‍റെ പ​രി​സ​ര​ത്ത് ജ​ല​സം​ഭ​ര​ണം പാ​ടി​ല്ല​യെ​ന്ന് യോ​ഗം തീ​രു​മാ​നി​ച്ചു.
ജി​ല്ല​യി​ല്‍ അ​നു​മ​തി​യു​ള​ള ക്വാ​റി​ക​ളു​ടെ പ്ര​വ​ര്‍​ത്ത​നം ജി​ല്ലാ വി​ക​സ​ന സ​മി​തി തീ​രു​മാ​ന​പ്ര​കാ​രം തു​ട​രും. പ​രാ​തി​ക​ളി​ലു​ള​ള മേ​ഖ​ല​ക​ളി​ല്‍ ക്വാ​റി​ക​ളു​ടെ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​ന് സ​ബ് ക​ള​ക്ട​റെ ചു​മ​ത​ല​പ്പെ​ടു​ത്തി. ജ​ല​സം​ഭ​ര​ണി​യി​ല്‍ സം​ഭ​രി​ച്ചി​രി​ക്കു​ന്ന വെ​ള്ളം പൂ​ര്‍​ണ​മാ​യും തു​റ​ന്നു​വി​ട​ണം. പു​തി​യ ക്വാ​റി​ക​ള്‍​ക്കു​ള​ള അ​പേ​ക്ഷ​ക​ള്‍ ഇ​പ്പോ​ള്‍ പ​രി​ഗ​ണി​ക്കി​ല്ലെ​ന്നും ജി​ല്ലാ ക‌​ള​ക്ട​ര്‍ അ​റി​യി​ച്ചു. 


സ​ബ് ക​ള​ക്ട​ര്‍ വി. ​വി​ഘ്‌​നേ​ശ്വ​രി, ദു​ര​ന്ത നി​വാ​ര​ണ വി​ഭാ​ഗം ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ കെ. ​റം​ല, റീ​ജ​ണ​ല്‍ ടൗ​ണ്‍ പ്ലാ​ന​ര്‍ അ​ബ്ദു​ള്‍ മാ​ലി​ക്, അ​സി. ക​ള​ക്ട​ര്‍ കെ.​എ​സ്. അ​ഞ്ജു, ജി​ല്ലാ ഫ​യ​ര്‍ ഫോ​ഴ്‌​സ് ഓ​ഫീ​സ​ര്‍ ര​ജി​ഷ്, പ്രി​ന്‍​സി​പ്പ​ല്‍ കൃ​ഷി ഓ​ഫീ​സ​ര്‍ ലീ​ന, ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​വി. ജ​യ​ശ്രീ, അ​സി. പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.
Previous Post Next Post
3/TECH/col-right