പൂനൂർ:പ്രളയം മൂലം ദുരിതമനുഭവിക്കുന്നവര്‍ക്ക് 'കാന്തപുരത്ത്കാര്‍' കൂട്ടായ്മ പഠനോപകരണങ്ങള്‍ നല്‍കി.700 നോട്ടുപുസ്തകങ്ങള്‍ അടക്കമുള്ള പഠനോപകരണങ്ങള്‍ പ്രളയ മേഖലകളില്‍ വിതരണം ചെയ്യുന്നതിനായി വൈത്തിരി SI ഹരിലാല്‍ ഏറ്റ് വാങ്ങി.ആദ്യ ഘട്ട സഹായമായി നൂറോളം  ഭക്ഷണകിറ്റുകള്‍ വൈത്തിരി പോലീസിന്‍റെ സഹായത്തോടെ ദുരന്തമേഖലകളില്‍ വിതരണം ചെയതിരുന്നു.


ജാതി-മത-രാഷ്ട്രീയ-സംഘടനാ വിത്യാസമില്ലാതെ കാന്തപുരത്തെ ജനങ്ങളുടെ കൂട്ടായിമ വിവിധ സേവനപ്രവര്‍ത്തനങ്ങളില്‍ മുന്‍പും പ്രവര്‍ത്തിച്ചിട്ടുണ്ട്.സഹായ വിതരണത്തിന്‍റെ ഉദ്ഘാടനം  ആദ്യഘട്ടം ഉണ്ണികുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഇ.ടി ബിനോയ്, രണ്ടാം ഘട്ടം വൈത്തിരി SI ഹരിലാല്‍ എന്നിവര്‍ നിര്‍വ്വഹിച്ചു.