Trending

ഹെൽത്ത് കെയർ ഫൗണ്ടേഷൻ ദുരന്ത നിവാരണ സേനക്ക് നെഹ്രു യുവ കേന്ദ്രയുടെ അംഗീകാരം.

കോഴിക്കോട് :പ്രളയബാധിത പ്രദേശങ്ങളിൽ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കു ചേർന്നതിനും , ദുരന്ത നിവാരണ പ്രവർത്തനങ്ങ ളിൽ പങ്കു ചേർന്നതിനും യുവജന സംഘടനകളെ കോഴിക്കോട് ജില്ലാ കലക്ടർ ശ്രീ.യു.വി.ജോസ് IAS അനുമോദിച്ചു.


നെഹ്റു യുവകേന്ദ്രയുടെ നേതൃത്വത്തിൽ കോഴിക്കോട് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിലായിരുന്നു അനുമോദനം. ഹെൽത്ത് കെയർ ഫൗണ്ടേഷനു വേണ്ടി  HCF ഡിസാസ്റ്റർ മാനേജ്മൻറ് ടീം കേരള കൺവീനർ ഷംസുദ്ധീൻ എകരൂൽ   അവാർഡ് ഏറ്റുവാങ്ങി.


Previous Post Next Post
3/TECH/col-right