Trending

ESCO എളേറ്റിൽ അംഗീകാരത്തിന്റെ നിറവിൽ

കോഴിക്കോട് :പ്രളയബാധിത പ്രദേശങ്ങളിലെ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കു ചേർന്ന യുവജന സംഘടനകളെ കോഴിക്കോട് ജില്ലാ കലക്ടർ ശ്രീ.യു.വി.ജോസ് IAS അനുമോദിച്ചു. നെഹ്റു യുവകേന്ദ്രയുടെ നേതൃത്വത്തിൽ കോഴിക്കോട് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിലായിരുന്നു അനുമോദനം.എസ്കൊ എളേറ്റിൽ നു വേണ്ടി വൈസ് പ്രസിഡന്റ്‌ ശ്രീ മുഹമ്മദ്‌ ഉനൈസ് പി പി അവാർഡ് ഏറ്റുവാങ്ങി. വിവിധ പ്രദേശങ്ങളിൽ നടത്തിയ ശുചീകരണ പ്രവർത്തനങ്ങളിൽ ESCO എളേറ്റിൽ പങ്കാളികളായിരുന്നു.


 പ്രളയബാധിത പ്രദേശമായ വയനാട് കോട്ടത്തറ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ എസ്കോ പ്രവർത്തകർ നേരിട്ടെത്തി ഭക്ഷണവും വസ്ത്രവും വിതരണം ചെയ്തിരുന്നു.വയനാട് ജില്ലയിലെ നന്മ പ്രൊജക്റ്റു മായി സഹകരിച്ച്ആയിരം കുരുന്നുകൾക്ക് പഠനസാമഗ്രികൾ എന്ന പദ്ധതിയാണ് ESCO യുടെ ഏറ്റവും ശ്രദ്ധയാകർഷിച്ച പ്രവർത്തനങ്ങളിലൊന്ന്. ആയിരം കുട്ടികൾക്കുള്ള പഠന സാമഗ്രികൾ തന്ന് സഹായിച്ചത് നാട്ടിലെ വിദ്യാർത്ഥികളും നന്മയുടെ ഉറവ വറ്റാത്ത എളേറ്റിൽ പ്രദേശത്തെ സുമനസുകളുമായിരുന്നു.


മികവുറ്റ ഈ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരം ഒടുവിൽ ESCO യെ തേടിയെത്തുമ്പോൾ ഈ പ്രവർത്തനങ്ങൾക്ക് ഊർജ്ജം  പകർന്ന  എളേറ്റിൽ വട്ടോളിയിലെ നല്ലവരായ നാട്ടുകാർ, വ്യാപാരി സുഹൃത്തുക്കൾ, ഫോക്കസ് കോച്ചിംഗ് സെന്ററിലെ പ്രിയപ്പെട്ട വിദ്യാർത്ഥികൾ, അധ്യാപകർ, വലിയ പറമ്പ് പന്നൂര് പ്രദേശങ്ങളിലെ സാമൂഹ്യ സാംസ്കാരിക പ്രവർത്തകർ കൂടാതെ പ്രവർത്തനങ്ങൾക്ക് നേതൃപരമായ പങ്ക് വഹിച്ച ESCO മെമ്പർമാർ എന്നിവർക്ക് ESCO എളേറ്റിൽ നന്ദിയും കടപ്പാടും അറിയിക്കുന്നു.
Previous Post Next Post
3/TECH/col-right