Trending

News Night 02-09-18 - 10.00 PM



2018 സെപ്റ്റംബർ 02 - ഞായർ



 കേരള വാർത്തകൾ


🅾 സ്‌കൂളുകളും പാഠപുസ്തകങ്ങളും വെള്ളത്തില്‍ മുങ്ങിയതോടെ കുട്ടികള്‍ വീട്ടിലിരിക്കേണ്ടി വന്നത് രണ്ടുമാസം; വെള്ളപ്പൊക്കത്തിന് ശേഷം കുട്ടനാട്ടിലെ സ്‌കൂളുകള്‍ തിങ്കളാഴ്ച തുറക്കും; ശനിയാഴ്ച അടക്കം അധികസമയം ക്ലാസെടുത്ത് പാഠഭാഗങ്ങള്‍ തീര്‍ക്കാന്‍ ശ്രമം.


🅾 'ഇതുവരെ എങ്ങനെയാണോ അതുപോലെ തുടരും'; പിണറായി അമേരിക്കയില്‍ നിന്ന് കേരളത്തിലെ ഭരണസംവിധാനത്തെ നിയന്ത്രിക്കുമോ എന്ന ചോദ്യം  ഉയരുമ്പോൾ ഇ പി ജയരാജന്റെ മറുപടി ഇങ്ങനെ; മുഖ്യമന്ത്രിയുടെ അഭാവം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ ബാധിക്കില്ല; 10000 രൂപയുടെ ധനസഹായം ഉടന്‍ ലഭ്യമാക്കുമെന്നും മന്ത്രിസഭയിലെ രണ്ടാമന്‍; മന്ത്രിസഭാ യോഗങ്ങളിലെ അധ്യക്ഷ സ്ഥാനവും ദുരിതാശ്വാസ ഫണ്ട് സ്വീകരിക്കാനുള്ള ചുമതലയും ഇ.പിക്ക്.


🅾 മന്ത്രിമാര്‍ നേരിട്ടു പോയാല്‍ കൂടുതല്‍ വിദേശ സഹായം സമാഹരിക്കാം, മന്ത്രിമാര്‍ പോകുന്നത് കേരളത്തെ ദുരിതത്തില്‍ നിന്നും കരകയറ്റാനാണ്';'പിണറായിയുടെ അസാന്നിധ്യം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് തടസമാകില്ല'; സെപ്റ്റംബര്‍ 15 വരെ മന്ത്രിമാര്‍ ജില്ലകളില്‍ കേന്ദ്രീകരിക്കുമെന്നും വിദേശ യാത്ര അതിന് ശേഷമെന്നും ഇ.പി.ജയരാജന്‍.


🅾 ഭാര്യയെ വെട്ടിപ്പരുക്കേല്‍പ്പിച്ച ശേഷം ഭര്‍ത്താവ് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി; വെട്ടേറ്റ യുവതിയെ പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; വാട്ട്‌സ്‌ആപ്പ്‌ സന്ദേശം വന്നതിനെ തുടർന്ന് ഉണ്ടായ  കുടുംബ വഴക്കാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ്. പയ്യന്നൂർ അരവൻചാലിൽ ആണ്‌ സംഭവം. കൽക്കുന്നേൽ സത്യൻ ആണ്‌ ഭാര്യ രജിതയെ വെട്ടിയത്‌.ശേഷം ഇയാൾ സ്റ്റേഷനിൽ എത്തി കീഴടങ്ങുകയായിരുന്നു.. കുടുംബ വഴക്ക്‌ ആണ്‌ കാരണം എന്ന് അറിയുന്നു


🅾 നവകേരളത്തിനായി 'നവകേരള ഭാഗ്യക്കുറി' നാളെ പ്രകാശനം ചെയ്യും. 250 രൂപയാണ്‌ വില. വലിയ സമ്മാനങ്ങൾ ഇല്ല എന്നതാണ്‌ ഈ ലോട്ടറിയുടെ പ്രത്യേകത . എന്നാൽ സമ്മാനങ്ങളുടെ എണ്ണം കൂടുതലാണ്‌ . ഒന്നാം സമ്മാനമായി ഒരു ലക്ഷം രൂപ 90 പേർക്ക്‌ ലഭിക്കും.5000 രൂപയുടെ ഒരു ലക്ഷം സമ്മാനങ്ങൾ ഉണ്ടാകും. ഇതിൽ നിന്ന് കിട്ടുന്ന വരുമാനം മുഴുവൻ ദുരിതാശ്വാസ പുനർനിർമ്മാണ പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കു.ം


🅾 കൊച്ചി എണ്ണശുദ്ധീകരണ ശാലയില്‍ അപകടം, ഒരാള്‍ മരിച്ചു.വൈക്കം സ്വദേശിയായ അജേഷ്‌ എന്നയാളാണ്‌ മരിച്ചത്‌


🅾 പ്രളയം: ആലപ്പുഴ ജില്ലയില്‍ 2126 വീടുകള്‍ പൂര്‍ണമായും തകര്‍ന്നതായി ജില്ലാ ഭരണകൂടം.


 🅾 പ്രളയത്തില്‍ ക്ഷീര മൃഗസംരക്ഷണ മേഖലയ്ക്ക് 175 കോടിയോളം രൂപയുടെ നഷ്ടമുണ്ടായതായി മന്ത്രി കെ രാജു.


🅾 വയനാട്ടില്‍ ഭൂമി നിരങ്ങി നീങ്ങിയത് സംബന്ധിച്ച്‌ പഠനം നടത്താന്‍ വിദഗ്ധ സമിതിക്ക് രൂപം നല്‍കിയതായി റവന്യു മന്ത്രി


🅾 പുനലൂര്‍ ചെങ്കോട്ട  പാതയില്‍ പ്രളയത്തെ തുടർന്ന് രണ്ട്‌ ആഴ്ച്ചയായി നിർത്തി വച്ചിരുന്ന തീവണ്ടി സര്‍വീസ് പുനരാരംഭിച്ചു


🅾 സംസ്ഥാനത്ത് എലിപ്പനിക്കെതിരെ അതീവ ജാഗ്രതാ നിര്‍ദ്ദേശം ; ഇന്നലെയും ഇന്നുമായി മരിച്ചവരുടെ എണ്ണം 18; ഇന്ന് രോഗം സ്ഥിരീകരിച്ചത് 33 പേര്‍ക്ക്.


🅾 എലിപ്പനി പടര്‍ന്നുപിടിക്കുന്നു; ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യമന്ത്രി.പാലക്കാടും മലപ്പുറത്തും ഇന്ന് ഓരോ മരണം  അതീവ ജാഗ്രതാ നിര്‍ദേശം.


🅾 എ.ബി.വി.പി പ്രവര്‍ത്തകന്‍ ശ്വാമപ്രസാദ് കൊലപാതകം; മുഖ്യ ആസൂത്രകനായ എസ്.ഡി.പി.ഐ പ്രവര്‍ത്തകന്‍ അറസ്റ്റില്‍; പ്രതി പിടിയിലായത് കര്‍ണാടക-മഹാരാഷ്ട്ര അതിര്‍ത്തിയിലെ ജോലി സ്ഥലത്ത് നിന്ന്.പോപ്പുലർ ഫ്രണ്ട്‌ ഉരുവച്ചാൽ ഡിവിഷൻ പ്രസിഡണ്ട്‌ വി എം സലിം ആണ്‌ പിടിയിൽ ആയത്‌. ഇതോടെ സംഭവത്തിൽ പിടിയിൽ ആയവരുടെ എണ്ണം 6 ആയി


🅾 കള്ളവിദ്യകളിലൂടെ കയ്യേറ്റം നടത്തുന്ന വന്‍കിടക്കാരെയും രണ്ടുസെന്റ് ഭൂമിയില്‍ കൂര വച്ചുതാമസിക്കുന്ന കുടിയേറ്റക്കാരെയും രണ്ടായി കാണണം; പ്രളയശേഷം പരിസ്ഥിതി ലോല മേഖലകള്‍ മാറ്റരുതെന്ന് ഹരിത ട്രിബ്യൂണല്‍ കര്‍ക്കശ നിലപാടെടുത്തതോടെ കുടിയേറ്റക്കാരെ സംരക്ഷിക്കാന്‍ പുതിയ വഴികള്‍ തേടി സംസ്ഥാന സര്‍ക്കാര്‍; ഇഎസ്‌എ വിസ്തൃതി കുറയ്ക്കണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്രസര്‍ക്കാരിന്റെ കോര്‍ട്ടിലും.


🅾 ഇടുക്കി അണക്കെട്ടിന് മുകളില്‍ പൊലീസുകാരന് മര്‍ദനമേറ്റ സംഭവം; കേസൊതുക്കാന്‍ ഉന്നതതലത്തില്‍ നിന്ന് സമ്മര്‍ദ്ദം ഉയരുന്നതായി പരിക്കേറ്റ പൊലീസുകാരന്‍ ശരത്ചന്ദ്രപ്രസാദ്; പൊതുമധ്യത്തില്‍ പൊലീസുകാരനെ തല്ലിയ സ്ത്രീക്കായി ശുപാര്‍ശയുമായി എത്തുന്നത് രാഷ്ട്രീയക്കാര്‍ മുതല്‍ ഡിപ്പാര്‍ട്ട് മെന്റിലെ ഉന്നതര്‍ വരെ; പെറ്റി കേസിലൊതുക്കി സംഭവം തേയ്ച്ച്‌മായ്ച്ച്‌ കളഞ്ഞ് സിഐയും.


🅾 തകര്‍ന്നടിഞ്ഞ് വ്യാപാര സ്ഥാപനങ്ങളും വീടുകളും; ചെളിയടിഞ്ഞ് റോഡുകള്‍; മൂക്കു തുളയ്ക്കുന്ന പൊടിയും ദുര്‍ഗന്ധവും; സൂക്ഷിച്ച്‌ സഞ്ചരിച്ചില്ലെങ്കില്‍ തെന്നി വീഴും; വൈദ്യുതി എത്താതെ ഇനിയും വീടുകള്‍; പ്രളയം റാന്നിയെ അരനൂറ്റാണ്ട് പിന്നോട്ടടിച്ചു; പുനര്‍ നിര്‍മ്മാണത്തിന് അഞ്ചു വര്‍ഷമെങ്കിലും വേണ്ടി വരും; സര്‍വ്വവും നശിച്ച്‌ ആത്മഹത്യയുടെ വക്കില്‍ വ്യാപാരികള്‍; ഷട്ടറുകള്‍ ഉപേക്ഷിച്ച്‌ പോയവരും നിരവധി; പ്രളയം തകര്‍ത്തെറിഞ്ഞ നഗരത്തെ കൈവിട്ട് മാധ്യമങ്ങളും: റാന്നിയിലെ കാഴ്ച്ചകൾ നടുക്കുന്നത്‌


🅾 അരിയും തുണിയും നല്‍കാമെന്ന് പറഞ്ഞ് ആദിവാസി ഊരുകളില്‍ കയറിപ്പറ്റും; ഭൂമി നല്‍കാമെന്ന് പറഞ്ഞ് ഒരുസംഘടന പിരിച്ചത് കോടികള്‍; മനുഷ്യാവകാശ-പൗരാവകാശ സംരക്ഷണ മുഖംമൂടിയണിഞ്ഞ് പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ക്ക് കടിഞ്ഞാണിടണം; ആദിവാസി ഗോത്രമഹാസഭ നേതാവ് എം. ഗീതാനന്ദന്‍


🅾 ഡാമുകളാണ് പ്രളയത്തിന് കാരണമെന്ന പ്രചാരണം ഇനിയെങ്കിലും അവസാനിപ്പിക്കുമോ എന്നു ചോദിച്ച്‌ മന്ത്രി മാത്യു ടി തോമസ്; 16 ഡാമുകളിലുള്ളത് നദീജലത്തിന്റെ 2.1 ശതമാനം മാത്രം; അതെങ്ങനെ പ്രളയത്തിന് കാരണമാകും? ജൂണ്‍ മാസം മുതല്‍ അണക്കെട്ടുകള്‍ തുറന്നു വച്ചിരുന്നു; ആരോപണം  മുറുകുമ്പോൾ സാധൂകരിക്കാന്‍ 99 ലെ പ്രളയത്തിന്റെ കണക്കുകള്‍ നിരത്തി ജലവിഭവ വകുപ്പ് മന്ത്രി.


🅾 പമ്പയുടെ പോഷക നദിയായ കക്കാട്ടാറ്റിൽ പ്രവർത്തിക്കുന്ന മണിയാര്‍ ഡാമിന്റെ പേരില്‍ ജനങ്ങളെ പേടിപ്പിക്കരുതെന്ന് ജലസേചന വകുപ്പ്; ഡാമിന് ഒരു കുഴപ്പവുമില്ലെന്നും ഷട്ടറിന് താഴെ കോണ്‍ക്രീറ്റ് ഇളകി മാറുന്നത് പതിവാണെന്നും അധികൃതര്‍; വെള്ളം കുത്തിയൊലിച്ചു കോണ്‍ക്രീറ്റ് പോയ ഭാഗം പുനര്‍നിര്‍മ്മിക്കും


🅾 അറസ്റ്റു ചെയ്യണം എന്നുണ്ട്.. ഇങ്ങോട്ട് വരുമോ? കേരളാ പൊലീസ് വിചിത്രമായ ആവശ്യം ഉന്നയിച്ച്‌ ജലന്ധര്‍ മെത്രാന് സന്ദേശം അയച്ചു; അറസ്റ്റു ഒഴിവാക്കാന്‍ ഇനി പറ്റില്ലെന്ന് അന്വേഷണ സംഘം അറിയിച്ചതോടെ അധികൃതരുടെ നീക്കം കേട്ടുകേള്‍വിയില്ലാത്ത രീതിയില്‍; പിണറായി അമേരിക്കയിലേക്ക് പോയ സമയത്തെങ്കിലും പീഡകമെത്രാനെ പിടിക്കാന്‍ കഴിയുമെന്ന് കരുതി കേരളം; ശക്തമായ തെളിവുണ്ടായിട്ടും അറസ്റ്റ് വേണ്ടെന്ന നിലപാടെടുത്ത് ഒരു വിഭാഗം ഉദ്യോഗസ്ഥരും.


 🅾 കോഴിക്കോട് നവജാത ശിശുവിനെ അമ്മ കഴുത്തറുത്തുകൊന്നു; നാല് വര്‍ഷമായി ഭര്‍ത്താവുമായി അകന്നുകഴിയുന്ന റിന്‍ഷ കടുംകൈ ചെയ്തത് അവിഹിത ബന്ധത്തിത്തില്‍ കുഞ്ഞുണ്ടായത് നാട്ടുകാര്‍ അറിഞ്ഞാലുണ്ടാകാവുന്ന മാനക്കേട് ഭയന്ന്; നവജാത ശിശുവിനെ യുവതി കൊലപ്പെടുത്തിയത് ബ്ലഡ് ഉപയോഗിച്ച്‌ കഴുത്തറുത്ത്.


🅾 രണ്ടര വര്‍ഷമായി ഭര്‍ത്താവ്‌ പ്രജീഷുമായി  അകന്നു കഴിയുന്നതിനിടെ ബന്ധു പ്രിയേഷുമായി റിൻഷ  അടുപ്പത്തിലായി; അടുപ്പം പ്രണയത്തിലേക്ക് വഴിമാറിയതോടെ പ്രിയേഷ്‌ വീട്ടിലെ സ്ഥിരം സന്ദര്‍ശകനായി; റിൻഷ ഗര്‍ഭിണിയാണെന്നറിഞ്ഞതോടെ വീട്ടിലേക്കുള്ള വരവ് നിന്നു; പ്രസവിച്ചയുടന്‍ കുഞ്ഞിനെ കൊന്നത് കാമുകന്‍ കൈവിട്ടതോടെ; ബാലുശ്ശേരിയിലെ നവജാത ശിശുവിന്റെ കൊലപാതകത്തില്‍ ഞെട്ടി നാട്ടുകാര്‍.


🅾 ബോഡി നിര്‍മ്മാണം പണ്ടേ പുറത്തുള്ള ഏജന്‍സികളെ ഏല്‍പ്പിച്ചു; എന്നിട്ടും രണ്ടായിരത്തോളം താല്‍ക്കാലിക ജീവനക്കാര്‍ 15 വര്‍ഷമായി പണിയെടുക്കാതെ ശമ്ബളം വാങ്ങുന്നു; കെഎസ്‌ആര്‍ടിസിയെ രക്ഷിക്കാന്‍ മെക്കാനിക്കല്‍ വിഭാഗത്തിലെ അനാവശ്യ ജീവനക്കാരെ പിരിച്ചുവിട്ടതോടെ കെഎസ്‌ആര്‍ടിസിയില്‍ വീണ്ടും സമരകാഹളം; കണ്ടക്ടറോ ഡ്രൈവറോ ആകാന്‍ യോഗ്യത ഉണ്ടെങ്കില്‍ ജോലിയില്‍ തുടരാമെന്ന് എംഡിയുടെ ഉറപ്പ്; പണിയെടുക്കാതെ തന്നെ ശമ്ബളം വേണമെന്ന് ശഠിച്ച്‌ ജീവനക്കാരും.


🅾 തിരക്കുള്ള സമയത്ത് ബസ്സുകളുടെ എണ്ണം കൂട്ടുകയും തിരക്കു കുറയുമ്പോൾ  എണ്ണം കുറയ്ക്കുകയും ചെയ്യും; സ്ഥിരമായി നഷ്ടത്തിലോടുന്ന റൂട്ടുകള്‍ റദ്ദുചെയ്യും; ജീവനക്കാരുടെ ഡ്യൂട്ടി ഉറപ്പുവരുത്താനുള്ള കള്ളട്രിപ്പുകള്‍ നിര്‍ത്തും; ഷെഡ്യൂളുകള്‍ പുനക്രമീകരിക്കുകയും ഡ്യൂട്ടി അഴിച്ചുപണിയുകയും ചെയ്തതോടെ ജീവനക്കാര്‍ക്കിടയില്‍ കടുത്ത എതിര്‍പ്പ്: കെഎസ്‌ആര്‍ടിസിയില്‍ പരിഷ്‌കാരങ്ങള്‍ കടുത്തതോടെ പ്രതിസന്ധിയും മൂര്‍ച്ഛിച്ചു.


🅾 ആകെയുള്ള 12 സെന്റില്‍ ഏഴുസെന്റും ദുരിതാശ്വാസ നിധിയിലേക്ക്; മാതൃക കാട്ടി സിപിഎം ബ്രാഞ്ച് സെക്രട്ടറി.ചെട്ടികുളങ്ങര മേനമ്പള്ളി കോട്ടൂർ വടക്കതിൽ കെ ഉണ്ണികൃഷ്ണൻ ആണ്‌ ആകെയുള്ള 12 സെന്റിൽ 7 സെന്റും സംഭാവന നൽകി മാതൃകയായത്‌


🅾 മഴ മാറി: ഇടുക്കി വിനോദ സഞ്ചാര മേഖലയിലെ നിരോധനം പിന്‍വലിച്ചതായി കളക്ടർ കെ ജീവൻ ബാബു അറിയിച്ചു.. മൂന്നാറിലേക്കും മറ്റും ഉള്ള ബസ്‌ സർവീസുകളും പുനരാരംഭിച്ചിട്ടുണ്ട്‌


🅾 ഇ അഹമ്മദിന്റെ മരണം; രാം മനോഹര്‍ ലോഹ്യ ആശുപത്രിക്കെതിരായ പരാതിയില്‍ നിന്ന് മുസ്ലിംലീഗ് പിന്മാറുന്നു; മരണ ദിനത്തിലുണ്ടായ നാടകീയ സംഭവങ്ങളിലെ പരാതിയില്‍ നിന്നുള്ള പിന്മാറ്റത്തില്‍ അഹമ്മദിന്റെ കുടുംബത്തിന് അതൃപ്തി.


🅾 മുംബൈയില്‍ ഭാര്യയും മക്കളും ഉണ്ടായിട്ടും ആരാധികയ്‌ക്കൊപ്പം ശയിക്കാന്‍ കോട്ടയത്ത് മുറിയെടുത്തു; മിസ്റ്റര്‍ ഏഷ്യയുടെ സ്‌നേഹം അപകടമായപ്പോള്‍ യുവതി അബോധാവസ്ഥയിലായി; നാവികസേന ഉദ്യോഗസ്ഥന്‍ കൂടിയായ മുരളീകുമാറിനെ ജയിലില്‍ അടച്ചപ്പോള്‍ പീഡിപ്പിക്കപ്പെട്ട യുവതിയെ അടിയന്തര ശസ്ത്രക്രിയ നടത്തി ജീവന്‍ രക്ഷിച്ചു; രഹസ്യമായി യുവതിയെ കാണാന്‍ പോയതോടെ ഭാര്യയും മക്കളും പിണങ്ങിയതായും റിപ്പോര്‍ട്ട്.


🅾 കോട്ടയം ഐഡ ഹോട്ടലിൽ പെൺകുട്ടിയെ പീഡിപ്പിച്ച മിസ്റ്റർ ഏഷ്യ മുരളി കുമാറിന്‌ ദിവസം രണ്ടരക്കിലോ ചിക്കനും അന്‍പത് മുട്ടയുടെ വെള്ളയും ഇനി എവിടെ നിന്നു കിട്ടും? പീഡന കേസില്‍ അകത്തായ മുരളീകുമാറിന്റെ ഭക്ഷണചര്യകള്‍ കേട്ടു ഞെട്ടി പൊലീസും; ഓര്‍മ്മ വെച്ചപ്പോള്‍ മുതല്‍ തുടര്‍ന്ന ഭക്ഷണവും എക്‌സര്‍സൈസും ഇരുമ്പഴിക്കുള്ളിൽ മുടങ്ങുമ്പോൾ  നഷ്ടമാകുന്നത് വര്‍ഷങ്ങളായി കാത്തു സൂക്ഷിച്ച ശരീരസൗന്ദര്യം: മിസ്റ്റര്‍ ഏഷ്യയുടെ ആരാധകര്‍ക്കും സങ്കടം ഉള്ളില്‍ ഒതുക്കാന്‍ വയ്യ.


🅾 സര്‍ക്കാരും ആരോഗ്യ വകുപ്പും ചേര്‍ന്ന് ആളുകളെ പൊട്ടനാക്കുകയാണ്; എലിപ്പനി മരുന്ന് വിതരണം മരുന്ന് കമ്പനികൾക്ക്‌   വേണ്ടി; വീണ്ടും അപഹാസ്യ വീഡിയോയുമായി ജേക്കബ് വടക്കാഞ്ചേരി.


🅾 രണ്ടുലക്ഷത്തോളം സേവാഭാരതി പ്രവര്‍ത്തകര്‍ പ്രശസ്തി ആഗ്രഹിച്ചല്ല പ്രളയഭൂമിയില്‍ ഇറങ്ങിയത്; സൈബര്‍ പ്രചാരകര്‍ വിചാരിച്ചാല്‍ ആര്‍എസ്‌എസിനെ ജന മനസില്‍ നിന്ന് ഇനി കുടിയിറക്കാനാകില്ലെന്നും കെ സുരേന്ദ്രന്‍.


🅾 തിരൂരില്‍ അന്ത്യോദയ എക്‌സ്പ്രസിന് സ്റ്റോപ്പ് ;സ്വാഗതം ചെയ്ത് ഇടി മുഹമ്മദ് ബഷീര്‍.


ദേശീയം

🅾 ബാംഗളൂരിൽ നിന്നും പൂനയിലേക്ക്‌ പറന്നു പൊങ്ങിയ ഉടനെ എന്‍ജിന്‍ പ്രവര്‍ത്തന രഹിതമായി; ഗോ എയര്‍ വിമാനം അടിയന്തരമായി തിരിച്ചിറക്കിയത് ബാംഗ്ലൂര്‍ വിമാനത്താവളത്തില്‍; പൈലറ്റിന്റെ സമയോചിതമായ ഇടപെടലില്‍ യാത്രക്കാര്‍ സുരക്ഷിതര്‍.


🅾 സഞ്ചരിക്കുന്ന വിമാനത്തില്‍ നിന്നും ശുചിമുറി മാലിന്യം പുറന്തള്ളിയാല്‍ 50,000 പിഴ; വിമാന കമ്പനികൾക്ക്‌  ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ വക കര്‍ശന നിര്‍ദ്ദേശം; ഇന്ത്യയ്ക്കകത്തേക്കും പുറത്തേക്കും സഞ്ചരിക്കുന്ന എല്ലാ വിമാനങ്ങള്‍ക്കും നിയമം ബാധകമെന്നും അറിയിപ്പ്.


🅾 മറ്റൊരാളുമായുള്ള ബന്ധം ആദ്യ കാമുകന്‍ ചോദ്യം ചെയ്തതത് നഗ്നചിത്രങ്ങള്‍ കാട്ടി; അപമാനം മറയ്ക്കാന്‍ യുവതി ആദ്യകാമുകനെ കൊന്ന് പുഴയില്‍ തള്ളി; ഗ്രേറ്റര്‍ നോയിഡയില്‍ നടന്ന അരുംകൊലയില്‍ കാമുകി അറസ്റ്റില്‍.ഗ്രേറ്റർ നോയിഡ സ്വദേശിനി ഡോളി ചൗധരിയാണ്‌ അറസ്റ്റിൽ ആയത്‌. മുൻ കാമുകൻ ആയ സുശീൽ കുമാർ ആണ്‌ കൊല്ലപ്പെട്ടത്‌


🅾 അതിവേഗം ബഹുദൂരം യാത്ര പോകാന്‍ ജപ്പാന്‍കാര്‍ക്കൊപ്പം ഇന്ത്യാക്കാരും; ബുള്ളറ്റ് ട്രെയിന്‍ വിചാരിച്ചതിനേക്കാള്‍ ഒരുവര്‍ഷം നേരത്തെ കുതിച്ചുപായും; ആദ്യ 50 കിലോമീറ്റര്‍ പാതയുടെ കമ്മീഷനിങ് 2022 ല്‍. സൂററ്റ്‌ മുതൽ ബിലിമോറ വരെയാണ്‌ ആദ്യ ഘട്ടത്തിൽ പൂർത്തിയാവുക. പദ്ധതിക്ക്‌ മൊത്തം 97,637 കോടി മുതൽ മുടക്ക്‌ വരുമെന്ന് റിപ്പോർട്ട്‌. പദ്ധതി പൂർത്തിയായാൽ മുംബൈയിൽ നിന്ന് അഹമ്മദാബാദിൽ എത്താൻ 3 മണിക്കൂറുകൾ മതിയാകും.ഇപ്പോൾ അത്‌ 6 മണിക്കൂർ ആണ്‌


🅾 സഹധര്‍മ്മിണികളുടെ ക്രൂരകൃത്യങ്ങള്‍ക്ക് ഇരയാകുന്ന ഭര്‍ത്താക്കന്മാര്‍ക്കായി പുരുഷ് ആയോഗ് വേണം'; പുരുഷ കമ്മീഷന്‍ വേണമെന്ന ആവശ്യവുമായി രംഗത്തെത്തിയത് ഉത്തര്‍പ്രദേശില്‍ നിന്നുമുള്ള ബിജെപി എംപിമാര്‍; സ്ത്രീകള്‍ക്ക് നീതി ഉറപ്പാക്കാന്‍ സംവിധാനങ്ങള്‍ ഉള്ളത് പോലെ പുരുഷന്മാര്‍ക്കും വേണമെന്ന നിലപാടിലുറച്ച്‌ നേതാക്കള്‍.യു പി യിലെ ഘോസിയിൽ നിന്നുള്ള ലോകസഭ അംഗം ഹരിനാരായണൻ, രാജ്ബാർ ഹർദ്ദോയിൽ നിന്നുള്ള അൻഷുൽ വർമ്മ എന്നിവരാണ്‌ പുരുഷ കമ്മീഷൻ വേണമെന്ന ആവശ്യവുമായി രംഗത്ത്‌ എത്തിയത്‌


🅾 രാജ്യത്തിന് 126 വിമാനങ്ങള്‍ ആവശ്യമുള്ളപ്പോള്‍ എന്തുകൊണ്ട് 36 റഫേല്‍ ജെറ്റുകള്‍ മാത്രം വാങ്ങിയെന്ന ആരോപണവുമായി കോണ്‍ഗ്രസ്; അന്വേഷണത്തിന് സംയുക്ത പാര്‍ലമെന്ററി കാര്യസമിതിയെ നിയോഗിക്കാന്‍ ഭയപ്പെടുന്നത് അഴിമതിയുള്ളതിനാലെന്നും പ്രിയങ്ക ചതുര്‍വേദി.


🅾 ഏകാധിപത്യ പ്രവണതയായാണ് അച്ചടക്കത്തെ പലരും കാണുന്നത്'; ' ഒരാള്‍ അച്ചടക്കമുള്ള ആളാണെന്ന് പറഞ്ഞാല്‍ അയാളെ ഏകാധിപതിയായി ബ്രാന്‍ഡ് ചെയ്യും'; അച്ചടക്കമുള്ള വ്യക്തിയും ഏറ്റെടുക്കുന്ന എല്ലാ ജോലികളും പൂര്‍ണതയോടെ ചെയ്ത് തീര്‍ക്കുന്ന ആളാണ് വെങ്കയ്യ നായിഡുവെന്നും മോദി.


🅾 ഗംഗയില്‍ മദ്യവും മാംസവും  വിളമ്പുന്ന  ആഡംബരയാനം; ഉദ്ഘാടനം ചെയ്ത് യോഗി ആദിത്യനാഥ്, പുണ്യനദിയെ മലിനമാക്കുന്നതിനെതിരെ പ്രതിഷേധിച്ച്‌ സന്ന്യാസി സമൂഹം.


🅾 കനയ്യ കുമാര്‍ ലോക്‌സഭയിലേക്ക്; ബിഹാറിലെ മഹാസഖ്യത്തിനൊപ്പം ചേര്‍ന്ന് സിപിഐ ചിഹ്നത്തില്‍ മത്സരിക്കും.


 🅾 നോട്ടു നിരോധനം ഒരിക്കല്‍ കൂടി നടത്തണം, ശേഷം തെരഞ്ഞെടുപ്പിനെ നേരിടൂ! മോഡി സര്‍ക്കാരിനോട് അഖിലേഷ് യാദവ്.


🅾 ദിവസവും ഹനുമാന്‍ മന്ത്രം ചൊല്ലൂ, പിന്നെ കുരങ്ങുകള്‍ കടിക്കില്ല; കണ്ടുപിടുത്തവുമായി യോഗി ആദിത്യനാഥ്


🅾 തമിഴ്‌നാട്ടിൽ പുതിയ തുടക്കവുമായി സ്റ്റാലിൻ.. ആദരവ്‌ കാട്ടാൻ ഇനി മുതൽ സ്റ്റാലിന്‍റെ കാല്‍ തൊട്ട് വന്ദിക്കേണ്ട; പൂമാലയും പൊന്നാടയും വേണ്ട, പകരം പുസ്‌തകം മതി; ഡിഎംകെ


🅾 തന്നെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന് ഓപ്പണ്‍ കോടതിയില്‍ വെളിപ്പെടുത്തി സുപ്രീം കോടതി ജഡ്ജി; സ്വാധീനിക്കാന്‍ ശ്രമിച്ചത് ഹോട്ടല്‍ റോയല്‍ പ്ലാസയുമായി ബന്ധപ്പെട്ട കേസിലെന്ന് ജസ്റ്റിസ് ഇന്ദിരാ ബാനര്‍ജി; സംഭവം കോടതിയലക്ഷ്യത്തിന് തുല്യമെന്ന് ജസ്റ്റിസ് മിശ്ര.



🌏 അന്താരാഷ്ട്രീയം 🌍


🅾 ഇമ്രാന്‍ ഖാന്‍ അധികാരമേറ്റിട്ടും ഭീകരവാദികള്‍ സുരക്ഷിതരായി വിലസുന്നു; പലവട്ടം മുന്നറിയിപ്പ് നല്‍കിയിട്ടും നന്നാവാത്ത പാക്കിസ്ഥാന്  മുമ്പ്‌  പ്രഖ്യാപിച്ച 300 ദശലക്ഷം ഡോളര്‍ ധനസഹായം റദ്ദാക്കി അമേരിക്ക; വിട്ടുവീഴ്ചയില്ലാത്ത ട്രംപിന്റെ നിലപാടില്‍ അമ്പരന്ന്  ഇമ്രാനും പാക് സര്‍ക്കാരും.


🅾 ചൈനയോട് കൂടുതല്‍ അടുക്കുന്ന അയല്‍ക്കാരനോട് മുഖം തിരിച്ച്‌ ഇന്ത്യ; മാലിദ്വീപിൽ ചൈന നിർമ്മിച്ച സിനാമാലി പാലത്തിന്റെ ഉദ്ഘാടനച്ചടങ്ങ് ബഹിഷ്‌കരിച്ച്‌ ഇന്ത്യന്‍ അംബാസഡര്‍; ചൈനീസ് സൗഹൃദത്തില്‍ മതിമറന്ന് മാലി പ്രസിഡന്റ് അബ്ദുള്ള യമീന്‍.


 🅾 ഇല്ല...ഇനിയൊരു റഫറണ്ടം കൂടിയില്ല; എല്ലാ സംശയങ്ങളും നീക്കി തെരേസ മെയ്‌; ബ്രെക്സിറ്റ് എന്ന ലക്ഷ്യത്തില്‍ നിന്നും അല്‍പം പോലും പിന്നോട്ടില്ലെന്ന് വ്യക്തമാക്കി ബ്രിട്ടീഷ് പ്രധാനമന്ത്രി.


🅾 രണ്ടു കൊല്ലം കൂടി ജീവിച്ചിരുന്നാല്‍ നിങ്ങളുടെ ആയുസ്സ് 50 വര്‍ഷം വരെ കൂട്ടി കിട്ടിയേക്കും; എലികളില്‍ പരീക്ഷിച്ച്‌ വിജയിച്ച പ്രായത്തെ മറികടക്കാനുള്ള കണ്ടുപിടിത്തം ഉടന്‍ മനുഷ്യരിലേക്കും; ശരാശരി മനുഷ്യായുസ്സ് 150 വര്‍ഷമാകുമെന്ന് റിപ്പോര്‍ട്ട്.


🅾 പത്ത് വര്‍ഷത്തിനുള്ളില്‍ ബാങ്കോക്ക് നഗരത്തിന്റെ പകുതി കടലെടുക്കും! റിപ്പോര്‍ട്ട് പുറത്ത് വിട്ട് ലോക ബാങ്ക്; ബാങ്കോക്കിന്റെ അന്തകനാകുന്നത് അശാസ്ത്രീയ നിര്‍മ്മാണ പ്രവര്‍ത്തനം തന്നെ.


🅾 'സുന്ദരികളായ സ്ത്രീകള്‍ ഉള്ളിടത്തോളം കാലം ബലാത്സംഗങ്ങളും ഉണ്ടാകും'; വിവാദ ശരങ്ങള്‍ തുടര്‍ച്ചയായി വേട്ടയാടിയിട്ടും ബലാത്സംഗത്തെ ന്യായീകരിച്ച്‌ ഫിലിപ്പൈന്‍ പ്രസിഡന്റിന്റെ പ്രസ്താവന; റൊഡ്രീഗോ ഡ്യൂട്ടേര്‍ടിന്റെ ജന്മനാട്ടിലും ബലാത്സംഗങ്ങള്‍ വര്‍ധിക്കുന്നുവെന്ന് ശ്രദ്ധയില്‍പെടുത്തിയപ്പോള്‍ തടി തപ്പാനിറക്കിയ പ്രസ്തവന പ്രസിഡന്റിനു കുരുക്കായി.


🅾 ചരിത്രത്തിലെ ഏറ്റവും വലിയ കരാര്‍ സ്വന്തമാക്കി വിപ്രോ; 10,650 കോടിയുടെ കരാര്‍ നല്‍കിയത് അമേരിക്കന്‍ കമ്പനിയായ  അലൈറ്റ് സൊലൂഷ്യന്‍സ് ; വിപ്രോയുടെ ഓഹരികളുടെ മൂല്യത്തിലും വന്‍ വളര്‍ച്ച; 117 മില്യണ്‍ ഡോളറിന് അലൈറ്റിന്റെ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങളും വിപ്രോയ്ക്കു സ്വന്തം.


🅾 സെപ്റ്റംബർ 2; ലോകത്തെ കണ്ണീരിലാഴ്ത്തി അലന്‍ കുര്‍ദ്ദി പോയിട്ട് ഇന്നേക്ക് മൂന്ന് വയസ്സ്.


🅾 രാഷ്ട്രപതിയുടെ ത്രിരാഷ്ട്ര സന്ദര്‍ശനത്തിന് തുടക്കമായി. സൈപ്രസ്‌, ബൾഗേറിയ, ചെക്ക്‌ റിപ്പബ്ലിക്‌ എന്നീ രാജ്യങ്ങൾ ആണ്‌ രാഷ്ട്രപതി സന്ദർശിക്കുക. ഈ മാസം 9 ന്‌ തിരിച്ചെത്തും


 ⚽ കായികം 🏏

🅾 ഏഷ്യൻ ഗെയിംസ്‌ സമാപിച്ചു. ചാമ്പ്യന്മാരായി ചൈന. സമാപന ചടങ്ങുകൾ ഇന്ന് വൈകിട്ട്‌ നടന്നു


🅾 സതാംപ്ടണ്‍ ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്; രണ്ടാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ട് 271ന് പുറത്ത്; ഇന്ത്യക്ക് 245 റണ്‍സ് വിജയലക്ഷ്യം; മുഹമ്മദ് ഷമിക്ക് നാല് വിക്കറ്റ്; മത്സരം ആവേശകരമായ അന്ത്യത്തിലേക്ക്; ഇന്ത്യന്‍ പ്രതീക്ഷകള്‍ മുഴുവന്‍ വീണ്ടും വിരാട് കോലിയില്‍; ഉച്ച ഭക്ഷണത്തിന് പിരിയുമ്പോൾ  ഇന്ത്യ 3ന് 113  എന്ന നിലയില്‍.


🅾 ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സയെ ബംഗ്ലാദേശി ക്രിക്കറ്റ് താരം അപമാനിച്ചു; സംഭവത്തില്‍ പരാതിയുമായി ഭര്‍ത്താവ് ഷൊയ്ബ് മാലിക്; സാനിയയെ അപമാനിച്ച സാബിര്‍ റഹ്മാനെതിരെ പരാതി നല്‍കിയിട്ടും നടപടിയെടുക്കാതെ ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്.



🎥 സിനിമാ ഡയറി 🎥



🅾 ശ്രീനിഷ് വെറും ശശി; പ്രണയം പേളിക്ക് ബിഗ്ബോസില്‍ കിട്ടിയ സീക്രട്ട് ടാസ്‌ക്? സംശയം ബിഗ്‌ബോസിലെ സുഹൃത്തിനോട് തുറന്ന് പറഞ്ഞ് സീരിയല്‍ നടന്‍; അവള്‍ നല്ലകുട്ടിയെന്നും അടിച്ച്‌ പൊളിക്കെന്നും മറുപടി നല്‍കി സുഹൃത്തും; ക്ലൈസാക്‌സിനോടടുക്കുന്ന ബിഗ് ബോസിലെ പ്രണയം വെറും തട്ടിപ്പോ? ശ്രീനിഷിന്റെ സംശയത്തില്‍ ഞെട്ടി പ്രേക്ഷകര്‍.


🅾 ഏഴാം വയസ്സില്‍ വളര്‍ത്തു മകളെ പീഡിപ്പിച്ചു; ഹോളിവുഡ് താരം വൂഡി അലന്റെ സിനിമയ്ക്ക് വിലക്ക്; അലനുമായി സഹകരിച്ചതില്‍ ഖേദം പ്രകടിപ്പിച്ച്‌ താരങ്ങളും.


🅾 ഓര്‍ലാന്റോ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശനത്തിനൊരുങ്ങി ജയസൂര്യയുടെ മകന്റെ ഷോര്‍ട്ട് ഫിലിം കളർഫുൾ ഹാൻഡ്സ്‌


🅾 വിവാഹം കഴിഞ്ഞാല്‍ വീട്ടിലിരിക്കും; സിനിമയിലേക്കില്ല; അമ്മയെ പോലെ വീട്ടമ്മയാകാനാണ് ആഗ്രഹമെന്നും നമിത പ്രമോദ്.


🅾 അഡ്വാന്‍സ് വാങ്ങിയ ശേഷം സിനിമയില്‍ അഭിനയിക്കാതെ മുങ്ങി; നടൻ ചിമ്പു  85.50 ലക്ഷം രൂപ സെക്യൂരിറ്റി തുക അടയ്ക്കണം; ഇല്ലെങ്കില്‍ കടുത്ത നടപടിയെന്ന താക്കീതുമായി മദ്രാസ് ഹൈക്കോടതിയുടെ താക്കീത്.നിർമ്മാതാക്കളായ പാഷൻ മൂവീ മേക്കേഴ്‌സിന്റെ പരാതിയിൽ ആണ്‌ നടപടി


🅾 ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ സല്‍മാന്‍ ഖാനോടൊപ്പം അഭിനയിക്കാന്‍ അവസരം ലഭിച്ചിരുന്നു, പക്ഷേ ആ കാരണത്താല്‍ ഉപേക്ഷിച്ചു; വെളിപ്പെടുത്തലുമായി ശശി തരൂര്‍.വിദേശകാര്യമന്ത്രിയുടെ റോൾ ആയിരുന്നു അത്‌. എന്നാൽ ജീവിതത്തിൽ വിദേശകാര്യ മന്ത്രി ആവണമെങ്കിൽ അതേ വേഷം സിനിമയിൽ ചെയ്യരുതെന്ന് സുഹൃത്തുക്കൾ ഉപദേശിച്ചു. പിന്നീട്‌ എനിക്കും അക്കാര്യം ബോധ്യമായി

Previous Post Next Post
3/TECH/col-right