സർക്കാർ ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം:ദുരിതാശ്വാസ നിധിയിലേക്ക് പിടിക്കും - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Sunday, 9 September 2018

സർക്കാർ ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം:ദുരിതാശ്വാസ നിധിയിലേക്ക് പിടിക്കും

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സർക്കാർ ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം പത്തു മാസതവണയായി പിടിക്കും. ഇതിനു തയ്യാറല്ലാത്തവർ വിസമ്മതം അറിയിക്കണം. ഇതിനുള്ള കരട് സർക്കുലർ തയ്യാറായി. അന്തിമ സർക്കുലർ തിങ്കളാഴ്ച പുറത്തിറക്കും. ഉത്തരവിറക്കി ശമ്പളം സ്വീകരിക്കാൻ തടസ്സമുള്ളതിനാലാണ് ശമ്പളം വിതരണത്തിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥർക്കുള്ള (ഡി.ഡി.ഒ.) മാർഗനിർദേശമായി സർക്കുലർ പുറത്തിറക്കുന്നത്.


പൊതുഭരണ വകുപ്പ് തയ്യാറാക്കിയ കരട് സർക്കുലർ മുഖ്യമന്ത്രിയുമായി ചർച്ചചെയ്തശേഷം പുറത്തിറക്കാനാണ് തീരുമാനം. ഒന്നിലധികം മാസത്തെ ശമ്പളവും ഇങ്ങനെ സ്വീകരിക്കും. എന്നാൽ, ഒരു മാസത്തെ ശമ്പളത്തിൽ കുറഞ്ഞ തുക ഇങ്ങനെ നൽകാനാവില്ല. അവർക്ക് സാലറി ചലഞ്ചിന്റെ ഭാഗമല്ലാതെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇഷ്ടമുള്ള തുക സംഭാവനയായി നൽകാം.പത്തിൽക്കുറഞ്ഞ തവണകളായി നൽകാൻ തയ്യാറുള്ളവർക്ക് അതും ഡി.ഡി.ഒ.മാരെ അറിയിക്കാം.

ശമ്പളമല്ലാതെ ലീവ് സറണ്ടർ തുകയിൽനിന്ന് തുല്യമായ തുക നൽകണമെന്നുള്ളവർ ഇതിന് പ്രത്യേകമായി അപേക്ഷിക്കണം. മുഖ്യമന്ത്രി ഒരു മാസത്തെ ശമ്പളം നൽകാനാണ് ജീവനക്കാരോട് അഭ്യർഥിച്ചത്. ഇത് ജീവനക്കാർ സ്വീകരിക്കുന്നുണ്ടോ ഇല്ലയോ എന്നതാണ് ചോദ്യം. 

അതുകൊണ്ടാണ് ഒരു മാസത്തെ ശമ്പളത്തിൽക്കുറഞ്ഞുള്ള തുക പിടിക്കേണ്ടതില്ലെന്ന നിലപാട് എടുത്തതെന്ന് സർക്കാർവൃത്തങ്ങൾ പറഞ്ഞു. ജീവനക്കാരെ അവർക്കിഷ്ടമുള്ള തുക ശമ്പളത്തിൽനിന്നുള്ള സംഭാവനയായി നൽകാൻ അനുവദിക്കണമെന്നാണ് പ്രതിപക്ഷ സംഘടനകൾ ആവശ്യപ്പെട്ടത്.

No comments:

Post a Comment

Post Bottom Ad

Nature