Trending

ദുരിതാശ്വാസ പ്രവർത്തകർക്ക് അനുമോദനം

എളേറ്റിൽ : കേരളം കണ്ട മഹാപ്രളയത്തിൽ സന്നദ്ധ സേവനം നടത്തിയ എളേറ്റിൽ പ്രദേശത്തെ പ്രവർത്തകരെ എസ് കൊ എളേറ്റിൽ അനുമോദിച്ചു. ചടങ്ങ് കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എൻ.സി.ഹുസൈൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.  



എസ്കോ എളേറ്റിൽ പ്രസിഡൻറ് നൗഫൽ കെ പി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കിഴക്കോത് ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ  കെ കെ  ജബാർ മാസ്റ്റർ അവാർഡ് വിതരണം നടത്തി.




വാർഡ് മെമ്പർ എം.എസ്.മുഹമ്മദ് മാസ്റ്റർ സന്നദ്ധ പ്രവർത്തകരായ എം.എ റൗഫ് ,അയ്യൂബ്, മാളിയേക്കൽ മുഹമ്മദ് ഷാജഹാൻ,പി പി ഫൈസൽ തുടങ്ങിയവർ സംസാരിച്ചു.

 നൗഷാദ്.കെ.പി. സ്വാഗതവും പി പി ഉനൈസ് നന്ദിയും പറഞ്ഞു
Previous Post Next Post
3/TECH/col-right