പാലോറ മലയിലെ നിർമ്മാണ പ്രവർത്തനം. ജനങ്ങളുടെ ആശങ്കയകറ്റണം:എൻ.എസ്.സി - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Sunday, 9 September 2018

പാലോറ മലയിലെ നിർമ്മാണ പ്രവർത്തനം. ജനങ്ങളുടെ ആശങ്കയകറ്റണം:എൻ.എസ്.സി

എളേറ്റിൽ: കിഴക്കോത്ത് - കച്ചേരിമുക്ക് - കാവിലുമ്മാരം  പാലോറ മലയിലെ നിർമ്മാണ പ്രവർത്തനവുമായി ബന്ധപ്പെട്ട് ജനങ്ങൾക്കുണ്ടായ ആശങ്കയകറ്റുന്നതിനു വേണ്ട നടപടികൾ സ്വീകരിക്കാൻ കിഴക്കോത്ത് പഞ്ചായത്ത് ഭരണസമിതി തയ്യാറാകണമെന്നു് നാഷണൽ സെക്കുലർ കോൺഫ്രൻസ് കിഴക്കോത്ത് പഞ്ചായത്ത് കമ്മറ്റി ആവശ്യപ്പെട്ടു.കരിഞ്ചോല ഉൾപ്പടെയുള്ള പ്രകൃതിദുരന്തങ്ങൾ സൃഷ്ടിച്ച ആഘാതം മലമുകളിലുള്ള നിർമ്മാണ പ്രവർത്തനങ്ങളിൽ ജനങ്ങൾക്കുള്ള ഭയാശങ്കകൾ വർദ്ധിപ്പിച്ചിട്ടുണ്ട്.നിലവിൽ നടക്കുന്ന നിർമ്മാണ പ്രവർത്തനങ്ങൾ ആവശ്യമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാണോ എന്ന് ഉറപ്പ് വരുത്തേണ്ട ബാധ്യത പഞ്ചായത്ത് ഭരണ സമിതിക്കുണ്ട്.

പ്രദേശവാസികൾ ഉയർത്തുന്ന പ്രതിഷേധങ്ങൾ മുഖവിലക്കെടുക്കാതെ ധിക്കാര നിലപാട് സ്വീകരിക്കുന്ന വാർഡ് മെമ്പറുടെയും യു ഡി എഫ് ഭരണ സമിതിയുടെയും നടപടി വിഹിതം പറ്റിയതിന്റെ പ്രത്യുപകാരമായേ കാണാൻ കഴിയൂ എന്നും യോഗം വിലയിരുത്തി.       

പ്രസിഡന്റ് പൊയിൽ അബ്ദുറഹ്മാൻ കുട്ടി ഹാജി അധ്യക്ഷത വഹിച്ച യോഗം ജില്ലാ ഓർഗ: സെക്രട്ടറി എം.എസ് മുഹമ്മദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു.സി.പോക്കർ മാസ്റ്റർ, സക്കരിയ എളേറ്റിൽ, സിംല മുഹമ്മദ് ഹാജി, മാളിയക്കൽ മുഹമ്മദ്, കെ.കെ.റഫീഖ് മാസ്റ്റർ, സാലിഹ് പുതിയോട്, റാസിഖ് കച്ചേരിമുക്ക്  തുടങ്ങിയവർ സംസാരിച്ചു. സലീംകളരിക്കൽ സ്വാഗതവും ജാഫർ ഒതയോത്ത് നന്ദിയും പറഞ്ഞു.

No comments:

Post a Comment

Post Bottom Ad

Nature