ELETTIL ONLINE NEWS NIGHT 13-09-2018 - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Thursday, 13 September 2018

ELETTIL ONLINE NEWS NIGHT 13-09-2018

ELETTIL ONLINE NEWS NIGHT 13-09-2018 🅾 മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കുട്ടികളില്‍ നിന്നും നിര്‍ബന്ധിത പിരിവ് നടത്തുന്നില്ല; കുട്ടികള്‍ നല്‍കുന്നത് രക്ഷിതാക്കള്‍ നല്‍കുന്ന സംഭാവനയെന്ന് മന്ത്രി ടി.പി. രാമകൃഷ്ണന്‍. സംഭാവന നൽകാത്ത കുട്ടികൾക്കെതിരെ ഒരു ശിക്ഷാ നടപടിയും എടുക്കുന്നില്ല


🅾 വിദേശ ടൂറിസ്റ്റുകളും കേരളത്തെ കൈവിട്ടു, പ്രളയ ശേഷം റിസോര്‍ട്ടുകള്‍ കാലി; ചോരുന്നത് 33000 കോടിയുടെ വരുമാനം; 'ദൈവത്തിന്റെ സ്വന്തം നാടിന്റെ' തിരിച്ചു വരവ് ദുരിതം നിറഞ്ഞത്; പതിനായിരങ്ങള്‍ക്ക് തൊഴില്‍ നഷ്ടം സംഭവിച്ചതോടെ സഞ്ചാരികളുടെ എണ്ണം 20 ശതമാനത്തില്‍ താഴെ; ടൂറിസം രംഗത്തെ സാധാരണക്കാര്‍ക്ക് ജീവിതം വഴി മുട്ടുന്നു.


🅾 കോഴിക്കോട് ജില്ലയിലെ പ്രളയ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച്‌ ലോക ബാങ്ക്, എഡിബി സംഘം; ജില്ലയിലാകെ വെള്ളപ്പൊക്കം ബാധിച്ചത് 97 വില്ലേജുകളില്‍; 37213 വീടുകളെയും 39976 കുടുംബങ്ങളെയും പ്രളയം ബാധിച്ചതായി സംഘത്തിന്റെ വിലയിരുത്തല്‍.


🅾 ഒക്ടോബര്‍ രണ്ട് മുതല്‍ അനിശ്ചിതകാല പണിമുടക്കിലേക്ക് കെഎസ്‌ആര്‍ടിസി; സമരം നടത്തുന്നത് പിരിച്ച്‌ വിട്ട താല്‍കാലിക ജീവനക്കാരെ തിരിച്ചെടുക്കുക, അശാസ്ത്രീയ ഭരണ പരിഷ്‌കാരങ്ങള്‍ പിന്‍വലിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച്‌.


🅾 മാറ്റമില്ലാതെ സ്വര്‍ണവില.. പവന്‌ 22840 ന്‌ ആണ്‌ ഇന്നും വിൽപന നടന്നത്‌


🅾 പത്തനംതിട്ട എംപി ആന്റോ ആന്റണിയുടെ ഓഫീസില്‍ കയറി പോലീസ് സംഘത്തിന്റെ ഗുണ്ടാ വിളയാട്ടം..! എംപിയുടെ സെക്രട്ടറിക്ക് ഗുരുതര പരുക്ക്. പത്തനംതിട്ട കാത്തോലിക്കേറ്റ്‌ കോളേജിലെ തിരഞ്ഞെടുപ്പുമായി ബന്ദപ്പെട്ട്‌ കെ എസ്‌ യു - എസ്‌ എഫ്‌ ഐ സംഘർഷത്തെ തുടർന്ന് വിദ്യാർത്ഥികൾ എം പി യുടെ ഓഫീസിലേക്ക്‌ കയറിയിട്ടുണ്ടെന്ന് പറഞ്ഞായിരുന്നു മർദ്ദനം


🅾 പത്തനംതിട്ടയില്‍ ഇന്ന് മൂന്ന് മണി മുതല്‍ വൈകിട്ട് ആറ് വരെ കോണ്‍ഗ്രസ് ഹര്‍ത്താല്‍ .ആചരിച്ചു. ആന്റൊ ആന്റണി എം പി യുടെ പി എ യെ പോലീസ്‌ ഓഫീസിൽ കയറി മർദ്ദിച്ചതിൽ പ്രതിഷേധിച്ചാണ്‌ ഹർത്താൽ നടത്തിയത്‌


🅾 കൊല്ലത്ത് കാറപകടം: സഹോദരങ്ങള്‍ മരിച്ചു.കൊല്ലം ചാത്തിനാംകുളം അംബേദകർ കോളനിയിൽ കിരൺലാൽ, ശരത്‌ലാൽ എന്നിവരാണ്‌ പാരിപ്പള്ളിയിൽ വച്ച്‌ കാർ മറിഞ്ഞ്‌ മരിച്ചത്‌


🅾 സംസ്ഥാനത്ത് 17 വരെ കനത്ത ചൂട് തുടരും; 18 മുതല്‍ മഴ വീണ്ടുമെത്തും; കാലാവസ്ഥാ കേന്ദ്രം


🅾 പള്ളി വികാരിയും കമ്മിറ്റി അംഗവും പീഡിപ്പിച്ചു, സോഷ്യല്‍ മീഡിയയിലൂടെ വെളിപ്പെടുത്തല്‍.കാലടി മഞ്ഞപ്ര മേരിഗിരി സെന്റ്‌: സെബാസ്ത്യൻ പള്ളിയിലെ മുൻ വികാരി ഫാദർ സെബാസ്ത്യൻ നെല്ലിശേരിയും അച്ചന്റെ പീഡനം അറിഞ്ഞ കമ്മറ്റി അംഗം ബെന്നിയും മാർ സെബാസ്ത്യൻ എടയന്ത്രത്തും ചേർന്ന് പീഡിപ്പിച്ചെന്നാണ്‌ യുവതിയുടെ ഭർത്താവും മുൻ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡണ്ട്‌    ബിനു കിലുക്കനും  സമൂഹ മാധ്യമങ്ങളിലെ വീഡിയോയിലൂടെ ആരോപിച്ചത്‌. യുവതി സൺഡെ സ്കൂൾ അധ്യാപികയായിരുന്നു


🅾 പീഡന കേസില്‍ അകത്തായ മിസ്റ്റര്‍ ഏഷ്യയ്ക്ക് ഒടുവില്‍ ജാമ്യം; കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ കടക്കരുതെന്ന് ജാമ്യവ്യവസ്ഥ; ഉഭയകക്ഷി സമ്മത പ്രകാരമുള്ള ലൈംഗിക ബന്ധമെന്ന് പ്രതിഭാഗം; യുവതിയുമായുള്ള ബന്ധത്തിന് തെളിവായി മൊബൈല്‍ സന്ദേശങ്ങളും കോടതിയില്‍ സമര്‍പ്പിച്ചു; ജയില്‍വാസത്തെ ക്ഷീണം മാറ്റാന്‍ ദിവസവും രണ്ടരക്കിലോ ചിക്കനും അന്‍പത് മുട്ടയുടെ വെള്ളയും കഴിച്ച്‌ ഇനി മുരളീകുമാറിന് ശരീര സൗന്ദര്യം വീണ്ടെടുക്കാം!
.


🅾 നിലമ്പൂരിൽ ബൈക്കും പിക്കപ്പ് വാനും കൂട്ടിയിടിച്ച്‌  ദമ്പതികൾ മരിച്ചു; പിക്കപ്പ് വാന്‍ ഡ്രൈവറുടെ അശ്രദ്ധയാണ് അപകട കാരണമായെന്ന് നാട്ടുകാരുടെ ആരോപണം.ചുങ്കത്തറ സ്വദേശികളായ ജോൺസൺ മേസ്ത്രിയും ഭാര്യ ചിന്നമ്മയും ആണ്‌ മരിച്ചത്‌.


🅾 കോഴിക്കോട്ടെ യുവ കോളേജ് അദ്ധ്യാപകന്റെ ബ്ലോഗ് ആഗോള ശ്രദ്ധ നേടുന്നു; 29കാരന്‍ നാദാപുരം ഗവ: കോളേജ്‌ ഇംഗ്ലീഷ്‌ വിഭാഗം അധ്യാപകൻ ആയ  നസ്‌റുല്ലയുടെ ബ്ലോഗ് ലോക പ്രചാരം നേടിയത് രണ്ട് വര്‍ഷം കൊണ്ട്; ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ഉള്ളത് 12.5 ലക്ഷം വായനക്കാര്‍; നസ്‌റുല്ലയുടെ ലേഖനങ്ങള്‍ പുനഃ പ്രസിദ്ധീകരിച്ചവരില്‍ അമേരിക്കന്‍ മാഗസീനുകളും ബ്രിട്ടനിലെ പത്രങ്ങളും വരെ: 180ഓളം രാജ്യങ്ങളില്‍ വായനക്കാരുള്ള ഈ അദ്ധ്യാപകന്റെ ബ്ലോഗിനോട് ഏറ്റവും പ്രിയം സായിപ്പന്മാര്‍ക്ക്.ഇംഗ്ലീഷ്‌ സാഹിത്യ നിരൂപണം ആണ്‌ ബ്ലോഗിന്റെ വിഷയം

www.literariness.org


🅾 ഭീഷണി പ്രസംഗം നടത്തിയ പി കെ ബഷീറിനെതിരായ കേസ് പിന്‍വലിച്ച നടപടി സുപ്രീം കോടതി റദ്ദാക്കി; കേസ് വീണ്ടും മജിസ്‌ട്രേറ്റ് കോടതിക്ക് വിട്ടുകൊണ്ട് ഉത്തരവ്: സുപ്രീംകോടതി വിധിയെ നിയമപരമായി നേരിടുമെന്ന് പി.കെ.ബഷീര്‍ എംഎ‍ല്‍എ.2008 ൽ സ്കൂൾ അധ്യാപകൻ ആയ ജെയിംസ്‌ അഗസ്റ്റിനെ കൊലപ്പെടുത്തിയ കേസിൽ തെളിവ്‌ നൽകുന്നവരുടെ കാലു വെട്ടും എന്നായിരുന്നു പരസ്യ പ്രസ്ഥാവന. അന്ന് എടുത്ത കേസ്‌ പിന്നീട്‌ യു ഡി എഫ്‌ സർക്കാർ റദ്ദാക്കിയിരുന്നു


🅾 കോഴിക്കോട്‌ മുക്കത്ത് ടിപ്പര്‍ ലോറിയിടിച്ച്‌ ബൈക്ക് യാത്രക്കാരന്‍ മരിച്ചു; അപകടം ഉണ്ടായത് മുക്കം അഗസ്ത്യന്മുഴി റോഡില്‍ അത്താണി പെട്രോള്‍ പമ്പിന്‌ മുന്നിൽ. മുക്കം മുരിങ്ങംപുറായി എടലംപോട്ട്‌ ചെട്ടിത്തൊടിക ബഷീർ ആണ്‌ മരിച്ചത്‌


🅾 കോഴിക്കോടിന്റെ തെരുവ് ഇന്ന് സംഗീത്തതിന്റേതാകും; തെരുവ് ഗായകന്‍ ബാബുവിനെ പാടാന്‍ അനുവദിക്കാത്ത പൊലീസ് നിലപാടിനെതിരെ ഇന്ന് പ്രതിഷേധത്തിന്റെ പാട്ടുയരും: ഞങ്ങളും പാടും ഈ തെരുവില്‍ പരിപാടി ഇന്ന് വൈകിട്ട് മൂന്നിന് മിഠായിത്തരുവില്‍.


🅾 ഉയര്‍ന്ന ശമ്പളം വാങ്ങുന്ന സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ ഓഖി ദുരിതാശ്വാസ നിധിയിലേക്കു നല്‍കിയതു തുച്ഛമായ തുക; കേന്ദ്ര സര്‍വീസിലേക്കു പോയ ഒരു മലയാളി ഐഎഎസ് ഉദ്യോഗസ്ഥന്‍ നല്‍കിയത് 500 രൂപ മാത്രം; ഓഖി ഫണ്ടിലേക്ക് ആകെ ലഭിച്ചത് 113 കോടി: ചെലവിട്ടത് 39 കോടി.


🅾 പമ്പയിലെ ബേയ്ലി പാലംനിര്‍മ്മിക്കാന്‍ സൈന്യത്തിന്റെ സഹായം തേടികേന്ദ്ര പ്രതിരോധ മന്ത്രിക്ക് കത്ത് നല്‍കി പ്രതിപക്ഷ നേതാവ്; സേവനം ഉടന്‍ വേണമെന്നും രമേശ് ചെന്നിത്തല.


🅾 ഞാന്‍ ജീവനോടെ ഉണ്ട്; ഇന്നലെ മൂവാറ്റു പുഴ കോടതിയില്‍; ഇന്ന് അടിമാലി കോടതിയില്‍; കാണാനില്ലെന്ന റിപ്പോര്‍ട്ടിന് കാരണം പൊലീസിന്റെ ചെങ്ങന്നൂര്‍ അഡ്രസിലെ അന്വേഷണം കാരണം; തിരുവനന്തപുരം കോടതിയിലെ വാറണ്ടില്‍ പേടിപ്പെടുത്തുന്ന പ്രശ്‌നങ്ങളുമില്ല; സോളാര്‍ നായികയെ കാണാനില്ലെന്ന വാര്‍ത്തയില്‍ സരിതാ നായര്‍  പ്രതികരിച്ചത് ഇങ്ങനെ.


🅾 നടി വാണി വിശ്വനാഥിന്റെ അച്ഛന്‍ അന്തരിച്ചു. തൃശൂർ മരത്താക്കര താഴത്ത്‌ വീട്ടിൽ ടി ഐ വിശ്വനാഥൻ (86) ആണ്‌ മരിച്ചത്സംസ്കാരം വെള്ളിയാഴ്ച്ച രാവിലെ


🅾 നവകേരള സൃഷ്ടിയില്‍ സര്‍ക്കാര്‍ പെരുമാറുന്നത് ഉത്തരവാദിത്വമില്ലാതെ; പകരം ചുമതല നല്‍കാതെ മുഖ്യമന്ത്രി വിദേശത്ത് പോയത് തെറ്റ്; ഇത്രയും വലിയ ദുരന്തത്തില്‍ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിക്കാത്തത് ദുരൂഹമെന്ന് പിടി തോമസ് എംഎല്‍എ.


🅾 'പരിഹാരത്തിനായി പണം വാങ്ങി ടൂര്‍ പോയ ശേഷം ഞാന്‍ പറ്റിച്ചേക്കാം; എന്നേയും മുത്തശ്ശി അത്രയ്ക്ക് വിശ്വസിക്കണ്ട'; മന്ത്രവാദത്തിനായി പണം മുടക്കുന്നതിനേക്കാള്‍ നല്ലത് ആ പണമുപയോഗിച്ച്‌ പ്രളയബാധിതര്‍ക്ക് കിടപ്പാടം വെക്കാന്‍ പണം നല്‍കുന്നത്; 23 വയസായ കൊച്ചുമകന്റെ വിവാഹം മുടക്കുന്നത് പിതൃക്കളെന്നും പരിഹാരം വേണമെന്നും പറഞ്ഞ് കത്തയച്ച മുത്തശ്ശിക്ക് ജ്യോത്സ്യന്‍ ഹരി പത്തനാപുരത്തിന്റെ കിടിലന്‍ മറുപടി; വീഡിയോ വൈറല്‍.


🅾 കണ്ണൂർ ഏഴിമല സ്റ്റേഷനിൽ ടിക്കറ്റെടുത്ത് കാത്തു നിന്നവരെയും ഇറങ്ങാന്‍ നിന്നവരെയും ഇളിഭ്യരാക്കി മലബാർ എക്സ്‌പ്രസ്‌  ട്രെയിന്‍ നിര്‍ത്താതെ പോയി; സിഗ്‌നല്‍ സംവിധാനമില്ലാത്ത സ്റ്റേഷനില്‍ ചുവന്ന കൊടി കാട്ടിയിട്ടും ഫലമുണ്ടായില്ല; തിരുവനന്തപുരം-മംഗലാപുരം എക്സ്‌പ്രസ് നിര്‍ത്തി യാത്രക്കാരെ കയറ്റി പരിഹാരം കണ്ടു; ലോക്കോ പൈലറ്റിനോട് വിശദീകരണം തേടി റെയില്‍വേ.


🅾 കഴിഞ്ഞ ദിവസം വിവാഹിതരായ കിർമാനി മനോജിനും ഭാര്യക്കും സഖാക്കളുടെ കാവലില്‍ മധുവിധു പന്തക്കലിലെ രഹസ്യകേന്ദ്രത്തില്‍! 'പുതുച്ചേരിയിലെ പുതുമണവാളന്‍' നാട്ടിലെത്തിയിട്ടും വീട്ടിലില്ല; രഹസ്യ വിവാഹത്തിന് ശേഷം ഒളിവിലെ ആഘോഷം സുരക്ഷാ കാരണങ്ങളാലെന്ന് സിപിഎം കേന്ദ്രങ്ങള്‍;  പാര്‍ട്ടി നേതാക്കളെ പങ്കെടുപ്പിച്ച്‌ വിപുലമായ വിവാഹ സല്‍ക്കാരം പരോള്‍ തീരും മുമ്പ്‌; ടി പി യുടെ ഘാതകന്‍ കിര്‍മാണി മനോജിന് ജയിലിലേക്ക് മടങ്ങാന്‍ ഇനിയുള്ളത് ഏഴ് ദിവസം മാത്രം


🅾 കിര്‍മാണി മനോജ് കല്ല്യാണം കഴിച്ചത് തന്റെ ഭാര്യയെയെന്ന് അവകാശപ്പെട്ട് പൊലീസില്‍ യുവാവിന്റെ പരാതി; മൂന്നുമാസം മുന്‍പ് യുവതി വീടു വിട്ടിറങ്ങിയെന്നും നിയമപരമായി ബന്ധം വേര്‍പിരിഞ്ഞില്ലെന്നും ബഹറിനില്‍ ജോലി ചെയ്യുന്ന യുവാവ്; വടകര ഡിവൈഎസ്‌പിക്ക് ലഭിച്ച പരാതിയില്‍ മൊഴിയെടുക്കാന്‍ പരാതിക്കാരെ വിളിച്ചു വരുത്തി.


🅾 പ്രളയ ദുരിതത്തിന്റെ പേരില്‍ പാവപ്പെട്ട ജീവനക്കാരെ കുത്തിപിഴിയുന്ന നിലപാടിനെതിരെ പ്രതിപക്ഷ യൂണിയനുകള്‍ രംഗത്ത്; വിസമ്മതപത്രം ഒപ്പിട്ട് കൊടുത്തു പ്രതിഷേധിക്കാന്‍ നീക്കം; വിസമ്മതിക്കാന്‍ മാന്യന്മാര്‍ക്ക് ചമ്മല്‍ ഉണ്ടാവണമെന്ന് പറഞ്ഞ് പ്രഖ്യാപിച്ച്‌ ധനമന്ത്രി; മുഖ്യമന്ത്രിയുടെ സാലറി ചലഞ്ചിനെ തത്വത്തില്‍ അംഗീകരിക്കുമ്ബോഴും അടിച്ചേല്‍പ്പിക്കുന്നതില്‍ പ്രതിഷേധം ഉയര്‍ത്തി ജീവനക്കാര്‍.


🅾 32 ദിവസത്തെ ശമ്പളം  ഇല്ലാതെ സമരം ചെയ്തയാളാണു ഞാന്‍.. പക്ഷേ ഇക്കുറി എന്റെ പരമാവധി ഞാനും എന്റെ കുട്ടികളും വീട്ടുകാരും ചേര്‍ന്നു ചെയ്തു.. സാലറി ചലഞ്ചിന് ആദ്യത്തെ 'നോ' ആകട്ടെ എന്റേത്; ഭാര്യയും സർക്കാർ ജീവനക്കാരുയാണ്‌ അവർ ചലഞ്ച്‌ ഏറ്റെടുത്തു. പകരം ഞാൻ ചലഞ്ച്‌ ഏറ്റെടുത്തിട്ടില്ല.  ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള വടംവലിയല്ല നടക്കേണ്ടത്.. മറിച്ച്‌, സഹകരണമാണ്; സാലറി ചലഞ്ചിനെതിരെ വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ 'നോ' പറഞ്ഞ ഉദ്യോഗസ്ഥൻ ധനവകുപ്പ്‌ സെക്ഷൻ ഓഫീസർ കെ എസ്‌ അനിൽരാജിനെ  സ്ഥലംമാറ്റി പ്രതികാരം


🅾 സാലറി ചലഞ്ച്: വിവാദങ്ങള്‍ അനാവശ്യം, ആരെയും നിര്‍ബന്ധിക്കില്ല; തോമസ് ഐസക്.


🅾 ജലന്ധര്‍ ബിഷപ്പിനെതിരായ പീഡന കേസില്‍ അന്വേഷണം ശരിയായ ദിശയിലെന്ന് ഹൈക്കോടതി; ആരോപണ വിധേയനെ അറസ്റ്റു ചെയ്യണമെങ്കില്‍ തെളിവു വേണമെന്ന് കോടതി; ഫ്രാങ്കോ മുളയ്ക്കനെ 19ന് വിളിച്ചു വരുത്തിയ ശേഷം ഹര്‍ജി വീണ്ടും പരിഗണിക്കും; സിബിഐ അന്വേഷണ ആവശ്യവും തള്ളി; പൊതുജന സമ്മര്‍ദ്ദം മുറുകുമ്പോൾ  പൊലീസിനും സംസ്ഥാന സര്‍ക്കാറിനു ആശ്വാസം നല്‍കുന്ന തീരുമാനവുമായി ഹൈക്കോടതി.


🅾 സീല്‍ ചെയ്ത കവറിലെ സത്യവാങ്മൂലം മുഴുവന്‍ വായിച്ചു നോക്കി നടത്തിയ പരാമര്‍ശങ്ങള്‍; അന്വേഷണം വൈകുന്നതില്‍ അപാകതയില്ലെന്ന നിരീക്ഷണത്തില്‍ സന്തുഷ്ടരായി പ്രോസിക്യൂഷന്‍; സിബിഐ അന്വേഷണം ആവശ്യപ്പെടുന്നതിന്റെ കാരണം തേടിയപ്പോള്‍ ഉത്തരം നല്‍കാതെ വാദി ഭാഗം അഭിഭാഷകനും; ഇനി ഫ്രാങ്കോയ്ക്ക് 19ന് ചോദ്യം ചെയ്യലിന് എത്തിയേ മതിയാകൂ; ചീഫ് ജസ്റ്റീസിന്റെ ബെഞ്ച്   മുമ്പോട്ട്‌  പോകുന്നത് മെത്രാനെതിരായ പീഡനക്കേസില്‍ എല്ലാ സാധ്യതകളും സജീവമാക്കി; ഹൈക്കോടതിയില്‍ ഇന്ന് സംഭവിച്ചത്.


🅾 ഇപ്പോഴത്തെ പരിശോധനയില്‍ ലൈംഗിക ശേഷി ഇല്ലെന്ന് സ്ഥിരീകരിച്ചാല്‍ പോലും 2014ല്‍ ഉണ്ടായിരുന്നില്ലെന്ന് പറയാനാകില്ല; ജസ്റ്റീസ് കമാല്‍പാഷയുടെ അഭിപ്രായപ്രകടനം ബാലിശമെന്ന് വിലയിരുത്തി അന്വേഷണ സംഘം; ആറു കാര്യങ്ങളില്‍ വ്യക്തത വന്നാല്‍ മാത്രമേ കന്യാസ്ത്രീയുടെ മൊഴിയെ വിശ്വാസത്തില്‍ എടുക്കാനാകൂവെന്നും വിശദീകരണം; നിര്‍ദ്ധനയായ യുവതിയും ഭയങ്കരനായ പുരുഷനെയും കുറിച്ചുള്ള പൈങ്കിളി കഥയെ പോലെ അന്വേഷണം നടത്തില്ലെന്നും പൊലീസ്; ബിഷപ്പ് ഫ്രാങ്കോയെ വെറുതെ വിടാന്‍ തന്നെ സാധ്യത.


🅾 സഭ ഒരു അധോലോകം; ഗുണ്ടകളായ അച്ചന്മാരാണ്‌കന്യാസ്ത്രീകളെ പീഡിപ്പിക്കുന്നത്; ഇതിന് കൂട്ട് നില്‍ക്കുന്നത് അധികാരികളായ സിസ്റ്റര്‍മാര്‍; പീഡനം സഹിക്കാനാവാതെ ഉടുപ്പൂരുന്ന ഒരാളെ പോലും പുറത്ത് പോകാന്‍ സമ്മതിക്കില്ല; പോകുന്നതിന് മുന്‍പ് ധ്യാനം കൂടാന്‍ പറഞ്ഞുവിടുകയും പിന്നീട് ഇവരെപറ്റി ഒരു വിവരവും ഇല്ലാതാകും; സഭാപീഡനം മൂലം കന്യാസ്ത്രീ പട്ടം ഉപേക്ഷിച്ച എഴുത്തുകാരി സിസ്റ്റര്‍ ജെസ്മി.


🅾 കോടതിയില്‍ പൂര്‍ണ്ണവിശ്വസമുണ്ട്; നീതി ലഭിക്കുമെന്നാണ് പ്രതീക്ഷ; ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കോടതിയില്‍ പ്രതീക്ഷ അര്‍പ്പിച്ച്‌ കന്യാസ്ത്രീയുടെ ബന്ധുക്കള്‍.


🅾 ജലന്തര്‍ ബിഷപ്പിനെ പിന്തുണയ്ക്കുന്നത് മുപ്പത് വെള്ളിക്കാശിന് വേണ്ടി കര്‍ത്താവിനെ ഒറ്റിക്കൊടുത്തത് പോലെ; ഈ പോരാട്ടത്തില്‍ ഞാനും പങ്ക് ചേരുന്നു; കന്യാസ്ത്രീകളുടെ സമരത്തിന് പിന്തുണയുമായി മഞ്ജു വാര്യര്‍; ബിഷപ്പിനെതിരെ നിയമ നടപടി ശക്തമാക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ട് മഞ്ജു വാര്യർ


🅾 മതത്തേയും വിശ്വാസത്തേയും മറയാക്കി ആരും രക്ഷപ്പെടില്ല; പിണറായി വിജയന്‍ സര്‍ക്കാര്‍ ഒരു ഉന്നതനേയും സംരക്ഷിച്ചിട്ടില്ല; കൃത്യമായി തെളിവ് കിട്ടിയാല്‍ അറസ്റ്റ് ഉണ്ടാകും; ബിഷപ്പിനെതിരായ കന്യാസ്ത്രീയുടെ പരാതി അതീവ ഗുരുതരം; സമരം ചെയ്യുന്ന കന്യാസ്ത്രീകള്‍ക്ക് പിന്തുണയുമായി സിപിഎം എംഎല്‍എ ടിവി രാജേഷ്.


🅾 കന്യാസ്ത്രീകള്‍ക്ക് വിധിച്ചിരിക്കുന്നത് മിണ്ടടക്കവും ആശയടക്കവുമാണ് ; നടി ആക്രമിക്കപ്പെട്ട സംഭവവും കന്യാസ്ത്രീ പീഡിപ്പിക്കപ്പെട്ട സംഭവവും തമ്മില്‍ സാദൃശ്യമുണ്ട്; സ്ത്രീകളോടുള്ള സമീപനത്തില്‍ മലയാള സിനിമാ താരങ്ങളുടെ സംഘടനയും കത്തോലിക്കാ സഭയും തമ്മില്‍ സാമ്യമുണ്ടെന്നും കെ. ആര്‍ മീര


🅾 കന്യാസ്ത്രീക്കെതിരായ പിസി ജോര്‍ജിന്റെ പരാമര്‍ശം; നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി പരിശോധിക്കും എന്ന് സ്പീക്കര്‍.


🅾 ബിഷപ്പായതു പോപ്പ് പുറത്താക്കിയ വത്തിക്കാനിലെ അധോലോകത്തെ സ്വാധീനിച്ച്‌; ഹിറ്റ്‌ലറാണ് തന്റെ റോള്‍ മോഡലെന്ന് ഇഷ്ടക്കാരോട് തുറന്ന് പറയും; വിമത വൈദികരെ നിരീക്ഷിക്കാന്‍ പഞ്ചാബ് പൊലീസിന്റെ സഹായം; ചോദ്യം ചെയ്യുന്നവരെ ക്രിമിനല്‍ കേസിലോ പെണ്ണു കേസിലോ കുടുക്കും; തന്നെക്കാള്‍ പ്രശസ്തി ലഭിച്ചതു കൊണ്ട് വൈദികനെ മഹറോണ്‍ ചൊല്ലി വീട്ടിലിരുത്തി; മെത്രാന്‍ വേഷം അണിഞ്ഞ് ഫ്രാങ്കോ കെട്ടി ഉയര്‍ത്തിയത് അധോലോക സാമ്രാജ്യം.


🅾 സഭാപ്രശ്‌നങ്ങള്‍ തുറന്നെഴുതിയ സി.ജെസ്മിയുടെ പുതിയ പുസ്തകം 'വീണ്ടും ആമേന്‍' ഉടന്‍. ഡി സി ബുൿസ്‌ ആണ്‌ ഇത്‌ സംബന്ധിച്ച്‌ വാർത്ത പുറത്ത്‌ വിട്ടത്‌ദേശീയം🅾 ഓപ്പറേഷന്‍ താമരയുമായി വീണ്ടും യെദൂരിയപ്പയും ബിജെപി നേതാക്കളും രംഗത്ത്; 16 എംഎല്‍എമാര്‍ക്ക് പ്രധാന വില 100 കോടി; ഇടിഞ്ഞു നില്‍ക്കുന്ന കോണ്‍ഗ്രസ് എംഎല്‍എമാരെ ചാക്കിലാക്കാന്‍ കോടികളുമായി ഖനി വ്യവസായ ലോബിയും; കോണ്‍ഗ്രസ്-ജെഡിയു സഖ്യം തകര്‍ന്നാല്‍ ലോക്‌സഭയില്‍ പ്രതിപക്ഷ ഐക്യത്തിന് ദോഷമാകുമെന്ന് കണ്ട് മരണക്കളിക്കിറങ്ങി ബിജെപി.


🅾 അഹമ്മദാബാദിലെ ആഡംബര ഫ്‌ളാറ്റില്‍ ബിസിനസുകാരനെയും കുടുംബത്തെയും മരിച്ചനിലയില്‍ കണ്ടെത്തി; ആത്മഹത്യ ചെയ്തത് 'ദുഷ്ടശക്തികളുെട സ്വാധീനത്താലാണ്' ജീവനൊടുക്കുന്നതെന്ന് കുറിപ്പ് എഴുതിവെച്ച ശേഷം: കുനാല്‍ ത്രിവേദിയുടേയും കുടുംബത്തിന്റേയും മരണത്തിന് പിന്നില്‍ ദുര്‍മന്ത്രവാദമെന്നും സംശയം.


🅾 'അച്ഛന്റേയും അമ്മയുടേയും പ്രതീക്ഷകള്‍ക്കനുസരിച്ച്‌ എനിക്കുയരാന്‍ സാധിച്ചില്ല ഞാന്‍ പോകുന്നു'; ഐഐടി ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥി ഗുവഹാത്തിയില്‍ ആത്മഹത്യ ചെയ്തു; കര്‍ണാടക സ്വദേശിനി നാഗശ്രീയെ കണ്ടെത്തിയത് ഹോസ്റ്റലിലെ ഫാനില്‍ തൂങ്ങിയ നിലയില്‍; ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തെന്നും മറ്റ് ദുരൂഹതകളില്ലെന്നും പൊലീസ്.


🅾 ലുക്കൗട്ട് നോട്ടീസ് നിലനില്‍ക്കേ മാര്‍ച്ച്‌ രണ്ടിന് 12 പെട്ടികളുമായി വിജയ് മല്യ ഡല്‍ഹിയില്‍ നിന്നും ജെറ്റ് എയര്‍വേസില്‍ കയറി; തടയാനുള്ള നിര്‍ദ്ദേശം വിമാനത്തവളത്തിലെ കമ്പ്യൂട്ടറിൽ   നിന്നും അപ്രത്യക്ഷമായത് എങ്ങനെ? മദ്യ വ്യവസായിക്ക് നാടുവിടാന്‍ എല്ലാ സൗകര്യങ്ങളും ഒരുക്കി നല്‍കിയത് കേന്ദ്രത്തിലെ ഉന്നതരെന്ന് വ്യക്തം; ജെയ്റ്റലിയെ കണ്ടെന്ന മല്യയുടെ വെളിപ്പെടുത്തലില്‍ കുരുക്കു  മുറുകുമ്പോൾ രാഹുല്‍ ഗാന്ധിയുടെ ഇടപെടല്‍ ആരോപിച്ച്‌ ബിജെപി.


🅾 ലുക്കൗട്ട് നോട്ടീസില്‍ വെള്ളം ചേര്‍ത്തു; മല്യയെ 'തടയണം' എന്ന വാക്ക് മാറ്റി 'റിപ്പോര്‍ട്ട് ചെയ്യണം'; വിജയ് മല്യക്ക് മോദി സര്‍ക്കാര്‍ ചെയ്ത സഹായങ്ങള്‍ നിരത്തി ധനമന്ത്രി ജെയ്റ്റ്ലിക്കെതിരെ സുബ്രഹ്മണ്യം സ്വാമി; കേന്ദ്രസര്‍ക്കാറിനെ പ്രതിരോധത്തിലാക്കി ബിജെപി എംപിയുടെ വിമര്‍ശനം.


🅾 സോണിയ ഗാന്ധിയെയും രാഹുലിനെയും ശശി തരൂരിനെയും വിറപ്പിച്ച പുലി; രാജ്യസഭയിലെ ബിജെപിയുടെ ശബ്ദം; കോണ്‍ഗ്രസിനെ അടിക്കാന്‍ വാഴിച്ച മോദിയും അമിത്ഷായും ഭസ്മാസുരന് വരം കൊടുത്ത അവസ്ഥയില്‍; ബിജെപി വിടാനൊരുങ്ങുന്ന സ്വാമിയുടെ വെളിപ്പെടുത്തല്‍ ഭയന്ന് സംഘപരിവാര്‍; കേന്ദ്രമന്ത്രിസഭയിലെ രണ്ടാമനെ കരുക്കി മല്യ വിവാദം കത്തിച്ച ബിജെപി എംപി സുബ്രഹ്മണ്യം സ്വാമിയുടെത് അമ്പരപ്പിക്കുന്ന  കരുനീക്കങ്ങള്‍.


🅾 അരുണ്‍ ജെയ്റ്റ്‌ലി പച്ചക്കള്ളം പറയുന്നു; കൂടിക്കാഴ്‌ച്ചക്ക് കോണ്‍ഗ്രസ് നേതാവ് പി.എല്‍ പുനിയ സാക്ഷി; ഏഴു മിനിറ്റോളം നീണ്ടു നിന്ന കൂടിക്കാഴ്‌ച്ചയില്‍ ഇരുവരും അടുത്തുള്ള ബെഞ്ചിലിരുന്ന് സംസാരിച്ചു; ധനമന്ത്രിക്കെതിരെ ആരോപണവുമായി രാഹുല്‍ ഗാന്ധി; സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ എല്ലാം വ്യക്തമാകുമെന്ന് കോണ്‍ഗ്രസ് നേതാവും.


🅾 വിജയ് മല്യയെ വഴിവിട്ട് സഹായിച്ചത് കോണ്‍ഗ്രസെന്ന് ബിജെപി; കിങ് ഫിഷറിന്റെ യഥാര്‍ഥ ഉടമ രാഹുല്‍ ഗാന്ധിയെന്ന് ബിജെപി വക്താവ് സമ്ബിത് പാത്ര; കിങ്ഫിഷറിന് വായ്പ യുപിഎ സര്‍ക്കാര്‍ പുതുക്കി നല്‍കിയത് രണ്ട് തവണ; വിവാദ വ്യവസായിയുടെ പേരിലെ ഉടക്ക് തുടര്‍ന്ന് ബിജെപിയും കോണ്‍ഗ്രസും.


🅾 രാഹുല്‍ എത്ര ശ്രമിച്ചാലും മോദിയുടെ 56 ഇഞ്ചിന് കോട്ടം വരില്ല? രണ്ടാം എന്‍ഡിഎ അധികാരത്തിലെത്തുക കൂടുതല്‍ കരുത്തോടെ; 360 സീറ്റുകള്‍ നേടുമെന്ന് ബിജെപിയുടെ ആഭ്യന്തര സര്‍വ്വേ; പൊള്ളുന്ന പെട്രോള്‍ വിലയിലും മോദി തരംഗം തുടരുമെന്ന ആത്മവിശ്വാസത്തില്‍ ബിജെപി


🅾 മോദിയേയും അമിത്ഷായേയും വിറപ്പിക്കാന്‍ ജീവന്‍ പണയം വെച്ച്‌ സമരത്തിനിറങ്ങി; നിരാഹാരം ജീവനെടുക്കുമെന്ന സ്ഥിതിയില്‍ ആയിട്ടും ആരും തിരിഞ്ഞു നോക്കിയില്ല; അങ്ങനെ തന്നെ കൊന്ന് ആരും സുഖിക്കേണ്ട എന്നു പറഞ്ഞു സ്വയം സമരം പിന്‍വലിച്ച്‌ തടി തപ്പി: ഗുജറാത്തിലെ ഹാര്‍ദിക്ക് പട്ടേലിന്റെ നിരാഹാര സമരം ഒരുറപ്പും ലഭിക്കാതെ അവസാനിപ്പിച്ചത് ഇങ്ങനെ.അന്താരാഷ്ട്രീയം


🅾 തെരേസ മെയ്‌ നല്‍കിയിരുന്ന ബ്രെക്സിറ്റ് പ്ലാന്‍ അംഗീകരിക്കില്ലെന്ന് യൂറോപ്യന്‍ ചീഫ് നെഗോഷ്യേറ്റര്‍; വ്യാപാരക്കരാര്‍ ഇല്ലെങ്കില്‍ തരാനുള്ള 39 ബില്യണ്‍ പൗണ്ട് തരില്ലെന്ന് ബ്രെകിസിറ്റ് സെക്രട്ടറി; യൂറോപ്യന്‍ യൂണിയനും ബ്രിട്ടനും തമ്മിലുള്ള ഇന്നത്തെ ചര്‍ച്ച അതീവ നിര്‍ണായകം.


🅾 മാര്‍ക്ക് കുറഞ്ഞതിന് മക്കളെ തല്ലിയ മാതാപിതാക്കള്‍ കുറ്റക്കാരെന്ന് യുകെ കോടതി; ആറും എട്ടും വയസുള്ള മക്കള്‍ അച്ഛനും അമ്മയ്ക്കുമെതിരെ മൊഴി കൊടുത്തപ്പോള്‍ മാതാപിതാക്കള്‍ക്ക് ഇനി അഭയം ജയില്‍വാസം; കടുത്ത വിശ്വാസികളായ ഇരുവര്‍ക്കും ഒരു മാസത്തിനകം ശിക്ഷ.


🅾 കാലിഫോര്‍ണിയയില്‍ അഞ്ചുപേരെ വെടിവെച്ച്‌ കൊന്ന് അക്രമി ആത്മഹത്യ ചെയ്തു; കൊല്ലപ്പെട്ടവരില്‍ അക്രമിയുടെ ഭാര്യയും.കാരണം അറിവായിട്ടില്ല


🅾 വൈദികര്‍ക്കെതിരെ ലൈംഗികാരോപണങ്ങള്‍; ഉന്നതതല യോഗം വിളിച്ച്‌ മാര്‍പ്പാപ്പ. അടുത്ത വർഷം ആദ്യം സമ്മേളനം വിളിക്കും


🅾 ചൈനയിലെ ഹോട്ട്‌പോട്ട് ഹോട്ടല്‍ ശൃംഗലയ്ക്ക് 1038 കോടിയുടെ നഷ്ടമുണ്ടാക്കിയതിന് പിന്നില്‍ എലിക്കുഞ്ഞ് !; ഗര്‍ഭിണിക്ക് ഭക്ഷണത്തില്‍ നിന്നും ലഭിച്ച എലിക്കുഞ്ഞിന്റെ ചിത്രം വൈറലായത് ചൈനീസ് സമൂഹ മാധ്യമം വഴി; ഭക്ഷണം കഴിച്ച്‌ ചര്‍ദ്ദിച്ചയുടന്‍ വനിതാ ജീവനക്കാരി യുവതിയോട് ഗര്‍ഭച്ഛിദ്രം നടത്തണമെന്ന് ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ട്.കായികം 🅾 'എന്റെ പോയിന്റ് കവര്‍ന്നെടുത്തു, കള്ളനാണ് നിങ്ങള്‍'; കോര്‍ട്ടില്‍ വെച്ച്‌  അമ്പയറോട്‌  കയര്‍ത്ത സംഭവത്തില്‍ സെറീന ഊരാക്കുടുക്കില്‍ !; ടെന്നീസ് താരം സെറീന വില്യംസിന്റെ മത്സരങ്ങള്‍ ബഹിഷ്‌കരിക്കാന്‍ അമ്പയർമാർ  നീക്കം നടത്തുന്നുവെന്ന് സൂചന.


🅾 ഇന്ത്യ - ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ  മികച്ച താരം ഇംഗ്ലണ്ടിന്റെ യുവ താരം സാം കറനെന്ന് സച്ചിന്‍


🅾 ജപ്പാന്‍ ഓപ്പണ്‍ ; ശ്രീകാന്ത് ക്വാര്‍ട്ടറില്‍, പ്രണോയി പുറത്ത്‌.


🅾 ഇയാന്‍ ഹ്യൂമിന്റെ എഫ്‌സി പൂനെ സിറ്റി പ്രവേശനം ആശങ്കയുടെ നിഴലില്‍. ടീമിൽ 7 വിദേശ താരങ്ങളെ പാടുള്ളു എന്നിരിക്കെ ഇപ്പോൾ 8 പേർ ആയിസിനിമാ ഡയറി🅾 ജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധി വിവാഹ മോചനം; എല്ലാം അതിജീവിച്ചത് മകന് വേണ്ടി; ഏറ്റവും സന്തോഷം പകര്‍ന്നത് മകന് ജന്മം  നല്‍കിയ നിമിഷം; ഇപ്പോഴും സന്തോഷവാനായി ഇരിക്കുന്ന അദ്ദേഹത്തോട് ബഹുമാനം മാത്രം; നടി ശ്രിന്ദ ജീവിതം പറയുന്നു.


🅾 സിനിമയിലെ കരിയറിനെ ബാധിക്കുന്ന തരത്തിലുള്ള ബന്ധം തുടരുന്നതില്‍ യാതൊരു അര്‍ത്ഥവുമില്ല'; ഗീതാഗോവിന്ദം നായിക റാഷ്മിക മന്ദാന നടന്‍ രക്ഷിത് ഷെട്ടിയുമായുള്ള വിവാഹത്തില്‍ നിന്നും പിന്മാറിയത് കുടുംബാംഗങ്ങളുടെ നിര്‍ബന്ധത്തെ തുടര്‍ന്ന്; എല്ലാവര്‍ക്കും അവരവരുടെ ജീവിതമാണ് പ്രധാനമെന്നും പരസ്പരം മുറിവേല്‍പ്പിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും റാഷ്മികയുടെ അമ്മ സുമന്‍.


🅾 നടി വാണി വിശ്വനാഥിന്റെ അച്ഛന്‍ അന്തരിച്ചു. തൃശൂർ മരത്താക്കര താഴത്ത്‌ വീട്ടിൽ ടി ഐ വിശ്വനാഥൻ (86) ആണ്‌ മരിച്ചത്സംസ്കാരം വെള്ളിയാഴ്ച്ച രാവിലെ


🅾 കഥ പറച്ചിലില്‍ ഞാന്‍ മിടുക്കനല്ല എന്ന് പറഞ്ഞുകൊണ്ടാണ് അമല്‍ നീരദ് കഥപറയാനെത്തിയത്; കഥ പറഞ്ഞ് തുടങ്ങും  മുമ്പ്‌ നായകനാകുന്നത് ഫഹദാണെന്ന് പറഞ്ഞതും ഞാന്‍ ഓകെ പറഞ്ഞു; ഫഹദ് സമ്മതിച്ചെങ്കില്‍ ഞാനെന്തിന് പിന്നെ കഥ കേള്‍ക്കണം: വരത്തനില്‍ നായികയായെത്തിയ കഥ പറഞ്ഞ് ഐശ്വര്യ ലക്ഷ്മി.


🅾 തന്റെ പുതിയ ചിത്രം തൊണ്ണൂറുകാരനായ ഒരു കഥാപാത്രത്തെ ചുറ്റിപ്പറ്റിയുള്ളത്; കമ്മാരസംഭവത്തിലെത്തിയ അതേ ഗെറ്റപ്പ് വീണ്ടും ആവര്‍ത്തിക്കാതിരിക്കാനാണ് നായകസ്ഥാനത്ത് നിന്ന് മാറിയത്; ചിത്രം നിര്‍മ്മിക്കുന്നത് ദിലീപ്; ദീലിപുമായുള്ള കൂട്ടുകെട്ട് പിരിഞ്ഞുവെന്ന വാര്‍ത്തകള്‍ക്ക് മറുപടിയുമായി നാദിര്‍ഷ.


🅾 സൂര്യ ചിത്രത്തിനായി മോഹന്‍ലാല്‍ ചെന്നൈയില്‍; പൃഥിരാജ് ചിത്രം ലൂസിഫറില്‍ നിന്ന് ബ്രേക്കെടുത്ത് താരമെത്തിയത് സൂര്യ 37ന്റെ ഷൂട്ടിലേക്ക്.


🅾 പ്രതീക്ഷയ്‌ക്കൊപ്പം എത്തിയില്ല; 2.0 ടീസറിനെതിരെ കടുത്ത വിമര്‍ശനവുമായി ആരാധകര്‍! നവംബർ 29 ന്‌ ചിത്രം പ്രദർശനത്തിനെത്തും


🅾 ആസിഫ് അലി നായകനാകുന്ന 'മന്ദാരം' ; പുതിയ ഗാനം പുറത്തിറങ്ങി.


🅾 വിഷ്ണു ഉണ്ണികൃഷ്ണന്റെ മിഠായി തെരുവില്‍ നായികയായി സെബ മറിയം കോശി.


🅾 പേളി ശ്രീനിയെ തേക്കുമെന്നുറപ്പ് !; 70 ദിവസത്തെ ബിഗ് ബോസ് വാസം 70 വര്‍ഷത്തെ അനുഭവമെന്ന് തുറന്ന് പറഞ്ഞ് അനൂപ് ചന്ദ്രന്‍; പേളി ഫെയ്ക്കാണ് പലപ്പോഴും പല സ്വഭാവമാണവര്‍ക്ക്; പേളി ശ്രീനിയെ ചതിക്കുമെന്ന് അനൂപ് ഉറപ്പ് പറഞ്ഞതിന് പിന്നാലെ പേളി ഫാന്‍സുകാരുടെ വക പൊങ്കാല.

No comments:

Post a Comment

Post Bottom Ad

Nature