ലഹരിക്കെതിരെ പൂനൂർ എച്ച്.എച്ച്.എസ്. - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Thursday, 13 September 2018

ലഹരിക്കെതിരെ പൂനൂർ എച്ച്.എച്ച്.എസ്.

പൂനൂർ:പൂനൂർ ഗവഃ ഹയർ സെക്കൻഡറി സ്കൂളിൽ "വിമുക്തി" മിഷന്റെ ഭാഗമായി ഭാരത് സ്കൗട്ട്സ് & ഗൈഡ്‌സും ,താമരശ്ശേരി എക്സൈസ് വകുപ്പും സംയുക്തമായി ലഹരി വിരുദ്ധ ക്ലബ് രൂപീകരിച്ചു.താമരശ്ശേരി എക്സൈസ് അസി: ഇൻസ്‌പെക്ടർ ശ്രീ.കെ.സദാനന്ദൻ ഉദ്ഘാടനം ചെയ്തു.പി.ടി.എ. വൈസ് പ്രസിഡന്റ് പി. പി.ലത്തീഫ് അധ്യക്ഷത വഹിച്ചു.ഗൈഡ്‌സ് യൂണിറ്റ് ലീഡർ ഫെമിന ഷെറിൻ പദ്ധതി വിശദീകരണം നടത്തി.രക്ഷിതാക്കൾക്കുള്ള ബോധവത്കരണ ക്ലാസ്സിന്   താമരശ്ശേരി സിവിൽ എക്സൈസ്  ഓഫീസർ അശ്വന്ത് വിശ്വൻ നേതൃത്വം നൽകി.ബോധവത്കരണ പരിപാടി ഒരു വർഷം നീണ്ടു നിൽക്കും.കുടുംബ സർവ്വേ,ബോധവത്ക്കരണ റാലി,വിവിധ മത്സരങ്ങൾ,പഠന ക്ലാസുകൾ തുടങ്ങിയ പ്രവർത്തനങ്ങൾ ഇതിന്റെ ഭാഗമായി നടക്കും.

ചടങ്ങിൽ വനിതാ സിവിൽ എക്സൈസ്  ഓഫീസർ ലത മോൾ,സിവിൽ എക്സൈസ്  ഓഫീസർ നൗഫൽ,പ്രിവന്റീവ് ഓഫീസർ ചന്ദ്രൻ കുഴിച്ചാൽ,ജയശ്രീ.എ.എം,ലീന.യു,അബ്ദുൽ സലാം,മുഹമ്മദ് ഇസ്മായിൽ,വിനീഷ്.ടി തുടങ്ങിയവർ സംബന്ധിച്ചു.സ്കൂൾ പ്രിൻസിപ്പൽ റെന്നി ജോർജ് സ്വാഗതവും,ഗൈഡ്‌സ് ക്യാപ്റ്റൻ ദിവിഷ.എ നന്ദിയും പറഞ്ഞു.  

No comments:

Post a Comment

Post Bottom Ad

Nature