അംഗനവാടി ജീവനക്കാരും ആശാവര്‍ക്കര്‍മാരും പ്രധാനമന്ത്രിയുമായി വീഡിയോ കോണ്‍ഫറന്‍സിലൂടെ സംവദിച്ചു. - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Thursday, 13 September 2018

അംഗനവാടി ജീവനക്കാരും ആശാവര്‍ക്കര്‍മാരും പ്രധാനമന്ത്രിയുമായി വീഡിയോ കോണ്‍ഫറന്‍സിലൂടെ സംവദിച്ചു.

ചേളന്നൂര്‍ : സി എസ് സി ചേളന്നൂര്‍ 8/2 ന്‍റെ സഹകരണത്തോടെ ചേളന്നൂര്‍ പഞ്ചായത്തിലെ അംഗനവാടി ജീവനക്കാരും ആശാവര്‍ക്കര്‍മാരും പ്രധാനമന്ത്രിയുമായി വീഡിയോ കോണ്‍ഫറന്‍സിലൂടെ സംവദിച്ചു.


നളന്ദ കോളേജ് 8/2 ല്‍ നടന്ന പരിപാടിയില്‍ CDPO നജ്മ M H, ആശാവര്‍ക്കരും വാര്‍ഡ്‌ മെംബറുമായ വി എം ഷാനി , സി ഡി എസ് സൂപ്പര്‍ വൈസര്‍ ഷൈജ K  P, ചേളന്നൂര്‍ സി എസ് സി (കോമണ്‍ സര്‍വീസ് സെന്‍റെര്‍) VLE അപരീഷ് T, എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി .അംഗനവാടി ടീച്ചര്‍മാരായ രജിത പാലക്കല്‍ ,ഉഷാരത്നം സി ,ബീന സി ,എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്ത് അംഗനവാടി വഴി നടത്തുന്ന ഗര്‍ഭിണികള്‍ക്കും കുട്ടികള്‍ക്കുമുള്ള പോഷകാഹാര വിതരണം മാതൃബന്ധന്‍ യോജന തുടങ്ങിയ പദ്ധതികളുടെ  അനുഭവങ്ങള്‍ പങ്കുവെച്ചു .


അംഗനവാടി ജീവനക്കാരും ആശാവര്‍ക്കര്‍മാരും ആരോഗ്യ വിദ്യഭ്യാസ സേവനങ്ങളില്‍ രാജ്യത്തിന്റെ നട്ടെല്ലാണന്നു ഓര്‍മ്മിപ്പിച്ചുകൊണ്ടാണ് പ്രധാനമന്ത്രി വീഡിയോ കോണ്ഫ്രെന്‍സ് ആരംഭിച്ചത് .ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലുള്ള അംഗനവാടി ജീവനക്കാരും ആശാവര്‍ക്കര്‍മാരും ഈ പരിപാടിയില്‍ പ്രധാന മന്ത്രിയുമായി സംവദിച്ചു .

അംഗനവാടി ജീവനക്കാരുടെയും ആശാ വർക്കർമാരുടെയും വേതനം വർധിപ്പിച്ചതും നാലു ലക്ഷം രൂപയുടെ ഇൻഷുറൻസിൽ സൗജന്യമായി ഉൾപെടുത്തിയതും നിറഞ്ഞ കൈയ്യടിയോടെയാണ് അവർ സ്വീകരിച്ചത്.

No comments:

Post a Comment

Post Bottom Ad

Nature