ELETTIL ONLINE MORNING NEWS 30-09-2018 - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Sunday, 30 September 2018

ELETTIL ONLINE MORNING NEWS 30-09-2018

ELETTIL ONLINE MORNING NEWS 30-09-2018
1194 കന്നി 14
1440 മുഹറം 20
ഞായർ
 

🅾 തിങ്കളാഴ്ചത്തെ ഹര്‍ത്താല്‍ പിന്‍വലിച്ച്‌ ശിവസേന; ഹര്‍ത്താല്‍ പിന്‍വലിച്ചത് സംസ്ഥാനത്ത് മഴ ശക്തമായതിനാലെന്ന് വിശദീകരണം.


🅾 വിവാഹേതര ലൈംഗികബന്ധം കുറ്റകരമല്ലാതാക്കിയ ജഡ്ജിക്ക് തലയ്ക്കു വെളിവില്ല; ഭാര്യക്കും ഭര്‍ത്താവിനും മറ്റു ബന്ധങ്ങളാണെന്ന് പറയുന്നത് കുടുംബ ബന്ധങ്ങളെ തകര്‍ക്കും; ശബരിമല സ്ത്രീപ്രവേശനത്തില്‍ അന്തിമവിധി പറയേണ്ടത് വിശ്വാസികള്‍; കോടതിക്ക് തോന്നും പോലെ വിശ്വാസങ്ങളെ വ്യാഖ്യാനിക്കാന്‍ സാധിക്കില്ല: സുപ്രീം കോടതിക്കെതിരെ കെ സുധാകരന്‍


🅾 പ്രളയജലത്തില്‍ മുങ്ങിതാഴും മുമ്ബ് നിരവധി ജീവനുകള്‍ കൈപിടിച്ച്‌ ഉയര്‍ത്തിയ ജിനീഷ് ജെറോണ്‍ വിടപറഞ്ഞു; സ്വന്തം ജീവന്‍ പണയം വച്ച്‌ രക്ഷാപ്രവര്‍ത്തനം നടത്തിയ പൂന്തുറ സ്വദേശി മത്സ്യത്തൊഴിലാളി മരിച്ചത് ബൈക്ക് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയവേ; കോസ്റ്റല്‍ വാരിയേഴ്‌സിലെ ഏറ്റവും പ്രായംകുറഞ്ഞ അംഗത്തിന്റെ വിയോഗത്തില്‍ തേങ്ങി പൂന്തുറ കടപ്പുറം.


🅾 കൊച്ചിയില്‍ വന്‍ ലഹരി മരുന്ന് വേട്ട; എക്സൈസ് എന്‍ഫോഴ്സ്മെന്റ് ആന്‍ഡ് ആന്റി നാര്‍ക്കോട്ടിക്ക് സ്‌ക്വാഡ് പിടികൂടിയത് അന്താരാഷ്ട്ര വിപണിയില്‍ 200 കോടി രൂപ വിലമതിക്കുന്ന ലഹരി മരുന്നുകള്‍; 32 കിലോ എംഡിഎംഎ കടത്താന്‍ ശ്രമിച്ചത് പാഴ്സൽ സർവീസ്‌ വഴി.എട്ട് വലിയ പാഴ്‌സല്‍ പെട്ടികളിലാക്കി; പരിശോധനയില്‍ കണ്ടെത്താതിരിക്കാന്‍ കറുത്ത ഫിലിമുകള്‍ കൊണ്ട് പൊതിഞ്ഞ് തുണിത്തരങ്ങള്‍ക്കിടയില്‍ സൂക്ഷിച്ചു; ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ മയക്കുമരുന്നു വേട്ട


🅾 കൊച്ചിയിൽ മാത്രം 500 കോടിയിൽ ഏറെ പണം ബ്ലേഡ്‌ പലിശക്ക്‌ കൊടുത്തിരിക്കുന്ന തമിഴ്‌നാട്‌ സ്വദേശി വട്ടിരാജ , മഹാരാജ മഹാദേവനെ  കേരള പോലീസ്‌ കുടുക്കി. വട്ടി രാജ` ചെന്നൈയിലെ താവളത്തില്‍ കഴിഞ്ഞത് നിരവധി സുരക്ഷാ ഭടന്മാരുടെ തണലില്‍; ലൊക്കേഷന്‍ സ്‌കെച്ചിട്ട കേരള പൊലീസ് സ്ഥലത്തെത്തിയപ്പോള്‍ പ്രതിരോധം തീര്‍ത്ത് ഗുണ്ടകള്‍ വളഞ്ഞു; ആകാശത്തേക്ക് വെടി പൊട്ടിച്ച്‌ അംഗരക്ഷകരെ തുരത്തി `ഡോണ്‍`ആയി വിലസിയ മഹാരാജ മഹാദേവനെ വിലങ്ങ് വെച്ചു; മാസങ്ങള്‍ക്ക് മുന്‍പ് കോയമ്പത്തൂരിൽ  വെച്ച്‌ പൊലീസ് വണ്ടി തടഞ്ഞ് കടത്തിക്കൊണ്ട് പോയ 500 കോടിയുടെ പലിശക്കാരനെ കേരള പൊലീസ് പൊക്കിയത് അതിസാഹസികമായി; കാക്കിക്കുള്ളിലെ ചുണക്കുട്ടികളായി പള്ളുരുത്തി സിഐയും സംഘവും.


🅾 ശബരിമലയിലെ വിശ്വാസത്തെ അടിച്ചമര്‍ത്താന്‍ ശ്രമിച്ചാല്‍ വിശ്വാസികള്‍ക്കൊപ്പം നില്‍ക്കുമെന്ന് ബിജെപി; വിഷയത്തില്‍ സിപിഎമ്മിന്റെയും സര്‍ക്കാറിന്റെയും നിലപാടുകളില്‍ ദുരുദ്ദേശ്യവും നിഗൂഢതയുമെന്ന് ശ്രീധരന്‍ പിള്ള.


🅾 പ്രളയാനന്തര പുനരുദ്ധാരണം എന്ന പേരിൽ ജനങ്ങളുടെയും സർക്കാർ ജീവനക്കാരുടെയും മേൽ പിരിവ്‌ അടിച്ചേൽപ്പിക്കുന്ന സർക്കാർ  ഇപ്പോൾ പെന്‍ഷന്‍ പ്രായം ഉയര്‍ത്താനുള്ള സര്‍ക്കാര്‍ നീക്കം യുവജനങ്ങളോടുള്ള വെല്ലുവിളി: യൂത്ത് ഫ്രണ്ട് (എം)


🅾 വിനോദ സഞ്ചാരികളെ രാത്രി ജീവിതം ആസ്വദിക്കാന്‍ അനുവദിച്ചില്ലെങ്കില്‍ കേരളത്തിലെ ടൂറിസം വൈകാതെ മരിക്കും; അധ്വാനം കഴിഞ്ഞാല്‍ വിനോദമെന്നതാണ് യുവതലമുറയുടെ തത്വം; അതിന് ആവശ്യമായ സൗകര്യങ്ങള്‍ ഇവിടെയില്ല; കോവളത്ത് വൈകിട്ട് ആറു മണിയായാല്‍ സഞ്ചാരികളെ ലൈഫ് ഗാര്‍ഡുകള്‍ ആട്ടിയോടിക്കുന്ന സ്ഥിതി: ടൂറിസം വിജയിക്കാന്‍ പുതുമാര്‍ഗ്ഗം നിര്‍ദേശിച്ച്‌ ചെറിയാന്‍ ഫിലിപ്പ്.


🅾 കുടുംബമായി ജീവിക്കുന്നുവെന്ന വ്യാജേന വീട് വാടകയ്‌ക്കെടുക്കും; വെബ്‌സൈറ്റ് വഴി ആവശ്യക്കാരെ കണ്ടെത്തി സ്ഥലത്തെത്തിക്കുക സ്വന്തം വാഹനത്തില്‍; ഒരു ദിവസത്തേക്ക് ഇടാക്കിയിരുന്നത് പതിനായിരം രൂപയോളം; ലൊക്കാന്‍ഡോ വെബ്‌സൈറ്റ് വഴി തലസ്ഥാന നഗരത്തില്‍ വിദേശ വനിതകളെ ഉള്‍പ്പടെ ഉപയോഗിച്ച്‌ പെണ്‍ വാണിഭം; പട്ടത്ത് പിടിയിലായത് അഞ്ചംഗ സംഘം.


🅾 കടകംപള്ളി സുരേന്ദ്രന്‍ ഒളിവില്‍..! ദിവസവും എസ്‌കോര്‍ട്ട് പോയിട്ടും കേരളാ പൊലീസ് പറയുന്നു മന്ത്രി പിടികിട്ടാപുള്ളിയെന്ന്..! ഇപ്പോള്‍ എവിടെയാണെന്ന് അറിയില്ലെന്നും ഒളിച്ചു മാറി നടക്കുന്നതിനാല്‍ അറസ്റ്റു ചെയ്യാന്‍ സാവകാശം വേണമെന്നും കോടതിയില്‍ ആവശ്യപ്പെട്ട് മ്യൂസിയം പൊലീസ്; മന്ത്രിയെയും മുന്‍ തിരുവനന്തപുരം മേയറെയും പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ചു കോടതിയും; ഇരുവരുടെയും വസ്തുവകകള്‍ ജപ്തി ചെയ്യാനും ഉത്തരവ്. 2015 ൽ മ്യൂസിയം റോഡ്‌ ഉപരോധത്തെ തുടർന്നാണ്‌ കേസ്‌ എടുത്തിരുന്നത്‌


🅾 ശബരിമല വിധി വരുന്നതിന് മുന്‍പും വാവര് പള്ളി ഇവിടെ ഉണ്ട്! വിധി വരുന്നതിന് മുന്‍പും സ്ത്രീകള്‍ ഇവിടെ വലംവയ്ക്കുമായിരുന്നു; വാവര് പള്ളിയില്‍ എല്ലാ വിഭാഗങ്ങള്‍ക്കും തുല്യ പ്രാധാന്യമെന്നും ആര്‍ക്കും പ്രവേശിക്കാമെന്നും മഹല്ല് കമ്മിറ്റി.


🅾 ജില്ലാ ബാങ്കുകള്‍ ലയിപ്പിക്കാന്‍ മൂന്നില്‍ രണ്ട് അംഗങ്ങളുടെ അനുമതി വേണമെന്നത് കടുത്ത വെല്ലുവിളി; പ്രതിപക്ഷത്തിന്റെ എതിര്‍പ്പ് മറികടക്കാന്‍ ഓര്‍ഡിനന്‍സ് കൊണ്ടു വരാനുറച്ച്‌ ധനമന്ത്രി; റിസര്‍വ്വ് ബാങ്ക് അനുമതി കിട്ടിയെങ്കിലും യാഥാര്‍ത്ഥ്യമാക്കാന്‍ മാസങ്ങള്‍ വേണ്ടിവരും; പ്രാഥമിക കാര്‍ഷിക ക്രെഡിറ്റ് സംഘങ്ങളുടെ കരുത്തില്‍ ബാങ്ക് പിടിച്ചെടുക്കാന്‍ സിപിഎമ്മും; കേരളാ ബാങ്കില്‍ കരുതലോടെ നീങ്ങാന്‍ പിണറായി സര്‍ക്കാര്‍


🅾 നാളെ മുതല്‍ സി ഐ എസ് എഫ് ചുമതലയേല്‍ക്കും; ഇമിഗ്രേഷന്‍-കസ്റ്റംസ് ഉദ്യോഗസ്ഥരെ നിയമിച്ചു കഴിഞ്ഞു; എല്ലാ പരിശോധനകളും വിജയകരം; ഓഫീസിന്റേയും റണ്‍വേയുടേയും വലുപ്പും കൂടുന്നത് തുടരും; ഏത് നിമിഷവും പറയുന്നുയരാന്‍ ഒരുങ്ങി കണ്ണൂര്‍; മംഗലാപുരത്തിന്റേും കരിപ്പൂരിന്റേയും നട്ടൊല്ലൊടിയുമ്ബോള്‍ ബംഗളുരുവും ചെന്നൈയും കഴിഞ്ഞാല്‍ ദക്ഷിണേന്ത്യയിലെ ഏറ്റവും തിരിക്കേറിയ എയര്‍പ്പോട്ടായി മൂർഖൻ പറമ്പ്‌  മാറും; മലബാറിന്റെ മുഖഛായ തന്നെ മാറ്റുന്ന വിമാനത്താവളത്തിന് തുടക്കമാവാന്‍ ഇനി ആഴ്ചകള്‍ മാത്രം.


🅾 പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയേയും കൂട്ടി രണ്ട് പ്ലസ് 2 വിദ്യാര്‍ത്ഥികള്‍ കോതമംഗലത്തെ  തിയേറ്ററില്‍ പോയി; സിനിമ  നടക്കുമ്പോൾ ശുചിമുറിയില്‍ കയറ്റി ഒരാള്‍ പീഡിപ്പിച്ചപ്പോള്‍ മറ്റേയാള്‍ കാവല്‍ നിന്നു; എല്ലാത്തിനും ഒത്താശ ചെയ്ത് തിയേറ്റര്‍ ജീവനക്കാര്‍;  കോതമംഗലത്ത്‌ ഇന്നലെ രണ്ട് വിദ്യാര്‍ത്ഥികള്‍ക്കും തിയേറ്റര്‍ ജീവനക്കാരും പോക്‌സോ കേസില്‍ അകത്തായത് ഇങ്ങനെ.


🅾 സുഹൃത്തുമായി രാത്രിയില്‍ വാട്‌സാപ്പില്‍ ചാറ്റ് ചെയ്തതിനെ ചോദ്യം ചെയ്ത് വീട്ടുകാര്‍; മനോവിഷമത്തില്‍ കല്ലടയാറ്റില്‍ ചാടി ആത്മഹത്യ ചെയ്ത് എംബിഎ വിദ്യാര്‍ത്ഥിനി; മക്കളുടെ എടുത്തുചാട്ടം ജീവനെടുക്കുമ്ബോള്‍ എന്തുചെയ്യണമെന്നറിയാതെ മാതാപിതാക്കള്‍.പത്തനാപുരം പിറവന്തൂർ കമുകുംചേരി കുഴിവേലിൽ വടക്കെതിൽ പ്രഭാകരൻ നായരുടെയും രമാദേവിയുടെയും മകൾ പ്രവീണ (21) യാണ്‌ ആത്മഹത്യ ചെയ്തത്‌


🅾 ഒരുമിച്ച്‌ ജീവിച്ച എട്ടുമാസവും ക്രൂരമായ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി; ഭര്‍ത്താവിനെതിരെ ബലാത്സംഗ കേസ് എടുക്കണമെന്നാവശ്യപ്പെട്ട് യുവതി രംഗത്ത്; അറസ്റ്റ് പേടിച്ച്‌ ഭര്‍ത്താവ് മുങ്ങി. കാസർക്കോട്‌ ഉപ്പള സ്വദേശിയായ യുവതിയാണ്‌ മാതാപിതാക്കൾക്കൊപ്പം വനിതാ കമ്മീഷനെ സമീപിച്ചത്‌


🅾 സിപിഎം സംസ്ഥാന സമിതി;പി.കെ ശശിക്കെതിരായ റിപ്പോര്‍ട്ടില്‍ ഇന്ന് തീരുമാനമെടുക്കും.


🅾 മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കെത്തുന്ന തുക പ്രത്യേകം ഓഡിറ്റ് ചെയ്യാന്‍ തീരുമാനം.


🅾 ശബരിമല വിഷയത്തില്‍ ഗൂഢാലോചന നടന്നു; എല്ലാം ഗാന്ധി ജയന്തി ദിനത്തില്‍ വെളിപ്പെടുത്തുമെന്ന് രാഹുല്‍ ഈശ്വര്‍.


🅾 ചികിത്സയില്‍ ആശാവഹമായ പുരോഗതി; ബാലഭാസ്‌കറിന് ബോധം തെളിഞ്ഞു.


🅾 നവകേരളത്തിനായി കൈകോര്‍ത്ത് പ്രേംനസീറിന്റെ മകനും; മകൻ ഷാനവാസ്‌  മൂന്ന്‌ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി.


🅾 5000 ജീവനക്കാര്‍ക്ക് വീടിനടുത്തേക്ക് സ്ഥലം മാറ്റം നല്‍കിയുള്ള ഉത്തരവില്‍ അഹ്ലാദിച്ച്‌ കെ എസ് ആര്‍ ടി സി ജീവനക്കാര്‍; പരാതികള്‍ പരിഹരിക്കാന്‍ പ്രത്യേക സംവിധാനം; ഗതാഗത സെക്രട്ടറി ഒരു വശത്ത് അട്ടിമറി നീക്കം നടത്തുമ്ബോഴും ഇക്കുറിയും ശമ്ബളം മുടങ്ങാതെ കാത്ത എംഡിയുടെ പുതിയ പരിഷ്‌കാരത്തിനും കൈയടി; പണിയെടുപ്പിച്ച ശേഷം കൂലി കൊടുത്തും സൗകര്യങ്ങള്‍ ഒരുക്കിയും ജീവനക്കാരെ കാക്കാന്‍ തച്ചങ്കരി ശ്രമിക്കുമ്ബോള്‍ ആനവണ്ടിയെ അട്ടിമറിക്കാന്‍ രംഗത്തുള്ളത് മെയ്യനങ്ങാതെ ജീവിക്കാന്‍ ശ്രമിക്കുന്ന നേതാക്കള്‍ മാത്രം


🅾 കേരള ട്രാവൽ ഇന്ന് കൊച്ചിയിൽ സമാപിക്കും. പൊതുജനങ്ങൾക്ക്‌ ഇന്ന് സൗജന്യ പ്രവേശനം അനുവദിക്കും


🅾 ചെമ്പരിക്ക ഖാസി വധം; ആത്മഹത്യയാണെന്ന് ആവർത്തിച്ച്‌  സി ബി ഐ കേസ്‌ അന്വേഷണം അവസാനിച്ചു


🅾 ദേശാഭിമാനി ജീവനക്കാരൻ മോഹൻദാസിനെ കൊന്ന കേസിൽ ഭാര്യക്കും കാമുകൻ ഗിരീഷ്കുമാറിനും കോടതി ജീവപര്യന്തം തടവ്‌ വിധിച്ചുദേശീയം

 
🅾 ലോൿപാൽ , ലോകായുക്ത നിയമനത്തിൽ നിന്ന് കേന്ദ്ര സർക്കാർ ഒഴിഞ്ഞ്‌ മാറുകയാണെന്നും താൻ നടത്തിയ നിരാഹാര സമരത്തിന്റെ ഫലമാണ്‌ മോഡി അധികാരത്ത്‌ വന്നതെന്നും സാമൂഹ്യ പ്രവർത്തകൻ അണ്ണാ ഹസാരെ. ഒക്ടോബർ 2 ന്‌ സ്വന്തം ഗ്രാമം ആയ റാളെഗാൻ സിദ്ധിയിൽ നിരാഹാരം തുടങ്ങുമെന്നും അണ്ണ ഹസാരെ.


🅾 കനത്ത മഴയിലും കാറ്റിലും ഹിമാചൽ പ്രദേശിൽ 16 സഞ്ചാരികളെ കാണാതായി. 10 പേർ വിദേശികൾ ആണ്‌.


🅾 രാജസ്ഥാനിൽ കാലിക്കടത്തിന്റെ പേരിൽ നടന്ന ആൾക്കൂട്ടക്കൊലപാതകത്തിൽ  അൽവാറിൽ കൊല്ലപ്പെട്ട പെഹ്‌ലു ഖാന്റെ രണ്ട്‌ മക്കൾ അടക്കം 4 പേരെ വെടി വച്ച്‌ കൊല്ലാൻ ശ്രമം. സാക്ഷി പറയാൻ കോടതിയിലേക്ക്‌ പോകുന്നതിനിടെ ആണ്‌ സംഭവം.


🅾 മൊബെയിൽ ഫോൺ ഹാൻഡ്‌ സെറ്റിന്റെ നിർമ്മാണത്തിനാവശ്യമായ 35 സാമഗ്രികളെ പൂർണ്ണമായും ഇറക്കുമതി തീരുവയിൽ നിന്ന് ഒഴിവാക്കി കേന്ദ്ര സർക്കാർ.


🅾 രജിസ്ട്രേഷനും ഡ്രൈവിംഗ്‌ ലൈസൻസും വേണ്ടാത്ത വൈദ്യുത സ്കൂട്ടറുകൾക്ക്‌ കേന്ദ്ര സർക്കാർ നൽകുന്ന സബ്സിഡി 7500 രൂപ ഇന്ന് കൂടി മാത്രം . നാളെ മുതൽ ഇത്തരം വാഹനങ്ങൾക്ക്‌ വില കൂടും .രജിസ്ട്രേഷൻ ആവശ്യം ഉള്ളതും ലിഥിയം അയൺ ബാറ്ററി ഉള്ളതുമായ വാഹനങ്ങൾക്ക്‌ മാത്രമേ നാളെ മുതൽ സബ്സിഡി ലഭിക്കുകയുള്ളു


🅾 സാധാരണക്കാര്‍ക്ക് വീണ്ടും 'പണി കൊടുത്ത്' എസ്‌ബിഐ; ദിവസം പിന്‍വലിക്കാവുന്ന തുക 31 മുതല്‍ 20,000 ആയി കുറയ്ക്കുന്നു; സമ്പന്നർക്ക്‌  നിലവിലുള്ള 40,000 എന്നത് തുടരും


🅾 ഇന്ധനവില ഇന്നും വർദ്ധിച്ചു. പെട്രോളിന്‌ 9 പൈസയും ഡീസലിന്‌ 14 പൈസയും ആണ്‌ ഇന്ന് വർദ്ധിച്ചത്‌


🅾 ഇന്ത്യയില്‍ അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള സാഹചര്യങ്ങള്‍ വഷളായെന്ന് എഴുത്തുകാരുടെ ആഗോള സംഘടന ആയ പെന്‍ ഇന്റര്‍നാഷണല്‍.


🅾 മോഡിക്ക് വേണ്ടി പ്രാര്‍ത്ഥിക്കണം; അദ്ദേഹത്തിന്റെ സഹോദരന്‍ ഓട്ടോ ഡ്രൈവറാണ്, മറ്റൊരു സഹോദരന്‍ പലചരക്ക് കടക്കാരനും; വീണ്ടും ബിപ്ലബ് ദേബ്.


അന്താരാഷ്ട്രീയം


🅾 ഇന്ത്യ ഏറ്റവും അധികം ഭീഷണി നേരിടുന്നത് അയല്‍ രാജ്യമായ പാക്കിസ്ഥാനില്‍ നിന്ന്; തീവ്രവാദത്തെ സഹായിക്കുന്നവരെ ലോക രാജ്യങ്ങള്‍ ഒറ്റപ്പെടുത്തണം; ചര്‍ച്ച അവസാനിപ്പിച്ചത് പാക്കിസ്ഥാന്‍ തീവ്രവാദികളെ മഹാന്മാരായി കാണുന്നതിനാല്‍; യുഎന്‍ ജനറല്‍ അസംബ്ലിയില്‍ ആഞ്ഞടിച്ച്‌ സുഷമ്മ സ്വരാജ്.


🅾 വര്‍ഷങ്ങളായി ഇന്ത്യ ഭീകരതയുടെ ഇരയാണ്; കൊലയാളികളെ സംരക്ഷിക്കുന്ന രാഷ്ട്രമാണ് പാക്കിസ്ഥാന്‍; ഭീകരാക്രമണങ്ങളുടെ സൂത്രധാരന്മാര്‍ വിലസുകയാണ്; ഭീരകരത വ്യാപിപ്പിക്കുകയും അതു നിഷേധിക്കുകയും ചെയ്യുന്നതില്‍ ഈ രാജ്യം വൈദഗ്ധ്യം കാട്ടുന്നു;  വിദേശകാര്യമന്ത്രി സുഷമ സ്വരാജ്  യുഎന്‍ അസംബ്ലിയില്‍.


🅾 സാഹിത്യം ഒഴികെയുള്ള ഈ വർഷത്തെ നോബൽ സമ്മാനങ്ങൾ നാളെ മുതൽ അറിയാം .ലൈംഗിക അപവാദങ്ങളുടെ പശ്ചാത്തലത്തിൽ ഈ വർഷം സാഹിത്യത്തിന്‌ നോബൽ സമ്മാനം ഉണ്ടാവില്ല മെഡിസിൻ പുരസ്കാരം ആണ്‌ നാളെ പ്രഖ്യാപിക്കുന്നത്‌. 2 ന്‌ ഭൗതിക ശാസ്ത്രം, 3 ന്‌ രസതന്ത്രം, 5 ന്‌ സമാധാനം, 8 ന്‌ സാമ്പത്തികം എന്നിങ്ങനെയാവും നോബൽ പുരസ്കാരങ്ങൾ പ്രഖ്യാപിക്കുക


🅾 മണിക്കൂറിൽ 216 കിലോമീറ്റർ വേഗതയിൽ ജപ്പാന്‌ നേരെ പാഞ്ഞടുക്കുന്ന ട്രമി ചുഴലിക്കാറ്റ്‌ നാളെ കൂടുതൽ ശക്തി പ്രാപിച്ചേക്കും വി.ആന സർവ്വീസുകളും ട്രെയിൻ ഗതാഗതവും നിർത്തി വച്ചു.


🅾 ട്രംപ് സൗദി രാജാവുമായി ചര്‍ച്ചനടത്തി; എണ്ണവിപണിയെ കുറിച്ചെന്ന് സൂചന; വെളിപ്പെടുത്താതെ ഇരുരാഷ്ട്രങ്ങളും.


കായികം


🅾 ഐഎസ്‌എല്‍ അഞ്ചാം പതിപ്പില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് വിജയത്തുടക്കം; എടികെയെ തകര്‍ത്തത് എതിരില്ലാത്ത രണ്ട് ഗോളിന്; ലക്ഷ്യം കണ്ടത് മറ്റേജ് പോപ്ലാറ്റ്‌നിക്കും സ്ലാവിസ സ്റ്റൊവാനോവിച്ചും. സീസണിൽ ആദ്യ ഗോൾ നേടുന്ന താരമായി പോപ്ലാന്റിക്‌


🅾 ബ്ലാസ്‌റ്റേഴ്‌സ് അര്‍ഹിച്ച വിജയം; കൊല്‍ക്കത്ത ഏറെ മുന്നേറാനുണ്ട്; അഭിനന്ദിച്ച്‌ കോപ്പലാശാന്‍.


🅾 ഐ എസ്‌ എല്ലിൽ ഇന്ന് ഏറ്റുമുട്ടുന്നത്‌ കഴിഞ്ഞ വർഷത്തെ ഫൈനലിസ്റ്റുകൾ. കഴിഞ്ഞ വർഷത്തെ ചാമ്പ്യന്മാർ ആയ ചെന്നൈ എഫ്‌ സി ഇന്ന് ബാംഗളൂർ എഫ്‌ സി യെ നേരിടും


🅾 വെസ്റ്റ് ഇൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. വിരാട് കോലി നായകനായ ടീമിൽ ഏഷ്യാ കപ്പിൽ ഇന്ത്യയെ നയിച്ച രോഹിത് ശർമയ്ക്ക് ഇടം ലഭിച്ചില്ല. ടീം അംഗങ്ങൾ ഇവരാണ്‌. വിരാട് കോലി (ക്യാപ്റ്റൻ) കെ.എൽ രാഹുൽ, പൃഥ്വി ഷാ, മായങ്ക് അഗർവാൾ, ചേതേശ്വർ പൂജാര, അജിങ്ക്യ രഹാനെ (വൈസ് ക്യാപ്റ്റൻ), ഹനുമ വിഹാരി, റിഷഭ് പന്ത്, ആർ. അശ്വിൻ, രവീന്ദ്ര ജഡേജ, കുൽദീപ് യാദവ്, മുഹമ്മദ് ഷമി, ഉമേഷ് യാദവ്, മുഹമ്മദ് സിറാജ്, ഷാർദുൽ താക്കൂർ.


🅾 മുൻ ബോക്സിംഗ്‌ ലോക ചാമ്പ്യൻ മൈക്ക്‌ ടൈസൺ ഇന്ത്യയിൽ എത്തി.മിക്സഡ്‌ മാർഷ്യൽ ആർട്ട്സ്‌ പ്രചാരണത്തിനായാണ്‌ ടൈസൺ എത്തിയത്‌


🅾 ഫ്രഞ്ച്‌ ലീഗിൽ നെയ്മറിന്റെ ഇരട്ട ഗോളിൽ പി എസ്‌ ജി , നീസിനെ 3-0 ് പരാജയപ്പെടുത്തി.


🅾 ഇറ്റാലിയൻ സെരി എ യിൽ നാപ്പോളിയെ 3-1 ന്‌  യുവന്റസ്‌ തകർത്തു


🅾 സ്പാനിഷ്‌ ലീഗിൽ ബാഴ്സയെ 1-1 സമനിലയിൽ പിടിച്ച്‌ അത്‌ലറ്റിക്കൊ ബിൽബാവൊ.


സിനിമാ ഡയറി


🅾 മലയാളത്തിലെ ഏറ്റവും ചിലവേറിയ ചിത്രം എന്ന ലേബലോടെ എത്തുന്ന  നിവിൻ പോളി നായകൻ ആയ 'കായംകുളം കൊച്ചുണ്ണി' ഒക്ടോബർ 11 ന്‌ പ്രദർശനത്തിനെത്തും.. ചിത്രത്തിൽ ഇത്തിക്കര പക്കിയായി മോഹൻലാലും വേഷം ഇടുന്നു ഗോകുലം ഗോപാലൻ നിർമ്മിച്ച ചിത്രം സംവിധാനം ചെയ്തത്‌ റോഷൻ ആൻഡ്രൂസ്‌ ആണ്‌


🅾 താന്‍ സീനില്‍ ഇല്ലാതിരുന്നിട്ട് കൂടി വസത്രങ്ങള്‍ അഴിച്ച്‌ ഇര്‍ഫാന്‍ ഖാന് മുന്നില്‍ നൃത്തം ചെയ്യാന്‍ ആവശ്യപ്പെട്ടു; അവര്‍ വസ്ത്രമഴിച്ചിട്ട് വേണ്ട എനിക്ക് ഭാവപ്രകടനം നടത്താനെന്ന് ഇര്‍ഫാന്‍ പറഞ്ഞത് രക്ഷയായി; നടന്‍ നാന പടേക്കറിന് പിന്നാലെ സംവിധായകന്‍ വിവേക് അഗ്‌നിഹോത്രിക്കെതിരേയും ആരോപണങ്ങളുമായി തനുശ്രീ.


🅾 അത് റെയ്ഡല്ല, പരിശോധനന മാത്രം; വീട്ടില്‍ റെയ്ഡ് നടന്നെന്ന പ്രചരണത്തിന് മറുപടിയുമായി വിജയ് സേതുപതി.


🅾 തൈമൂറിനെ സമീപപ്രദേശങ്ങളില്‍ കൊണ്ടുപോകാനായി പ്രത്യേക കാര്‍; വിദേശ യാത്രകള്‍ പോകാന്‍ അവസരം; ഇതിന് പുറമേ മാസ ശമ്ബളം ഒന്നര ലക്ഷം വരെ; കരീനയുടെയും സെയ്ഫിന്റെയും കുട്ടിക്കുറുമ്ബനെ പരിപാലിക്കുന്ന ആയ സാവിത്രി താരമാകുന്നതിങ്ങനെ.


🅾 രാമലീലയുടെ ഒന്നാം പിറന്നാളിന് അരുൺഗോപി സംവിധാനം ചെയ്യുന്ന പ്രണവ്‌ ചിത്രത്തിന്റെ സെറ്റിലെത്തി ദിലീപ്; റീലിസ് ദിനം കണ്ണുനീരിന്റെ നനവോടെ അല്ലാതെ ഓര്‍ക്കാനാവില്ലെന്ന് അരുണ്‍ ഗോപിയുടെ കുറിപ്പ്


🅾 പൊലീസുകാര് പല വെറൈയിറ്റി കള്ളന്മാരെയും കണ്ടിട്ടുണ്ടെങ്കിലും ഇതുപോലെ ഒരു ഐറ്റം ഇതാദ്യം; സുരേഷ് ഗോപിയുടെ ഹിറ്റ് ഡയലോഗുകളുമായി ബിജു മേനോന്‍ ചിത്രം ആനക്കള്ളന്റെ ട്രെയിലര്‍.

No comments:

Post a Comment

Post Bottom Ad

Nature