Trending

മെഡിക്കൽ അറിയിപ്പ്

കോഴിക്കോട്: മേപ്പയൂരിൽ  മുജീബ് മരണപ്പെട്ടത് നിപ മൂലമല്ലെന്ന് ആരോഗ്യ വകുപ്പ്.എച്ച് വൺ എൻ വൺ  ആണ് മരണകാരണമെന്ന് സ്ഥിരീകരിച്ചതായി ഡി .എം .ഓ  ഡോ .ജയശ്രീ അറിയിച്ചു.



സമൂഹ മാധ്യമങ്ങളിൽ നിപയെന്ന പേരിൽ പ്രചരിപ്പിക്കുന്ന സന്ദേശങ്ങളിൽ ജനം പരിഭ്രാന്തരാവരുത് .ഇത്തരത്തിൽ പ്രചരിപ്പിക്കുന്നവർ നിയമനടപടികൾ നേരിടേണ്ടി വരുമെന്നും കോഴിക്കോട്  ഡി .എം. ഓ. അറിയിച്ചു.


കോഴിക്കോട് മേപ്പയൂര്‍ സ്വദേശിയായ യുവാവ് മരിച്ചത് നിപ്പ ബാധിച്ചാണെന്നു സമൂഹമാധ്യമങ്ങളില്‍ വ്യാപക പ്രചാരമുണ്ടായിരുന്നു. മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ പരിശോധന ഫലത്തിലാണ് മരണകാരണം എച്ച്‌വണ്‍എന്‍വണ്‍ ആണെന്നു തെളിഞ്ഞത്.


ഇതിനെ തുടര്‍ന്നാണ് ആരോഗ്യ വകുപ്പ് പരിശോധനയ്ക്കായി സാംപിളുകള്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചത്. യുവാവിന്റെ ഭാര്യയുടെയും ഇവരുടെ വീടിനു സമീപമുള്ള രണ്ടു കുട്ടികളുടെയും സാംപിളുകളും പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഇതിന്റെ ഫലം തിങ്കളാഴ്ച ലഭിക്കും. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിരീക്ഷണത്തിലാണ് ഇവര്‍.
Previous Post Next Post
3/TECH/col-right