Trending

അൽബിർറ്:കോട്ടുമല ബാപ്പു മുസ്ലിയാർ സ്മാരക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.

കോഴിക്കോട്: ഓരോ മേഖലകളിലും മികവിന്റെ കേന്ദ്രങ്ങളായി തിരഞ്ഞെടുക്കപ്പെട്ട അൽബിർറ് പ്രീ പ്രൈമറി സ്കൂളുകൾക്ക് ബാപ്പു മുസ്‌ലിയാർ സ്മാരക അവാർഡുകൾ അൽബിർ റ് ചെയർമാൻ സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി പ്രഖ്യാപിച്ചു.


ആദ്യ ബാച്ച് പുറത്തിറങ്ങിയ ശേഷം പ്രസ്തുത കാലയളവിൽ സ്ഥാപനത്തിന്റെ പ്രവർത്തനം വിലയിരുത്തിയാണ് പുരസ്കാര ജേതാക്കളെ കണ്ടെത്തുന്നത്. 

കാടങ്കോട്എഡ്യൂക്കേഷൻ ട്രസ്റ്റ് ചെറുവത്തൂർ(കാസർകോഡ് ) ,ഖുവ്വത്തുൽ ഇസ്‌ലാം കമ്പിൽ (കണ്ണൂർ), ദാറുൽ അസ്ഹർ കൊടുവള്ളി (കോഴിക്കോട്), ഇസ്സതുൽ ഇസ്ലാം ചിനക്കൽ (മലപ്പുറം), ഹിദായത്തു സ്വിബിയാൻ പൂവത്താണി (പാലക്കാട്) , എ & കെ മെമ്മോറിയൽ പെരിങ്ങാല ആലുവ (എറണാകുളം) എന്നീ സ്ഥാപനങ്ങൾ ഒന്നാം സ്ഥാനവും, അൽഅമീൻ ചാരിറ്റബ്ൾ ട്രസ്റ്റ് എടച്ചാക്കൈ, മുസ്ലിം ജമാഅത്ത് അൽബിർ ചിറ്റാരിപ്പറമ്പ്, ശംസുൽ ഉലമാ ഇസ് ലാമിക് സെന്റർ പാറക്കടവ്,ദവാഉൽ ഇസ് ലാം വേങ്ങര, ഹയാത്തുൽ ഇസ്ലാം കരിമ്പ എന്നീ സ്ഥാപനങ്ങൾ യഥാക്രമം രണ്ടാം സ്ഥാനവും നേടി.

സ്ഥാപനങ്ങൾക്കുള്ള പുരസ്കാരങ്ങൾ ഒക്ടോബർ രണ്ടിന് കോഴിക്കോട് സുപ്രഭാതം ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ സമസ്ത പ്രസിഡണ്ട് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ സമ്മാനിക്കും.

കൂടാതെ മേഖലാതല അൽബിർ ഫെസ്റ്റ് നടത്തിയ സ്ഥാപനങ്ങൾ, ജില്ലാ കോഡിനേറ്റർമാർ എന്നിവർക്കുള്ള മൊമൻറോ സമ്മാനിക്കും.

ചടങ്ങിൽ സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി, എം. ടി അബ്ദുല്ല മുസ്ലിയാർ, ഉമ്മർ ഫൈസി മുക്കം,അബ്ദുസമദ് പൂക്കോട്ടൂർ, നൗഷാദ് ബാഖവി ചിറയിൻകീഴ്, നാസർ ഫൈസി കൂടത്തായ്, ആർ.വി കുട്ടി ഹസൻദാരിമി, മുസ്തഫ മാസ്റ്റർ മുണ്ടുപാറ, കെ. മോയിൻകുട്ടി മാസ്റ്റർ തുടങ്ങിയവർ പങ്കെടുക്കും.
Previous Post Next Post
3/TECH/col-right