പ്രവാസികളുടെ പ്രതിഷേധം ശക്തമായി:മൃതദേഹം നാട്ടിലേക്കയക്കുന്നതിനുള്ള നിരക്ക് വര്‍ദ്ധന് എയര്‍ ഇന്ത്യ പിന്‍വലിച്ചു. - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Sunday, 30 September 2018

പ്രവാസികളുടെ പ്രതിഷേധം ശക്തമായി:മൃതദേഹം നാട്ടിലേക്കയക്കുന്നതിനുള്ള നിരക്ക് വര്‍ദ്ധന് എയര്‍ ഇന്ത്യ പിന്‍വലിച്ചു.

ദുബായ്: പ്രവാസികളുടെ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള നിരക്കില്‍ വര്‍ദ്ധന നടപ്പിലാക്കിയ തീരുമാനം എയര്‍ ഇന്ത്യ പിന്‍വലിച്ചു. 
പുതിയ നിരക്ക് പിന്‍വലിച്ച എയര്‍ ഇന്ത്യ പഴയ നിരക്ക്തന്നെ പുനഃസ്ഥാപിക്കുകയും ചെയ്തു. മൃതദേഹത്തിന്റെ ഭാരം കണക്കാക്കി തുകനിശ്ചയിച്ച്‌ കാര്‍ഗോ അയയ്ക്കുന്നതാണ് നിലവിലെ രീതി.

ഈ രീതിയില്‍ നേരത്തെ ഉണ്ടായിരുന്ന ഇളവ് ഒഴിവാക്കി കിലോയ്ക്ക് 20 മുതല്‍ 30 ദിര്‍ഹം വരെ നിശ്ചയിച്ചുകൊണ്ടാണ് കഴിഞ്ഞയാഴ്ച എയര്‍ ഇന്ത്യ തീരുമാനം പ്രഖ്യാപിച്ചത്.ഈ തീരുമാനമാണ് ഇപ്പോള്‍ പിന്‍വലിച്ചിരിക്കുന്നത്.

നിരക്ക് വര്‍ധനവിനെതിരെ പ്രവാസലോകത്തുനിന്നുയര്‍ന്ന പ്രതിഷേധങ്ങളെ തുടര്‍ന്നാണ് എയര്‍ ഇന്ത്യ തീരുമാനം പിന്‍വലിച്ചത്. 

അതേസമയം മൃതദേഹം തൂക്കിനോക്കി നിരക്ക് നിശ്ചയിക്കുന്ന നിലവിലെ രീതിയും മാറ്റമെന്നാണ് പ്രവാസികളുടെ ആവശ്യം. ഇക്കാര്യം ഉന്നയിച്ച്‌ സമ്മര്‍ദ്ദം ചെലുത്തുമെന്ന് പ്രവാസി സംഘടനകള്‍ പറയുന്നു.

No comments:

Post a Comment

Post Bottom Ad

Nature