ELETTIL ONLLINE NEWS NIGHT 30-09-2018 - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Sunday, 30 September 2018

ELETTIL ONLLINE NEWS NIGHT 30-09-2018

ELETTIL ONLLINE NEWS NIGHT 30-09-2018
1194 കന്നി 14
1440 മുഹറം 20
ഞായർ

 

                
🅾 ചൊവ്വാഴ്ച്ച മുതൽ നടത്താൻ ഇരുന്ന കെ എസ്‌ ആർ ടി സി തൊഴിലാളികളുടെ അനിശ്ചിത കാല സമരം പിൻവലിച്ചു. തച്ചങ്കരിയുടെ ഉറച്ച നിലപാടിന് മുന്നില്‍ അടിയറവ് പറഞ്ഞ് യൂണിയന്‍ നേതാക്കള്‍ സമരം പിന്‍വലിച്ച്‌ ഓടി രക്ഷപ്പെട്ടു; മുഖം രക്ഷിക്കാന്‍ എന്തെങ്കിലും സഹായം ചെയ്യാന്‍ അഭ്യര്‍ത്ഥിച്ചപ്പോള്‍ മുന്‍പ് തന്നെ പിരിച്ച്‌ വിട്ട മെക്കാനിക്കല്‍ ജീവനക്കാരെ കണ്ടക്ടറായോ ഡ്രൈവറായോ എടുക്കാമെന്ന് സമ്മതിച്ചു; സിങ്കിള്‍ ഡ്യൂട്ടി പുനപരിശോധിക്കാന്‍ ഏല്‍പ്പിച്ചതും തച്ചങ്കരിയെ തന്നെ; പിണറായിയും തോമസ് ഐസക്കും ഉറച്ച നിലപാടെടുത്തപ്പോള്‍ തച്ചങ്കരിക്ക് എല്ലാം എളുപ്പമായി.


🅾 ഒക്ടോബര്‍ ആറിന് അറബി കടലില്‍ ന്യൂനമര്‍ദ്ദമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം; കടല്‍ അതീവ പ്രക്ഷുബ്ദമാകും; മത്സ്യത്തൊഴിലാളികള്‍ ഒക്ടോബര്‍ 6 മുതല്‍ കേന്ദ്ര കാലവസ്ഥാ നിര്‍ദ്ദേശിക്കുന്ന ദിവസം വരെ മത്സൃബന്ധനത്തിന് പോകരുത്; തീരദേശ വാസികള്‍ക്ക് അതീവ ജാഗ്രത നിര്‍ദ്ദേശം.


🅾 ഡീസല്‍ വിലവര്‍ദ്ധന: 2500 ഓളം സ്വകാര്യ ബസുകള്‍ സര്‍വീസുകള്‍ നിര്‍ത്തിവെക്കുന്നു.ഇതിനുള്ള അപേക്ഷ ആർ ടി ഓഫീസിൽ അപേക്ഷ നൽകും


🅾 വൈരുദ്ധ്യാത്മക ഭൗതികവാദം ക്ഷേത്രത്തില്‍ വേണ്ട; എന്റെ വീട്ടിലുള്ള വിശ്വാസികളായ സ്ത്രീകളാരും സുപ്രീംകോടതി വിധിയുണ്ടെന്ന് പറഞ്ഞ് ശബരിമലയിലും പോകില്ല; സ്ത്രീ പ്രവേശന വിധിയെ തള്ളിപ്പറയുന്ന മലക്കം മറിച്ചിലുമായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാർ ;  എന്തുചെയ്യണമെന്ന് അറിയാതെ പ്രതിസന്ധിയിലായി സര്‍ക്കാര്‍; വിശ്വാസികളുടെ എതിര്‍പ്പ് തിരിച്ചറിഞ്ഞ് ഡബിള്‍ ഗെയിമിന് സിപിഎം; ദേവസ്വം ബോര്‍ഡ് റിവ്യൂഹര്‍ജി നല്‍കാന്‍ സാധ്യത.


🅾 ശബരിമല സ്ത്രീപ്രവേശന വിഷയം: ദേവസ്വം ബോര്‍ഡ് പുനഃ പരിശോധനാ ഹര്‍ജി നല്‍കിയാല്‍ എതിര്‍ക്കില്ല; സര്‍ക്കാര്‍ നയം അടിച്ചേല്‍പ്പിക്കില്ലെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.


🅾 എല്ലാ സ്ത്രീകളും നാളെ മുതല്‍ ശബരിമലക്ക് പോകണമെന്നില്ല; വിധി സുപ്രീംകോടതിയുടേതാണ്, ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും നാമെല്ലാവരും അംഗീകരിക്കണം...! പ്രതികരണവുമായി വിടി ബല്‍റാം.


🅾 1972ന് മുന്‍പ് സ്ത്രീകള്‍ ശബരിമലയില്‍ പോകുന്നത് സാധാരണമായിരുന്നു; തമിഴ് നടി പതിനെട്ടാം പടിയില്‍ നൃത്തം ചെയ്തിട്ടുമുണ്ടെന്നും എന്‍എസ് മാധവന്‍


🅾 കൊലക്കേസ് പ്രതിയുമായി ബന്ധം പാടില്ലെന്ന് കോടതിയൊന്നും പറയുന്നില്ലല്ലോ! പഴയ ഇടവകക്കാരനെ ഒപ്പം കൂട്ടിയത് കാര്‍ ഡ്രൈവറായെന്ന  വിശദീകരിച്ച്‌ ഫാ നിക്കോളാസ് മണിപ്പറമ്പിൽ ; അച്ചന്‍ കുറവിലങ്ങാട് മഠത്തിലെത്തിയത് വിചാരണ പ്രതിയുമായി തന്നെ; ലക്ഷ്യം കന്യാസ്ത്രീകളെ വിരട്ടലെന്ന ആരോപണം ശക്തമാക്കി ഒപ്പമെത്തിയ കൂട്ടുകാരന്റെ വിവരങ്ങള്‍ പുറത്ത്; ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് വേണ്ടി ഇരകളെ സ്വാധീനിക്കാന്‍ നിക്കോളാസ്  മണിപ്പറമ്പിൽ  എത്തിയത് അങ്കമാലി മുക്കന്നൂര്‍ വധക്കേസ് പ്രതി സജി മുക്കന്നൂരിനൊപ്പം.


🅾 സാലറി ചലഞ്ചില്‍ പങ്കെടുക്കാത്ത പൊലീസുകാരുടെ പട്ടിക പുറത്ത് വിട്ട് കൊച്ചി സിറ്റി പൊലീസ്; 548 പൊലീസുകാരുടെ പട്ടിക പുറത്ത് വിട്ടത് നിര്‍ബന്ധിച്ച്‌  ശമ്പളം പിരിക്കരുതെന്ന നിര്‍ദ്ദേശം ലംഘിച്ച്‌.


🅾 അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് നേരെ കന്യാസ്ത്രീയുടെ ക്രൂരത; ക്ലാസില്‍ സംസാരിച്ചെന്നു പറഞ്ഞ് ബധിര-മൂക ദമ്പതികളുടെ  മകന്റെ തല മൊബൈല്‍ ഫോണിന് അടിച്ച്‌ പൊട്ടിച്ച്‌ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കൂടിയായ കന്യാസ്ത്രീ; സംഗതി വഷളായതോടെ സസ്‌പെന്‍ഷന്‍ നടപടികളുമായി സ്‌കൂള്‍ മാനേജ്‌മെന്റ്.കൊട്ടാരക്കര കലയപുരം സെന്റ്‌ തേരേസാസ്‌ യു പി സ്കൂളിൽ ആണ്‌ സംഭവം.  പ്രതിഷേധം ശക്തമായതോടെ പ്രിൻസിപ്പൾ സിസ്റ്റർ ജോബിനെ സ്കൂൾ അധികൃതർ സസ്പെൻഡ്‌ ചെയ്തു. ക്ലാസിൽ സംസാരിച്ചെന്ന കുറ്റത്തിനാണ്‌ 11 വയസുള്ള അഖിലേഷിനെ  പ്രിൻസിപ്പൽ മർദ്ദിച്ചത്‌. ശേഷംവീട്ടിലേക്ക്‌ പറഞ്ഞ്‌ വിടുകയും ചെയ്തു.കുട്ടിയുടെ മാതാപിതാക്കൾ പോലീസിൽ പരാതി നൽകി.


🅾 രണ്ട് ദിവസത്തില്‍ കൂടുതല്‍ മുങ്ങിയാല്‍ ശമ്പളം   മങ്ങും ! സംസ്ഥാനത്ത് ബയോമെട്രിക്ക് പഞ്ചിങ് ശമ്പളവുമായി ആദ്യം ബന്ധപ്പെടുത്തുന്നത് ഏജീസ് ഓഫീസില്‍; രണ്ട് ദിവസത്തില്‍ കൂടുതല്‍ വൈകിയാല്‍ അടുത്ത പ്രവൃത്തിദിനത്തിന്റെ പകുതി പോകും; പുതിയ നിര്‍ദ്ദേശം വന്നിട്ടും പലയിടത്തും പഞ്ചിങ് സംവിധാനം തകരാറില്‍.


🅾 പേരാമ്പ്രയിലെ സ്വകാര്യ ആശുപത്രിയിൽ യുവാവിന്റെ മരണം നിപ്പ ബാധിച്ചതിനെ തുടര്‍ന്നെന്ന പ്രചരണം തെറ്റ്; മുജീബിന്റെ മരണം എച്ച്‌ വണ്‍എന്‍വണ്‍ ബാധിച്ചെന്ന് സ്ഥിരീകരണം


🅾 ഭര്‍ത്താവ് മരിച്ച്‌ മൂന്നാം നാള്‍ ഭാര്യ സുഹൃത്തിനൊപ്പം പോയി; രണ്ടാം ഭാര്യ പോയത് ഭര്‍ത്താവിന്റെ മരണത്തിന് തലേന്നും വീട്ടിലെത്തി മദ്യപിച്ച്‌ ഒപ്പം കിടന്നുറങ്ങിയ ഭര്‍ത്താവിന്റെ സുഹൃത്തിനൊപ്പം: എട്ടു ദിവസം  മുമ്പ്‌ മരിച്ചയാളുടെ മൃതദേഹം ഇന്ന് പുറത്തെടുത്ത് പരിശോധിച്ചു.കാളികാവ്‌ സ്വദേശി മുഹമ്മദി റ്റെ മൃതദേഹം ആണ്‌ പരിശോധിച്ചത്‌


🅾 സ്‌കൂളില്‍ കണ്ടുമുട്ടലും അമ്മയുടെ ഫോണിലെ ചാറ്റിംഗും പ്രണയമായി; അശ്ലീല ചിത്രങ്ങളും വീഡിയോയും അയച്ച്‌ പ്രലോഭിപ്പിച്ചും സീനിയര്‍ സ്റ്റുഡന്റ്; തിയേറ്ററിലെ ശുചിമുറിയിലെ പീഡന സമയത്ത് പുറത്ത് കാവല്‍ക്കാരനായത് തിയേറ്റര്‍ ജീവനക്കാരന്‍; മാസമുറ തെറ്റിയെന്ന ഭയപ്പാടില്‍ പ്ലസ് ടുകാരി സത്യം അദ്ധ്യാപികയോട് പറഞ്ഞപ്പോള്‍ കുടുങ്ങിയത് പതിനേഴുകാരായ സുഹൃത്തുക്കള്‍; കോതമംഗലം ജീ സിനിമാസിലെ പീഡനം പുറത്തായത് ഇങ്ങനെ.


🅾 ബാലഭാസ്‌കറിന് ബോധം തിരിച്ചുകിട്ടി; രക്തസമ്മര്‍ദ്ദം സാധാരണ നിലയിലായതോടെ നിയന്ത്രണത്തിനുള്ള ഉപകരണം മാറ്റി; വലതുകാലിന് ശസ്ത്രക്രിയയും നടത്തി; തലച്ചോറിന്റെയും ശ്വാസകോശത്തിന്റെയും ക്ഷതത്തിന് മരുന്നുപയോഗിച്ചുള്ള ചികിത്സ; മകളുടെ വിയോഗം ഇനിയും വയലിനിസ്റ്റിനെ അറിയിക്കാതെ ബന്ധുക്കള്‍; എയിംസില്‍ നിന്ന് ഡോക്ടറുമെത്തും; ബാലഭാസ്‌കറിന്റെ ആരോഗ്യത്തില്‍ അനന്തപുരി ആശുപത്രിയില്‍ നിന്ന് വരുന്നത് ശുഭവാര്‍ത്തകള്‍.


🅾 കൂട്ടുപുഴയിലേക്കുള്ള നാലുവരിപ്പാതയ്ക്ക് നാട്ടുകാര്‍ കൂട്ടു നില്‍ക്കില്ല ! നാലുവരിയായി വികസിപ്പിക്കാന്‍ വന്‍തോതില്‍ ഭൂമി ഏറ്റെടുക്കണമെന്നിരിക്കെ ചൊവ്വ മുതല്‍ മട്ടന്നൂര്‍ വരെ വരുന്നത് രണ്ടുവരി പാത; മട്ടന്നൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിനുള്ള സാധ്യത തുറന്നിരിക്കെ റോഡ് വികസനം പ്രതിസന്ധിയിലാകുമോ എന്ന ആശങ്കയില്‍ അധികൃതര്‍.


🅾 അമേരിക്കയില്‍ ജോലി തരപ്പെടുത്തി തരാമെന്ന് പറഞ്ഞ് ലക്ഷങ്ങളുടെ തട്ടിപ്പ് ; വിസ തട്ടിപ്പില്‍ അറസ്റ്റിലായ അങ്കമാലി അത്താണി സ്വദേശിനി ജസ്‌നയും ഭര്‍ത്താവും അവകാശപ്പെട്ടിരുന്നത് അമേരിക്കയിലെ സെന്റ് ലൂയിസിയാനയില്‍  കമ്പനി നടത്തുന്നുണ്ടെന്ന് ! പ്രതികള്‍ പൊലീസിന് നല്‍കിയ മൊഴി ഞെട്ടിക്കുന്നത്


🅾 പ്രളയക്കെടുതിയുടെ 'അപകട ഭീഷണി' ഇപ്പോഴും ഒഴിയുന്നില്ല ! സംസ്ഥാനത്തെ നദികളില്‍ സയനോ ബാക്ടീരിയയുടെ സാന്നിധ്യമുണ്ടെന്ന് കണ്ടെത്തല്‍; നാഡിരോഗങ്ങള്‍ ഉള്‍പ്പടെയുള്ളവയ്ക്ക് കാരണമാകുന്ന ജലം ജനങ്ങള്‍ക്ക് ഭീഷണി; പെരിയാര്‍ ഉള്‍പ്പടെയുള്ള നദികളില്‍ കക്കൂസ് മാലിന്യം കലര്‍ന്നത് മാലിന്യ തോത് വര്‍ധിപ്പിച്ചു !.


🅾 ഓപ്പറേഷന്‍ 'വട്ടി രാജ'; വട്ടിപലിശക്കാരന്റെ വിഐപി കോളനിയിലെ ജീവതം ആഡംബര ശൈലിയില്‍; കാവലിന് സദാസമയം ആയുധമേന്തിയ ഗുണ്ടകള്‍; വീട്ടില്‍ കയറിയുള്ള ഓപ്പറേഷന്‍ അപകടമെന്ന് തിരിച്ചറിഞ്ഞ് കെണിയൊരുക്കി കാത്തിരുന്നത് നാല് ദിവസം; ഒറ്റയ്ക്ക് പുറത്തിറങ്ങിയ മാഫിയാ തലവനെ വാഹനം കുറുകെയിട്ട് തടഞ്ഞു; ഭാര്യയും മക്കളും അണികളുമെത്തിയപ്പോള്‍ ആകാശത്തേക്ക് വെടിയുതിര്‍ത്ത് ഓപ്പറേഷന്‍ 'വട്ടി രാജ';പിടികൂടിയത് സിനിമാക്കാരുടെ ഇഷ്ട ഫിനാന്‍സറെ; മഹാരാജാ മഹാദേവനെ കേരളത്തിലെത്തിച്ച്‌ പള്ളുരുത്തി പൊലീസ്.


🅾 കൂടിപ്പോയാല്‍ 5000 രൂപ മാത്രം അടിക്കുമെന്ന് പ്രതീക്ഷിച്ചു പക്ഷേ അടിച്ചത് 'ഒന്നാം സമ്മാനം'; കാരുണ്യ ലോട്ടറിയുടെ 80 ലക്ഷം ഒന്നാം സമ്മാനമടിച്ചത് തയ്യല്‍ തൊഴിലാളിക്ക്; ദുബായില്‍ നിന്നും സമ്പാദ്യങ്ങൾ ഇല്ലാതെ   നാട്ടിലേക്ക് മടങ്ങിയ കായംകുളം മുതുകുളം വടക്ക്‌ ഷാജി ഭവനത്തിൽ  ഷാജിക്ക് ഇനി കടങ്ങളോട് വിട പറയാം


🅾 എന്ത് കാരണം കൊണ്ടാണെങ്കിലും സോഷ്യല്‍ മീഡിയയിലും ജീവിതത്തിലും സ്ത്രീകളെ ആക്ഷേപിക്കുവാന്‍ ഒരുത്തന്റെയും നാവോ കൈയോ പൊങ്ങരുത്; ഇനി അവന്‍ ഇത് അവര്‍ത്തിക്കരുത്; ഫേസ്‌ബുക്കിലെ പോസ്റ്റിന് അശ്ലീല കമന്റിട്ട സുജിത്ത്‌ പി എസ്‌ എന്ന  യുവാവിനെതിരെ പൊലീസില്‍ പരാതി നല്‍കി ഡോ.ഷിനു ശ്യാമളന്‍.


🅾 മലപ്പുറത്ത്‌ ബംഗാൾ സ്വദേശിയായ യുവാവ്‌  ബംഗാൾ സ്വദേശിയായ പെൺകുട്ടിയെ കൊലപ്പെടുത്തിയത്‌ പ്രണയം നിരസിച്ചത്മൂലം അല്ല. നാല് വര്‍ഷം പെൺകുട്ടിയുടെ പിതാവിനൊപ്പം ജോലി ചെയ്തിട്ടും കൂലിപ്പണിക്കാരന് ശമ്പളം  നൽകിയില്ല. ; പണം ചോദിച്ചെത്തിയപ്പോള്‍ ഭീഷണിയും; മലപ്പുറത്ത് 15 കാരിയെ കൊലപ്പെടുത്തിയത് പ്രണയാഭ്യര്‍ഥന നിരസിച്ചതിനല്ലെന്ന് പൊലീസ്; കൊലപാതകത്തിലേക്ക് നയിച്ചത് പിതാവിനോടുള്ള പ്രതികാരം തന്നെ.


🅾 അരിയെത്ര എന്ന ചോദ്യത്തിന് പയറഞ്ഞാഴി എന്ന മട്ടില്‍ മാത്രം ഉത്തരം! ബ്രൂവറി ഇടപാടില്‍ കൃത്യമായ മറുപടികളില്ലാതെ ഒഴിഞ്ഞുമാറി പിണറായി സര്‍ക്കാര്‍; മലബാര്‍ ബ്രൂവറീസ് ആരംഭിക്കാന്‍ അനുമതി നല്‍കിയത് നായനാര്‍ സര്‍ക്കാരെന്ന് രേഖകള്‍; ചാരായം നിരോധിച്ച ആന്റണിയാണ് അനുമതി നല്‍കിയതെന്ന വാദം വിലപ്പോവില്ലെന്ന് രമേശ് ചെന്നിത്തല; കോടികളുടെ അഴിമതിയില്‍ സമഗ്രാന്വേഷണം വേണമെന്നും പ്രതിപക്ഷ നേതാവ്.


🅾 ആലപ്പുഴയില്‍ മിന്നലേറ്റ് ഹോട്ടലില്‍ തീപിടിത്തം; അരലക്ഷം രൂപയുടെ നാശനഷ്ടം.ഹാരിസ്‌ എന്നയാളുടെ 'ന്യു കൊതിയൻസ്‌' എന്ന ഹോട്ടലിനാണ്‌ മിന്നലിൽ കത്ത്‌ പിടിച്ച്‌ ഏകദേശം 50,000 രൂപയുടെ നാശം ഉണ്ടായത്‌


🅾 വിഎച്ച്‌എസ്‌ഇക്ക് പ്രിയം കുറയുന്നു; വി എച്ച്‌ എസ്‌ സി തൊഴിൽ അധിഷ്ടിത കോഴ്‌സുകള്‍ നിര്‍ത്തലാക്കാനൊരുങ്ങി സര്‍ക്കാര്‍.


🅾 ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് മടങ്ങവെ റോഡപകടത്തില്‍ പ്രതിശ്രുത വധുവിന് ദാരുണാന്ത്യം; സംഭവം തലസ്ഥാനത്ത്. നേമം ശന്തിവിളയിൽ രാധാകൃഷ്ണന്റെ മകൾ രാഖി എസ്‌ കൃഷ്ണയാണ്‌ കൊല്ലപ്പെട്ടത്‌.ദേശീയം


🅾 ഭക്ഷണമോ വെള്ളമോ ഇല്ലാതെ ജീവനുവേണ്ടി പോരാടി; ഇത്രവലിയ ദുരന്തം നേരിട്ടിട്ടും അദ്ദേഹം കാണിക്കുന്ന മനഃശ്ശക്തി എല്ലാവര്‍ക്കും മാതൃക: മന്‍ കി ബാത്തില്‍ അഭിലാഷ് ടോമിയെ പ്രശംസിച്ച്‌ നരേന്ദ്ര മോദി.


🅾 പരാതിക്കാരി മൊഴിമാറ്റിയാലും കേസ് അവസാനിപ്പിക്കില്ല; ബലാത്സംഗക്കേസുകളില്‍ പ്രതിക്ക്‌  അനുകൂലമായി മൊഴി മാറ്റുന്ന പരാതിക്കാരിയെ ശിക്ഷിക്കാമെന്ന് സുപ്രീം കോടതി.


🅾 ബാബ രാംദേവിനെ അതിമോഹിയായ വില്ലനായി ചിത്രീകരിച്ച്‌ പുസ്തകം; 'ഗോഡ്മാന്‍ ടു ടൈക്കൂണ്‍' എന്ന പുസ്തകത്തിന് ഡല്‍ഹി ഹൈക്കോടതിയുടെ വിലക്ക്.


🅾 ഇന്ധനവില കൈപൊള്ളിക്കുന്നതിനിടെ വൈദ്യുത സ്‌കൂട്ടറില്‍ നിന്നും പൊതു ജനങ്ങള്‍ക്ക് 'മുട്ടന്‍ ഷോക്ക്' ! റജിസ്‌ട്രേഷനും ലൈസന്‍സുമില്ലാതെ ഓടിക്കാവുന്ന വൈദ്യുത സ്‌കൂട്ടറിന് സര്‍ക്കാര്‍ സബ്‌സിഡി ഇനിയില്ല; ചൈനീസ് ബാറ്ററികള്‍ക്ക് പകരം ഇന്ത്യയില്‍ തന്നെ ലിഥിയം ബാറ്ററി നിര്‍മ്മിക്കാനും നീക്കം


🅾 വയറു വേദനയുമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച രോഗിക്ക് വേണ്ടി മുടക്കിയത് അഞ്ച് ലക്ഷം; മരിച്ചിട്ടും വിവരം അറിയിക്കാതെ വീണ്ടും മൂന്ന് ലക്ഷം രൂപ കൂടി ആവശ്യപ്പെട്ടു: പണം നല്‍കാനില്ലാതെ വന്നതോടെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ രോഗി മൂന്ന് ദിവസം മുന്നേ മരിച്ചെന്ന് അറിയിച്ച്‌ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍.തമിഴ്‌നാട്ടിലെ നാഗപട്ടണം ജില്ലയിൽ ആണ്‌ സംഭവം. നാഗപട്ടണം സ്വദേശി ശേഖർ (55 ) എന്ന ആളാണ്‌ മരണപ്പെട്ടത്‌. സംഭവത്തെ തുടർന്ന് ആശുപത്രിക്കെതിരെ പരാതി നൽകി


🅾 യുപിഎ ഭരണകാലത്ത് ഭീകരരെകാള്‍ കൂടുതല്‍ കൊല്ലപ്പെട്ടത് സുരക്ഷാ ഉദ്യോഗസ്ഥര്‍; ആഭ്യന്തര മന്ത്രാലയം ഏറ്റവും അധികം ശ്രദ്ധിച്ചത് അതിര്‍ത്തി സുരക്ഷയില്‍; ബിജെപി വന്നതിന് ശേഷം ഭീകരാക്രമണങ്ങള്‍ കുറഞ്ഞെന്ന് രാജ്‌നാഥ് സിങ്.


🅾 അധികാരത്തിനായി ബിജെപി ഹിന്ദുക്കളെയും കൊല്ലും; ഹിന്ദുവായിരുന്നിട്ടും യു പി യിൽ  ആപ്പിള്‍ എക്‌സിക്യൂട്ടീവ് എങ്ങനെ കൊല്ലപ്പെട്ടു? ചോദ്യശരവുമായി കെജരിവാള്‍.


🅾 യു പി യിൽ ആപ്പിള്‍ എക്സിക്യൂട്ടീവിനെ പോലീസ് വെടിവെച്ച്‌ കൊന്ന സംഭവം; നടപടി ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി.


അന്താരാഷ്ട്രീയം

🅾 അതിര്‍ത്തിയില്‍ പ്രകോപനം സൃഷ്ടിച്ചു കൊണ്ട് ഇന്ത്യന്‍ വ്യോമപരിധിയിലേക്ക് പാക്കിസ്ഥാന്‍ വിമാനം കടന്നു കയറി; പൂഞ്ച് സെക്ടറില്‍ വട്ടമിട്ട പാക് വിമാനത്തിന് നേരെ വെടിയുതിര്‍ത്ത് ഇന്ത്യന്‍ സൈന്യം: നുഴഞ്ഞ് കയറിയത് പാക് അധീന കാശ്മീര്‍ പ്രധാനമന്ത്രിയായ രാജാ ഫറൂഖ് ഹൈദര്‍ സഞ്ചരിച്ച വിമാനമെന്ന് റിപ്പോര്‍ട്ട്: സംഭവത്തെ കുറിച്ച്‌ വിശദമായി പഠിച്ച ശേഷം തിരിച്ചടിക്കാന്‍ ഉറച്ച്‌ ഇന്ത്യന്‍ സൈന്യം.


🅾 ചങ്കു തകര്‍ന്ന് ഇന്തോനേഷ്യ: ഭൂകമ്പത്തിലും  സുനാമിയിലും മരണസംഖ്യ 832 ആയി ഉയര്‍ന്നു; തകര്‍ന്നടിഞ്ഞ കെട്ടിടങ്ങള്‍ക്കിടയില്‍ നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് സൂചന; കൂടുതല്‍ മൃതദ്ദേഹങ്ങള്‍ കരയ്ക്കടിഞ്ഞു; ദുരന്ത മേഖലയില്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് പോകാനും കടമ്ബകള്‍ ഏറെ; രാക്ഷസ തിരമാലകള്‍ വീണ്ടും ദുരന്തം വിതയ്ക്കുന്നു


🅾 പ്രവാസികളുടെ പ്രതിഷേധം ശക്തമായി; മൃതദേഹം നാട്ടിലേക്കയക്കുന്നതിനുള്ള നിരക്ക് വര്‍ദ്ധന എയര്‍ ഇന്ത്യ പിന്‍വലിച്ചു.


🅾 ജര്‍മന്‍ സന്ദര്‍ശനത്തിനെത്തിയ തുര്‍ക്കിഷ് പ്രസിഡന്റ് യൂറോപ്പിലെ ഏറ്റവും വലിയ മോസ്‌ക് ഉദ്ഘാടനം ചെയ്യാനെത്തിയപ്പോള്‍ തടിച്ച്‌ കൂടിയത് ലക്ഷങ്ങള്‍; ജര്‍മന്‍ മണ്ണില്‍ എത്തി ജര്‍മനിയെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച്‌ എർദോഗാൻ ; എര്‍ദോഗനെതിരെ മുദ്രാവാക്യം വിളിച്ച്‌ വംശീയവാദികളും അനുകൂലിച്ച്‌ തുർക്കി വംശജരും തെരുവിലിറങ്ങി


🅾 ഇറാനിൽ മദ്യം നിരോധിച്ച നഗരത്തില്‍ ഏവരെയും നടുക്കി വിഷമദ്യ ദുരന്തം; 22 മരണം, എട്ടു പേരുടെ നില അതീവ ഗുരുതരം.കായികം

🅾 ഐഎസ്‌എല്‍: കഴിഞ്ഞ വര്‍ഷത്തെ ഫൈനലിസ്റ്റുകള്‍ ഇന്ന് നേര്‍ക്കുനേര്‍.ബാംഗളൂർ എഫ്‌ സി , ചെന്നൈ എഫ്‌ സിയെ നേരിടുന്നു. പകുതി സമയം പിന്നിടുമ്പോൾ ബാംഗളൂർ എഫ്‌ സി ഒരു ഗോളിന്‌ മുന്നിൽ ആണ്‌


🅾 സ്തനാര്‍ബുദത്തിനെതിരായ ബോധവല്‍ക്കരണത്തിന് ടോപ്‌ലെസായി പാട്ടുപാടി സെറീന വില്യംസ്‌: പുലിവാലു പിടിച്ച്‌ താരം,


🅾 ഏകദിന റാങ്കിങില്‍ ഇന്ത്യന്‍ പടയോട്ടം; വിരാട് കോലിയും രോഹിത് ശര്‍മ്മയും തലപ്പത്ത്; ശിഖര്‍ ധവാന്‍ അഞ്ചാമത്; ബൗളര്‍മാരില്‍ ബുംറ തന്നെ ഒന്നാമന്‍ കുല്‍ദീപ് മൂന്നാമത്; ഓള്‍ റൗണ്ടര്‍മാരില്‍ അഫ്ഗാന്‍ താരം റാഷിദ് ഖാന്‍ ഒന്നാമത്; ഏഷ്യ കപ്പ് വിജയത്തിന് പിന്നാലെ റാങ്കിങില്‍ വന്‍ നേട്ടവുമായി ഇന്ത്യന്‍ താരങ്ങള്‍.


🅾 ഏകദിനങ്ങളില്‍ കോലിയോടൊപ്പം നില്‍ക്കുന്ന ബാറ്റിങ് പ്രകടനങ്ങള്‍; നായകനായ നാല് പരമ്പരകളിലും  ഇന്ത്യക്ക് കിരീടവും നേടിക്കൊടുത്തു; ഇംഗ്ലണ്ടിലെ പ്രതികൂല സാഹചര്യത്തില്‍ നേടിയത് രണ്ട് സെഞ്ച്വറി; മറ്റ് ബാറ്റ്‌സ്മാന്മാര്‍ പരാജയപ്പെട്ടപ്പോള്‍ പകരക്കാരനായി പോലും ടീമിലേക്ക് ക്ഷണിച്ചില്ല; വിന്‍ഡീസ് ടെസ്റ്റ്  പരമ്പരയിലും രോഹിത് ശര്‍മ്മയെ ഉള്‍പ്പെടുത്താത്തിനെതിരെ സൗരവ് ഗാംഗുലി.സിനിമാ ഡയറി

🅾 പൂര്‍ണ്ണ ഗര്‍ഭിണിയായി അഭിനയിച്ചപ്പോള്‍ 21 ദിവസം ഇട്ടത് ഒരേ വസ്ത്രം ! രക്തക്കറയുള്ള മുഷിഞ്ഞ തുണി ഉപയോഗിച്ച്‌ അഭിനയിച്ച ശേഷം ചികിത്സ തേടേണ്ടിവന്നു; ലില്ലി എന്ന ചിത്രത്തില്‍ അഭിനയിച്ചപ്പോള്‍ നേരിടേണ്ടി വന്ന സഹനങ്ങളെക്കുറിച്ച്‌ തുറന്ന് പറഞ്ഞ് സംയുക്ത മേനോന്‍.


🅾 ഇണക്കവും പിണക്കവും, സംഘര്‍ഷവുമെല്ലാം നിറഞ്ഞുനിന്ന ദൃശ്യകഥ ബിഗ് ബോസ് ക്ലൈമാക്സിലേക്ക്.


🅾 എന്റെ ജീവിതം തുലയ്ക്കരുത്.. വെറുതേ വിടൂ എന്നും പേളി ശ്രീനിയോട്..; ഒടുവില്‍ സാബു മോന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്ക്; പിരിയാനാകില്ലെന്ന് നിറകണ്ണുകളോടെ തുറന്ന് സമ്മതിച്ച്‌ പ്രണയ ജോഡികള്‍; ബിഗ് ബോസിലെ പ്രണയം പൂത്തലയുമോ? പേളിയും ശ്രീനിയും ബിഗ് ബോസില്‍ നിന്ന് പുറത്തിറങ്ങുന്നത് കുടുംബ ജീവിതത്തിലേക്കോ? ബിഗ് ബോസിന്റെ അവസാന ഏപ്പിസോഡിലെ ക്ലൈമാക്‌സിന് കാത്തിരുന്ന് ഏഷ്യാനെറ്റ് പ്രേക്ഷകര്‍ .


🅾 അസാധ്യ എനര്‍ജിയും പോസിറ്റിവിറ്റിയും ശുഭാപ്തി വിശ്വാസവും പേളിയുടെ കരുത്ത്; തനിക്കെതിരെ നിന്നവരില്‍ സാബുവിനെ ഒഴികെ ഏല്ലാവരേയും പുറത്താക്കിയും പ്രേക്ഷകരുടെ താരമായി; ഇമേജിന്റെ ഭാരവും ബാധ്യതയുമില്ലാതെ എത്തി 'തരികട'കളിലൂടെ കൈയടി നേടി സാബുവും; പാട്ടും തമാശുമായി നിറഞ്ഞ സുരേഷ് അണ്ണനും സാധ്യത കണ്ട് പ്രേക്ഷകര്‍; ഏഷ്യാനെറ്റിലെ ബിഗ് ബോസ് ഹൗസിലെ അന്തിമ വിജയി പേളി മാണിയോ അതൊ സാബുവോ? ഒരു കോടി ഇവരിൽ ആർക്ക്‌?


🅾 കാത്തിരിപ്പിന് വിരാമം: കായംകുളം കൊച്ചുണ്ണി ഒക്ടോബര്‍ 11ന് തീയറ്ററുകള്‍ കീഴടക്കും; കൊച്ചുണ്ണിയായി നിവിന്‍ പോളിയും ഇത്തിക്കര പക്കിയായി മോഹന്‍ലാലും വേഷമിടുന്ന ചരിത്ര സിനിമയുടെ റിലീസ് ഡേറ്റ് ഫേസ്‌ബുക്ക് പേജിലൂടെ പുറത്ത് വിട്ട് നിവിന്‍ പോളി.


🅾 'കാസ്റ്റിംഗ് കോളിലൂടെ' സിനിമാപ്രേമികളെയും അണിയറപ്രവര്‍ത്തകരെയും ഒരു കുടക്കീഴില്‍ കൊണ്ടുവരാന്‍ പുതിയ 'ആപ്പു'മായി യുവാക്കള്‍.


🅾 ഡാൻസ്‌ മാസ്റ്റർ റോബര്‍ട്ടുമായി പ്രണയത്തിലായിരുന്നുവെന്ന വനിതാ വിജയകുമാര്‍ പറഞ്ഞത് കളളം; ആരോപണം നിഷേധിച്ച്‌ റോബര്‍ട്ട്


🅾 മണിയുടെ ജീവിത കഥ പറയുന്ന 'ചാലക്കുടിക്കാരൻ ചങ്ങാതിക്ക്‌' പ്രേക്ഷക പ്രതികരണം മികച്ചത് തന്നെ, പക്ഷേ ഞാനും കുടുംബവും ചാലക്കുടിക്കാരന്‍ ചങ്ങാതിയെ കാണില്ല' മിഴികള്‍ നിറഞ്ഞ് മണിയുടെ സഹോദരൻ രാമകൃഷ്ണന്‍.


🅾 മമ്മൂട്ടി ആരാധകര്‍ക്കൊരു ശുഭവാര്‍ത്ത! ഒടിയനില്‍ മോഹന്‍ലാലിനൊപ്പം മമ്മൂട്ടിയും? ശബ്ദം വഴിയാണ്‌ മമ്മൂട്ടി ചിത്രത്തിൽ സാന്നിധ്യം അറിയിക്കുന്നത്‌. മമ്മൂട്ടിയുടെ ശബ്ദത്തോടെ ആകും ചിത്രം തുടങ്ങുന്നതെന്ന് സൂചന.


🅾 ഭരത് മോഹൽലാൽ അവതരകനായ ബിഗ് ബോസ് മത്സരാർത്ഥികളുടെ ഇണക്കവും പിണക്കവും വഴക്കും പ്രണയവും കൊണ്ട്  മലയാളികൾക്കിടയിൽ വളരെ പെട്ടെന്ന് ജനപ്രീതിയാർജിക്കുകയായിരുന്നു. പ്രേക്ഷകർ നൽകിയ വോട്ടിംഗ് നിലയുടെ അടിസ്ഥാനത്തിലായിരുന്നു തരികിട സാബുവിനെ ബിഗ് ബോസ് വിജയിയായി പ്രഖ്യാപിച്ചത്.

No comments:

Post a Comment

Post Bottom Ad

Nature