ELETTIL ONLINE NEWS UPDATES 29-09-018 - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Saturday, 29 September 2018

ELETTIL ONLINE NEWS UPDATES 29-09-018

ELETTIL ONLINE NEWS UPDATES 29-09-018
1194 കന്നി 13
1440 മുഹറം 19
ശനി
                

🅾 തൃശ്ശൂരില്‍ പലയിടങ്ങളില്‍ ഭൂചലനം. ഇന്നലെ രാത്രി 11.13 ഈടെയാണ്‌ ഭൂചലനം അനുഭവപ്പെട്ടത്‌.🅾 മൂന്നാറിലും തൊടുപുഴയിലും അടിമാലിയിലും പെയ്തത് അതിശക്തമായ മഴ; തെക്കന്‍ കേരളത്തിലും മലബാറിലും വീണ്ടും പേമാരി; ഇടുക്കിയും വയനാടും വീണ്ടും അതീവ ജാഗ്രതയില്‍; നെടുങ്കണ്ണത്ത് മരിച്ചത് രണ്ട് പേര്‍; പമ്ബയിലെ പുനര്‍നിര്‍മ്മാണത്തിനും മഴ വെല്ലുവിളിയാകുന്നു; കേരളത്തില്‍ വീണ്ടും മഴക്കാലമെത്തി.


🅾 പ്രണയം നിരസിച്ചപ്പോള്‍ 15 കാരിയോട് യുവാവിന് കടുത്ത പകയായി; വീട്ടില്‍ ആളില്ലാത്ത നേരത്ത് മദ്യലഹരിയിലെത്തി ആക്രമിച്ചു; വയറിലും നെഞ്ചിലും കുത്തിപരിക്കേല്‍പ്പിച്ച യുവാവിനെ പിടികൂടിയത് നാട്ടുകാര്‍; ഗുരുതര പരിക്കുകളോടെ ആശുപത്രിയിലെത്തിച്ച പെണ്‍കുട്ടി കൊല്ലപ്പെട്ടു.ഇതര സംസ്ഥാന പെൺകുട്ടിയായ സാമിനയാണ്‌ കൊല്ലപ്പെട്ടത്‌. ബംഗാൾ സ്വദേശി സാദത്ത്‌ ഹുസൈനെ പോലീസ്‌ അറസ്റ്റ്‌ ചെയ്തു. പെൺകുട്ടി താമസിച്ചിരുന്ന വാടക വീട്ടിൽ തന്നെയാണ്‌ ഇയാളും താമസിച്ചിരുന്നത്‌


🅾 ടി പി കേസ് പ്രതി പി കെ കുഞ്ഞനന്തനെ ജയിലില്‍ നിന്നും വിട്ടയക്കാന്‍ സര്‍ക്കാര്‍ നീക്കം; പാര്‍ട്ടിയുടെ 'വിലപ്പെട്ട സഖാവിനെ' വിട്ടയച്ചേ മതിയാകൂ എന്ന നിര്‍ദ്ദേശം നല്‍കി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്; ഗാന്ധി ജയന്തിയുടെ 150ാം വാര്‍ഷികത്തോടെ അനുബന്ധിച്ച്‌ ശിക്ഷാ ഇളവു നല്‍കി വിട്ടയക്കുന്നവരുടെ കൂട്ടത്തില്‍ കുഞ്ഞനന്തനും ഇടം പിടിക്കും; 36 തടവുകാരെ വിട്ടയക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ സര്‍ക്കാര്‍; കണ്ണൂര്‍ ജയിലിലെ പിണറായിയുടെ ആ പ്രത്യഭിവാദ്യം വെറുതേയാകില്ല..!.


🅾 ദേശാഭിമാനി ജീവനക്കാരന്‍ മോഹന്‍ദാസിന്റെ കൊലപാതകത്തില്‍ വിധി ഇന്ന്; ഭാര്യയും കാമുകനും കുറ്റക്കാരെന്ന് കണ്ടെത്തി കോടതി; സീമയ്കകും ഗിരീഷിനും എതിരെ തെളിഞ്ഞതു കൊലപാതക ഗൂഢാലോചന കുറ്റങ്ങള്‍.എറണാകുളം പെന്റ മേനകയിലെ അടുത്ത കടകളിലെ ജീവനക്കാരായിരുന്നു. സീമയും ഗിരീഷും . പ്രണയത്തിൽ ആയ ഇവർ പ്ലാൻ ചെയ്ത്‌ 2012 ഡിസംബർ 2 ന്‌ സീമയുടെ ഭർത്താവ്‌ പി കെ മോഹൻദാസിനെ  വല്ലാർപ്പാടം കണ്ടെയ്നർ റോഡിൽ വച്ച്‌ കൊലപ്പെടുത്തുകയായിരുന്നു.


🅾 ബാങ്ക് കണ്‍സോര്‍ഷ്യത്തിലേക്ക് 59 ഡിപ്പോകളില്‍ നിന്ന് എത്തുന്നത് പ്രതിദിനം നാല് കോടി രൂപ; 86 ലക്ഷം എസ് ബി ഐ എടുത്ത ശേഷം ബാക്കി തുക കെറ്റിഡിഎഫ്സിക്ക് നല്‍കണമെന്ന ഉത്തരവുമായി ഗതാഗത സെക്രട്ടറി; നിര്‍ദ്ദേശം ബാങ്കിന് കൈമാറിയത് കെഎസ്‌ആര്‍ടിസി എംഡി അറിയാതെ; ഡീസല്‍ വില വര്‍ദ്ധനവില്‍ ശ്വാസം മുട്ടുന്ന ആനവണ്ടിയെ തകര്‍ക്കാന്‍ വീണ്ടും ജ്യോതിലാലിന്റെ ഗൂഢനീക്കം; തച്ചങ്കരിയെ പുകച്ച്‌ പുറത്ത് ചാടിക്കാന്‍ ഇല്ലം തന്നെ ചുടുന്ന ഉദ്യോഗസ്ഥന്റെ ഇടപെടല്‍ വിവാദത്തിലേക്ക്.


🅾 വിവാഹേതര ലൈംഗികബന്ധം ക്രിമിനല്‍ കുറ്റമല്ലാതാക്കിയ വിധി  സമ്പാദിക്കാൻ സുപ്രീംകോടതിയില്‍ നിയമ പോരാട്ടത്തിന് ഇറങ്ങിയത് പ്രവാസി മലയാളി; ഇറ്റലിയില്‍ ഹോട്ടല്‍ നടത്തുന്ന ജോസഫ് ഷൈന്‍ പെമ്പളൈ   ഒരുമ സമരത്തെ അവഹേളിച്ച മന്ത്രി എം എം മണിയെയും വിറപ്പിച്ച പുലി; വ്യക്തി സ്വാതന്ത്ര്യത്തിനും ലിംഗസമത്വത്തിനും വില നല്‍കുന്ന ഐതിഹാസിക വിജയം നേടിയ മലയാളി കോഴിക്കോട്‌ കൂടത്തായി സ്വദേശി


🅾 കാറ്റാടിയിലും കാട്ടി തട്ടിപ്പ്; സരിത എസ് നായരുടെ ജാമ്യഹര്‍ജി തിരുവനന്തപുരം അഡീഷണൽ സെഷൻസ്‌  കോടതി നിരസിച്ചു; തിരുവനന്തപുരം സ്വദേശിയില്‍ നിന്ന് തട്ടിച്ചത് ലക്ഷങ്ങള്‍; തട്ടിപ്പ് നടത്തിയത് കാറ്റാടി യന്ത്രത്തിന്റെ വിതരണാവകാശം നല്‍കാമെന്നു പറഞ്ഞ്


🅾 കോണ്‍ഗ്രസ് അംഗമായി വിജയിച്ച്‌ തിരുവനന്തപുരം ജില്ലയിലെ പോത്തൻകോട്‌  ബ്ലോക്ക് പഞ്ചായത്തിലെത്തി; പാര്‍ട്ടി വിപ്പ് ലംഘിച്ച്‌ ഔദ്യോഗിക സ്ഥാനാര്‍ത്ഥിക്കെതിരെ മത്സരിച്ച്‌ ബ്ലോക്ക് പ്രസിഡന്റായി; എതിര്‍ സ്ഥാനാര്‍ത്ഥി ഹര്‍ജി നല്‍കിയതിന് പിന്നാലെ ഷാനിബ ബീഗത്തെ അയോഗ്യയാക്കി തിരഞ്ഞെടുപ്പ് കമ്മീഷന്‍


🅾 രോഹിന്‍ഗ്യന്‍ അഭയാർത്ഥികൾ  കൂട്ടത്തോടെ കേരളത്തിലേക്ക്; പശ്ചിമ ബംഗാളിലും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും ചവിട്ടും തുപ്പുമേറ്റ് കിടന്നവര്‍ക്കൊക്കെ ഇപ്പോള്‍ ആശ്രയം കേരളം; വിദേശ രാജ്യത്ത് നിന്നും അഭയാര്‍ത്ഥികള്‍ എത്തുന്നത് കണ്ട് എന്ത് ചെയ്യണമെന്ന് അറിയാതെ മലയാള നാട്


🅾 മാനിറച്ചിയാണെന്ന് പറഞ്ഞ്  വിളമ്പിയത്‌ പട്ടിയിറച്ചി! മലപ്പുറത്ത് നിരവധി പേര്‍ അവശനിലയില്‍; നിലമ്പൂർ ചോക്കാട്‌ പഞ്ചായത്തിലെ കല്ലാമൂലയിൽ ആണ്‌ സംഭവം. വനംവകുപ്പ് അന്വേഷണം ആരംഭിച്ചു


🅾 സെന്‍കുമാറിന് എതിരെയുള്ള കേസ് റദ്ദാക്കിയ ഹൈക്കോടതി നടപടി ശരിവച്ച്‌ സുപ്രീംകോടതി.


🅾 സെര്‍വര്‍ തകരാര്‍; സംസ്ഥാനത്ത് ഇന്നലെയും റേഷന്‍ മുടങ്ങി.


🅾 'സാഗര': മത്സ്യത്തൊഴിലാളികള്‍ക്കായി നാഷണല്‍ ഇന്‍ഫര്‍മാറ്റിക് സെന്റര്‍ പുതിയ മൊബൈല്‍ ആപ്പ് പുറത്തിറക്കി.


🅾 കേന്ദ്ര സർക്കാരിന്റെ സ്വച്ച്‌ ഭാരത്‌ ദേശീയ പുരസ്കാരം കാലടി ഗ്രാമ പഞ്ചായത്തിന്‌ ലഭിച്ചു


🅾 ഇടമലയാർ ആനവേട്ട കേസിൽ അച്ചടക്ക നടപടിക്ക്‌ വിധേയരായ വനം വകുപ്പ്‌ ഉദ്യോഗസ്ഥരെ  കുറ്റവിമുക്തരാക്കി സർക്കാർ ഉത്തരവ്‌.


🅾 പെരുമ്പാവൂരിൽ ഇന്ന് സ്വകാര്യ ബസുകൾ പണി മുടക്കും. ബസ്‌ കാറിൽ തട്ടി എന്ന് ആരോപിച്ച്‌ ബ്രൈറ്റ്‌ ബസിലെ തൊഴിലാളികളെ കാറിൽ പിന്തുടർന്ന് എത്തിയ സംഘം അക്രമിച്ചതിൽ പ്രതിഷേധിച്ചാണ്‌ സമരം.


🅾 ബിഷപ്‌ ഫ്രാങ്കൊ കേസിൽ പരാതി നൽകിയ കന്യാസ്ത്രീയോടൊപ്പം ഉള്ള 5 കന്യാസ്ത്രീകളെ രഹസ്യ മൊഴി എടുക്കൻ കോട്ടയം ചീഫ്‌ ജുഡീഷ്യൽ മജിസ്ട്രേറ്റ്‌ കോടതിയിൽ പോലീസ്‌ അപേക്ഷ നൽകി


🅾 ഉദയമ്പേരൂർ ഐ ഒ സി പ്ലാന്റിലെ സമരം പിൻവലിച്ചു.


🅾 ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലത്തിൽ രാജ്യാന്തര കൺവെൻഷൻ സെന്ററും ഡിജിറ്റൽ മ്യൂസിയവും വരുന്നു . 10 കോടി രൂപ ചിലവിൽ ആണ്‌ പദ്ധതി.


🅾 വിവാഹേതര ലൈംഗിക ബന്ധം; കോടതി വിധി ആശങ്കപ്പെടുത്തുന്നതാണെന്ന് കെ സി ബി സി .കുടുംബ ബന്ധങ്ങളുടെ തകർച്ചക്ക്‌ ഇത്‌ വേഗം കൂട്ടും.


🅾 സംസ്ഥാനത്ത്‌ ബസുകളുടെ വിരമിക്കൽ പ്രായം 20 വർഷം ആക്കി.  സർക്കാർ ഉത്തരവിറക്കി.


🅾 ഗാർഹിക ഇതര ഉപഭോക്താക്കളുടെ വൈദ്യുതി ബിൽ 2000 രൂപ കഴിഞ്ഞാൽ ഇനി ഓൺലൈൻ പേയ്‌മന്റ്‌ മാത്രമെ സ്വീകരിക്കൂ..കേന്ദ്ര നിർദ്ദേശത്തെ തുടർന്നാണ്‌ നീക്കം.


🅾 ശബരിമലയിലേക്ക് എത്തുന്ന സ്ത്രീകളെ സംരക്ഷിക്കാന്‍ കേരളത്തിന്റെ വനിതാ പൊലീസ് മതിയാവില്ല; കൊടും കാടിന് നടുവില്‍ സ്ത്രീകളുടെ സുരക്ഷ ഒരുക്കുകയും പ്രയാസം;  പമ്പയിലെ  കുളി മുതല്‍ കാനന യാത്രവരെയുള്ള ഘട്ടങ്ങളില്‍ ആരു സ്ത്രീകളുടെ സുരക്ഷിതത്വം ഉറപ്പാക്കും? സൗകര്യങ്ങളുടെ അപര്യാപ്തതമൂലം ഈ മണ്ഡലകാലത്ത് സ്ത്രീകളെ പ്രവേശിപ്പിക്കുന്നതു അസാധ്യമെന്ന് തിരിച്ചറിവ്; സുപ്രീംകോടതി വിധിയില്‍ തലപുകഞ്ഞ് സര്‍ക്കാരും ദേവസ്വം ബോര്‍ഡും.


🅾 എന്തുകൊണ്ട് ഹൈന്ദവ ആചാരങ്ങള്‍ക്കെതിരേ മാത്രമെന്ന് ചോദിച്ച്‌ ഒരു വിഭാഗം; എല്ലാ ആരാധനാലയങ്ങളിലും ഇടപെടുമോ എന്നു ചോദിച്ച്‌ ഒരു കൂട്ടം ഭക്തര്‍; ചിലര്‍ക്ക് സംശയം മല കയറാനായി എങ്ങനെ 41 ദിവസത്തെ വ്രതമെടുക്കുമെന്ന്; ഇതൊക്കെ നേരത്തെ വരേണ്ടതായിരുന്നു എന്ന് പ്രതികരിച്ച്‌ യുവതികള്‍; കോടതി പറഞ്ഞെങ്കിലും ഞങ്ങള്‍ പോകില്ലെന്ന പറഞ്ഞ് ഭക്തരായ സ്ത്രീകളും; ശബരിമലയില്‍ സ്ത്രീപ്രവേശനത്തിന് അനുമതി നല്‍കിയ സുപ്രീം കോടതി വിധിയോട് സമ്മിശ്രമായി പ്രതികരിച്ച്‌ കേരളം.


🅾 ശബരിമല സ്ത്രീ പ്രവേശം ; കേരളത്തിലെ ഹിന്ദുക്കള്‍ ഹിജഡകള്‍ ആയതുകൊണ്ട് കാര്യങ്ങള്‍ എളുപ്പമായി; സുപ്രീംകോടതി വിധിക്കെതിരെ സ്വാമി ഭദ്രാനന്ദ.


🅾 ശബരിമല സ്ത്രീ പ്രവേശനം; പരമോന്നത നീതിപീഠത്തിന്റെ വിധി അംഗീകരിക്കാന്‍ എല്ലാവരും ബാദ്ധ്യസ്ഥരാണെന്ന് രമേശ് ചെന്നിത്തല.


🅾 ശബരിമല: സുപ്രീം കോടതി വിധിയ്‌ക്കെതിരെ റിവ്യൂ പെറ്റീഷന്‍ ഫയല്‍ ചെയ്യുമെന്ന് രാഹുല്‍ ഈശ്വര്‍.


🅾 ശബരിമല സ്ത്രീപ്രവേശനം; തുടര്‍ നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ ദേവസ്വം ബോര്‍ഡ് യോഗം ചേരും.അടുത്ത മാസം മൂന്നിന്‌ ആണ്‌ യോഗം


🅾 ഹിന്ദുത്വത്തിന് ഇത് കറുത്ത ദിനമാണ്! ലിംഗ സമത്വം പറഞ്ഞ് കടന്നുകയറുന്നത് ഹൈന്ദവ ആചാരങ്ങള്‍ക്ക് നേരെ മാത്രം; ഇതിനെതിരെ ഒറ്റക്കെട്ടായി പോരാടണം; ശബരിമലയിലെ സ്ത്രീ പ്രവേശനത്തില്‍ ആഞ്ഞടിച്ച്‌ നടി രഞ്ജിനി; അയ്യപ്പന്റെ ബ്രഹ്മചര്യ വ്രതം കാത്തു സൂക്ഷിക്കാന്‍ തന്റെ ഒപ്പം ആരൊക്കെയുണ്ടെന്നും നടിയുടെ ചോദ്യം.


🅾 മുസ്ലിം സ്ത്രീകളെ പള്ളികളില്‍ പ്രവേശിപ്പിക്കണമെന്ന് ഖുശ്‌ബു; ശബരിമല ക്യാംപെയ്ന്‍ പൂര്‍ത്തിയായ സ്ഥിതിക്ക് ഇനി പള്ളികളില്‍ എല്ലാദിവസവും സ്ത്രീകള്‍ക്ക് പ്രാര്‍ത്ഥിക്കാനുള്ള അവകാശത്തിനു വേണ്ടിയുള്ള ക്യാംപെയ്ന്‍ തുടങ്ങണമെന്ന ആവശ്യത്തെ പിന്തുണച്ച്‌ കോണ്‍ഗ്രസ് നേതാവു കൂടിയായ നടി.ദേശീയം


🅾 വ്യാമസേന സഹ മേധാവിയായി എയർ മാർഷൽ അനിൽ ഖോസ്‌ല തിങ്കളാഴ്ച്ച ചുമതലയേൽക്കും


🅾 നാലു മാസത്തിനകം രാജ്യത്തെ 6000 റെയിൽവേ സ്റ്റേഷനുകളിൽ വൈ ഫൈ സൗജന്യമായി ഏർപ്പെടുത്തുമിപ്പോൾ 711 സ്റ്റേഷനുകളിൽ വൈ ഫൈ സ്ഥാപിച്ചു കഴുഞ്ഞു . ; മന്ത്രി പിയൂഷ്‌ ഗോയൽ.🅾 രാജ്യത്ത് കൂട്ട ബലാല്‍സംഗങ്ങള്‍ വര്‍ധിക്കുന്നതിന് കാരണം അശ്ലീല ദൃശ്യങ്ങള്‍ പ്രചരിക്കുന്നത്; സഹപാഠിയെ ബലാല്‍സംഗം ചെയ്തത് വീഡിയോ കണ്ടതിനെ തുടര്‍ന്നെന്ന് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍; അശ്ലീല സൈറ്റുകള്‍ നിരോധിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്ന് ഉത്തരാഖണ്ഡ് ഹൈക്കോടതി.


🅾 നവകേരളത്തിനായി വീണ്ടും സഹായഹസ്തം; എം എൽ എ ഫണ്ടിൽ നിന്ന്  ഒരുകോടി രൂപ നല്‍കുമെന്ന് ഡല്‍ഹി എംഎല്‍എ പ്രവീൺ. കുമാർ ദേശ്‌മുഖ്‌.


🅾 സിബിഎസ്‌ഇ പരീക്ഷകള്‍ ഇനിമുതല്‍ നേരത്തെ നടത്തും; ഫെബ്രുവരിയില്‍ ആരംഭിക്കാന്‍ കോടതി നിര്‍ദ്ദേശംഅന്താരാഷ്ട്രീയം

🅾 പസിഫിക്‌ സമുദ്രത്തിലെ മൈക്രൊനേഷ്യയുടെ ഭാഗമായ വെനോ ദ്വീപിൽ അസാധാരണ വിമാന അപകടം.റൺവേയിൽ ഇറക്കേണ്ട വിമാനം ഇറങ്ങിയത്‌ തടാകത്തിൽ  വിമാനത്തിൽ ഉണ്ടായിരുന്ന 47 പേരെയും നാട്ടുകാർ അള്ളങ്ങളിൽ രക്ഷപ്പെടുത്തി.


🅾 ചൈനയില്‍ ഇന്ത്യക്ക് പുതിയ സ്ഥാനപതി; വിക്രം മിസ്റിയെ നിയമിച്ച്‌ കേന്ദ്ര വിദേശകാര്യ മന്ത്രാലയം.


🅾 ഇന്‍സ്റ്റഗ്രാം സുന്ദരി കാറില്‍ പോകവെ വെടിയേറ്റ് മരിച്ചു; ടെറ ഫെയേഴ്സിന് വെടിയേറ്റത് ബാഗ്ദാദില്‍ വച്ചു; ഇന്‍സ്റ്റഗ്രാമില്‍ മാത്രം 2.7 മില്ല്യണ്‍ ഫോളോവേഴ്സ്; മോഡലിന്റെ കൊലപാതകത്തില്‍ സമൂഹമാധ്യമങ്ങളില്‍ പ്രതിഷേധം.


🅾 കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കുറ്റവാളികളുടെ ലൈംഗികശേഷി നശിപ്പിക്കും; കസാക്കിസ്ഥാൻ.ക്രിപ്റ്റൊ ടെറോൺ എന്ന മരുന്ന് കുത്തി വച്ച്‌ ആണ്‌ ലൈംഗിക ശേഷി നശിപ്പിക്കുന്നത്‌. പുതിയ നിയമവുമായി ഈ രാജ്യം.


🅾 റഷ്യൻ പ്രസിഡണ്ട്‌ വ്ലാഡിമിർ  പു​ടി​ന്‍റെ ഇന്ത്യന്‍ സന്ദര്‍ശനം ഒ​ക്ടോ​ബ​ര്‍ ആ​ദ്യ​വാ​രം.ഒക്ടോബർ 4,5 തീയതികളിലാവും പുട്ടിൻ ഇന്ത്യയിൽ എത്തുക


🅾 ഫേസ്‌ബുക്കിന് വീണ്ടും പണികിട്ടി; അഞ്ചുകോടി ആളുകളുടെ അക്കൗണ്ട് ഹാക്കര്‍മാര്‍ ലോഗിന്‍ ചെയ്തു; ഒമ്ബതുകോടി പേരുടെ അക്കൗണ്ട് ലോഗൗട്ട് ചെയ്ത് ഫേസ്‌ബുക്കും; സുക്കര്‍ബര്‍ഗിന്റെ അക്കൗണ്ട് ഞായറാഴ്ച ഡിലീറ്റ് ചെയ്യുമെന്ന് ഹാക്കര്‍മാര്‍.


🅾 ഭൂകമ്പത്തിന്‌ പിന്നാലെ ഇന്തോനേഷ്യയില്‍ സുനാമി; തിരമാലകള്‍ അടിച്ചത് ആറര അടിയോളം ഉയരത്തില്‍; മേഖലയില്‍ ജാഗ്രതാ നിര്‍ദ്ദേശം; അഞ്ചു പേര്‍ മരിച്ചെന്നും അഭ്യൂഹം. കായികം

🅾 ഏഷ്യാ കപ്പ്‌ ക്രിക്കറ്റ്‌ കിരീടം ഇന്ത്യക്ക്‌. ഫൈനലിൽ   ബംഗ്ലാദേശിനെ തകർത്തത്‌. 3 വിക്കറ്റിന്‌. 222 റൺസ്‌ നേടിയ ബംഗ്ലാദേശിനെ ഇന്ത്യ പരാജയപ്പെടുത്തിയത്‌ ഇന്നിംഗ്സിലെ അവസാന ബോളിൽ . കലാശപ്പോരില്‍ മികച്ച തുടക്കം പാഴാക്കി ബംഗ്ലാദേശ്; ലിറ്റണ്‍ ദാസ് സെഞ്ച്വറി നേടിയിട്ടും ടീം സ്‌കോര്‍ 222ല്‍ ഒതുങ്ങി; ഓപ്പണിങ് വിക്കറ്റിലെ സെഞ്ച്വറി കൂട്ടുകെട്ടിന് പിന്നാലെ ബംഗ്ലാ ടീമിനെ ഒതുക്കി ഇന്ത്യയുടെ മികച്ച തിരിച്ചുവരവ്


🅾 ബാറ്റിങില്‍ കാട്ടിയ ആ മികവ് ബംഗ്ലാദേശിന് വെറും 'ആരംഭശൂരത്വം'; ഇന്ത്യന്‍ സ്പിന്നര്‍മാരുടെ ബോളിങ് മാജിക്കിന് മുന്നില്‍ പതറിയ ബംഗ്ലാദേശിന് തോല്‍വി; 50 ഓവറില്‍ 223 റണ്‍സ് നേടി ഇന്ത്യയ്ക്ക് മൂന്നു വിക്കറ്റ് ജയം; സ്പിന്നര്‍മാര്‍ ക്രീസില്‍ പ്രകടന മികവ് കാഴ്‌ച്ച വെച്ചതോടെ ഏഷ്യ കപ്പ് ഇന്ത്യയ്ക്ക് സ്വന്തം.


🅾 ഇന്ത്യൻ സൂപ്പർ ലീഗ്‌ അഞ്ചാം സീസണിന്‌ ഇന്ന് തുടക്കം ആവും കൊൽക്കത്തയിൽ നടക്കുന്ന ആദ്യ കളിയിൽ രാത്രി 7.30 ന്‌ കേരള ബ്ലാസ്ടേഴ്സ്‌ , എ ടി കെ യെ നേരിടും


🅾 ഇത്തവണ ഐ എസ്‌ എൽ രണ്ട്‌ ഘട്ടം ആയാണ്‌ നടക്കുന്നത്‌. ആദ്യ ഘട്ടം ഡിസംബറിൽ അവസാനിച്ചാൽ പിന്നെ ആറ്‌ ആഴ്ച്ചത്തെ ഇടവേളക്ക്‌ ശേഷം ആകും കളി പുനരാരംഭിക്കുക.


🅾 ഇന്ത്യൻ പര്യടനത്തിനെത്തിയ വെസ്റ്റ്‌ ഇൻഡീസ്‌ ക്രിക്കറ്റ്‌ ടീം ഇന്നും നാളെയും ബോർഡ്‌ പ്രസിഡണ്ട്‌ ഇലവനുമായി സന്നാഹ മൽസരം കളിക്കും.ജേസൺ ഹോൾഡർ വിൻഡീസിനെ നയിക്കും.


🅾 ഭുവനേശ്വരിൽ നടന്ന ദേശീയ ഓപ്പൺ അത്‌ലറ്റിൿസിൽ റെയിൽവെക്ക്‌ കിരീടം


🅾 സ്പാനിഷ്‌ ലീഗിൽ ഇന്ന് ബാഴ്സലോണ , അത്‌ലറ്റിക്കിനെ  നേരിടും. രാത്രി 7.45 ന്‌ ആണ്‌ കളി . റയൽ മാഡ്രിഡ്‌ അത്‌ലറ്റിക്കോയെ നേരിടും.


🅾 ഇറ്റാലിയൻ ലീഗിൽ ഇന്ന് യുവന്റസ്‌ നാപ്പോളിയെ നേരിടും


🅾 പ്രീമിയർ ലീഗിൽ ചെൽസി, ലിവർപൂൾ മൽസരവും ഇന്ന് രാത്രി 10 ന്‌ നടക്കും


🅾 വീണ്ടും റെക്കോര്‍ഡുകള്‍ സ്വന്തമാക്കി മഹേന്ദ്രസിംഗ് ധോണി.വിക്കറ്റിന്‌ പിന്നിൽ 800 പേരെ പുറത്താക്കുന്ന ആദ്യ ഇന്ത്യൻ താരം ആയി ധോണിസിനിമാ ഡയറി


🅾 തിരുവനന്തപുരത്ത്‌ നടക്കുന്ന രാജ്യാന്തര ചലച്ചിത്രമേള 7 ദിവസം ആക്കി ചുരുക്കി.ഡിസംബർ 7 മുതൽ 13 വരെയാണ്‌ മേള .സർക്കാർ ധനസഹായം ഇത്തവണയില്ല.ചലച്ചിത്ര അക്കാഡമി സ്വന്തം നിലയിൽ ആണ്‌ മേള സംഘടിപ്പിക്കുക.


🅾 തനുശ്രീ വിവാദം കത്തുന്നു; നടി മാപ്പ് പറയണമെന്ന് നാന പടേക്കര്‍; വക്കീല്‍ നോട്ടീസ് അയച്ചു; നടിക്ക് പിന്തുണ അറിയിച്ച്‌ കൂടുതല്‍ ബോളിവുഡ് നടിമാരുടെ ട്വീറ്റ്.


🅾 സര്‍ജിക്കല്‍ സ്‌ട്രൈക്ക് സ്‌ക്രീനിലേക്ക്; ഉറിയുടെ കിടു ടീസറിന് മികച്ച പ്രതികരണം; ഞെട്ടിക്കാന്‍ ഒരുങ്ങി പരേഷും വിക്കിയും യാമി ഗൗതവും


🅾 ഒടുവിലെ  തീയായി . . . വരത്തനിലെ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി.ഇന്നത്തെ വില നിലവാരം  
______________
💵കറൻസി വിനിമയ നിരക്കുകൾ
______________
1.🇸🇦സൗദി റിയാൽ               : 19.34
2.🇦🇪യു.എ.ഇ ദിർഹം            : 19.74
3.🇶🇦ഖത്തർ റിയാൽ            : 19.91
4.🇴🇲ഒമാൻ റിയാൽ              : 188.38
5.🇧🇭ബഹ്‌റൈൻ ദിനാർ      : 192.38
6.🇰🇼കുവൈറ്റ് ദിനാർ           : 239.12
7.🇲🇾മലേഷ്യൻ റിങ്കറ്റ്            : 17.52
8.🇺🇸അമേരിക്കൻ ഡോളർ : 72.51
______________
🥇സ്വർണ്ണം (22K) & 🥈വെള്ളി വില
______________
സ്വർണ്ണം ഒരു പവൻ    : 22760 രൂപ
സ്വർണ്ണം ഒരു ഗ്രാം       : 2845 രൂപ

വെള്ളി ഒരു കിലോ     :40,200 രൂപ
വെള്ളി ഒരു ഗ്രാം          :40.20 രൂപ
______________
⛽പെട്രോൾ & ഡീസൽ വില - HP
______________
1.🌊കോഴിക്കോട്
പെട്രോൾ: 85.79       ഡീസൽ: 78.97

2.🛫മലപ്പുറം
പെട്രോൾ: 86.09       ഡീസൽ: 79.25

3.🌾പാലക്കാട്
പെട്രോൾ: 86.39       ഡീസൽ: 79.51

4.🎇തൃശൂർ
പെട്രോൾ: 85.99      ഡീസൽ: 79.13

No comments:

Post a Comment

Post Bottom Ad

Nature