Trending

പ​തി​നാ​യി​ര​ത്തിലേറെ അ​ന​ര്‍​ഹ​ര്‍: സൂ​ക്ഷ്മപ​രി​ശോ​ധ​ന തു​ട​ങ്ങി

കോ​ഴി​ക്കോ​ട്: പ്ര​ള​യ​ത്തി​ല്‍ നാ​ശ​ന​ഷ്ട​ം സം​ഭ​വി​ച്ച വീ​ടു​ക​ള്‍​ക്കു​ള്ള ധ​ന​സ​ഹാ​യത്തിന്‍റെ ര​ണ്ടാം​ഗഡു വി​ത​ര​ണം വൈ​കും.​അ​ന​ര്‍​ഹ​ര്‍ ലി​സ്റ്റി​ല്‍ ക​യ​റി​ക്കൂ​ടി​യ​താ​യി പ​രാ​തി ഉ​യ​ര്‍​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ സൂ​ക്ഷ്മ പ​രി​ശോ​ധ​ന​യ്ക്കു​ശേ​ഷം മാ​ത്ര​മേ അ​ടു​ത്ത​ഘ​ട്ടം വി​ത​ര​ണം ചെ​യ്യൂ എ​ന്ന നി​ല​പാ​ടി​ലാ​ണ് അ​ധി​കൃ​ത​ര്‍.



ജി​ല്ല​യി​ല്‍ 16,760 പേ​ര്‍​ക്കാ​ണ് സ​ഹാ​യ​ധ​നം കൈ​മാ​റി​യ​ത്. അ​ന​ര്‍​ഹ​ര്‍ പ​ണം വാ​ങ്ങി​യാ​ല്‍ ക​ര്‍​ശ​ന​ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്ന് പ​റ​യു​മ്ബോ​ഴും ലി​സ്റ്റി​ല്‍ ഇ​ത്ത​ര​ക്കാ​ര്‍ ഏ​റെ​യു​ണ്ടെ​ന്ന​താ​ണ് വി​ല​യി​രു​ത്ത​ല്‍. ഇ​വ​ര്‍​ക്കെ​തി​രേ എ​ന്തു ന​ട​പ​ടി​യാ​ണ് സ്വീ​ക​രി​ക്കു​ക​യെ​ന്ന​കാ​ര്യ​ത്തി​ലും വ്യ​ക്ത​ത​യി​ല്ല.

അ​ന​ര്‍​ഹ​രെ ക​ണ്ടെ​ത്താ​ന്‍ വീ​ണ്ടും സ​ര്‍​വേ ന​ട​ത്താ​നു​ള്ള നീ​ക്ക​ത്തി​ലാ​ണ് വി​ല്ലേ​ജ് അ​ധി​കൃ​ത​ര്‍. 3800, 6200 എ​ന്നി​ങ്ങ​നെ ആ​ദ്യ​ഘ​ട്ട തു​ക​മാ​ത്ര​മാ​ണ് പ​ല​ര്‍​ക്കും​ല​ഭി​ച്ച​ത്. ചി​ല​ര്‍​ക്ക് ആ​ദ്യ​ഗ​ഡു​വാ​യി 6,200 ല​ഭി​ച്ച​പ്പോ​ള്‍ മ​റ്റു​ള്ള​വ​ര്‍​ക്ക് 3,800 രൂ​പ​യാ​ണ് ന​ല്‍​കി​യ​ത്. 


താ​മ​ര​ശേ​രി താ​ലൂ​ക്കി​ല്‍ 1027 പേ​ര്‍​ക്കും കൊ​യി​ലാ​ണ്ടി​യി​ല്‍ 1051 പേ​ര്‍​ക്കും വ​ട​ക​ര​യി​ല്‍ 280 പേ​ര്‍​ക്കും സ​ഹാ​യ​ധ​നം പാ​സാ​യി​ട്ടു​ണ്ട്.
 

കോ​ഴി​ക്കോ​ട് താ​ലൂ​ക്കി​ല്‍ 1.45 കോ​ടി​രൂ​പ​യാ​ണ് വി​ത​ര​ണം ചെ​യ്ത​ത്. പ​ല​ര്‍​ക്കും മു​ഴു​വ​ന്‍ പ​ണ​വും ല​ഭി​ച്ചി​ട്ടി​ല്ല. അ​ക്കൗ​ണ്ട് ന​മ്ബ​റും ഐ​എ​ഫ്സി​കോ​ഡും രേ​ഖ​പ്പെ​ടു​ത്തി​യ​തി​ലെ പി​ഴ​വാ​ണ് കാ​ര​ണ​മാ​യി ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്ന​ത്. അ​തേ​സ​മ​യം വ​യ​നാ​ട് ജി​ല്ല​യി​ല്‍ പ​ല​ര്‍​ക്കും പ​തി​നാ​യി​രം രൂ​പ പൂ​ര്‍​ണ​മാ​യും വി​ത​ര​ണം ചെ​യ്തി​ട്ടു​ണ്ട്
Previous Post Next Post
3/TECH/col-right