ജാമ്യം വേണോ?:കേരളത്തിന് സംഭാവന നല്‍കണം - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Thursday, 27 September 2018

ജാമ്യം വേണോ?:കേരളത്തിന് സംഭാവന നല്‍കണം

ജാമ്യം വേണോ?ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിലെ പ്രളയദുരിതം അകറ്റാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കണം.

ഇന്ത്യന്‍ നീതിന്യായ ചരിത്രത്തില്‍ ആദ്യമായി ഈ വേറിട്ട ശബ്ദം മുഴക്കിയത് ജാര്‍ഖണ്ഡ് ഹൈക്കോടതിയാണ്. തുടര്‍ന്ന് മറ്റ് ഹൈക്കോടതികളും ഈ ദൗത്യത്തില്‍ പങ്കു ചേരുന്നു. ജസ്റ്റിസ് ആനന്ദസെന്‍ മുമ്ബാകെ ഏതാനും ക്രിമിനല്‍ കേസ് പ്രതികളുടെ ജാമ്യഹര്‍ജി എന്തായിരുന്നു. ചെറുതും വലുതുമായ കേസുകളിലെ പ്രതിയായിരുന്നു അവര്‍.

ഒരേ ഒരു കര്‍ശന വ്യവസ്ഥയോടെ ഇരുപതോളം പ്രതികള്‍ക്ക് ജസ്റ്റിസ് സെന്‍ ജാമ്യം നല്‍കി. പ്രതികള്‍ 5000 രൂപ മുതല്‍ 75000 രൂപ വരെ കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കണം. തുക ജാര്‍ഖണ്ഡ് ഹൈക്കോടതിയില്‍ കെട്ടിവെക്കണം. ഏതാണ്ട് നാല് ലക്ഷം രൂപ അങ്ങനെ ജസ്റ്റിസ് സെന്‍ കേരളത്തിനു നേടിക്കൊടുത്തു.


തട്ടിപ്പുകേസിലെ പ്രതികളായിരുന്നു കൂടുതലും. ഒരു ലൈംഗിക പീഡനക്കേസ് പ്രതിയുമുണ്ടായിരുന്നു. വനനിയമവും വന്യജീവി സംരക്ഷണവും ലംഘിച്ച മറ്റൊരു കേസില്‍ പ്രതി ജാമ്യത്തിനായി 75000 രൂപ കെട്ടി വെക്കേണ്ടിവന്നു.
ബിഹാറില്‍ കോടതി അലക്ഷ്യം നേരിട്ട് എം.എല്‍.എ. ബോലാ യാദവിന് എതിരായ കേസ് അവസാനിപ്പിച്ചിരുന്നു. 2.5 ലക്ഷം രൂപ കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നല്‍കണമെന്ന് ബിഹാര്‍ ഹൈക്കോടതി ഉത്തരവിട്ടു.


മറ്റൊരു കേസില്‍ പ്രതിക്ക് എതിരായ പ്രഥമ വിവര റിപ്പോര്‍ട്ട് ഡല്‍ഹി ഹൈക്കോടതി റദ്ദാക്കി. 15000 രൂപ നല്‍കാന്‍ കോടതി ഉത്തരവിട്ടു.
മുംബൈയിലെ ഗല്‍ഫ ലാബറട്ടറിക്ക് 1.5 കോടി രൂപ കോടതി ചെലവായി നല്‍കേണ്ടി വന്നു. തുക മുഖ്യമന്ത്രിയുടെ നിധിയിലേക്ക് നല്‍കാന്‍ മുംബൈ ഹൈക്കോടതി ഉത്തരവിട്ടു.

No comments:

Post a Comment

Post Bottom Ad

Nature