Trending

ആരാധനാലയങ്ങൾക് തുല്ല്യ പ്രാധാന്യം:സുപ്രീം കോടതി

ന്യൂഡൽഹി:രാമജന്മഭൂമി–ബാബറി മസ്ജിദ് ഭൂമിതർക്കവുമായി ബന്ധപ്പെട്ട്, മോസ്ക് (പള്ളി) ഇസ്‌ലാം മതാനുഷ്ഠാനത്തിന്റെ അവിഭാജ്യ ഘടകമാണോ എന്നുള്ള ഹർജിയിൽ സുപ്രീകോടതി വിധിപ്രസ്താവം തുടങ്ങി.



അയോധ്യകേസ് വിശാലബെഞ്ചിനു വിടില്ലെന്നു സുപ്രീംകോടതി വ്യക്തമാക്കി. ക്ഷേത്രത്തിനും മസ്ജിദിനും പള്ളിക്കും തുല്യപ്രധാന്യം. ജസ്റ്റിസ് അശോക് ഭൂഷണാണ് വിധി വായിക്കുന്നത്.

അയോധ്യയിലെ 2.27 ഏക്കർ തർക്കഭൂമി ഹിന്ദുക്കൾക്കും മുസ്‌ലിംകൾക്കും നിർമോഹി അഖാഡയ്ക്കുമായി മൂന്നായി വിഭജിക്കണമെന്ന് അലഹബാദ് ഹൈക്കോടതിയുടെ ലക്നൗ ബെഞ്ച് 2010 സെപ്റ്റംബർ 30നു വിധിച്ചു.

അതിനെതിരെ നിർമോഹി അഖാഡ, ഹിന്ദു മഹാസഭ, ജംയത്തുൽ ഉലമ ഹിന്ദ്, സുന്നി സെൻട്രൽ വഖഫ് ബോർഡ് തുടങ്ങിവയുടേതും വ്യക്തികളുടേതുമായ ഹർജികളാണു സുപ്രീം കോടതിയുടെ പരിഗണനയിലുള്ളത്.

1994 ഒക്ടോബർ 24ലെ വിധിയിൽ സുപ്രീം കോടതിയുടെ മൂന്നംഗ ബെഞ്ചാണു മോസ്ക് ഇസ്‌ലാമിന്റെ അവിഭാജ്യഘടകമല്ലെന്ന പരാമർശം നടത്തിയത്. അതു വളരെ പൊതുസ്വഭാവമുള്ള പരാമർശമായിപ്പോയെന്നും നിലവിലെ കേസിനെ ബാധിക്കുന്നുവെന്നുമാണു ഹർജിക്കാരിൽ ചിലരുടെ നിലപാട്.

Previous Post Next Post
3/TECH/col-right