Trending

ആധാർ നിയമത്തിന് മാറ്റങ്ങളോടെ സുപ്രീം കോടതിയുടെ അംഗീകാരം

ആധാർ നിയമത്തിന് മാറ്റങ്ങളോടെ സുപ്രീം കോടതി അംഗീകാരം നൽകി. നിയമത്തിൽ നിലവിലുള്ള മൂന്ന് വകുപ്പുകൾ റദ്ദാക്കി കൊണ്ടാണ് കോടതിയുടെ വിധി. ആധാര്‍ വിവരങ്ങള്‍ കൈമാറാന്‍ നല്‍കുന്ന 57ാം വകുപ്പം ദേശീയ സുരക്ഷയുടെ പേരില്‍ ആധാര്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ അധികാരം നല്‍കുന്ന 33(2) വകുപ്പും അടക്കമാണ്‌ റദ്ദാക്കിയത്‌. ആധാർ ഇല്ലാത്തതിന്റെ പേരിൽ ഒരു കുട്ടിക്കും അവകാശങ്ങൾ നിഷേധിക്കപ്പെടാൻ പാടില്ലെന്നും കോടതി വ്യക്തമാക്കി.


ആധാര്‍ ആക്ടിന്റെ 47 ആം വകുപ്പ് പ്രകാരം ആധാര്‍ അധികാരികള്‍ക്ക് മാത്രമേ പരാതി നല്‍കാന്‍ കഴിയൂ എന്നാ വകുപ്പും റദ്ദാക്കി.വ്യക്തികള്‍ക്ക് പരാതി നല്കാന്‍ ഉള്ള അവസരം ഇല്ലാതാക്കുന്നത് ശരിയല്ലെന്ന് വിധിയില്‍ പറയുന്നു.

ബാങ്ക് അകൗണ്ടുകള്‍, മൊബൈല്‍ കണക്ഷനുകള്‍ എന്നിവ ആധാറും ആയി ബന്ധിപ്പിക്കേണ്ടതില്ല. എന്നാല്‍ പാന്‍ കാര്‍ഡുകള്‍ ആധാറും ആയി ബന്ധിപ്പിക്കണം. നികുതി റിട്ടേണുകള്‍ അടയ്ക്കാനും ആധാര്‍ നിര്‍ബന്ധം.അതേസമയം ആധാര്‍ സ്വകാര്യത നിഷേധിക്കുന്നില്ലെന്നും ഭുരിപക്ഷ വിധിയില്‍ വ്യക്‌തമാക്കിയിട്ടുണ്ട്.

ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് എ കെ സിക്രി, ജസ്റ്റിസ് എ എന്‍ ഖാന്‍വില്‍ക്കര്‍, ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് അശോക് ഭൂഷണ്‍ എന്നിവര്‍ അടങ്ങിയ ഭരണഘടന ബെഞ്ചാണ്‌ വിധി പ്രസ്‌താവിച്ചത്‌. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് ഖാന്‍വില്‍ക്കര്‍ ജസ്റ്റിസ് സിക്രി എന്നിവര്‍ക്ക്‌ വേണ്ടി . 40 പേജുള്ള വിധിപ്രസ്‌താവം ജസ്റ്റിസ് സിക്രിയാണ്‌ വായിച്ചത്‌.
Previous Post Next Post
3/TECH/col-right