ELETTIL ONLINE NEWS UPDATES 25-08-2018
1194 കന്നി 09
1440 മുഹറം 15
ചൊവ്വ
കേരളീയം
🅾 *കുമാരസ്വാമി - നരിക്കുനി റോഡില്‍ കുമാരസ്വാമി അങ്ങാടി മുതല്‍ ഗേറ്റ് ബസാര്‍ വരെ റോഡ് പണി നടക്കുന്നതിനാല്‍ നാളെ (ബുധൻ) മുതല്‍ ഗതാഗതത്തിന് ഭാഗികമായ നിരോധനം ഏര്‍പ്പെടുത്തി. കുമാരസ്വാമിയില്‍ നിന്നും നരിക്കുനി ഭാഗത്തേക്കും തിരിച്ചും പോകേണ്ട വാഹനങ്ങള്‍ പാലത്ത് എരവന്നൂര്‍ പാലോളിത്താഴം/ നെറ്റൊടിത്താഴം ചെമ്ബക്കുന്ന് നാലുപുരക്കല്‍ വഴി പോകണം.*
🅾 *വയലിനിസ്റ്റ് ബാലഭാസ്കറും കുടുംബവും സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ടു. ബാലഭാസ്കറിന്റെ മകൾ തേജസ്വിനി ബാല (2) മരിച്ചു.തിരുവനന്തപുരം പള്ളിപ്പുറത്തു വച്ച് പുലർച്ചെ 4.30 ഓടെ നിയന്ത്രണം വിട്ട കാർ മരത്തിലിടിക്കുകയായിരുന്നു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണു സൂചന. ബാലഭാസ്കർ, ഭാര്യ ലക്ഷ്മി, ഡ്രൈവർ അർജുൻ എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.*
🅾 *പാലക്കാട് മംഗലം ഡാം ഓടന്തോട് നന്നങ്ങാടി വനാതിർത്തിയിൽ കെണിയിൽ കുടുങ്ങിയ 4 വയസ്സുള്ള ആൺ പുലി ചത്തു. 3 തവണ മയക്ക് വെടി വെച്ച ശേഷം പുലിയെ കൂട്ടിലാക്കി ചികിൽസക്കായി കൊണ്ട് പോകുമ്പോൾ ആണ് ചത്തത്.*
🅾 *ആയുഷ്മാൻ ഭാരത് പദ്ധതിയിൽ നിന്ന് കേരളം വിട്ട് നിൽക്കുന്നത് ഗുരുതരമായ കൃത്യവിലോപം എന്ന് ബി ജെ പി സംസ്ഥാന ജനറൽ സെക്രട്ടറി എ എൻ രാധാകൃഷ്ണൻ*
🅾 *ഇന്നും നാളെയും കേരളത്തിൽ പരക്കെ മഴക്ക് സാധ്യത.*
🅾 *സാലറി ചലഞ്ചിനോട് 'നോ' പറഞ്ഞവരുടെ പേരുകൾ ചോദിച്ച് സർക്കുലർ. നോ പറഞ്ഞവരുടെയും ചലഞ്ച് സ്വീകരിച്ചവരുടെയും പേര്, തസ്തികയുടെ പേര് എന്നിവ നാളെ വൈകിട്ട് 5 ന് മുമ്പ് നൽകണം എന്നാണ് സർക്കുലറിൽ ഉള്ളത് .നൊ ചലഞ്ച് പറഞ്ഞവരെ ഒതുക്കാനാണ് പേര് ചോദിക്കുന്നതെന്ന് പ്രതിപക്ഷ സർവീസ് സംഘടനകൾ*
🅾 *യു എസിൽ നിന്ന് വന്നിട്ട് 3 ദിവസം ആയിട്ടും മാധ്യമങ്ങൾക്ക് മുഖം കൊടുക്കാതെ മുഖ്യമന്ത്രി ഇന്നലെയും വാർത്ത സമ്മേളനം വിളിച്ച ശേഷം അവസാനം ,ഇന്ന് വാർത്ത സമ്മേളനം ഇല്ല വിവരങ്ങൾ പത്രകുറിപ്പായി നൽകാം എന്ന് അറിയിപ്പ്. കാത്ത് നിന്ന അൻപതോളം വരുന്ന മാധ്യമ സംഘം നിരാശരായി തിരിച്ച് പോയി.*
🅾 *ഇന്ത്യൻ ഹാജിമാരുമായുള്ള അവസാന വിമാനം ഇന്ന് പുറപ്പെടും കൊച്ചിയിലേക്കാണ് വിമാനം. ഇതോടെ ഈ വർഷത്തെ ഹജ്ജ് യാത്രക്ക് പരിസമാപ്തിയാവും.*
🅾 *പ്രളയത്തിൽ റേഷൻ കാർഡുകൾ നഷ്ടപ്പെട്ടവർക്ക് പകരം കാർഡ് ഉടൻ . ഇതിനുള്ള നടപടികൾ ഉദാരമാക്കി.*
🅾 *വൈദികർ ബി ജെ പി യിൽ ചേർന്ന സംഭവം. 3 വൈദികർ ബി ജെ പി യിൽ അംഗത്വം എടുത്തതായി സ്ഥിരീകരിച്ചു . ഫാദർ ഗീവർഗ്ഗീസ് കിഴക്കേടത്ത്, ഫാദർ തോമസ് കുളത്തുങ്ങൽ, ഡീക്കൻ ആൻഡ്രീസ് മംഗലത്ത് എന്നിവരാണ് അംഗത്വം എടുത്തെന്ന് സ്ഥിരീകരിച്ചത്*
🅾 *സുഹൃത്തിന്റെ വീട്ടിൽ വേലി കെട്ടാൻ പോയ എളങ്കുന്നപ്പുഴ മാലിപ്പുറം ഷൈജു (44) വൈദ്യുതി പോസ്റ്റിൽ നിന്ന് ഷോക്ക് ഏറ്റു മരിച്ചു*
🅾 *മൈ ജി - മൈ ജനറേഷൻ ഹബ് കേരള ബ്ലാസ്റ്റേഴ്സ് മുഖ്യ സ്പോൺസർ ആവും*
🅾 *ഗുരുവായൂരിൽ 5 ദിവസം നീണ്ട് നിൽക്കുന്ന അഷ്ടമംഗല്യ പ്രശ്നം നാളെ ആരംഭിക്കും.*
🅾 *പ്രളയാനന്തര കേരളത്തിന്റെ പുനര്‍നിര്‍മ്മാണം: നന്മയുടെ വാര്‍ത്തകള്‍ അവസാനിക്കുന്നില്ല; കോടികള്‍ വിലയുള്ള ഒരേക്കര്‍ ഭൂമി 13 കുടുംബങ്ങള്‍ക്കായി വിട്ടുനല്‍കി ഡോ. മനോജും കുടുംബവും; കോഴിക്കോട് ജില്ലയുടെ മലയോര ഗ്രാമമായ കൂരാച്ചുണ്ടില്‍ നിന്നാണ് മനുഷ്യ നന്മയുടെ പുതിയ വാര്‍ത്ത; ഉരുള്‍പൊട്ടലില്‍ എല്ലാം നഷ്ടമായ 13 കുടുംബങ്ങള്‍ക്ക് ഇവിടം തണലാവും. ദുബായിയിൽ ഓർത്തോ ഡോക്ടർ ആയി സേവനം അനുഷ്ഠിക്കുകയാണ് ഡോക്ടർ മനോജ്*
🅾 *പ്രളയ ദുരിതത്തിനിടയില്‍ രക്ഷയുടെ കരങ്ങള്‍ നീട്ടിയ ജവാഹിറിന് പട്ടാപ്പകല്‍ ക്രൂര മര്‍ദ്ദനം; മലപ്പുറത്ത് നിന്നും ജോലി തേടി കൊച്ചിയിലെത്തിയ യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ച് റസ്‌റ്റോറന്റ് ജീവനക്കാര്‍; ജവാഹിറിന് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് സമൂഹ മാധ്യമത്തില്‍ ജനകീയ പ്രതിഷേധം ശക്തം. ഡെലിവറി ബോയി ആയി ജോലി നോക്കുന്ന ജവാഹിർ ഹോട്ടലിൽ ഓർഡർ എടുക്കാൻ ചെന്നപ്പോൾ ഹോട്ടൽ ജീവനക്കാരനെ നടു റോട്ടിൽ ഇട്ട് മർദ്ദിക്കുന്നത് കണ്ടപ്പോൾ , കാര്യം എന്താണ് ,എന്തിനാണ് ഇയാളെ മർദ്ദിക്കുന്നത് എന്ന് ചോദിച്ചതിന്. കളമശേരി മെഡിക്കൽ കോളേജിൽ അഡ്മിറ്റ് ആണ് ജവാഹിർ ഇപ്പോൾ*
🅾 *ജാതി അടിസ്ഥാനമാക്കി സംവരണം; എന്‍എസ്‌എസിന്റെ ഹര്‍ജി സുപ്രീംകോടതി തള്ളി; ഇത്തരം ഹര്‍ജികള്‍ പ്രോത്സാഹിപ്പിക്കാനാവില്ലെന്നും പരാതിക്കാര്‍ക്ക് ഹൈക്കോടതിയെ സമീപിക്കാമെന്നും അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച്.*
🅾 *പ്രണയ ബന്ധം വീട്ടിലറിഞ്ഞപ്പോള്‍ അച്ഛനുമായി കലഹമുണ്ടായി; കാമുകനുമായുള്ള ബന്ധത്തിന് എതിരുനിന്നപ്പോള്‍ ജീവിതം അവസാനിപ്പിക്കാന്‍ തീരുമാനിച്ചു; പോളിടെക്നിക്കിലേക്ക് പോകുംവഴി റെയില്‍വേ ക്രോസില്‍ ബസിറങ്ങി; പാഞ്ഞു വന്ന മലബാറിന് മുന്നിലേക്ക് നടന്നുകയറി മരണം വരിച്ചു; കരുനാഗപ്പള്ളിയില്‍ പെണ്‍കുട്ടി ആത്മഹത്യ ചെയ്തത് പ്രണയ നൈരാശ്യം മൂലമെന്ന് ആത്മഹത്യാ കുറിപ്പ്. പടനായർ കുളങ്ങര വടക്കെ വിളയിൽ ശശി- രാജമണി ദമ്പതികളുടെ മകൾ അർച്ചനയാണ് (20) ആത്മഹത്യ ചെയ്തത്*
🅾 *പി.കെ.ശശിക്കെതിരായ പീഡന പരാതി പൂഴ്‌ത്തല്‍:അസ്സല്‍ പരാതി ഹാജരാക്കാന്‍ കോടിയേരിക്ക് നിര്‍ദ്ദേശം കൊടുക്കണമെന്ന ഹര്‍ജി തള്ളി; 27 ന് പരാതിക്കാരന്‍ മൊഴി നല്‍കാന്‍ കോടതി ഉത്തരവ്.*
🅾 *സമാധാന യാത്ര എന്നാല്‍ ഇങ്ങനെ വേണം! വഴിയരികിലുള്ളതെല്ലാം വലിച്ചുകീറി മടപ്പള്ളി കോളേജിലേക്ക് യുഡിഎഫിന്റെ സമാധാന സന്ദേശ യാത്ര; ഡിവൈഎഫ്‌ഐ പ്രചാരണ ബോര്‍ഡുകള്‍ നശിപ്പിച്ചു; സിപിഎം ഒഞ്ചിയം ഏരിയ കമ്മിറ്റി ഓഫീസിലേക്ക് കല്ലേറ്; രംഗം ശാന്തമായത് പൊലീസ് ലാത്തി വീശിയതോടെ; പാറക്കല്‍ അബ്ദുല്ല എംഎല്‍എയും പൊലീസും തമ്മില്‍ സിനിമാ സ്റ്റെലില്‍ സംഘര്‍ഷം.മടപ്പള്ളി ഗവ: കോളേജിൽ എസ് എഫ് ഐ മറ്റ് വിദ്യാർത്ഥി സംഘടനകളെ പ്രവർത്തിക്കാൻ അനുവദിക്കുന്നില്ല. എം എസ് എഫ് , ഫ്രറ്റേണിറ്റി പ്രവർത്തകരായ വനിതാ വിദ്യാർത്ഥികളെ വരെ മർദ്ദിച്ചു എന്നീ ആരോപണങ്ങൾ ഉന്നയിച്ചാണ് കോളേജിലേക്ക് യു ഡി എഫ് പ്രവർത്തകർ പ്രകടനം നടത്തിയത്*
🅾 *മൂന്നോ നാലോ ബൈക്കുകള്‍ കാണും..മത്സരിച്ച് വരികയായിരുന്നെന്നാണ് തോന്നുന്നത്; വളഞ്ഞും പുളഞ്ഞുമൊക്കെയാണ് അകലെ നിന്നും വന്നത്; ബൈക്കുകളില്‍ ഒന്ന് ബസ്സിന്റെ മുന്നില്‍ ഇടിച്ചെന്ന് മനസ്സിലായി; യാത്രക്കാരെ മുഴുവന്‍ പുറത്തിറക്കി നിമിഷങ്ങള്‍ക്കുള്ളില്‍ ബസ്സ് ചാമ്ബലായി; മൂവാററുപുഴ മാറാടിയില്‍ കെഎസ്‌ആര്‍ടിസി ബസില്‍ നിയന്ത്രണം വിട്ട ബൈക്ക് ഇടിച്ച സംഭവം ബൈക്ക് റെയിസിങ്ങെന്ന് സംശയിച്ച് കണ്ടക്ടര്‍ ട്വിന്‍സണ്‍.*
🅾 *പി.കെ.ശശി വിവാദം : അന്വേഷണ കമ്മിഷന്‍ ആറുപേരില്‍ നിന്ന് തെളിവെടുത്തു.*
🅾 *ധനുവച്ചപുരം എൻ എസ് എസ് കോളേജ് അധ്യാപികമാരോട് മോശമായി പെരുമാറിയ ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡണ്ട് എസ് സുരേഷിനെതിരെ പൊലീസ് കേസെടുത്തു.*
🅾 *ഹിമാചൽ പ്രദേശിൽ പ്രളയവും മഞ്ഞു വീഴ്ച്ചയും; മണാലിയില്‍ കുടുങ്ങിയ മലയാളികള്‍ സുരക്ഷിതരാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്*
🅾 *പമ്പയിലെ താല്‍കാലിക നിര്‍മാണങ്ങളും നിലയ്ക്കലിലെ ബേസ് ക്യാമ്പും നവംബര്‍ ആദ്യം പൂര്‍ത്തിയാക്കും: മുഖ്യമന്ത്രി*
🅾 *വിദ്യാര്‍ത്ഥികളെ ലക്ഷ്യമിട്ട് കഞ്ചാവ് വില്‍പ്പന: ആര്‍എസ്‌എസ് ശാഖാ പ്രമുഖ് ഒന്നരകിലോ കഞ്ചാവുമായി പിടിയില്‍.കൂത്തുപറമ്പ് എക്സൈസ് സംഘം നടത്തിയ വാഹന പരിശോധനയിൽ ആണ് ആർ എസ് എസ് കോലക്കാവ് ശാഖാ പ്രമുഖ് കോട്ടയം കുന്നിനു മീത്തൽ ശിവം വീട്ടിൽ എം ടി വിപീഷ് (32) പിടിയിൽ ആയത്.*
🅾 *അഭിലാഷ് ടോമിക്ക് അപകടമുണ്ടായത് കന്യാകുമാരിയില്‍ നിന്ന് 5000 കിലോമീറ്ററിലധികം ദൂരത്ത്; വിമാനങ്ങള്‍ക്കും ഹെലികോപ്റ്ററുകള്‍ക്കും ഇത്ര ദൂരം പറന്നു തിരികെയെത്താനുള്ള ഇന്ധനശേഷിയില്ലാത്തത് വെല്ലുവിളിയായി; അപകടമുണ്ടായത് 84 ദിവസത്തിനുശേഷം 19,444 കിലോമീറ്റര്‍ പിന്നിട്ട് മൂന്നാമനായി തിളങ്ങി നില്‍ക്കുമ്ബോള്‍; കടല്‍യാത്രയുടെ ആവേശം ഉള്ളില്‍ നിറച്ച അഭിലാഷ് ടോമിയുടെ പരുക്കില്‍ ആശങ്ക വേണ്ടെന്ന് ഡോക്ടര്‍മാര്‍; പരുക്ക് മനസിനെ തളര്‍ത്താത്ത മലയാളി നാവികന്റെ തിരിച്ചുവരവ് ഇങ്ങനെ.*
🅾 *കേരള പിറവിയിലെ 'പറക്കല്‍' നടക്കാനിടയില്ല; ഡിസംബറിലേക്ക് ഉദ്ഘാടനം മാറ്റിയേക്കും; മിനുക്ക് പണികള്‍ എല്ലാം കഴിഞ്ഞ ശേഷം ഔദ്യോഗിക തുടക്കം മതിയെന്ന നിലപാടില്‍ കേന്ദ്രം; കണ്ണൂര്‍ വിമാനത്താവള ഉദ്ഘാടനത്തിന് പ്രധാനമന്ത്രിയെ ക്ഷണിക്കാന്‍ സാധ്യത; ഇന്നത്തെ മോദി-പിണറായി കൂടിക്കാഴ്ച നിര്‍ണ്ണായകം; മൂര്‍ഖന്‍പറമ്ബില്‍ ഒരുക്കങ്ങള്‍ തകൃതി*
🅾 *പ്രളയക്കെടുതിയില്‍ നിന്നും കരകയറാന്‍ കേരളം നട്ടം തിരിയുമ്ബോഴും ആര്‍ഭാടത്തിന് ഒട്ടും കുറവില്ല; ഗവ. സെക്രട്ടറിമാരുടെ ഫോണ്‍, ഇന്റര്‍നെറ്റ് ഡേറ്റ അലവന്‍സ് ഇരട്ടിയിലേറെയാക്കി: അലവന്‍സ് ഇനി 7500 രൂപ.*
🅾 *തനിക്കൊപ്പം ജീവിക്കാന്‍ ആഗ്രഹിക്കുന്ന യുവതിയെ വീട്ടു തടങ്കലില്‍ നിന്നും മോചിപ്പിച്ചു തരണമെന്ന അഭ്യര്‍ത്ഥനയുമായി കൊല്ലം വെസ്റ്റ് കല്ലട സ്വദേശിനിയായ യുവതി ഹൈക്കോടതിയില്‍; തിരുവനന്തപുരം വട്ടവിള സ്വദേശിനിയായ യുവതി ഒരുമിച്ച് ജീവിക്കാന്‍ ഇറങ്ങി പുറപ്പെട്ടപ്പോള്‍ വീട്ടുകാര്‍ പിടികൂടി തടവിലാക്കിയെന്ന് ആക്ഷേപം; ഒന്നിച്ചുതാമസിക്കാന്‍ അനുമതിതേടിയ യുവതികളുടെ ഇഷ്ടത്തിനൊപ്പം ഹൈക്കോടതിയും*
🅾 *സംസ്ഥാനത്ത് ആദ്യമായി ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്കായി ബാത്ത്‌റൂം തുറന്നു; മലപ്പുറം ഗവ.കോളേജില്‍ തുറന്ന ആദ്യ ബാത്ത് റൂം ട്രാന്‍സ്ജെന്‍ഡര്‍ വിദ്യാര്‍ത്ഥിയായ റിയ ഇഷയ്ക്കു വേണ്ടി.*
ദേശീയം
🅾 *കേരളത്തിലേക്ക് പോയ കേന്ദ്ര സംഘത്തിന്റെ റിപ്പോർട്ട് ലഭിച്ചാൽ ഉടൻ കേരളത്തിന് കേന്ദ്ര സഹായം പ്രഖ്യാപിക്കുമെന്ന് പ്രധാനമന്ത്രി. തന്നെ സന്ദർശിച്ച മിസോറം ഗവർണർ കുമ്മനം രാജശേഖരനെ അറിയിച്ചതാണിത്.*
🅾 *ബിഹാറിൽ എൻ ഡി എ സഖ്യ കക്ഷിയായ ആർ എൽ എസ് പി സഖ്യം വിട്ടേക്കും . 3 സീറ്റിൽ വിജയിച്ച പാർട്ടിക്ക് ഈ പ്രാവശ്യം അമിത് ഷാ 2 സീറ്റ് ആണ് വാഗ്ദാനം ചെയ്തത്.*
🅾 *പ്രത്യക്ഷ നികുതി ദായക വിഭാഗക്കാർ ആദായ നികുതി റിട്ടേൺ സമർപ്പിക്കാനുള്ള അവസാന തീയതി ഒക്ടോബർ 15 വരെ നീട്ടി.*
🅾 *നടി സണ്ണി ലിയോണിന്റെ നൃത്ത പരിപാടിക്ക് ബാംഗളൂരിൽ ഒരുക്കം നടക്കുന്നതിനിടെ കന്നട സംഘടനകൾ എതിർപ്പുമായി രംഗത്ത് നവംബർ 3 ന് ആണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.*
🅾 *സ്യൂട്ട് ബൂട്ട് കി സര്‍ക്കാര്‍ എന്ന് പതിവായി മോദി സര്‍ക്കാരിനെ പരിഹസിക്കുന്ന രാഹുല്‍ ഗാന്ധിക്കും കോണ്‍ഗ്രസിനും ശക്തമായ ഒരായുധം കൂടി; റഫാലിന് പിന്നാലെ കേന്ദ്രസര്‍ക്കാരിനെ വീണ്ടും വെട്ടിലാക്കി പാര്‍ലമെന്റിന്റെ എസ്റ്റിമേറ്റ്‌സ് കമ്മിറ്റി; ബാങ്കുകളില്‍ നിന്ന് വായ്പയെടുത്ത് തട്ടിപ്പ് നടത്തിയ വന്‍കിടക്കാരുടെ പട്ടിക നല്‍കാന്‍ കമ്മിറ്റിയുടെ കത്ത്; രഘുറാം രാജന്‍ തയ്യാറാക്കിയ പട്ടിക സമര്‍പ്പിക്കാനും വിശദീകരിക്കാനും പ്രധാനമന്ത്രിയുടെ ഓഫീസിന് കത്തയച്ചത് ബിജെപി നേതാവ് മുരളി മനോഹര്‍ ജോഷി.*
🅾 *രാജ്യത്ത് പെട്രോള്‍ വില ടോപ്പ് ഗിയറില്‍; മുംബൈയില്‍ പെട്രോള്‍ ലിറ്ററിന് 90.08 പൈസ; മെട്രോ നഗരത്തില്‍ പെട്രോള്‍ വില 90 കടക്കുന്നത് ആദ്യം; രാജ്യത്ത് ഏറ്റവും കൂടുതല്‍ വില പാട്‌നയില്‍, ലിറ്ററിന് 91.96 പൈസ*
🅾 *ചന്ദ്രോപരിതലത്തില്‍ സത്യസായി ബാബയുടെ മുഖം തെളിഞ്ഞുവെന്ന് വ്യാജ പ്രചരണം; ഒട്ടേറെ പേര്‍ക്ക് കാണാന്‍ സാധിച്ചില്ലെന്ന് പറയുന്നതിനിടെ ചിലര്‍ക്ക് ദര്‍ശനം ലഭിച്ചുവെന്നും വാദം; സന്ദേശങ്ങള്‍ പ്രചരിച്ചത് ഫോണ്‍ വഴി; വ്യാജ പ്രചരണം നടത്തുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വിശ്വാസികള്‍ രംഗത്ത്.*
🅾 *ക്യാമറയ്ക്ക് മുന്നില്‍ മാത്രമല്ല ക്യാമറയ്ക്ക് പിന്നിലും മോദിയുടെ കിടിലന്‍ ക്ലിക്ക്‌സ് ! താന്‍ പകര്‍ത്തിയ ചിത്രങ്ങള്‍ ട്വിറ്ററിലൂടെ പങ്കുവെച്ച് നരേന്ദ്ര മോദി; പങ്കുവെച്ചത് സിക്കിമിലേക്കുള്ള ആകാശയാത്രയ്ക്കിടെ പകര്‍ത്തിയവ; സ്വച്ഛവും മനോഹരവുമെന്ന് പ്രധാനമന്ത്രിയുടെ അടിക്കുറിപ്പ്.*
🅾 *റാഫേല്‍: 'കോണ്‍ഗ്രസിന്റെ ആരോപണങ്ങള്‍ക്ക് മറുപടിയായുള്ള ദേശീയ പ്രചാരണത്തിന് ചുക്കാന്‍ പിടിക്കാന്‍ തയാര്‍' ; രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് അതിനായി പോകുമെന്നും റാഫേല്‍ വിഷയത്തില്‍ സത്യം പുറത്തുകൊണ്ടുവരുമെന്നും പ്രതിരോധമന്ത്രി; മുന്‍ ഫ്രഞ്ച് പ്രസിഡന്റ് വിവാദങ്ങളില്‍ വിശദീകരണം നല്‍കിയിട്ടുണ്ടെന്ന് രാജ്‌നാഥ് സിങ്.*
🅾 *റഫാല്‍ ഇടപാടില്‍ പിടിമുറുക്കി കോണ്‍ഗ്രസ്; കേസ് രജിസ്റ്റര്‍ ചെയ്യണമെന്നാവശ്യപ്പെട്ട് ചീഫ് വിജിലന്‍സ് കമ്മീഷണറെ കണ്ടു; പരാതി നല്‍കിയത് കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം; മോദി ഇന്ത്യയുടെ കമാന്‍ഡര്‍ ഇന്‍ തീഫെന്ന് രാഹുല്‍ ഗാന്ധി.*
🅾 *മന്ത്രിസഭയില്‍ നിന്ന് തന്നെ പുറത്താക്കിയപ്പോള്‍ ഒരു സൂചനപോലും പരീക്കര്‍ തന്നില്ലെന്ന് ഫ്രാന്‍സിസ് ഡിസൂസ; 20 വര്‍ഷം ബിജെപിയോടു കൂറുകാണിച്ചതിനു തനിക്കു ലഭിച്ച പ്രതിഫലം ഇതാണെന്നും മുന്‍ മന്ത്രി; നഗരവികസന മന്ത്രിയായിരുന്ന ഡിസൂസയ്ക്കു പുറമേ, വൈദ്യുതിമന്ത്രി പണ്ടുറാംഗ് മദിക്കാറിനെയും പുറത്താക്കിയിരുന്നു.രണ്ട് മന്ത്രിമാരും മാസങ്ങളായി ചികിൽസയിൽ ആയിരുന്നു.*
🅾 *സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം: നരേന്ദ്ര മോഡിയെ നോമിനേറ്റ് ചെയ്‌തെന്ന് ബിജെപി തമിഴ്‌നാട് പ്രസിഡണ്ട്*
🅾 *ഹിമാചലിലും പഞ്ചാബിലും കശ്മീരിലും കനത്ത മഴ തുടരുന്നു; രണ്ട് ദിവസമായി പെയ്യുന്ന അതിശക്തമായ മഴയില്‍ റോഡുകളും പാലങ്ങളും ഒലിച്ചു പോയതോടെ മണാലി ഒറ്റപ്പെട്ടു: 43 മലയാളികള്‍ ഇവിടെ കുടുങ്ങി കിടക്കുന്നതായി റിപ്പോര്‍ട്ട്: കനത്ത മഴയില്‍ പഞ്ചാബില്‍ റെഡ് അലേര്‍ട്ട്.*
അന്താരാഷ്ട്രീയം
🅾 *മാലദ്വീപിൽ പ്രസിഡണ്ട് തിരഞ്ഞെടുപ്പിൽ സംയുക്ത പ്രതിപക്ഷ സ്ഥാനാർത്ഥി ഇബ്രാഹിം മുഹമ്മദ് സോലിഹ് (56) 58.3% വോട്ടുകൾ നേടി വിജയിച്ചു ചൈയയെ പിന്തുണച്ചിരുന്ന പ്രസിഡണ്ട് യമീനിന്റെ പരാജയം ഇന്ത്യക്ക് ആശ്വാസം ആയി.*
🅾 *യു എസ് - ചൈന വ്യാപാര യുദ്ധം കടുക്കുന്നു. 5207 യു എസ് ഉൽപന്നങ്ങൾക്ക് അധിക തീരുവ ചുമത്തി ചൈന .*
🅾 *എണ്ണ വില നാല് വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിൽ എത്തി ബ്രെൻഡ് ക്രൂഡിന് ബാരൽ 80.94 ഡോളർ ആണ് ഇന്നലത്തെ വില .*
🅾 *ഇന്ധന വില ഈ ഭീമന്റെ മുന്നില്‍ മുട്ടുമടക്കും ! ഇന്ത്യന്‍ നിരത്തില്‍ ചീറിപ്പായാന്‍ ഇലക്‌ട്രിക്ക് ഹൈപ്പര്‍ കാര്‍ വരുന്നു; 'വസിറാണി ഷുല്‍' ഒരുങ്ങുന്നത് അമേരിക്കയിലെ കാലിഫോര്‍ണിയയില്‍; ബിഎംഡബ്ലു ഐ8 ന് സമാനമായ ചെയ്‌സ് അടക്കം നിരത്തിലിറങ്ങുന്ന കാറിന്റെ വിലയും മറ്റ് വിവരങ്ങളും ഉടനെന്നറിയിച്ച് കമ്പനി*
കായികം
🅾 *ലോകത്തെ ഏറ്റവും മികച്ച ഫുട്‌ബോള്‍ താരം ലൂക്കാ മോഡ്രിച്ച്; ക്രൊയേഷ്യയ്ക്ക് വേണ്ടിയും റയല്‍ മാഡ്രിഡിനു വേണ്ടിയും മികച്ച പ്രകടനം കാഴ്‌ച്ചവെച്ച മോഡ്രിച്ച് ഫിഫ ലോക ഫുട്‌ബോളര്‍ പുരസ്‌കാരം നേടിയത് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെയും മുഹമ്മദ് സലായെയും പിന്തള്ളി.*
🅾 *ഏഷ്യാകപ്പ് ക്രിക്കറ്റിൽ ഇന്ന് ഇന്ത്യ അഫ്ഗാനിസ്ഥാനെ നേരിടും. മൽസര ഫലം പ്രസക്തമല്ല. ഇന്ത്യ നിലവിൽ ഫൈനലിൽ കയറി കഴിഞ്ഞു. വെള്ളിയാഴ്ച്ചയാണ് ഫൈനൽ.*
🅾 *ദേശീയ ഓപ്പൺ അത്‌ലറ്റിൿസിന് ഇന്ന് ഭുവനേശ്വരിൽ തുടക്കം*
🅾 *ശ്രീലങ്കൻ ക്രിക്കറ്റ് ; ക്യാപ്റ്റൻ ഏഞ്ചലൊ മാത്യൂസിനെ മാറ്റി. പുതിയ ക്യാപ്റ്റൻ ആയി ദിനേശ് ചാണ്ഡിമലിനെ തിരഞ്ഞെടുത്തു.*
🅾 *ലാലിഗയിൽ ബാഴ്സ - ജിറോണ മൽസരം 2-2 സമനിലയിൽ അവസാനിച്ചു*
സിനിമാ ഡയറി
🅾 *മമ്മൂട്ടി നായകൻ ആയ തമിഴ് ചിത്രം ' പേരൻപ്' ഒക്ടോബറിൽ പ്രദർശനത്തിനെത്തും .*
🅾 *'മണി നായകനായാല്‍ അദ്ദേഹത്തിന്റെ കൂടെ അഭിനയിക്കില്ലെന്ന് പറഞ്ഞ നടിമാരും നടന്മാരുമുണ്ട്' ; ' എന്നാല്‍ മണി വലുതായ ശേഷം മണിയുടെ ആളാണെന്ന് പറയാന്‍ ഇവര്‍ മത്സരിച്ചു'; ചാലക്കുടിക്കാരന്‍ ചങ്ങാതി എന്ന ചിത്രത്തില്‍ കലാഭവന്‍ മണിയുടെ ജീവിതാനുഭവം ചിത്രീകരിച്ചതിനെ പറ്റി സംവിധായകന്‍ വിനയന്‍.*
🅾 *ബിജു മോനോന്‍ ചിത്രം 'ആനക്കള്ളന്‍' ; ഒക്ടോബറില്‍ തീയേറ്ററുകളിലേക്ക്.സിദ്ധിക്ക്, സുരാജ്, കനിഹ, സായ്‌കുമാർ, അനുശ്രീ, ഷംന കാസിം തുടങ്ങിയവർ ആണ് മറ്റ് അഭിനേതാക്കൾ*
🅾 *ചാക്കോച്ചനോടൊപ്പം സനൂപും ; 'ജോണി ജോണി എസ് അപ്പ' ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത് വിട്ടു. പാവാടക്ക് ശേഷം ജി മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന ചിത്രം ആണിത്.*
🅾 *നവകേരളത്തിനായി കൈകോര്‍ത്ത് നടൻ വിക്രമിന്റെ മകൻ ധ്രുവ് വിക്രം! ആദ്യ സിനിമയുടെ പ്രതിഫലം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി.

Tags:
ELETTIL NEWS