Trending

കാലംതെറ്റി പൂക്കുന്ന വിഷുക്കണി

പ്രളയത്തിന്റെ ദുരിതവും പ്രശ്നങ്ങളും നിലനിൽക്കെ ജനങ്ങളിൽ കൗതുകവും ആശങ്കയും സൃഷ്ടിച്ച് മാവുകളും കണിക്കൊന്നകളും കൂട്ടത്തോടെ പൂക്കുന്നു. 


എളേറ്റിൽ ജി.എം.യു.പി സ്കൂളിലെ കണിക്കൊന്ന കാലം തെറ്റി പൂത്തു നിൽക്കുന്നു. 

തിരുവമ്പാടിയിൽ  വില്ലേജ് ഓഫിസിന് മുന്നിലെ മാവും  ഇത് പോലെ പൂത്തു നിൽക്കുകയാണ്.


സാധാരണ ഫെബ്രുവരിക്കുശേഷമാണ് മാവുകൾ പൂക്കുന്നത്. കണിക്കൊന്ന മാർച്ചിലും. എന്നാൽ സെപ്റ്റംബർ ആദ്യംതന്നെ മാവുകളും കണിക്കൊന്നകളും പൂത്തുതുടങ്ങി. നാടൻ മാവുകളും ബഡ് ഇനങ്ങളും പലയിടത്തും പൂത്തിട്ടുണ്ട്. മധ്യവേനലിനെ ഓർമിപ്പിക്കുന്ന ചൂടിനൊപ്പം മാവുകളും കണിക്കൊന്നകളും പൂത്തതോടെ കാലാവസ്ഥാ മാറ്റത്തിന്റെ ആശങ്കയിലാണ് ജനങ്ങൾ
പ്രളയബാധിത ജില്ലയായ പത്തനംതിട്ടയിലാണ് കാലംതെറ്റിയുള്ള ഈ പ്രവണത കൂടുതൽ.

Previous Post Next Post
3/TECH/col-right