Trending

ELETTIL ONLINE NEWS UPDATES 20-09-2018

ELETTIL ONLINE NEWS UPDATES 20-09-2018

1194 കന്നി 04
1440 മുഹറം 10
വ്യാഴം



🅾 അഭ്യൂഹങ്ങള്‍ക്ക് വിട; പുതിയ കെപിസിസി പ്രസിഡന്റിനെ തേടിയുള്ള അന്വേഷണത്തിന് വിരാമമിട്ട് ഹൈക്കമാന്‍ഡ്; എല്ലാവരുടെയും മനസ്സറിഞ്ഞുകഴിഞ്ഞപ്പോള്‍ രാഹുലിന് സ്വീകാര്യനായത് മുല്ലപ്പള്ളി രാമചന്ദ്രനെ; എം.ഐ.ഷാനവാസും കെ.സുധാകരനും കൊടിക്കുന്നില്‍ സുരേഷും വര്‍ക്കിങ് പ്രസിഡന്റുമാരാകും; ബെന്നി ബഹനാന്‍ യുഡിഎഫ് കണ്‍വീനര്‍; കെ.മുരളീധരന്‍ പ്രചാരണ സമിതി അദ്ധ്യക്ഷന്‍; നിര്‍ണായക അഴിച്ചുപണിക്കൊടുവില്‍ എം.എം.ഹസന്‍ പുറത്ത്.


🅾 കെഎസ് യുവിന്റെ പഴയ തീപ്പൊരി നേതാവിന് ഗ്രൂപ്പുകളോട് എന്നും സമദൂര സിദ്ധാന്തം; ഹൈക്കമാന്‍ഡിന് എന്നും പ്രിയങ്കരന്‍; സംശുദ്ധ വ്യക്തിത്വം എന്ന പൊന്‍തൂവലും; പലപേരുകള്‍ മിന്നിമറഞ്ഞെങ്കിലും കേരളത്തിലെ കോണ്‍ഗ്രസിനെ നയിക്കാന്‍ മുല്ലപ്പള്ളി രാമചന്ദ്രന് നറുക്കുവീണത് ഇങ്ങനെ; ലോക്‌സഭാതിരഞ്ഞെടുപ്പിന് കാഹളം മുഴങ്ങാനിരിക്കെ എ-ഐ ഗ്രൂപ്പുകളെ നുള്ളിനോവിക്കാതെ കെപിസിസി പുനഃസംഘടിപ്പിച്ച്‌ രാഹുല്‍ നല്‍കുന്ന സന്ദേശം ഒറ്റക്കെട്ടായില്ലെങ്കില്‍ കാല്‍ചോട്ടിലെ മണ്ണ്‌ചോരുമെന്ന് തന്നെ.


🅾 പുതിയ ഭാരവാഹികളെ തീരുമാനിച്ചതിനുപിന്നാലെ കോണ്‍ഗ്രസില്‍ അടി തുടങ്ങി; ചെന്നിത്തല സ്വാഗതം  ചെയ്യുമ്പോൾ അതൃപ്തി തുറന്ന് പറഞ്ഞ് കെ സുധാകരന്‍; എഐസിസി തീരുമാനം അറിയില്ല; പുതിയ സ്ഥാനം ഏറ്റെടുക്കുന്നത് തീരുമാനമായിട്ടില്ല; കുത്തിക്കുത്തി ചോദിച്ച്‌ കെളുത്താന്‍ നോക്കേണ്ടെന്ന് ക്ഷുഭിതനായി മാധ്യമ പ്രവര്‍ത്തകനോട് മറുപടിയും; സുധാകരന്റെ നീക്കത്തില്‍ നോട്ടമിട്ട് ബിജെപിയും.


🅾 ഭക്ഷണ പാനീയത്തില്‍ മയക്കുമരുന്ന് കലര്‍ത്തി മോഷണം നടത്തിയ സംഭവം; തഞ്ചാവൂര്‍ സ്വദേശി മാരിയമ്മക്കായി വലവിരിച്ചു പൊലീസ്; വിവിധ സംസ്ഥാനങ്ങളില്‍ അന്വേഷണം ഊര്‍ജിതമാക്കി; സ്വര്‍ണാഭരണങ്ങള്‍ക്കു പുറമെ പണവും മൊബൈല്‍ ഫോണുകളും കവര്‍ന്നതായി പൊലീസിനു വീട്ടുകാരുടെ മൊഴി; മോഷണത്തിന് സഹായികളുണ്ടെന്നും കണ്ടെത്തല്‍.


🅾 മൂവായിരത്തിലധികം ഡ്രൈവര്‍മാരെ വേണ്ട തിരുവനന്തപുരത്ത് ഉള്ളത് പ്രദേശവാസികളായ 1600 ഡ്രൈവര്‍മാര്‍ മാത്രം; ആയിരം കണ്ടക്ടര്‍മാരെ വേണ്ട കൊല്ലത്ത് അതേ ജില്ലക്കാരായ നിവാസികള്‍ മാത്രം രണ്ടായിരത്തിനടുത്ത്; പരമാവധി ശ്രമിച്ചാലും വര്‍ഷത്തില്‍ രണ്ട് മാസം അന്യ ജില്ലകളില്‍ ജോലി ചെയ്യേണ്ടി വരും; ജീവനക്കാരുടെ അഭിപ്രായം കണക്കിലെടുത്ത് അന്തിമ തീരുമാനമെടുക്കാന്‍ ഉറച്ച്‌ തച്ചങ്കരിയും.


🅾 ശിവഗിരി മഠത്തിന്‌ കീഴിലെ ആശ്രമത്തിലെ അന്തേവാസികൾ ആയ ആൺകുട്ടികളെ പീഡിപ്പിച്ചതിന്‌ കേസ്‌ ആയപ്പോൾ ഉറൻ ഒളിവിൽ പോയി. ഒളിവില്‍ പോയതിന് തൊട്ട് പിന്നാലെ അന്വേഷണം വ്യാപിപ്പിച്ചു; ഫോണ്‍ വിളികള്‍ നിരീക്ഷിച്ച്‌ സൈബര്‍ സെല്ലിന്റെ സഹായത്തില്‍ വിവരങ്ങള്‍ കൃത്യമായി ശേഖരിച്ചു; ലഭ്യമായ വിവരത്തില്‍ മനസ്സിലായത് സ്വാമി തമിഴ്‌നാട്ടിലുണ്ടെന്ന് സ്ഥിരീകരിച്ചു; കയറിപ്പറ്റാന്‍ പ്രയാസമുള്ള തമിഴ്‌നാട്ടിലെ ശിവഗിരി ആശ്രമത്തിലെത്താന്‍ തമിഴ്‌നാട് പൊലീസിന്റെ സഹായവും; പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളെ തിരഞ്ഞ് പീഡിപ്പിക്കുന്ന താമരാക്ഷൻ സ്വാമിയെ കുടുക്കിയത്‌ ആളൂര്‍ എസ്‌ഐ വിമലിന്റെ മികവ് തന്നെ


🅾 പൂജ പഠിപ്പിക്കാനാണെന്ന് പറഞ്ഞ് കുട്ടികളുമായി മുറികളില്‍ കയറി വാതിലടച്ചിരിക്കും; തുണിയഴിച്ചു മാറ്റി മടിയിലിരുത്തുന്നത് യോഗാഭ്യാസത്തില്‍ കുണ്ഡലിനി ഉണര്‍ത്താനെന്ന് പറഞ്ഞ്; ഈശ്വര ചൈതന്യം പ്രവേശിക്കുന്നത് നട്ടെല്ലിലൂടെയായതിനാല്‍ പിറകില്‍ വേദന വരുമ്പോൾ  ഓം ശാന്തി എന്ന് പറയണം; പൊലീസ് പിടിയിലായ ശിവഗിരി സ്വാമി ധര്‍മവൃതന്‍ കടുംകൈക്ക് മുതിര്‍ന്നത് ആത്മീയതയുടെ മറവില്‍


🅾 ബാര്‍ കോഴ കേസ്: വിജിലന്‍സിനും ലീഗല്‍ അഡൈ്വസര്‍ക്കും കോടതിയുടെ രൂക്ഷ വിമര്‍ശനം; കേസ് റദ്ദാക്കാന്‍ ലീഗല്‍ അഡൈ്വസര്‍ അമിതാവേശം കാട്ടി; ആദ്യ വസ്തുതാന്വേഷണ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ മായ്ക്കാന്‍ വിജിലന്‍സ് എസ്‌പി കെഇ ബൈജു ശ്രമിച്ചു; സുകേശന്റെ റിപ്പോര്‍ട്ട് മുഖവിലയ്ക്ക് എടുത്തില്ല; മാണിയെ കുറ്റവിമുക്തനാക്കാനുള്ള കള്ളക്കളികള്‍ പുറത്ത്.


🅾 ഇനി ഒറ്റയ്ക്ക് ഗുരുവായൂരിലെത്തുന്ന സ്ത്രീകള്‍ക്ക് ധൈര്യമായി ഹോട്ടലില്‍ താമസിച്ച്‌ ക്ഷേത്ര ദര്‍ശനം നടത്താം; കൂട്ടിന് ആളില്ലാതെ എത്തുന്നവര്‍ക്കായി ഷീ ലോഡ്ജ് വരുന്നു; ക്ഷേത്ര ദര്‍ശനത്തിനും അഭിമുഖത്തിനുമെത്തുന്ന സ്ത്രീകള്‍ക്ക് താമസ സൗകര്യം ഒരുക്കുന്നത് നഗരസഭ; ആറ് മാസത്തിനകം നിര്‍മ്മാണം പൂര്‍ത്തിയാകാനൊരുങ്ങുന്ന പദ്ധതിയുടെ ചെലവ് നാല് കോടി.


.🅾 ഇന്നലെ ചോദ്യം ചെയ്യലിന്‌ ശേഷം ആളെ തിരിച്ചറിയാതിരിക്കാന്‍ ഫ്രാങ്കോയുടെ യാത്ര വിഗ് ധരിച്ച്‌; ചോദ്യം ചെയ്യലിന് ശേഷം ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ താമസിക്കുന്ന മരടിലെ ആഡംബര ഹോട്ടലായ ക്രൗണ്‍ പ്ലാസയില്‍ എത്തിയ മാധ്യമ പ്രവർത്തകർക്ക്‌   അനുയായികളുടെ ഭീഷണി; നീയൊക്കെ ബിഷപ്പിന്റെ ചോര നന്നായി കുടിച്ചോളു എന്നും വെട്ടിക്കീറുമെന്നും ഫ്രാങ്കോയുടെ ഡ്രൈവര്‍; ജലന്ധര്‍ മെത്രാന്‍ ചോദ്യം ചെയ്യലിന് ശേഷം വിശ്രമിക്കുന്നത് മരടിലെ ആഡംബര ഹോട്ടലായ ക്രൗണ്‍ പ്ലാസയില്‍; സ്യൂട്ട് റൂമില്‍ കഴിയുന്ന ബിഷപ്പിന് പ്രൈവറ്റ് സെക്യൂരിറ്റി ഫോഴ്‌സും.


🅾 ഏഴു മണിക്കൂര്‍ ചോദ്യം ചെയ്തിട്ടും കൂസാതെ നിലപാടില്‍ ഉറച്ച്‌ മെത്രാന്‍; കന്യാസ്ത്രീകള്‍ക്കയച്ച അശ്ലീല സന്ദേശങ്ങളെ കുറിച്ച്‌ ചോദിച്ചാല്‍ എഡിറ്റ് ചെയ്തതാണ് എന്ന് വിശദീകരണം; മഠത്തില്‍ പോയതിന്റെ രജിസ്റ്റര്‍ കാണിച്ചപ്പോള്‍ അത് കൃത്രിമമായി ഉണ്ടാക്കിയതാണെന്നും പറഞ്ഞു; പഠിച്ചു പറഞ്ഞതു പോലെ എല്ലാത്തിനും ഉത്തരങ്ങള്‍: ഫ്രാങ്കോ മുളക്കന്‍ ഇന്നലെ ഉത്തരം നല്‍കിയത് പഠിച്ച ക്രിമിനലുകളെ തോല്‍പ്പിക്കുന്ന ധാര്‍ഷ്ട്യത്തോടെ; ഇന്നും രാത്രിവരെ ചോദ്യം ചെയ്യല്‍ തുടരും; അറസ്റ്റ് ഉണ്ടാകുകയില്ല


🅾 അ​റ​സ്​​റ്റ്​ വൈ​കും​തോ​റും തെ​ളി​വു​ക​ള്‍ അ​ട്ടി​മ​റി​ക്കാ​ന്‍ സാ​ധ്യ​ത; ശ​രി​യാ​യ രീ​തി​യി​ല്‍ ചോ​ദ്യം​ചെ​യ്താ​ല്‍ സ​ത്യം പു​റ​ത്തു​വ​രുമെന്നും കന്യാസ്ത്രീകള്‍.


🅾 ദേശീയ വനിതാ കമ്മീഷന്‍ നല്‍കിയ നോട്ടീസിനെതിരെ പി.സി. ജോര്‍ജ് സമര്‍പ്പിച്ച ഹര്‍ജി പിന്‍വലിച്ചു. ആദ്യം കമ്മീഷൻ മുമ്പാകെ ഹാജർ ആയി വിശദീകരണം നൽകിയ ശേഷം  ഹർജി പരിഗണിക്കാം എന്ന കോടതി നിർദ്ദേശത്തെ തുടർന്നാണ്‌ ഹർജി പിൻവലിച്ചത്‌. ഇന്നാണ്‌ കമ്മീഷൻ മുമ്പാകെ ഹാജർ ആകേണ്ട ദിവസം


🅾 സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കേന്ദ്രമുശാവറ അംഗം പി. കുഞ്ഞാണി മുസ്‌ലിയാര്‍ (79)  അന്തരിച്ചു.


🅾 പൊ​തു​സ്ഥ​ല​ങ്ങ​ളി​ല്‍ സ്ഥാ​പി​ച്ചി​ട്ടു​ള്ള ഫ്ള​ക്സ് ബോ​ര്‍​ഡു​ക​ള്‍ യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ല്‍ നീ​ക്കം ചെയ്യണം: ഹൈ​ക്കോ​ട​തി.


🅾 ദുരിതാശ്വാസ നിധി: ജില്ലകളില്‍ നിന്ന് സമാഹരിച്ചത് 189.62 കോടി; കൂടുതല്‍ തുക ലഭിച്ചത് കണ്ണൂരില്‍ നിന്ന് ,30.87 കോടി രൂപ. മറ്റ്‌ ജില്ലകളിലെവ്കണക്ക്‌ ഇങ്ങനെ : ആലപ്പുഴ 24 കോടി, തിരുവനന്തപുരം 15 , കൊല്ലം 19.50 , പത്തനംതിട്ട 4.41, കോട്ടയം 11.97, ഇടുക്കി 3.55, എറണാകുളം 12.15, തൃശൂർ 14.22, പാലക്കാട്‌ 16.20..മലപ്പുറം 11.24, കോഴിക്കീട്‌ 17.12, വയനാട്‌ 2.50, കാസർമോട്‌ 6.89  എന്നിങ്ങനെയാണ്‌ കണക്കുകൾ


🅾. തിരുവനന്തപുരം കാട്ടക്കടയില്‍ സഹോദരങ്ങള്‍ക്ക് വെട്ടേറ്റു. ചന്ദ്രമംഗലം സ്വദേശികൾ ആയ അഭിലാഷ്‌, അനീഷ്‌ എന്നിവർക്കാണ്‌ വെട്ടേറ്റത്‌. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യക്തി വൈരാഗ്യം ആണ്‌ സംഭവത്തിന്‌ പിന്നിൽ എന്ന് അറിയുന്നു


🅾 ജോലി തിരക്കുകൾ മൂലം തനിക്ക്‌ നല്ലൊരു ഭർത്താവ്‌ ആകാനൊ പിതാവ്‌ ആകാനൊ കഴിഞ്ഞില്ലെന്ന് നമ്പി നാരായണൻ. ഇനിയൊരു രണ്ടാം ജന്മമുണ്ടെങ്കില്‍ ഒരിക്കലും ശാസ്ത്രജ്ഞന്‍ ആവാന്‍ ആഗ്രഹിക്കില്ലന്ന് നമ്പി  നാരായണന്‍


🅾 കണ്ണൂര്‍ വിമാനത്താവളത്തില്‍ ആദ്യ യാത്രാ വിമാനം ഇന്ന് ഇറങ്ങും,: ലൈസന്‍സ് നടപടിക്ക് മുന്‍പുള്ള അവസാന കടമ്പ ; രാജ്യത്തെ വാണിജ്യ വിമാനത്താവളങ്ങളുടെ പട്ടികയിലേക്ക് അടുത്ത് കണ്ണൂര്‍.


🅾 189 യാത്രക്കാര്‍ക്ക് ഇരിക്കാവുന്ന എയര്‍ ഇന്ത്യ ബോയിങ് വിമാനം ഇന്ന് കണ്ണൂരില്‍ ഇറങ്ങും; തിരുവനന്തപുരത്ത് നിന്ന് 9ന് പുറപ്പെടുന്ന വിമാനം 9:45ന് ഇറങ്ങും; ഒരു മാസം കൂടി കഴിഞ്ഞാല്‍ കണ്ണൂരുകാര്‍ക്ക് ലോകം മുഴുവന്‍ പറക്കാം.


🅾 കുണ്ടന്നൂരില്‍ മേല്‍പ്പാലം പണിക്കിടെ മുറിഞ്ഞത് സുപ്രധാന കേബിള്‍; ഏഷ്യ, ആഫ്രിക്ക, യൂറോപ്പ് ഭൂഖണ്ഡങ്ങളെ ബന്ധിപ്പിക്കുന്ന സുപ്രധാന വാര്‍ത്താവിനിമയ മാര്‍ഗത്തിനുണ്ടായ തകരാര്‍ പരിഹരിക്കാന്‍ രാവും പകലും പണിയെടുത്ത് വി എസ്‌എന്‍എല്‍ വിദഗ്ദ്ധര്‍; ലോകത്തെ ഏറ്റവും നീളമുള്ള ഓപ്റ്റിക്കല്‍ ഫൈബര്‍ കേബിള്‍ ശൃംഖല അവസാനിക്കുന്നത് ജപ്പാനില്‍.


🅾 സുഹൃത്ത് പരിചയപ്പെടുത്തിയ യുവാവുമായി ഫേസ്‌ബുക്കില്‍ സൗഹൃദത്തിലായി; പണയം വയ്ക്കാന്‍ നല്‍കിയത് 70 പവന്‍ സ്വര്‍ണം; വിവരം ബന്ധുക്കളറിഞ്ഞത് മുക്കുപണ്ടം അണിഞ്ഞത് ഭര്‍ത്താവിന് സംശയമായതോടെ; വീട്ടമ്മയെ കബളിപ്പിച്ച യുവാവും സുഹൃത്തും അറസ്റ്റില്‍.പൊന്നാനി തെയ്യക്കാട്‌ ഇടവന്തുരുത്തി വള്ളിക്കാട്റ്റ്‌ വീട്ടിൽ സിബിൻ (30) പൊന്നാനി നായരങ്ങാടി തൈവളപ്പിൽ നിഷ എന്ന ഹൈറുന്നിസ എന്നിവരെയാണ്‌ പോലീസ്‌ പിടി കൂടിയത്‌.


🅾 ഭര്‍ത്താവിന്റെ മദ്യപാനം വീട്ടില്‍ സ്ഥിരം വഴക്കിന് കാരണമായി; ഭര്‍ത്താവ് വീട്ടിലെത്താന്‍ വൈകിയതോടെ ഫോണ്‍ വിളിയില്‍ വഴക്കായി; പക തീര്‍ക്കാന്‍ കുഞ്ഞിനെ കിണറ്റിലെറിഞ്ഞ് യുവതിയും ചാടി;എന്നാൽ യുവതി രക്ഷപ്പെട്ടപ്പോൾ കുഞ്ഞ്‌ മരിച്ചു. അജ്ഞാതന്‍ അക്രമിച്ചെന്നത് കെട്ടുകഥ തന്നെ; ഒന്നര വയസ്സുകാരിയെ കിണറ്റിലെറിഞ്ഞ് കൊന്നത് അമ്മ തന്നെ. തൃശൂർ ചെവ്വൊീർ ചെറുവത്തേരിയിൽ താഴത്ത്‌ വീട്ടിൽ ബിനീഷ്‌ കുമാറിന്റെ ഭാര്യയും വാട്ടർ അതോറിറ്റി ഒല്ലൂർ സെക്ഷൻ ജീവനക്കാരിയും ആയ രമ്യ (33)  ക്ക്‌ എതിരെ ആണ്‌ കൊലക്കുറ്റത്തിന്‌ കേസ്‌ എടുത്തത്‌


🅾 ഊരാളുങ്കല്‍ സൊസൈറ്റിക്ക് പണി കുറഞ്ഞാല്‍ സെക്രട്ടറിയേറ്റും വേണമെങ്കില്‍ പൊളിച്ചു പണിയുമെന്ന് പറയുന്നത് വെറുതേയല്ല; സെക്രട്ടറിയേറ്റിലെ ഉപയോഗമില്ലാത്ത പത്രസമ്മേളന ഹാള്‍ നവീകരിക്കാന്‍ അനുവദിച്ചത് 20 ലക്ഷം; മന്ത്രി മന്ദിരങ്ങള്‍ പുതുക്കി പണിയുന്ന ചെലവു മന്ത്രിമാരുടെ കയ്യില്‍ നിന്നും നീക്കി പൊതുമരാമത്ത്‌ വകുപ്പിൽ ചേർക്കാനും നീക്കം.  ; സാലറി ചലഞ്ചിന്റെ പേരില്‍ പാവങ്ങളുടെ കാശു കുത്തിപ്പിഴിയുന്ന സര്‍ക്കാറിന്റെ ധൂര്‍ത്ത് കണക്ക് ഇങ്ങനെ.


🅾 എറണാകുളം സൗത്ത്‌ മേൽപാലത്തിൽ ബസ്‌ ഇടിച്ച്‌ സ്കൂട്ടർ യാത്രികൻ എറണാകുളം മാർക്കറ്റ്‌ റോഡിൽ താമസിക്കുന്ന രഞ്ജിത്‌ വേണു (34) മരണപ്പെട്ടു.


🅾 മുഖ്യമന്ത്രി ഇന്ന് ആശുപത്രി വിടും. 24 ന്‌ കേരളത്തിൽ എത്തും.


🅾 ദുരിതാശ്വാസ നിധിയിലേക്ക്‌ സംഭാവന നൽകില്ലെന്ന് ചെങ്ങന്നൂർ നഗരസഭ



ദേശീയം


🅾 പശുക്കളെകൊണ്ട് തമിഴും സംസ്‌കൃതവും സംസാരിപ്പിക്കുമെന്ന് സ്വാമി നിത്യാനന്ദ; നിങ്ങള്‍ക്ക് വിശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ടാകും;നിങ്ങള്‍ക്ക് ഇത് രേഖപ്പെടുത്തി വെക്കാം ഒരു വര്‍ഷത്തിനകം താനിത് തെളിയിക്കുമെന്ന് സ്വാമിയുടെ വെല്ലുവിളിയും.നടി രഞ്ജിതയുമായുള്ള കിടപ്പറ രംഗങ്ങളിലൂടെ വിവാദ നായകനായ ആളാണ്‌ സ്വാമി നിത്യാനന്ദ


🅾 നവകേരള നിര്‍മ്മിതിക്കായി വീണ്ടും സഹായവുമായി ആന്ധ്ര. രണ്ടര കോടി രൂപയുടെ സഹായം ആണ്‌ ആന്ധ്ര രണ്ടാം ഘട്ടത്തിൽ നൽകിയത്‌. ഇത്‌ വിദ്യാഭാസ സ്ഥാപനങ്ങളിൽ നിന്നുള്ള സംഭാവനയാണെന്ന് കത്തിൽ. നേരത്തെ ആന്ധ്ര സർക്കാർ 51 കോടി രൂപ സഹായം നൽകിയിരുന്നു


🅾 നാണംകെടുത്തി വീണ്ടും ജാതിക്കൊല! പട്ടാപ്പകല്‍ നടുറോഡില്‍  യുവ ദമ്പതികളെ വെട്ടിക്കൊലപ്പെടുത്താന്‍ പിതാവിന്റെ ശ്രമം; പെണ്‍കുട്ടിയുടെ നില ഗുരുതരം.ഹൈദരാബാദിൽ പ്രണയിച്ച്‌ വിവാഹം കഴിച്ച മാധവി (18) സന്ദീപ്‌ ദിദ്ല (21) എന്നിവരെ ആണ്‌ പെൺകുട്ടിയുടെ പിതാവ്‌ വെട്ടിക്കൊല്ലാൻ ശ്രമിച്ചത്‌.വിശ്വ ബ്രാഹ്മണ വിഭാഗത്തിൽ പെട്ട പെൺകുട്ടി ദളിത്‌ യുവാവിനെ വിവാഹം കഴിച്ചതാണ്‌ പെൺകുട്ടിയുടെ പിതാവിനെ പ്രകോപിപ്പിച്ചത്‌


🅾 പ്രധാൻ മന്ത്രി ആവാസ്‌ യോജന പ്രകാരം നിർമ്മിച്ച വീടുകളിൽ നിന്ന്  നരേന്ദ്ര മോദിയുടെ ചിത്രങ്ങള്‍ നീക്കം ചെയ്യണമെന്ന് മധ്യപ്രദേശ് ഹൈക്കോടതി.


🅾 ഉത്തരാഖണ്ഡില്‍ പശു ഇനി 'രാഷ്ട്രമാതാവ്'; പ്രമേയം നിയമസഭ പാസ്സാക്കി. ഇന്നലെ ചേർന്ന നിയമസഭ യോഗത്തിൽ മൃഗ സംരക്ഷണ വകുപ്പ്‌ മന്ത്രി രേഖ ആര്യയാണ്‌ പ്രമേയം  കൊണ്ട്‌ വന്നത്‌. കോൺഗ്രസ്‌ അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ പിന്തുണച്ചു


🅾 സീസണ്‍ ടിക്കറ്റുമായി ഇനി റിസര്‍വേഷന്‍ കോച്ചുകളില്‍ കയറി പിടിക്കപ്പെട്ടാല്‍ ജീവിതത്തിൽ ഇനി   സീസണ്‍ ടിക്കറ്റ് ലഭിക്കില്ല; പിടിക്കപ്പെട്ടാല്‍ ഫൈന്‍ അടച്ച്‌ വെറുതെ പോകാനും പറ്റില്ല; മേല്‍വിലാസമുള്‍പ്പടെ ശേഖരിച്ച്‌ നടപടിയെടുക്കുമെന്ന് റെയില്‍വേയുടെ മുന്നറിയിപ്പ്.



അന്താരാഷ്ട്രീയം


🅾 ദക്ഷിണ കൊറിയയിൽ ഉടൻ സന്ദർശനം നടത്തുമെന്ന് ഉത്തര കിറിയൻ നേതാവ്‌ കിം ജോംഗ്‌ ഉൻ.


🅾 മലേഷ്യയിൽ അഴിമതി കേസുകൾക്ക്‌ തെളിവ്‌ ലഭിച്ചു. മുൻ പ്രധാനമന്ത്രി നജീബ്‌ റസാക്ക്‌ അറസ്റ്റിൽ ആയി.


🅾 സൗദിയില്‍ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു; റോഡ് മുറിച്ച്‌ കടക്കാന്‍ നില്‍ക്കവെ നിയന്ത്രണം വിട്ട കാര്‍ ഇടിച്ച്‌ തെറിപ്പിച്ചത് കായംകുളം സ്വദേശി ഷെറിനെ (33). ഭാര്യയും ഒന്നര വയസുള്ള കുട്ടിയും ഉണ്ട്‌


🅾 ഇന്ത്യയെ വിഭജിച്ച്‌ ഖലിസ്ഥാന്‍ ഉണ്ടാക്കാന്‍ സിഖുകാരുടെ നീക്കം വീണ്ടും സജീവം; ബ്രിട്ടനിലെ നിരവധി ഇടങ്ങളില്‍ ആലോചനകളും ഫണ്ട് സ്വീകരണവും; ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് സിബിഐ ഉദ്യോഗസ്ഥര്‍ ലണ്ടനില്‍; നിരവധി വീടുകളില്‍ റെയ്ഡ് നടത്തി ഇന്ത്യയെ സഹായിച്ച്‌ ബ്രിട്ടീഷ് പൊലീസ്.


🅾 വിശന്ന് കരഞ്ഞ് യെമന്‍; രാജ്യത്ത് കടുത്ത ഭക്ഷ്യ ക്ഷാമം; ആഭ്യന്തര യുദ്ധം രൂക്ഷമായതിന് പിന്നാലെ നല്ല ആഹാരം ലഭിക്കാതെ നശിക്കുന്നത് ഒരു തലമുറ മുഴുവന്‍; രാജ്യത്ത് ഭക്ഷണം ലഭിക്കാതെ 50 ലക്ഷം കുട്ടികള്‍.


🅾 സമൂഹമാധ്യമ ദുരുപയോഗം: മലയാളി യുവാവിന് സൗദിയില്‍ അഞ്ച് വര്‍ഷം ജയിലും ഒന്നരലക്ഷം റിയാല്‍ പിഴയും. സൗദി അരാംകോയിൽ കോൺട്രാക്ടിംഗ്‌ കമ്പനിയിൽ പ്ലാനിംഗ്‌ എഞ്ചിനീയറായ. ആകപ്പുഴ സ്വദേശി വിഷ്ണുദേവിന്‌ ആണ്‌ കിഴക്കൻ പ്രവിശ്യ കോടതി ശിക്ഷ വിധിച്ചത്‌.സൗദിയിൽ സമൂഹ മാധ്യമ നിയമം പുതുക്കി നിശ്ചയിച്ച ശേഷം ശിക്ഷിക്കപ്പെടുന്ന ആദ്യ സംഭവം ആണിത്‌



 കായികം


🅾 പാക്കിസ്ഥാനെ എറിഞ്ഞിട്ട് അനായാസ ജയം നേടി ഇന്ത്യ; ചിരവൈരികളെ തകര്‍ത്തത് 8 വിക്കറ്റിന്; രോഹിത് ശര്‍മ്മയ്ക്ക് അര്‍ധ സെഞ്ച്വറി; ഭുവനേശ്വര്‍ കുമാറിനും കേദാര്‍ ജാദവിനും മൂന്ന് വിക്കറ്റ് വീതം; ഭുവനേശ്വര്‍ കുമാര്‍ കളിയിലെ താരം.163 എന്ന ചെറിയ വിജയ ലക്ഷ്യം ഇന്ത്യ 29 ഓവറിൽ മറികടന്നു.  ഇതോടെ ഇന്ത്യ, പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്‌ എന്നിവർ സൂപ്പർ ഫോറിൽ കടന്നു. ശ്രീലങ്ക, ഹോംകോങ്ങ്‌ എന്നീ ടീമുകൾ പുറത്ത്‌ ആയി.


🅾 ഏഷ്യാ കപ്പ്‌ ക്രിക്കറ്റിൽ ഇന്ന് ബംഗ്ലാദേശ്‌ അഫ്ഗാനിസ്ഥാനെ നേരിടും.


🅾 പാക്കിസ്ഥാനെ തേച്ചൊട്ടിച്ച്‌ ഇന്ത്യയുടെ പെണ്‍പട; എ.എഫ്.സി. അണ്ടര്‍ 16 വനിതാ ഫുട്ബോള്‍ യോഗ്യതാ മത്സരത്തില്‍ തകര്‍പ്പന്‍ ജയം; എതിരില്ലാത്ത നാലു ഗോളിന് പാക്കിസ്ഥാനെ തറ പറ്റിച്ചു.


🅾 തിരുവനന്തപുരത്ത്‌ നടക്കുന്ന ദേശീയ നീന്തൽ ചാമ്പ്യൻഷിപ്പിൽ കേരളത്തിന്റെ സജൻ പ്രകാശിന്‌ രണ്ട്‌ സ്വർണ്ണം 200 മീറ്റർ ഫ്രീ സ്റ്റൈലിലും 200 മീറ്റർ മെഡ്‌ലെയിലും ആണ്‌ സ്വർണ്ണം


🅾 കായികതാരങ്ങൾക്ക്‌ കേരള പോലീസിൽ 146 തസ്തികകൾ അനുവദിച്ചു.


 🅾 വിജയ്‌ ഹസാരെ ട്രോഫി ക്രിക്കറ്റിൽ കേരളം ആന്ധ്രയോട്‌ 7 റൺസിന്‌ തോറ്റു ആന്ധ്രയെ 190 ന്‌ പുറത്താക്കിയ കേരളത്തിന്‌ 183 റൺസ്‌ എടുക്കാനെ കഴിഞ്ഞുള്ളു.


🅾 ചൈന ഓപ്പൺ  ബാഡ്മിന്റൺ; ഇന്ത്യയുടെ കെ ശ്രീകാന്തിന്‌ ജയം . പ്രീ ക്വാർട്ടറിൽ കടന്നു


🅾 ചാമ്പ്യൻസ്‌ ലീഗിൽ ബാഴ്സ ഇന്നലെ മെസ്സിയുടെ ഹാട്രിക്‌ ബലത്തിൽ പി എസ്‌ വിയെ 4-0 ന്‌ പരാജയപ്പെടുത്തി.ലിവർപൂൾ 3-2 ന്‌ പി എസ്‌ ജി യെ പരാജയപ്പെടുത്തി ഇന്റർ മിലാൻ ,ടോട്ടനത്തെ 2-1 ന്‌ തോൽപ്പിച്ചു അത്ലറ്റിക്കൊ മാഡ്രിഡ്‌ മൊണോക്കെയെ 2-1 ന്‌ കീഴടക്കി.



സിനിമാ ഡയറി 



🅾 അന്തരിച്ച നടൻ ക്യാപ്റ്റൻ രാജുവിന്റെ സംസ്കാരം നാളെ നടക്കും.


🅾 ഫഹദ്‌ ഫാസിൽ ചിത്രം 'വരത്തൻ' , കുഞ്ചാക്കൊ ബോബൻ ചിത്രം ' മംഗല്യം തന്തു നാനേന' എന്നിവ ഇന്ന് പ്രദർശനത്തിന്‌ എത്തും


🅾 അമ്മയാകൊനൊരുങ്ങി നടി കാവ്യ മാധവന്‍; താര ദമ്പതികളുടെ   വീട്ടിലേക്ക് പുതിയ അതിഥി ഉടനെത്തും; നിറവയറില്‍ പുഞ്ചിരി തൂകി നില്‍ക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറല്‍. 2016 നവംബർ 25 ന്‌ ആയിരുന്നു. കാവ്യ- ദിലീപ്‌ വിവാഹം


🅾 ദേ ചാക്കോച്ചന്‍ തട്ടുംപുറത്ത്; ലാല്‍ജോസ്, കുഞ്ചാക്കൊ ബോബൻ ചിത്രം 'തട്ടുംപുറത്ത് അച്യുതന്‍' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്‌.


🅾 സംവിധായകന്‍ വികെ പ്രകാശിന്റെ മകള്‍ കാവ്യ പ്രകാശ് സംവിധായികയാകുന്നു.ആർ ഉണ്ണിയുടെ 'വാങ്ക്‌' എന്ന കഥയാണ്‌ സിനിമയാവുന്നത്‌.
Previous Post Next Post
3/TECH/col-right