Trending

കണ്ണൂര്‍ വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യാ എക്‌സ്‌പ്രസ്‌ പറന്നിറങ്ങി

കണ്ണൂര്‍:കാത്തിരിപ്പിനൊടുവില്‍ കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ വലിയ യാത്രാ വിമാനം വന്നിറങ്ങി. ഇതോടെ വ്യോമയാന ഭൂപടത്തില്‍ കണ്ണൂര്‍ വിമാനത്താവളവും വരച്ചുചേര്‍ക്കപ്പെട്ടു. തിരുവനന്തപുരത്തുനിന്നും എയര്‍ ഇന്ത്യ എക്സ്പ്രസ്സിന്റെ 737- 800 ബോയിങ് വിമാനമാണ് പരീക്ഷണപ്പറക്കലിനെത്തിയത്.



രാവിലെ 9.57 ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നു പുറപ്പെട്ട ഐ എക്സ് 555/ എഎക്സ് ബി 555 വിമാനം 10.27 ന് കണ്ണൂര്‍ വിമാനത്താവള മേഖലയിലെത്തി. തുടര്‍ന്ന് 10.35 ഓടെ ആദ്യ റൗണ്ട് പൂര്‍ത്തിയാക്കി.പല തവണ ലാന്‍ഡിങ്ങും ടേക്ക് ഓഫും നടത്തുന്നതിലൂടെ റണ്‍വേയുടെയും സാങ്കേതിക സംവിധാനങ്ങളുടെയും പ്രവര്‍ത്തനക്ഷമത വിലയിരുത്തും. കിയാല്‍ എംഡി വി തുളസീദാസും ഉന്നത ഉദ്യോഗസ്ഥരും മാധ്യമ പ്രവര്‍ത്തകരും പരീക്ഷണപ്പറക്കലിനു് സാക്ഷ്യം വഹിച്ചു.


 
രണ്ടു ദിവസമായി നടന്ന ഡിജിസിഎ പരിശോധനയുടെ തുടര്‍ച്ചയായാണ് വലിയ യാത്രാ വിമാനം ഉപയോഗിച്ചുള്ള പരീക്ഷണപ്പറക്കല്‍ ആരംഭിച്ചത്. ചെറുവിമാനങ്ങള്‍ ഇതിനകം പല തവണ ഇവിടെ ഇറക്കിയിട്ടുണ്ട്.



തുടർന്നു പറന്നുയര്‍ന്ന വിമാനം ഇൻസ്ട്രുമെന്റ് ലാൻഡിങ് സിസ്റ്റം (ഐഎൽഎസ്) സജ്ജമാക്കിയ 25, 07 എന്നീ രണ്ടു റൺവേകളിലും മൂന്നു തവണ വീതം ലാൻഡിങ് നടത്തും. എയർപോർട്ട് അതോറിറ്റി കാലിബ്രേഷൻ വിമാനം ഉപയോഗിച്ചുനടത്തിയ പരിശോധനയെത്തുടർന്നു തയാറാക്കിയ ഇൻസ്ട്രുമെന്റ് അപ്രോച്ച് പ്രൊസീജ്യർ അനുസരിച്ചായിരുന്നു ലാൻഡിങ്ങുകൾ.




എയർ ട്രാഫിക് കൺട്രോളിന്റെ സഹായത്തോടെയുള്ള പരീക്ഷണ പറക്കൽ 3 മണിക്കൂറോളം തുടരും.കർണാടക സ്വദേശിയായ കമാൻഡർ ക്യാപ്റ്റൻ എ.എസ്.റാവുവാണ് വിമാനം പറത്തിയത്. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) ഉദ്യോഗസ്ഥൻ, എയർഇന്ത്യ എക്സ്പ്രസിന്റെ 2 എയർക്രാഫ്റ്റ് എൻജിനീയർമാർ എന്നിവരും വിമാനത്തിലുണ്ടായിരുന്നു.‌





വിമാനത്താവളത്തിന് ലൈസന്‍സ് ലഭിക്കുന്നതിന‌് എല്ലാ പരിശോധനകളും പൂര്‍ത്തിയായതോടെയാണ്‌ വ്യാഴാഴ്ച എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ വലിയ യാത്രാവിമാനം പരീക്ഷണാര്‍ഥം എയര്‍ ഇന്ത്യാ എക്‌സ്‌പ്രസ്‌ പറന്നിറങ്ങിയത്‌.





ഇതോടെ ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) ഉദ്യോഗസ്ഥര്‍ വ്യോമയാന മന്ത്രാലയത്തിന് പരിശോധനാ റിപ്പോര്‍ട്ട് നല്‍കിയാലുടന്‍ വാണിജ്യ സര്‍വീസിനായുള്ള അനുമതി ലഭിക്കും.
വലിയ വിമാനം സുരക്ഷിതമായി ഇറങ്ങിയാല്‍ ഈമാസം തന്നെ വിമാനത്താവള ലൈസന്‍സ് നല്‍കുമെന്ന് വ്യോമയാന മന്ത്രി സുരേഷ് പ്രഭു ഉറപ്പ് നല്‍കിയിരുന്നു. മുഖ്യമന്ത്രി ചികിത്സ കഴിഞ്ഞ‌് തിരിച്ചെത്തിയാലുടന്‍ ഉദ്ഘാടനത്തീയതി തീരുമാനിക്കും.



ജെറ്റ് എയര്‍വേസ്, ഗോ എയര്‍, ഇന്‍ഡിഗോ കമ്ബനികള്‍ക്ക് അന്താരാഷ്ട്ര- ആഭ്യന്തര സര്‍വീസുകള്‍ നടത്താന്‍ അനുമതിയായി. കൂടാതെ ടിക്കറ്റ് ചാര്‍ജ് കുറഞ്ഞ ഉഡാന്‍ വിമാന സര്‍വീസുകളുമുണ്ടാകും.


ഒക്ടോബര്‍ 29ന് പുറത്തിറങ്ങുന്ന ഈ വിമാനക്കമ്ബനികളുടെ ശൈത്യകാല ഷെഡ്യൂളില്‍ കണ്ണൂര്‍ വിമാനത്താവളവും ഇടംപിടിക്കും.
Previous Post Next Post
3/TECH/col-right