Trending

കണ്ണൂർ എയർപോർട്ട്:ഇന്ന് വലിയ യാത്രാവിമാനം ഇറങ്ങും

കണ്ണൂർ:കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിന്റെ റൺവേയിൽ വലിയ യാത്രാവിമാനം ഇന്ന്  പറന്നിറങ്ങും. അന്തിമ അനുമതി ലഭിക്കുന്നതിനുള്ള അവസാന കടമ്പയാണിത്. എയർപോർട്ട് അതോറിറ്റി കാലിബ്രേഷൻ വിമാനം ഉപയോഗിച്ചു നടത്തിയ പരിശോധനയെത്തുടർന്നു തയാറാക്കിയ ഇൻസ്ട്രുമെന്റ് അപ്രോച്ച് പ്രൊസീജ്യർ അനുസരിച്ചാണു വിമാനം ഇറക്കുക. എയർ ഇന്ത്യ എക്സ്പ്രസിന്റെ 189 സീറ്റുകളുള്ള ബോയിങ് 738 വിമാനമാണു വരുന്നത്. തിരുവനന്തപുരത്തു നിന്നു രാവിലെ ഒൻപതിനു പുറപ്പെടുന്ന വിമാനം പത്തുമണിയോടെ കണ്ണൂർ വിമാനത്താവളത്തിന്റെ റൺവേയിൽ ഇറങ്ങും.




വലിയ വിമാനം ഉപയോഗിച്ചുള്ള പരീക്ഷണ പറക്കൽ മൂന്നു മണിക്കൂറോളം തുടരും. ഇതിനിടെ ആറു ലാൻഡിങ്ങുകൾ നടത്തും. എയർ ട്രാഫിക് കൺട്രോളിന്റെ സഹായത്തോടെയാണ് പരീക്ഷണ പറക്കലും ലാൻഡിങ്ങുകളും നടത്തുന്നത്. വിമാനം വിജയകരമായി ഇറക്കി ഫ്ലൈറ്റ് വാലിഡേഷൻ പൂർത്തിയാക്കി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന് (ഡിജിസിഎ) റിപ്പോർട്ട് നൽകിയ ശേഷമാവും വിമാനത്താവളത്തിന് അന്തിമ അനുമതി നൽകുക.

ഏതു കാലാവസ്ഥയിലും ഏതു സമയത്തും വിമാനത്താവളം പ്രവർത്തിപ്പിക്കാനുള്ള അനുമതിയാണ് കണ്ണൂർ വിമാനത്താവളത്തിന് ലഭിക്കേണ്ടത്. വിമാനത്താവളത്തിന് ലൈസൻസ് നൽകുന്നതിനു മുന്നോടിയായുള്ള ഡിജിസിഎയുടെ പരിശോധന ഇന്നലെ തുടങ്ങി. ഇന്നു വൈകിട്ടോടെ പരിശോധനകൾ പൂർത്തിയാക്കാൻ കഴിയുമെന്നാണു പ്രതീക്ഷ. റൺവേയിലെ സൂചകങ്ങൾ, ലൈറ്റുകൾ, അഗ്നിശമന സംവിധാനങ്ങൾ തുടങ്ങിയ കാര്യങ്ങളാണ് ഇന്നലെ പരിശോധിച്ചത്. ഡിജിസിഎയിലെ എയ്റോഡ്രോം സ്റ്റാൻഡേർഡ് ഡയറക്ടറേറ്റിലെ അസി. ഡയറക്ടർ വി.സന്താനം, ജോയിന്റ് ഡയറക്ടർ അശ്വിൻ കുമാർ സുബ്രഹ്മണ്യം എന്നിവരാണു പരിശോധകർ.
CTS:
https://localnews.manoramaonline.com/kannur/local-news/2018/09/19/19092018-article-05.html
Previous Post Next Post
3/TECH/col-right