Trending

ELETTIL ONLINE NEWS NIGHT 14-09-2018


ELETTIL ONLINE NEWS NIGHT 14-09-2018


🔳 ഐ. എസ്. ആര്. ഒ ചാരക്കേസിന്റെ പേരില് അപമാനിക്കപ്പെട്ട പ്രശസ്ത ശാസ്ത്രജ്ഞന് നമ്പി നാരായണന് 50 ലക്ഷം രൂപ നഷ്ടപരിഹാരമായി നല്കാന് സുപ്രിംകോടതി വിധി. രണ്ട് പതിറ്റാണ്ട് പിന്നിട്ട സഹനത്തിനും നിയമ പോരാട്ടത്തിനും നഷ്ടങ്ങള്ക്കും ഒടുവിലാണ് നമ്പി നാരായണന് നീതി ലഭിക്കുന്നത്.



🔳നമ്പി നാരായണന് കേസില് സംസ്ഥാന പൊലീസിന് സുപ്രീം കോടതിയുടെ രൂക്ഷ വിമര്ശനം. നമ്പി നാരായണന് 50 ദിവസം കസ്റ്റഡിയില് യാതനകള് അനുഭവിക്കേണ്ടി വന്നുവെന്ന് കോടതി ചൂണ്ടിക്കാട്ടി. സിബിഐ അന്വേഷണത്തില് തന്നെ അറസ്റ്റിനെ ഗുരുതരമായി വിമര്ശിച്ചിട്ടുണ്ട്. കേസിലെ പൊലീസ് നടപടികള് ദുരുദ്ദേശപരം. ഇത് നമ്പി നാരായണനെ വലുതായി ഉപദ്രവമേല്പ്പിച്ചുവെന്നും അളവറ്റ മാനസിക പീഡനം ഏറ്റുവാങ്ങേണ്ടി വന്നുവെന്നും കോടതി വിമര്ശിച്ചു. 




🔳സുപ്രിം കോടതി വിധിയില് സന്തോഷം ഐഎസ്ആര്ഒ ശാസ്ത്രഞ്ജന് നമ്പി നാരായണന്. പഴയതിലും മെച്ചപ്പെട്ട അവസ്ഥയാണ് ഇപ്പോള് ഉണ്ടായിരിക്കുന്നത്. കേസില് നഷ്ടപരിഹാസം നല്കണം എന്നു പോലും ഞാന് ആവശ്യപ്പെട്ടിരുന്നില്ല. കുറ്റക്കാര്ക്ക് ശിക്ഷ ലഭിക്കണം എന്നതായിരുന്നു എന്റെ ആവശ്യം. സിബിഐ അന്വേഷണം വേണം എന്നായിരുന്നു ആവശ്യപ്പെട്ടത്. ആവശ്യപ്പെട്ടത് എല്ലാം കിട്ടണം എന്നില്ല. എങ്കിലും സിബിഐ അന്വേഷണമായിരുന്നു ഉചിതം എന്നും അദ്ദേഹം പറഞ്ഞു.


 

🔳 ഗാര്ഹിക പീഡനം തടയാനുള്ള ഐ. പി. സി 498 എ വകുപ്പ് ദുരുപയോഗം ചെയ്യുന്നത് തടയാൻ സുപ്രീം കോടതി രണ്ടംഗ ബഞ്ച് പുറപ്പെടുവിച്ച മാര്ഗ രേഖ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബഞ്ച് ഭേദഗതി ചെയ്തു. ഇതോടെ പരാതി കിട്ടിയാലുടൻ പ്രതികളെ അറസ്റ്റ് ചെയ്യാം.
▫അറസ്റ്റിന് മുന്പ് ജില്ലാതല കുടുംബ ക്ഷേമ സമിതികള് പരാതി പരിശോധിക്കണമെന്ന രണ്ടംഗ ബഞ്ചിന്റെ നിര്ദേശം സുപ്രീം കോടതി പിന്വലിച്ചു. 




🔳കോട്ടയത്ത് ഇന്ധനടാങ്കർ ട്രെയിന് തീപിടിച്ചു. ഉടൻ തീയണച്ചതിനാൽ അപകടം ഒഴിവായി. ട്രെയിന് തീപിടിച്ചതോടെ കോട്ടയം വഴിയുള്ള ട്രയിൻ ഗതാഗതം രണ്ട് മണിക്കൂർ തടസപ്പെട്ടു. ഇരുമ്പനം ഐഒസി പ്ലാന്റില് ഇന്ധനം നിറച്ച് തിരുനെൽവേലിക്ക് പോയ ട്രെയിന് ഉച്ചയ്ക്ക് ഒരു മണിയ്ക്കാണ് തീപിടിച്ചത്. ആറ് ടാങ്കറുകൾ ചോർന്നു. മുട്ടമ്പലം റെയിൽവേ ഗേറ്റിന് സമീപം ട്രെയിൻ എത്തിയപ്പോൾ ഏറ്റവും പിറകിലെ ടാങ്കർ നിറഞ്ഞ് തുളുമ്പി ട്രാക്കിൽ ഇന്ധനം വീണത്.


🔳കുഷ്ഠരോഗബാധിതരോട് വിവേചനം പാടില്ലെന്ന് സുപ്രീം കോടതി. രോഗബാധിതരുടെ അവകാശം സംരക്ഷിക്കാൻ കോടതി മാര്ഗരേഖ പുറപ്പെടുവിച്ചു. ചികില്സയിലും വിദ്യാഭ്യാസത്തിലും വിവേചനം പാടില്ല.
രോഗബാധിതര്ക്ക് ബി. പി. എൽ കാര്ഡ് നല്കണം. പുനരധിവാസത്തിന് നടപടിയെടുക്കണം. സംവരണത്തിനായി പ്രത്യേക ചട്ടമുണ്ടാക്കാൻ കേന്ദ്ര സര്ക്കാര് നടപടിയെടുക്കണം. സംസ്ഥാന സര്ക്കാരുകൾ ഇതിനായി ബോധവല്ക്കരണം നടത്തണമെന്നും പൊതു താല്പര്യ ഹര്ജി പരിഗണിച്ച് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബഞ്ച് നിര്ദേശിച്ചു.


🔳മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്കിയവര്ക്ക് രസീത് ഇനി വാട്ട്സ്ആപ്പിലൂടെയും ലഭിക്കുന്ന സംവിധാനം തയ്യാറാക്കിയതായി മുഖ്യമന്ത്രി അറിയിച്ചു.രസീത് വാട്സ്ആപ്പ് വഴി ലഭ്യമാക്കാന് 88600600 എന്ന നമ്പര് ഫോണില് സേവ് ചെയ്തതിനു ശേഷം ആ നമ്പറിലേക്ക് ഹായി എന്നൊരു മെസ്സേജ് അയക്കുക. തുടര്ന്ന് ലഭിക്കുന്ന നിര്ദേശം അനുസരിച്ചു ഇടപാട് വിവരങ്ങള് കൈമാറുക.

 

🔳 സെന്സെക്സ് നേട്ടത്തില് ക്ലോസ് ചെയ്തു.സെന്സെക്സ് 372. 68 പോയന്റ് നേട്ടത്തില് 38090. 64ലിലും നിഫ്റ്റി 145. 30 പോയന്റ് ഉയര്ന്ന് 11515. 20ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.


🔳രാജ്യംവിട്ട് ലണ്ടനില് അഭയം തേടിയ വിവാദ ബിസിനസുകാരന് വിജയ് മല്യക്ക് രക്ഷപ്പെടാന് അവസരമൊരുക്കിയത് പ്രധാനമന്ത്രി നരേന്ദ്രമോദിയാണെന്ന് കോണ്ഗ്രസ് പ്രസിഡന്റ് രാഹുല് ഗാന്ധി. മല്യ വിമാനത്താവളത്തിലെത്തിയപ്പോള് ലുക്ക് ഔട്ട് നോട്ടീസ് താല്ക്കാലികമായി മാറ്റിയ നടപടിക്ക് പിന്നില് മോദിയാണെന്നും രാഹുല് ആരോപിച്ചു.


🔳ജമ്മു കശ്മീരില് മിനി ബസ് കൊക്കയിലേക്ക് മറിഞ്ഞ് 13 പേര് മരിച്ചു. കിശ്ത്വാര് ജില്ലയിലാണ് അപകടം. 13 പേര്ക്ക് പരുക്കേല്ക്കുകയും ചെയ്തു. കേശ്വന് മേഖലയില് നിന്ന് കിശ്ത്വാറിലേക്ക് പോകുന്നതിനിടെയാണ് അപകടം.




🅾 നമ്പി നാരായണന് പരമോന്നത കോടതിയുടേയും നീതി; ചാരക്കേസില്‍ അരക്കോടി നഷ്ടപരിഹാരം നല്‍കണം; പൊലിസിലെ ഗൂഢാലോചന അന്വേഷിക്കാന്‍ ജൂഡീഷ്യല്‍ കമ്മീഷന്‍; റിട്ട. ജസ്റ്റിസ് വികെ ജെയിന്‍ അന്വേഷിക്കും; മുന്‍ ഡിജിപി സിബി മാത്യൂസും കെ.കെ ജ്വോഷയും എസ് വിജയനും നഷ്ടപരിഹാരം നല്‍കണം; ചാരക്കേസില്‍ സുപ്രീംകോടതിയുടെ നിര്‍ണ്ണായക വിധി ഇങ്ങനെ.


🅾 നമ്പി നാരായണനെ ചാരനാക്കിയത് അമേരിക്കന്‍ ഗൂഢാലോചന: നാസയിലെ ശാസ്ത്രജ്ഞ പദവിയും അമേരിക്കന്‍ പൗരത്വവുമെന്ന വാഗ്ദാനം തട്ടിക്കളഞ്ഞതിന്റെ വിരോധം തീര്‍ത്തത് കള്ളക്കഥയൊരുക്കി; കേട്ടപാതി കേള്‍ക്കാത്ത പാതി മാധ്യമങ്ങള്‍ ആഘോഷമാക്കിയപ്പോള്‍ അമേരിക്കയുടെ കെണിയില്‍ സിബി മാത്യൂസ് അടക്കമുള്ളവര്‍ വീണുപോയി; സുപ്രീം കോടതിയില്‍ നിന്നും നീതി ലഭിക്കുന്നത് ഇന്ത്യന്‍ ബഹിരാകാശ ശാസ്ത്രരംഗത്തിന്റെ കുതിപ്പിന് കരുത്ത് പകര്‍ന്ന ശാസ്ത്രജ്ഞന്.


🅾 ഐഎസ്‌ആര്‍ഒ ചാരക്കേസില്‍ രാഷ്ട്രീയ ഗൂഢാലോചന; ഗൂഢാലോചനയ്ക്ക് പിന്നില്‍ സജീവ രാഷ്ട്രീയത്തിലെ അഞ്ചുപേരെന്നും പത്മജ വേണുഗോപാല്‍.


🅾 നരസിംഹ റാവു ചതിച്ചു; അന്ന് കുറ്റാരോപിതരായവരെല്ലാം സംശയത്തിന്റെ നിഴലില്‍ നിന്ന് രക്ഷപ്പെട്ടു; ചാരക്കേസില്‍ നീതി കിട്ടാത്തത് കരുണാകരന് മാത്രം; എങ്കിലും വിധിയില്‍ സന്തോഷം മാത്രമെന്ന് കെ മുരളീധരന്‍.


🅾 ഐ എസ്‌ ആർ ഒ ചാരക്കേസ്‌; വിധിയെക്കുറിച്ച്‌ പ്രതികരിക്കാനില്ലെന്ന് ഉമ്മന്‍ ചാണ്ടി.


🅾 ഐഎസ്‌ആര്‍ഒ ചാരക്കേസ്: കോടതി വിധി സ്വാഗതാര്‍ഹമെന്ന് സുധീരന്‍.


🅾 'മനുഷ്യാവകാശത്തിന്റെ അടിസ്ഥാനമായ അന്തസ്സും സ്വാതന്ത്ര്യവും തകിടം മറിച്ചു'; നമ്ബി നാരായണന്‍ കേസില്‍ സംസ്ഥാന പൊലീസിന് സുപ്രിം കോടതിയുടെ രൂക്ഷ വിമര്‍ശനം.


🅾 സുപ്രിം കോടതി വിധിയില്‍ സന്തോഷം ഉള്ളതായി നമ്പി  നാരാണന്‍


🅾 നമ്പി നാരായണന് നഷ്ടപരിഹാരം നല്‍കേണ്ടത് കോണ്‍ഗ്രസും കെപിസിസിയും! ശാസ്ത്രജ്ഞനെ പീഡിപ്പിച്ചത് കോണ്‍ഗ്രസിന്റെ ഗൂഢാലോചന; സുപ്രീം കോടതി വിധി മാനിച്ച്‌ വേണ്ടത് ചെയ്യുമെന്ന് മന്ത്രി ഇ.പി ജയരാജന്‍.


🅾 ചെങ്ങന്നൂരിലും തൃപ്പൂണിത്തുറയിലും പ്രത്യേക പാസ്‌പോര്‍ട്ട് ക്യാമ്പ്‌; പ്രളയത്തില്‍ പാസ്പോര്‍ട്ട് നഷ്ടമായരുടെ സൗകര്യാര്‍ഥം നടത്തുന്ന  ക്യാമ്പിൽ പുതിയ പാസ്പോര്‍ട്ട് നല്‍കുന്നത് തീര്‍ത്തും സൗജന്യമായി.കൂടുതൽ വിവരങ്ങൾക്ക്‌  : 9447731152


🅾 പ്രളയ ശേഷം പ്രവാസികള്‍ അയക്കുന്ന പണത്തില്‍ രേഖപ്പെടുത്തിയത് വന്‍വര്‍ധന; രൂപയുടെ മൂല്യ ശോഷണത്തോടെ പ്രവാസിപ്പണത്തിലെ വര്‍ദ്ധനവ് 20 ശതമാനം വരെ; ഫെഡറല്‍ ബാങ്കിലേക്ക് മാത്രം ഒരാഴ്‌ച്ച എത്തിയപ്പോള്‍ 800 കോടി രൂപ! രൂപയുടെ ഇടിവും ഇന്ധനവില വര്‍ധനയും പ്രളയത്തില്‍ തകര്‍ന്നടിഞ്ഞ കേരളത്തിന്റെ  സമ്പദ്‌ ഘടനയ്ക്ക് താങ്ങായി മാറുന്നു


🅾 നോര്‍ക്കയുടെ വെബ് സൈറ്റ് നവീകരിക്കാന്‍ കെപിഎംജിക്ക് കരാര്‍ നല്‍കിയത് പ്രളയത്തില്‍ കേരളം പകച്ചു നിന്ന ദിവസം; നെതര്‍ലാന്‍ഡിലെ കണ്‍സള്‍ട്ടന്‍സി കമ്പനിയും  സംസ്ഥാന സര്‍ക്കാരും തമ്മിലുള്ള ബന്ധം എന്താണെന്ന് ചോദിച്ച്‌ രമേശ് ചെന്നിത്തല; സംസ്ഥാന പുനര്‍ നിര്‍മ്മാണത്തിലെ കണ്‍സള്‍ട്ടന്‍സി കരാര്‍ അത്ര നിര്‍ദോഷ ഇടപാടല്ലെന്ന് ആരോപിച്ച്‌ പ്രതിപക്ഷ നേതാവ്; ഒരു വെബ്പോര്‍ട്ടല്‍ റീഡിസൈന്‍ ചെയ്യുന്നതിന് 66 ലക്ഷം രൂപ വേണമെന്ന വിവാദം ആളിക്കത്തുന്നു


🅾 മഹാപ്രളയത്തിനു ശേഷം സംസ്ഥാനത്തെ ഭൂഗര്‍ഭ ജലനിരപ്പില്‍ വന്‍തോതില്‍ കുറവ്; മന്ത്രി മാത്യു.ടി.തോമസ്.പ്രളയത്തെ നേരിട്ട പോലെ ഒറ്റക്കെട്ടായി നിന്നാൽ മാത്രമേ വരൾച്ചയെയും നേരിടാനാകൂ എന്നും മന്ത്രി


🅾 മുന്‍ കോണ്‍ഗ്രസ് എംഎല്‍എ കെ വി കുര്യന്‍ അന്തരിച്ചു. കാഞ്ഞിരപ്പള്ളിയിൽ നിന്നാണ്‌ അദ്ദേഹം എം എൽ എ ആയത്‌


🅾 നീന്തല്‍ മത്സരത്തിനിടെ വിദ്യാര്‍ത്ഥി ക്ഷേത്രക്കുളത്തില്‍ മുങ്ങിമരിച്ച സംഭവത്തില്‍ തലശ്ശേരി എ.ഇ.ഒ.യും അദ്ധ്യാപകരും അറസ്റ്റില്‍; മുന്നറിയിപ്പുകള്‍ അവഗണിച്ച്‌ ക്ഷേത്രക്കുളത്തില്‍ മത്സരം നടത്തിയതാണ് അപകടം ക്ഷണിച്ചു വരുത്തിയെന്ന് പൊലീസ്; റെഡ് അലര്‍ട്ട് സംഘടിപ്പിച്ച ദിവസം പൊലീസിനെയേ ഫയര്‍ ഫോഴ്സിനെ അറിയിക്കാതെ മത്സരം നടത്തിയത് ഗുരുതര വീഴ്‌ച്ചയെന്നു വിലയിരുത്തല്‍.


🅾 വൈദ്യുതി ദൗര്‍ലഭ്യം; സംസ്ഥാനത്ത് ഇന്ന് മുതല്‍ വൈദ്യുതി നിയന്ത്രണം. വൈകിട്ട്‌ 6.30 മുതൽ 9.30 വരെ ആണ്‌ വൈദ്യുതി നിയന്ത്രണം ഉണ്ടാവുക. നിരവധി ജലവൈദ്യുത നിലയങ്ങൾ വെള്ളപ്പൊക്കത്തിൽ തകരാറിലായതിനെ തുടർന്ന് വൈദ്യുതി ഉൽപാദനം നിലച്ചതാണ്‌ നിയന്ത്രണത്തിന്‌ കാരണം ആയത്‌


🅾 സർവ്വീസ്‌ പെൻഷൻ പോലെ വാര്‍ധക്യകാല പെന്‍ഷന്‍ ഇനി മുതല്‍ ഒന്നാം തീയ്യതി  നൽകാനുള്ള നടപടി സ്വീകരിക്കാൻ സർക്കാർ തീരുമാനം. വയോമിത്രം പരിപാടിയിൽ പ്രായം 60 ൽ നിന്ന് 65 ആക്കാനുള്ള സാധ്യത പരിശോധിക്കും


🅾 ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു; ആലപ്പുഴ  പുന്നപ്ര സ്വദേശി ജോജോ എന്ന പ്രിയേഷ്‌ പിടിയിൽ ആയി പട്ടികജാതിക്കാരിയായ പെൺകുട്ടി ഗർഭിണി ആയതോടെ പ്രിയേഷ്‌ അവരെ ഉപേക്ഷിച്ച്‌ മുങ്ങുകയായിരുന്നു


🅾 പ്രളയക്കെടുതിയില്‍ മുതുക് ചവിട്ടുപടിയാക്കിയ ജൈസലിന് വീടൊരുങ്ങുന്നു; പൂര്‍ത്തിയാകുന്നത് കുഞ്ഞു നാള്‍ മുതല്‍ കൂട്ടിവെച്ച സ്വപ്‌നങ്ങള്‍ .എസ്‌ വൈ എസ്‌ ആണ്‌ ജൈസലിന്‌ വീട്‌ നിർമ്മിച്ച്‌ നൽകുന്നത്‌. നേരത്തെ ഇറാം മോട്ടോർസ്സ്‌ ഒരു കാർ നൽകിയിരുന്നു. . സംവിധായകൻ വിനയൻ ഒരു ലക്ഷ. രൂപയും നൽകി .


🅾 മണ്ണിരകള്‍ക്ക് പിന്നാലെ  ഉറുമ്പുകളും കൂട്ടത്തോടെ കരിഞ്ഞു വീഴുന്നു: ഞെട്ടലോടെ വിദഗ്ദ്ധര്‍. കോഴിക്കോട്‌ നഗരത്തിനോട്‌ ചേർന്ന കോട്ടുളി പ്രദേശത്ത്‌ ആണ്‌ ഉറുമ്പുകൾ കൂട്ടത്തോടെ കരിഞ്ഞ്‌ വീഴുന്നത്‌.


🅾 സ്വര്‍ണവിലയില്‍ ഇന്ന് നേരിയ കുറവ്;പവന് 22.760 രൂപയില്‍ വ്യാപാരം പുരോഗമിക്കുന്നു.


🅾 ഇന്ധനവില വര്‍ധിച്ചു; പെട്രോളിന് 22 പൈസയും ഡീസലിന് 17 പൈസയുംകൂടി. ഇതോടെ ഈ മാസം പെട്രോളിന്‌ 2.56 രൂപയും ഡീസലിന്‌ 2.994 രൂപയും വർദ്ധിച്ചു. തിരുവനന്തപുരത്ത്‌ ഒരു ലിറ്റർ പെട്രോളിന്‌ 84.62 ഉം ഡീസലിന്‌ 78.47 ഉം ആണ്‌ ഇന്നത്തെ വില


🅾 ബെംഗളൂരുവില്‍ മലയാളി യുവതിയെ മലപ്പുറം സ്വദേശി വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു; ഫേസ്‌ബുക്ക് വഴി പരിചയപ്പെട്ട കാമുകിയെ ഗര്‍ഭിണിയാക്കി നാട്ടിലേക്ക് മുങ്ങി: പെണ്‍കുട്ടിയുടെ പരാതിയില്‍ യുവാവ് അറസ്റ്റില്‍.വളാഞ്ചേരി പാണ്ടികശാല സ്വദേശി അജ്‌മൽ ബാബുവിനെയാണ്‌ അറസ്റ്റ്‌ ചെയ്തത്‌


🅾 കടുവയെ പിടിച്ച കിടുവ! രണ്ടു കോടി തട്ടിയെടുക്കാന്‍ ദുബായില്‍ നിന്നെത്തിയ അനിത എസ് നായര്‍ ശ്രമിച്ചുവെന്ന് പരാതി പറഞ്ഞ് സരിതാ എസ് നായര്‍; സഹപാഠിയെന്ന് പറഞ്ഞ് ഫോണിലൂടെ പരിചയപ്പെട്ടു; രണ്ട് കോടി ക്യാഷായി നല്‍കിയാല്‍ ബിസിനസ്സില്‍ പങ്കാളിയാക്കാമെന്ന് വാഗ്ദാനം; ഒപ്പം പഠിച്ചവരെ ചോദിച്ചപ്പോള്‍ കള്ളം പൊളിഞ്ഞു; കെണിയൊരുക്കി പണം തട്ടാനുള്ള പ്രവാസി ബിസിനസ്സുകാരിയുടെ ശ്രമത്തില്‍ നിന്നും സാക്ഷാല്‍ സോളാര്‍ കേസ് പ്രതി രക്ഷപ്പെട്ടത് ഇങ്ങനെ.


🅾 അരിക്ക് കേന്ദ്രം കാശ് ചോദിച്ചെന്ന് പറഞ്ഞ് ബഹളം വച്ചവരൊക്കെ എവിടെ? അരിയെത്തി ആഴ്ചകളായിട്ടും എടുക്കാതെ കേരളം; ഇനിയും വൈകിയാല്‍ അരി ആവശ്യമുള്ള മറ്റ് സംസ്ഥാനങ്ങളിലേക്ക് വിടുമെന്ന് കാണിച്ച്‌ എഫ് സി ഐ; ആവര്‍ത്തിച്ച്‌ ആവശ്യപ്പെട്ടിട്ടും 14 ഡിപ്പോകളില്‍ നിന്നും ഒരു കിലോ അരി പോലും എടുക്കാതെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍.


🅾 മുഖ്യമന്ത്രി എടുത്ത തീരുമാനമാനത്തിന് പുല്ലുവില നല്‍കി സെക്രട്ടേറിയറ്റിലെ സിപിഎം അനുകൂല സംഘടനകള്‍; സെക്രട്ടേറിയറ്റിലെ ഫയല്‍ നീക്കം വേഗത്തിലാക്കാന്‍ ഉത്തരവിറങ്ങിയതിന് പിന്നാലെ ഭീഷണിയുമായി സിപിഎം യൂണിയന്‍.


🅾 കൊച്ചി ലെ മെറിഡിയനിൽ ഇന്ന് മുതൽ മൂന്ന് ദിവസം എം ഫോർ മാരി സംഘടിപ്പിക്കുന്ന വെഡിംഗ്‌ വീക്ക്‌ ഫാഷൻ ഷോ സംഘടിപ്പിക്കുന്ന ഫാഷൻ ഷോ .റാംപിന് അഴകു കൂട്ടാന്‍ സൂപ്പര്‍ മോഡലുകളെത്തി; സ്വപ്‌ന ഡിസൈനുകളുമായി വിഖ്യാത ഡിസൈനര്‍മാരും; കൊച്ചിയില്‍ ഇന്നു മുതല്‍ ഫാഷന്‍ ഷോ തരംഗം


🅾 നവവധുവിന്റെ ഒളിച്ചോട്ടം പുറത്തായോതോടെ കിര്‍മാനി മനോജ് വീണ്ടും മുങ്ങി; ഭാര്യയ്ക്ക് മക്കള്‍ ഒന്നല്ല രണ്ടെന്ന് അറിഞ്ഞതും നാണക്കേടായി; ടി പി ചന്ദ്രശേഖരനെ വെട്ടിനുറുക്കി കൊന്ന് ജയിലിലായതിന്റെ ക്ഷീണം തീര്‍ക്കാന്‍ ഓര്‍ക്കാട്ടേരിക്കാരിയെ കെട്ടിയ കിര്‍മാണി മനോജ് ഊരാക്കുടുക്കില്‍; പരോളില്‍ മുങ്ങിയ കൊലപാതകിക്കായി വല വീശി വീണ്ടും പൊലീസ്; നിമിഷ വധുവായെത്തിയത് ബഹറിനിൽ ജോലി ചെയ്യുന്ന  സാന്നിത്തില്‍ നിന്നും വിവാഹ മോചനം നേടാതെ; മാഹി പന്തക്കലിലെ കല്ല്യാണ വീട്ടില്‍ മ്ലാനത പടര്‍ന്നത് ഇങ്ങനെ


🅾 ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ ചാടിക്കയറിയ യാത്രക്കാരന്‍ പ്ലാറ്റ്‌ഫോമിലേക്ക് തെറിച്ചു വീണു പരിക്കേറ്റു; ടി ടി ഇ അപായ ചങ്ങല വലിച്ച്‌ ട്രെയിന്‍ നിര്‍ത്തിയതിനാല്‍ യാത്രക്കാരന്‍ നിസ്സാര പരിക്കുകളോടെ രക്ഷപെട്ടു.തിരുവനന്തപുരത്ത്‌ നിന്നും കോഴിക്കോടിന്‌ പോവുകയായിരുന്ന ജനശതാബ്തി എക്സ്‌പ്രസ്‌ ട്രെയിൻ എറണാകുളം സൗത്ത്‌ സ്റ്റേഷനിൽ എത്തിയപ്പോൾ ആണ്‌ സംഭവം


🅾 തെളിവുകള്‍ മെത്രാനെതിരെയെന്ന സൂചന പുറത്തു വന്നതോടെ കരുനീക്കങ്ങള്‍ സജീവം; ബലാത്സംഗം ചെയ്തു എന്നാരോപിക്കുന്ന ദിവസം മെത്രാന്‍ മഠത്തില്‍ എത്തിയില്ലെന്ന് സ്ഥാപിക്കാന്‍ പീഡനത്തിന് ഇരയായ കന്യാസ്ത്രീക്കെതിരെ റിപ്പോര്‍ട്ട് തയ്യാറാക്കി മഠം അധികൃതര്‍; ഉയര്‍ത്തുന്നത് സിസിടിവിയും സന്ദര്‍ശക രജിസ്റ്ററും കന്യാസ്ത്രീയും കൂട്ടുകാരും തിരുത്തിയെന്ന വിചിത്ര വാദം.


🅾 ദിലീപിനെ അറസ്റ്റ് ചെയ്യാമെങ്കില്‍ എന്തുകൊണ്ട് ബിഷപ്പിന്റെ അറസ്റ്റില്ല? കന്യാസ്ത്രീകള്‍ക്ക് പിന്തുണയുമായി സംവിധായകന്‍ മേജര്‍ രവി.


🅾 ബിഷപ്പിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീയെ അവഹേളിക്കാന്‍ മിഷനറീസ് ഓഫ് ജീസസ്; പരാതിക്കാരിയുടെ ചിത്രം വാര്‍ത്താക്കുറിപ്പിനൊപ്പം മാധ്യമങ്ങള്‍ക്ക് നല്‍കി; ലൈംഗിക പീഡന കേസില്‍ ഇരകളെ തിരിച്ചറിയുന്ന ചിത്രങ്ങള്‍ പുറത്തുവിടരുന്ന നിയമത്തെയും കൊഞ്ഞനംകുത്തി ബിഷപ്പിന്റെ സിൽബന്ദികൾ;  ബിഷപ്പിനെതിരെ കന്യാസ്ത്രീകള്‍ ഗൂഢാലോചന നടത്തിയെന്ന് സഭാ അന്വേഷണ കമ്മീഷന്റെ കണ്ടെത്തലും.


🅾 ഇരയുടെ ചിത്രം പുറത്ത് വിട്ട സംഭവം; സഭയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് സിസ്റ്റര്‍ അനുപമ.


🅾 കന്യാസ്ത്രീകൾക്കെതിരെ വീണ്ടും പി സി ജോർജ്ജ്‌. മഠത്തിലെ സ്ഥാനങ്ങള്‍ നഷ്ടപ്പെട്ടപ്പോഴാണ് കന്യാസ്ത്രീകള്‍ പരാതിയുമായെത്തിയത്;പിസി ജോര്‍ജ്.


🅾 കന്യാസ്ത്രീക്കെതിരെയുള്ള വിവാദ പരാമര്‍ശം ഒഴികെ ബാക്കിയുളളതിലെല്ലാം ഉറച്ചു നില്‍ക്കുന്നു; കന്യാസ്ത്രീമാര്‍ സമരം ചെയ്യുന്നത് ശരിയായ നടപടി അല്ലെന്നും പി സി ജോര്‍ജ്ജ്.


ദേശീയം


🅾 ഡൽഹി യൂണിവേഴ്സിറ്റി എ ബി വി പി ക്ക്‌; പ്രസിഡന്റ് അടക്കം നാലു പ്രധാന പദവിയില്‍ മൂന്നും നേടി എബിവിപി; നാലാമത്തെ സീറ്റ് എന്‍എസ്‌യുവിന്; എസ്‌എഫ്‌ഐ അടങ്ങിയ ഇടത് സംഘടനകളും ആം ആദ്മിയുടെ വിദ്യാര്‍ത്ഥി സംഘടകളും സംയുക്തമായി മത്സരിച്ചിട്ടും ഒരുസീറ്റ് പോലും നേടാനായില്ല; ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ കാവിക്കൊടി പാറിയതിങ്ങനെ.


🅾 മധ്യപ്രദേശില്‍ 50 സീറ്റുകളും ഛത്തീസ്‌ഗഢില്‍ 15 സീറ്റുകളും ചോദിച്ച്‌ ബി എസ് പി; പകുതി പോലും നല്‍കില്ലെന്ന് തീര്‍ത്തുപറഞ്ഞ് കോണ്‍ഗ്രസ്; തുടക്കത്തിലേ തമ്മില്‍തല്ലി മോദി വിരുദ്ധ സഖ്യത്തിലെ സാരഥികള്‍; എന്തു വിലകൊടുത്തും സഖ്യം കാക്കാന്‍ ശ്രമവുമായി രാഹുല്‍ ഗാന്ധി.


🅾 അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഒറ്റയ്ക്കു മുന്നൂറിലേറെ സീറ്റ് ലഭിക്കുമെന്ന് സര്‍വേ ഫലം; പാര്‍ട്ടി നടത്തിയ സര്‍വേയിന്‍ എന്‍ഡിഎക്ക് 360 സീറ്റ് ലഭിക്കുമെന്നും റിപ്പോര്‍ട്ട്.


🅾 ആന്ധപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന് അറസ്റ്റ് വാറന്റ്; മഹാരാഷ്ട്ര കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത് ബാബ്ലി അണക്കെട്ട്‌  പദ്ധതിക്കെതിരെ നടത്തിയ സമരത്തില്‍ പങ്കെടുത്തതിന്


🅾 മല്യ രാജ്യം വിടുന്നതിന്  മുമ്പ്‌ സുപ്രീം കോടതിയെ സമീപിക്കാന്‍ എസ്‌ബിഐക്ക് നിയമോപദേശം നല്‍കിയിരുന്നു; വെളിപ്പെടുത്തലുമായി സുപ്രീം കോടതി അഭിഭാഷകന്‍ ദുഷ്യന്ത് ദവെ.എന്നാൽ ഇത്‌ സംബന്ധിച്ച്‌ യാതൊരു നടപടിയും ഉണ്ടായില്ല.


🅾 മല്യക്ക് രക്ഷപ്പെടാന്‍ ഒത്താശ ചെയ്തത് മോദി; പ്രധാനമന്ത്രി അറിയാതെ ലുക്ക് ഔട്ട് നോട്ടീസ് മാഞ്ഞ് പോയതെങ്ങനെ; മല്യയുടെ മുങ്ങലിന് പിന്നില്‍ നരേന്ദ്ര മോദിയെന്ന് ആരോപിച്ച്‌ രാഹുല്‍ ഗാന്ധി.


🅾 സര്‍ക്കാര്‍ നികുതി എടുത്തുകളഞ്ഞാല്‍ ലിറ്ററൊന്നിന് 40 രൂപയ്ക്ക് നല്‍കാം, എണ്ണവില കുറച്ചില്ലെങ്കില്‍ മോഡി വിവരമറിയും! ഇടഞ്ഞ് ബാബാ രാംദേവ്.


🅾 പെണ്‍മക്കളോട് വിവേചനം; മകനെ വേണ്ടതിലധികം പ്രോത്സാഹിപ്പിക്കുന്നു; രാം വിലാസ് പാസ്വാനെതിരെ മത്സരിക്കുമെന്ന് മകള്‍ ആശ പാസ്വാന്‍.


🅾 മാതൃക്ഷേമ പദ്ധതിക്കായി 2049 കോടിയില്‍ 336 കോടിയും കേന്ദ്രം അനുവദിച്ചത് യുപി സര്‍ക്കാരിന്; ഒരു രൂപ പോലും ചിലവഴിക്കാതെ 'മാതൃകയായി' മുഖ്യമന്ത്രി യോഗി.


🅾 അന്ന് നീതിക്കായി അസാധാരണ പത്രസമ്മേളനം വിളിച്ചു; ഇന്ന് ചീഫ് ജസ്റ്റിസ് പദവിയിലേക്ക്; രഞ്ജന്‍ ഗോഗോയി ഒക്‌ടോബര്‍ മൂന്നിന് ചീഫ്‌ ജസ്റ്റീസ്‌ ആയി  ചുമതലയേല്‍ക്കും.


🅾 ടി.ആര്‍.ബാലുവിനെ ഡിഎംകെയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി നിയമിച്ചു.


അന്താരാഷ്ട്രീയം


🅾 ഫ്രാന്‍സിന്റെ അതിര്‍ത്തിയില്‍ ബ്രിട്ടനിൽ നിന്നുള്ള  യൂറോസ്റ്റാര്‍ ട്രെയിനുകള്‍ തടയുമെന്ന് ഫ്രഞ്ച് മന്ത്രി; അയര്‍ലണ്ടിലേക്ക് പോകാനും ഐറിഷ് പൗരന്മാര്‍ക്ക് യുകെയില്‍ എത്താനും നിയന്ത്രണം ഉണ്ടാവില്ല; ബ്രെക്സിറ്റില്‍ തെറ്റിയാലും ഐറിഷ് ബന്ധം തുടരും.


🅾 നാല് പഴയ ഐ ഫോണുകളുടെ കൂടി ഉത്പാദനം നിര്‍ത്തി ആപ്പിള്‍; ഐ ഫോൺ എസ്‌ ഇ, 6എസ്‌,6എസ്‌ പ്ലസ്‌ എന്നീ മോഡലുകൾ ആണ്‌ നിർത്തലാക്കുന്നത്‌. ഐഫോണ്‍ ഏഴും എട്ടും തുടരും; ഹെഡ്ഫോണ്‍ ജാക്ക് പൂര്‍ണമായും ഒഴിവാക്കി ഐഫോണ്‍ മോഡലുകള്‍; വര്‍ഷം ചെല്ലും തോറും മൊബൈല്‍ ഫോണ്‍ മാര്‍ക്കറ്റിന്റെ ആധിപത്യം ആപ്പിള്‍ നിലനിര്‍ത്തുന്നത് ഇങ്ങനെ


🅾 സ്വദേശികളായ വനിതാ പൈലറ്റുകളെ തേടി സൗദി അറേബ്യ; ആഭ്യന്തര വിമാന കമ്പനിയായ  ഫ്ളെയ്നാസിന് 24 മണിക്കൂറിനകം ലഭിച്ചത് 1000 അപേക്ഷകള്‍.


🅾 ആറുമാസം പ്രായമായ കുഞ്ഞിനു വൈദ്യപരിശോധന നടത്തിയില്ല; ഇന്ത്യന്‍ വംശജരായ ദമ്പതികൾ  യുഎസില്‍ അറസ്റ്റില്‍: കുട്ടിയുടേയും ഇരട്ട സഹോദരന്റെയും സംരക്ഷണം ഏറ്റെടുത്ത് ശിശുസംരക്ഷണ കേന്ദ്രം.ചെന്നൈ സ്വദേശികളായ പ്രകാശ്‌ സേട്ടു- മാല പനീർസെൽവം ദമ്പതികളെ ആണ്‌ അറസ്റ്റ്‌ ചെയ്തത്‌


🅾 ഖത്തറില്‍ പക്ഷാഘാതത്താല്‍ മരിച്ച ഉരുപ്പുംകുറ്റി സ്വദേശി  ജോബിന്‍സ് ജോസഫിന്റെ കരളും വൃക്കയും ദോഹ സ്വദേശികള്‍ക്ക് ദാനം നല്‍കി മാതാപിതാക്കൾ ആയ കളത്തിൽ  ജോസഫും സിസിലിയും;  മകന്റെ  വിയോഗത്തിലും മനസുപതറാതെ അവയവദാനത്തിന് സമ്മതം അറിയിച്ച്‌ മാതാപിതാക്കള്‍; മലയാളികളുടെ കാരുണ്യത്തിന് കൂപ്പുകൈയുമായി പ്രവാസി സമൂഹവും.


🅾 ലൈംഗിക പീഡന ആരോപണം നേരിടുന്ന അമേരിക്കൻ ബിഷപ്‌ രാജി വച്ചു. വെസ്റ്റ്‌ വിർജിനിയ കത്തോലിക്ക രൂപത ബിഷപ്പ്‌ മൈക്കൽ ബ്രാൻഡ്സ്ഫീൽഡ്‌ ആണ്‌ രാജി വച്ചത്‌. വിഷയം ചർച്ച ചെയ്യാൻ അമേരിക്കയിൽ നിന്ന് 4 പ്രതിനിധിമളെ മാർപ്പാപ്പ വിളിച്ച്‌ വരുത്തിയതിന്‌ പിന്നാലെ ആണ്‌ രാജി


🅾 നവാസ് ഷരീഫിന്റെ ഭാര്യ കുല്‍സുമിന്റെ കബറടക്കം ഇന്ന് നടന്നു.


കായികം


🅾 ഏഷ്യാ കപ്പ്‌ ക്രിക്കറ്റിന്‌ നാളെ യു എ ഇ യിൽ തുടക്കം . ആദ്യ മൽസരത്തിൽ നാശ്ശ്ലെ വൈകിട്ട്‌ 5 ന്‌ ദുബായ്‌ സ്റ്റേഡിയത്തിൽ ശ്രീലങ്ക  , ബംഗ്ലാദേശിനെ നേരിടും


🅾 ജപ്പാന്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍! ഇന്ത്യയുടെ ഏക പ്രതീക്ഷയായ കിഡംബി ശ്രീകാന്ത് ക്വാര്‍ട്ടറില്‍.


🅾 പ്രളയ ദുരിതാശ്വാസ ധനശേഖരണത്തിനായകൊച്ചിയില്‍ അന്താരാഷ്ട്ര ഫുട്‌ബോള്‍ മത്സരം നടത്താൻ തീരുമാനം. ഇന്ത്യയും മറ്റൊരു രാജ്യവും ആയിട്ടാവും മൽസരം.  ഡിസംബറിന്‌ മുമ്പ്‌ മൽസരം സംഘടിപ്പിക്കും . തിരുവനന്തപുരത്ത്‌ ഇതിനായി ക്രിക്കറ്റ്‌ മൽസരം സംഘടിപ്പിക്കാനും പരിപാടി ഉണ്ട്‌


 സിനിമാ ഡയറി 

 
🅾 മുംബൈ സുഭാഷ് ഖായി സ്‌കൂളില്‍ നിന്നും ഫിലിം മേക്കിങ് പഠിച്ചു; നായികയാവാന്‍ രണ്ടു തെലുങ്കു ചിത്രങ്ങള്‍ക്ക് തിരക്കഥ എഴുതി; ഇനി മലയാളത്തിലേക്ക്; തിരക്കഥാകൃത്തും സംവിധായികയുമായ സെബ മലയാളത്തിലേക്ക് എത്തുന്നത് വിഷ്ണു ഉണ്ണികൃഷ്ണന്റെ നായികയായി; രതീഷ് രഘുനന്ദനന്റെ മിഠായി തെരുവിലെ പുതിയ വിശേഷങ്ങള്‍.


🅾 ബോളിവുഡ് താരം അനുഷ്‌ക ശര്‍മ രോഗക്കിടക്കയില്‍; ബള്‍ജിങ് ഡിസ്‌ക്ക് എന്ന നട്ടെല്ലിനെ ബാധിക്കുന്ന അസുഖം ആണ്‌ അനുഷ്കക്ക്‌.  നട്ടെല്ലിന്റെ തരുണാസ്ഥി നിർമ്മിതമായ വൃത്താകാര പ്ലേറ്റുകൾ തെന്നി മാറുന്ന അവസ്ഥയാണ്‌ അനുഷ്കക്ക്‌


🅾 കടലമാവും മഞ്ഞളും പാലും ചേര്‍ത്ത നാച്യുറല്‍ സ്‌ക്രബ് ആഴ്ചയില്‍ രണ്ട് തവണ; തണുത്ത തൈര് ദിവസവും മുഖത്ത് പുരട്ടും; ഏറ്റവും ഇഷ്ടം വെള്ളരിക്ക ഫെയ്‌സ് പാക്ക്; മുടിയില്‍ വെളിച്ചെണ്ണ പുരട്ടിയുള്ള മസാജും നിര്‍ബന്ധം; ഐശ്വര്യ റായുടെ സൗന്ദര്യത്തിന് പിന്നിലുള്ളത് പ്രകൃതി ദത്തമായ വഴികള്‍.


🅾 കേരളത്തിലെ തൊഴിലില്ലായ്മ ഇത്രത്തോളം രൂക്ഷമാണെന്നു ബോധ്യപ്പെട്ടത് ഇപ്പോഴാണ്; ട്രോളന്‍മ്മാര്‍ക്കെതിരെ ആഞടിച്ച്‌ മല്ലിക സുകുമാരന്‍.


🅾 ഒക്ടോബര്‍ രണ്ടിന് വിപുലമായ ശുചീകരണ ദൗത്യം, രാഷ്ട്രീയ ഭേദമന്യേ എല്ലാവരും യജ്ഞത്തില്‍ പങ്കാളികളാകുക..! മോഹന്‍ലാല്‍, മമ്മൂട്ടി തുടങ്ങിയ പ്രമുഖര്‍ക്ക് പ്രധാനമന്ത്രിയുടെ കത്ത്... റിമ കല്ലിങ്ങൽ , ദുൽഖർ സൽമാൻ നിവിൻ പോളി ,അനു സിത്താര, സൗബിൻ ഷാഹിർ വിദ്യാബാലൻ തുടങ്ങിയവരും കത്ത്‌ കിട്ടിയവരിൽ ഉൾപെടും.
Previous Post Next Post
3/TECH/col-right