വാർഷിക പദ്ധതി പ്രഖ്യാപനവും,മികച്ച പ്രാഗ്രാം ഓഫീസർക്ക് അനുമോദനവും - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Friday, 14 September 2018

വാർഷിക പദ്ധതി പ്രഖ്യാപനവും,മികച്ച പ്രാഗ്രാം ഓഫീസർക്ക് അനുമോദനവും

പൂനൂർ: പൂനൂർ ഗവ.എച്ച്.എസ്.എസ് എൻ.എസ്.എസ് യൂണിറ്റ് ഒരു വർഷത്തെ പദ്ധതികൾ പ്രഖ്യാപിച്ചു.ദത്ത് ഗ്രാമ സർവെ, മെഡിക്കൽ ക്യാമ്പ്, വിവിധ ദിനാചരണങ്ങൾ, ഭക്ഷ്യോത്സവം, സയൻസ് ഫെയർ, കരിഞ്ചോല സ്നേഹസദനം നിർമാണ പ്രവൃത്തികൾ, വിജയോത്സവ പദ്ധതി, ഓർഫനേജ് വൃദ്ധസദനം സന്ദർശനം,സ്വയം തൊഴിൽ പരിശീലനം തുടങ്ങിയവയാണ് പ്രധാന പദ്ധതികൾ.വളണ്ടിയർ ശിനാസ് പദ്ധതി വിശദീകരിച്ചു. മികച്ച പ്രോഗ്രാം ഓഫീസറായി തിരഞ്ഞെടുക്കപ്പെട്ട റിജുകുമാറിനെ ചടങ്ങിൽ പൊന്നാടയണിയിച്ച് ആദരിച്ചു.ബാലുശേരി പോലീസ് സബ് ഇൻസ്പെക്ടർ സുമിത്ത് കുമാർ ഉദ്ഘാടനം ചെയ്തു.പി. ടി. എ പ്രസിഡണ്ട് അജിത്ത് മാസ്റ്റർ അധ്യക്ഷനായി.നാസർ എസ്റ്റേറ്റ് മുക്ക്, മെമ്പർ രാഘവൻ, പ്രിൻസിപ്പൾ റെന്നി ജോർജ്, ഹെഡ്മിസ്ട്രസ് ഡെയ്സി സിറിയക്, പി. രാമചന്ദ്രൻ, നവാസ് കാന്തപുരം, സതീഷൻ പയ്യത്ത്, ലത്തീഫ്,മുജീബ് പൂക്കോട്, ടി. വിനീഷ്, ഭിവിഷ തുടങ്ങിയവർ പ്രസംഗിച്ചു. മുഹമ്മദ് ഇസ്മായിൽ സ്വാഗതവും ലീഡർ അനന്തു നന്ദിയും പറഞ്ഞു.

No comments:

Post a Comment

Post Bottom Ad

Nature