Trending

അൽബിർ:മാനേജ്മെന്റ് മീറ്റ്

കോഴിക്കോട്:കേരളത്തിലുടനീളം പ്രവർത്തിച്ചു വരുന്ന അൽബിർ സ്കൂളുകളുടെ മാനേജ്മെന്റ് സംഗമം ഒക്ടോബർ 2 ന് രാവിലെ 9. 30 മുതൽ 4 വരെ കോഴിക്കോട് സുപ്രഭാതം ഓഡിറ്റോറിയത്തിൽ നടക്കും.

 മികച്ച സ്ഥാപനങ്ങൾക്ക് ബാപ്പു മുസ്ലിയാർ സ്മാരക അവാർഡും അംഗീകാരപത്രവും നൽകൽ, പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ മികച്ച പങ്കാളിത്തം വഹിച്ച സ്ഥാപനങ്ങൾക്ക് പ്രശംസാപത്രസമർപ്പണം, മികച്ച ഫെസ്റ്റ് സംഘടിപ്പിച്ചവർക്കുള്ള പുരസ്കാരം ജില്ലാ കോഡിനേറ്റർമാർക്ക് പുരസ്കാരം എന്നിവ ഉണ്ടായിരിക്കും.ഭാവിപ്രവർത്തന പദ്ധതികൾ പ്രഖ്യാപിക്കും.

സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, സയ്യിദ്‌ ജമലുല്ലൈലി തങ്ങൾ, എം ടി അബദുല്ല മുസലിയാർ, അബ്ദുസമദ് പൂക്കോട്ടൂർ, ഉമർ ഫൈസി മുക്കം, നൗഷാദ് ബാഖവി ചിറയിൻകീഴ്, നാസർ ഫൈസി കൂടത്തായ് തുടങ്ങിയ സമസ്ത നേതാക്കൾ പങ്കെടുക്കും.

ഓരോ സ്ഥാപനത്തിൽ നിന്നും സ്കൂൾ കോഡിനേറ്ററും,ഒരു സ്ഥാപന ഭാരവാഹിയുമാണ് മീറ്റിൽ പങ്കെടുക്കേണ്ടത്.
Previous Post Next Post
3/TECH/col-right