തിരുവനന്തപുരം: ഇന്ധന വിലവർധനക്കെതിരെ യു.ഡി.എഫും ഇടതുപാർട്ടികളും ആഹ്വാനം ചെയ്ത 12 മണിക്കൂർ ഹർത്താൽ പൂർണം. തിരുവനന്തപുരത്ത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ കാളവണ്ടിയിൽ യാത്ര നടത്തി. കോൺഗ്രസ്, യു.ഡി.എഫ് നേതാക്കളും പ്രവർത്തകരും യാത്രയിൽ പങ്കെടുത്തു. ഇന്ധനവില ജി.എസ്.ടിയിൽ ഉൾപ്പെടുത്തണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു. കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് ടി. സിദ്ദീഖിന്റെ നേതൃത്വത്തിൽ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധം പ്രകടനം നടന്നു.
അതേസമയം, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കുന്ന വാഹനങ്ങളെയും, വിവാഹം, ആശുപത്രി, വിമാനത്താവളം, വിദേശ ടൂറിസ്റ്റുകള്‍, പാല്, പത്രം തുടങ്ങിയവയെയും ഹര്‍ത്താലില്‍ നിന്നൊഴിവാക്കിയിട്ടുണ്ട്. പ്രളയബാധിത പ്രദേശങ്ങളിലെ ജനങ്ങളുടെ സാധാരണ ജീവിതത്തിനും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കും തടസ്സം ഉണ്ടാകില്ല.
പെട്രോളിനും, ഡീസലിനും വിലയില്‍ സര്‍വകാല െറേക്കാഡിട്ട സാഹചര്യത്തില്‍ എ.ഐ.സി.സി പ്രഖ്യാപിച്ച ദേശീയ ബന്ദില്‍ നിന്ന് കേരളത്തിന് ഒഴിഞ്ഞ് നില്ക്കാനാവാത്തതിനാലാണ് യു.ഡി.എഫിെൻറ നേതൃത്വത്തില്‍ ഹര്‍ത്താല്‍ നടത്തുന്നതെന്ന് ഹസൻ വാർത്തക്കുറിപ്പിൽ വ്യക്തമാക്കി. ഇടതുപാർട്ടികളും ദേശീയതലത്തിൽ 12 മണിക്കൂർ ഹർത്താലിന് ആഹ്വാനം ചെയ്തിരുന്നു.
രാവിലെ ആറിന് തുടങ്ങിയ ഹർത്താൽ വൈകീട്ട് ആറിന് അവസാനിക്കും. എ.ഐ.സി.സി ആഹ്വാനം ചെയ്തത് ദേശീയ തലത്തിൽ ആറു മണിക്കൂർ ഭാരത് ബന്ദിനാണെങ്കിലും കേരളത്തില്‍ ഹര്‍ത്താൽ നടത്താൻ കെ.പി.സി.സി തീരുമാനിക്കുകയായിരുന്നു.
Tags:
KERALA