Trending

രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞ് 72.30ൽ എത്തി


മുംബൈ: രൂപയുടെ മൂല്യത്തിൽ വീണ്ടും െറക്കോഡ് ഇടിവ്. ഡോളറിനെതിരെ രൂപയുടെ മൂല്യം 72.30 രൂപയായി. രാവിലെ വ്യാപാരം തുടങ്ങിയ ഉടൻ തന്നെ രൂപയുടെ മൂല്യത്തിൽ 45 പൈസയുടെ ഇടിവാണ് രേഖപ്പെടുത്തിയത്. 



കഴിഞ്ഞ ദിവസം 71.73 രൂപയായിരുന്നു ഡോളറിന്‍റെ വിപണി മൂല്യം. ഇന്ന് 72.15 നിലയിൽ വ്യാപാരം ആരംഭിച്ചെങ്കിലും തുടർന്ന് 72.32 മൂല്യത്തിലേക്ക് രൂപ താഴുകയായിരുന്നു. സെപ്റ്റംബർ ആറിനാണ് ഡോളറിനെതിരെ രൂപയുടെ മൂല്യം ആദ്യമായി 72.11ലേക്ക് താഴ്ന്നത്. 
ഇറക്കുമതിക്കാർക്കിടയിൽ ഡോളറിന് ആവശ്യക്കാർ ഏറിയതും മറ്റ്​ രാജ്യങ്ങളുടെ കറൻസികൾ കരുത്താർജിച്ചതും രൂപക്ക്​ തിരിച്ചടിയായി​. രൂപയുടെ മൂല്യത്തിൽ ഇടിവ്​ തുടരുമെന്ന എസ്​.ബി.​െഎ റിപ്പോർട്ടും​ പുറത്ത്​ വന്നിരുന്നു. 
Previous Post Next Post
3/TECH/col-right