Trending

Morning News-10.09.2018


 2018 സെപ്റ്റംബർ 10,  തിങ്കൾ
 1194 ചിങ്ങം 25
 1439 ദുൽഹജ്ജ്‌ 29





🌴 കേരള വാർത്തകൾ  🌴



🅾 പെട്രോള്‍ വിലവര്‍ധനവില്‍ പ്രതിഷേധിച്ച്‌ ഇന്ന് ഭാരത് ബന്ദ്; കേരളത്തില്‍ യുഡിഎഫും എല്‍ഡിഎഫും ഹര്‍ത്താല്‍ നടത്തുന്നത് രണ്ടായി; എല്‍ഡിഎഫ് പ്രത്യേകം ഹര്‍ത്താല്‍ നടത്തുന്നത് പെട്രോള്‍ വിലവര്‍ധനവിന്റെ കാരണക്കാര്‍ തന്നെ കോണ്‍ഗ്രസെന്ന് ആരോപിച്ച്‌; ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമുണ്ടാകരുതെന്നും ആഹ്വാനം; പരീക്ഷകള്‍ മാറ്റി സര്‍വ്വകലാശാലകള്‍; ഹര്‍ത്താലിനെ എതിര്‍ത്ത് യുഡിഎഫിലെ തന്നെ നേതാക്കളും



🅾 നേരം വെളുക്കും മുമ്പ്‌ തന്നെ  ഹര്‍ത്താല്‍ അനുകൂലികള്‍ തെരുവില്‍ ഇറങ്ങി; ഒരൊറ്റ വാഹനം പോലും നിരത്തിലിറക്കാന്‍ സമ്മതിക്കാതെ കഠിനമായ തടയല്‍; കെ എസ് ആര്‍ ടി സി ബസുകളും ടാക്‌സികളും നിരത്തിലിറക്കാന്‍ സമ്മതിക്കുന്നില്ല; മലബാറില്‍ പരക്കെ അക്രമം; ഇടതും വലതും ചേര്‍ന്ന് കേരളത്തില്‍ നടത്തുന്ന ഹര്‍ത്താല്‍ പൂര്‍ണ്ണം.



🅾 ഹർത്താൽ ദിനമായ ഇന്നും ഇന്ധനവില വീണ്ടും കൂടി,തിരുവനന്തപുരത്ത് പെട്രോളിന് 84 കടന്നു. പെട്രോളിന്‌ 23 പൈസയും ഡീസലിന്‌ 24 പൈസയും ആണ്‌ വർദ്ധിച്ചത്‌. തിരുവനന്തപുരത്ത്‌ ഇന്നത്തെ പെട്രോൾ വില 84.05 രൂപയും ഡീസൽ വില 77.99രൂപയും ആണ്‌



🅾 ഇന്നത്തെ യുഡിഎഫ് ഹര്‍ത്താലുമായി സഹകരിക്കില്ലെന്ന് കോണ്‍ഗ്രസ് നേതാവ് വിഡി സതീശന്‍; ഇതിന്റെ പേരില്‍ എന്ത് നടപടിയെടുത്താലും പ്രശ്‌നമല്ല; പ്രളയബാധിത മേഖലയെങ്കിലും ഒഴിവാക്കാമായിരുന്നുവെന്നും കെപിസിസി ഉപാധ്യക്ഷന്‍.



🅾 പെട്രോളിയം ഉത്പന്നങ്ങളുടെ വിലനിര്‍ണയാവകാശം  കമ്പനികൾക്ക്‌  വിട്ടുനല്‍കിയത് ആര് ? സോഷ്യല്‍ മീഡിയയിലൂടെ കോണ്‍ഗ്രസിനെ ട്രോളിയ സിപിഎം പ്രവര്‍ത്തകൻ തൃശൂർ കൂനാമൂച്ചി സ്വദേശിയും സി പി എം ലോക്കൽ കമ്മറ്റി അംഗവും ആയ നിഥിൻ പുലിക്കോട്ടിൽ വിൻസെന്റിനെ  കൈ തല്ലിയൊടിച്ച്‌ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍; നാല് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസ്



🅾 കേരളത്തിനായി പാക്കിസ്ഥാനില്‍ നിന്നും സഹായ ഹസ്തം; പിണറായി വിജയന്റെ സാലറി ചാലഞ്ച് ഏറ്റെടുത്ത് പാക്കിസ്ഥാനി യുവാവ്; ദുബായില്‍ ജോലി ചെയ്യുന്ന യുവാവ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു മാസത്തെ  ശമ്പളം നല്‍കി; തുക ഒരു ടോക്കണ്‍ മാത്രമാണെന്നും ഹുസൈന്‍; കേരളത്തിന് സഹായ ഹസ്തം നീട്ടിയത് മലയാളിയായ സുഹൃത്ത് വഴി.



🅾 പ്രളയത്തിന് പിന്നാലെ കോളിളക്കം സൃഷ്ടിക്കാന്‍ വി.എസിന്റെ കത്ത് പി.ബി പരിഗണനയില്‍; കെ.പി.എം ജി കണ്‍സള്‍ട്ടന്‍സിക്ക് പുനര്‍നിര്‍മ്മാണ ചുമതല നല്‍കിയത് പരിശോധിക്കണമെന്ന് ആവശ്യം; നിര്‍ദ്ദേശം മാത്രമാണ് സ്വീകരിച്ചതെന്ന് എസ് രാമചന്ദ്രന്‍പിള്ള; എതിര്‍പ്പ് വന്നാലും മുന്നോട്ട് പോകുമെന്ന് ഉറച്ച്‌ ഇ.പി ജയരാജനും.



🅾 രോഗിയായിരുന്ന കന്യാസ്ത്രീ പ്രതീക്ഷ നഷ്ടപ്പെട്ട് മരണം സ്വയം തെരഞ്ഞെടുത്തുവെന്ന് പ്രാഥമിക നിഗമനം; മുടിയും കൈത്തണ്ടയും മുറിച്ച ശേഷം നടന്നു പോയി കിണറ്റില്‍ ചാടിയെന്ന വാദം സ്ഥിരീകരിക്കാമെന്നും പൊലീസ് വൃത്തങ്ങള്‍; പതിവിലേറെ കന്യാസ്ത്രീകള്‍ മഠത്തില്‍ സംഭവ ദിവസം ഇല്ലാതിരുന്നത് സംശയമായി കരുതി അന്വേഷണം തുടരും; പത്തനാപുരം കോണ്‍വെന്റിലെ കന്യാസ്ത്രീയുടെ മരണം ദുരൂഹത ഒഴിയാതെ തുടരുന്നു.



🅾 സിസ്റ്റര്‍ സൂസന്‍ കര്‍ത്താവിന്റെ മണവാട്ടിയായത് വീട്ടുകാരുടെ നേര്‍ച്ചയെ തുടര്‍ന്ന്; കുട്ടികളുടെ പ്രിയപ്പെട്ട അദ്ധ്യാപിക കാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ നാട്ടുകാര്‍ക്കും സുപരിചിത; പോസ്റ്റ്‌മോര്‍ട്ടം തലസ്ഥാനത്താക്കിയത് വിവാദങ്ങള്‍ ഒഴിവാക്കാന്‍; ബിഷപ്പിന്റെ പീഡനത്തിന് പിന്നാലെ സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കി കന്യാസ്ത്രീയുടെ മരണം;  കുമ്പസാര  പീഡനത്തില്‍ നട്ടംതിരിയുന്ന ഓര്‍ത്തഡോക്‌സ് സഭയ്ക്ക് പുലിവാലായി കന്യാസ്ത്രീയുടെ മരണവും



🅾 ഇന്ന് മുഹറം മാസപ്പിറവി കാണുന്നവർ അറിയിക്കണമെന്ന് ഖാസിമാരായ പാണക്കാട്‌ ഹൈദരലി ശിഹാബ്‌ തങ്ങൾ 04832836700, സമസ്ഥ കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡണ്ട്‌ മുഹമ്മദ്‌ ജിഫ്രി മുത്തുക്കോയ തങ്ങൾ 9446629450, കെ ആലിക്കുട്ടി മുസ്ലിയാർ 9447630238 എന്നിവർ അറിയിച്ചു



🅾 പ്രളയ ദുരിതാശ്വാസ നിധിയിലേക്ക്‌ സർക്കാർ ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം പിടിക്കാനുള്ള സർക്കുലർ ഇന്ന് ഇറങ്ങും.മാസം 3 ദിവസത്തെ ശമ്പളം വീതം 10 മാസം നൽകണം ഇതിന്‌ തയ്യാറാകാത്തവർ അക്കാര്യം രേഖ മൂലം അറിയിക്കണം



🅾 ജലന്തർ ബിഷപ്പിനെതിരായ ജേസ്‌ ഇപ്പോൾ ഉള്ള അന്വേഷണ സംഘം തന്നെ അന്വേഷിക്കുമെന്ന് ജില്ലാ പോലീസ്‌ മേധാവി ഹരിശങ്കർ പറഞ്ഞു.



🅾 മദ്യം , സിഗരറ്റ്‌ വിൽപനയിലൂടെ കഴിഞ്ഞ 5 വർഷം സംസ്ഥാന ഖജനാവിൽ ലഭിച്ചത്‌ 45.146 കോടി രൂപ . മദ്യപരുടെ ചികിൽസക്കായി 4 വർഷം കൊണ്ട്‌ പിരിച്ച്‌ എടുത്തത്‌ 1052.18 കോടി രൂപ.



🅾 ആമ്പല്ലൂരിൽ കാറും 2 ബൈക്കുകളും അപകടത്തിൽ പെട്ട്‌ ബൈക്ക്‌ യാത്രികനായ 9 വയസുകാരൻ മണ്ണംപേട്ട തെക്കേക്കര  വിനയന്റെ മകൻ അഭയ്ദേവ്‌ മരിച്ചു



🅾 സ്വവർഗ്ഗ ലൈംഗിക കേസുകളിൽ കേരളം ഇന്ത്യയിൽ രണ്ടാം സ്ഥാനത്ത്‌ യു പി ആണ്‌ ഒന്നാമത്‌.



🅾 ജലന്തര്‍ ബിഷപ്പിനെ കേരളത്തിലേക്ക് വിളിച്ച്‌ വരുത്തണോ എന്ന് മറ്റന്നാള്‍ തീരുമാനിക്കും; നിര്‍ണായക തീരുമാനം ഐജിയുടെ നേതൃത്വത്തിലെ യോഗത്തിന് ശേഷം; തീരുമാനം പ്രതിഷേധം പുകയുന്ന സാഹചര്യത്തിലെന്നും സൂചന; ചില കാര്യങ്ങളില്‍ കൂടി വ്യക്തത വരുത്തണമെന്നും അന്വേഷണ സംഘം; ഒടുവില്‍ ബിഷപ്പിനെതിരെ കുരുക്ക് മുറുകുമോ എന്ന് ഉറ്റുനോക്കി കേരളം.



🅾 വായില്‍ തോന്നിയത് കോതയ്ക്ക് പാടി നടക്കുന്ന ജോര്‍ജ് ഒടുവില്‍ കുടുങ്ങി; ഇരയെ ആക്ഷേപിച്ചതിന്റെ പേരിലും സമരത്തിനിറങ്ങിയ കന്യാസ്ത്രീകളുടെ കന്യകാത്വം പരിശോധിക്കണമെന്ന് പറഞ്ഞതും ഗൗരവമായി എടുത്ത് കേസെടുക്കാന്‍ നിര്‍ദ്ദേശം നല്‍കി ഡിജിപി; പൂഞ്ഞാര്‍ എംഎല്‍എയുടെ കോലം കത്തിച്ചും പ്രതിഷേധം; ദേശീയ വനിതാ കമ്മീഷന്റെ ഇടപെടലോടെ ജോര്‍ജ് എല്ലാം നിഷേധിക്കുമോ എന്നറിയാന്‍ കാത്ത് കേരളം.



🅾 നിയമനങ്ങളും ചട്ടങ്ങളും പാലിക്കണമെന്ന് കേസ് അന്വേഷിക്കുന്ന ഡിവൈഎസ് പിക്കും എസ് പിക്കും നിര്‍ബന്ധം; മെത്രാനെ അറസ്റ്റ് ചെയ്യരുതെന്ന് മേല്‍നോട്ടം വഹിക്കുന്ന ഐജിയും ഡിജിപിയും; ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിച്ചാല്‍ പ്രശ്‌നക്കാരായ ഉദ്യോഗസ്ഥരെ നൈസായി ഒഴിവാക്കാം എന്ന കണക്കുകൂട്ടലില്‍ തന്നെ കാര്യങ്ങള്‍ മുമ്ബോട്ട്; ഉന്നതര്‍ക്ക് പാളിയത് അന്വേഷണം നീട്ടിയാല്‍ പരാതിക്കാരിയെ ഒഴിവാക്കാമെന്ന കണക്ക് കൂട്ടല്‍; കന്യാസ്ത്രീകള്‍ തെരുവില്‍ ഇറങ്ങിയതോടെ എന്തെങ്കിലും ഉടന്‍ ചെയ്യേണ്ടി വരുമെന്ന് തിരിച്ചറിഞ്ഞ് പൊലീസ്.



🅾 മരുന്ന് മാഫിയയ്‌ക്കെതിരെ സംസാരിച്ച ജേക്കബ് വടക്കാഞ്ചേരിയെ ജയിലില്‍ അടച്ച്‌ കേരളാ പൊലീസ്; പ്രകൃതി ചികില്‍സകനെ അകത്താക്കാന്‍ ഉപയോഗിച്ചത് സര്‍ക്കാര്‍ നയത്തിനെതിരെ അഭിപ്രായം പറഞ്ഞാല്‍ കേസ് എടുക്കാമെന്ന ഐപിസിയിലെ വിചിത്ര വകുപ്പുകള്‍; കേസ് നിലനില്‍ക്കുമോ എന്ന് ഉറപ്പില്ലാത്തതിനാല്‍ പ്രകൃതി ചികില്‍സകനെതിരെ ചുമത്തിയത് അനേകം ചെറിയ വകുപ്പുകള്‍; ആരും സഹായിക്കാനില്ലാതെ ആരോഗ്യ പ്രവര്‍ത്തകന്‍ തിരുവനന്തപുരം ജയിലില്‍.




🇮🇳 ദേശീയം 🇮🇳



🅾 ബി ജെ പി ദേശീയ നിർവ്വാഹക സമിതി പ്രമേയത്തിൽ രാമജന്മഭൂമിയെ കുറിച്ച്‌ മൗനം.വികസനത്തിൽ ഊന്നി പ്രമേയം.



🅾 സൊഹ്‌റാബുദ്ദീൻ, വ്യാജ ഏറ്റുമുട്ടൽ കൊലപാതകത്തിൽ പോലീസിന്‌ എതിരായ ഹർജിയിൽ ഇന്ന് ബോംബെ ഹൈക്കോടതി വിധി പറയും.



🅾 ഡൽഹി സർക്കാരിന്റെ ' വീട്ട്‌ പടിക്കൽ സർക്കാർ സേവനങ്ങൾ 'പദ്ധതിക്ക്‌ ഇന്ന് തുടക്കമാകും



🅾 ഹാർദ്ദിക്ക്‌ പട്ടേൽ ആശുപത്രി വിട്ടു. നിരാഹാര സമരം തുടരും



🅾 പണം മാത്രമല്ല, ലൈംഗിക ബന്ദം ഉൾപെടെ എന്ത്‌ ആനുകൂല്യവും കൈക്കൂലിയിൽ പെടുമെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി.സൽക്കാരം, മുന്തിയ ക്ലബിൽ അംഗത്വം നൽകുക, യാത്ര ടിക്കറ്റ്‌, ബന്ധുക്കൾക്ക്‌ ജോലി ഇവയെല്ലാം കൈക്കൂലിയിൽ പെടും.



🅾 ബോർഡുകളിൽ കന്നഡക്ക്‌ പ്രാധാന്യം നൽകാത്ത 6441 വ്യാപാര സ്ഥാപനങ്ങൾക്ക്‌ ബാംഗളൂർ നഗരസഭ നോട്ടീസ്‌ ബോർഡിന്റെ 60% കന്നഡക്ക്‌ മാറ്റി വച്ചില്ലെങ്കിൽ ലൈസൻസ്‌ റദ്ദാക്കും.



🅾 കോണ്‍ഗ്രസ് ബന്ദിന് പിന്തുണയുമായി മഹാരാഷ്ട്ര നവ് നിര്‍മ്മാണ്‍ സേനയും; ഭരിച്ചുകൊണ്ടിരിക്കുന്ന സര്‍ക്കാര്‍ തെറ്റുകള്‍ തിരിച്ചറിഞ്ഞില്ലെങ്കില്‍ ദൃഡമായ തീരുമാനം എടുക്കേണ്ടി വരുമെന്ന് രാജ് താക്കറെ; പൂര്‍ണ പിന്തുണ നല്‍കുന്നതായും എം.എന്‍.എസ്.



🅾 ശാസ്ത്രജ്ഞരുടെ രണ്ട് വര്‍ഷത്തെ ഗവേഷണം ഒടുവില്‍ ഫലം കണ്ടു; 2022ലെ ബഹിരാകാശ ദൗത്യത്തിനുള്ള സ്‌പേസ് സ്യൂട്ട് അവതരിപ്പിച്ച്‌ ഐഎസ്‌ആര്‍ഒ; യാത്രികന് ഒരു മണിക്കൂര്‍ ശ്വസിക്കാവുന്ന ഓക്‌സിജന്‍ സിലിണ്ടര്‍ വഹിക്കാന്‍ സ്യൂട്ടിന് കഴിയുമെന്നും ശാസ്ത്രജ്ഞര്‍.



🅾 രണ്ടു വര്‍ഷത്തിനിടെ കശ്മീരില്‍ സുരക്ഷാ സൈന്യം വധിച്ചത് 360ല്‍ അധികം ഭീകരരെ !; സൈനിക നീക്കങ്ങളുടെ ഫലമായി കശ്മീര്‍ താഴ്‌വരയില്‍ തീവ്രവാദികളുടെ പ്രവര്‍ത്തനം കുറഞ്ഞെന്ന് സിആര്‍പിഎഫ് മേധാവി; കശ്മീരിലെ സൈനികരുടെ സുരക്ഷയ്ക്കായി ബുള്ളറ്റ് പ്രൂഫ് വാഹനങ്ങള്‍ ഉള്‍പ്പടെയുള്ള സജ്ജീകരണങ്ങളുമായി സര്‍ക്കാര്‍.



🅾 ഇന്ധനവിലയില്‍ പ്രതിഷേധിച്ച രാജ്യവ്യാപക ബന്ദ്; വിവിധ സര്‍വകലാശാലകള്‍ തിങ്കളാഴ്ച നടത്താനിരുന്ന പരീക്ഷകള്‍ മാറ്റി; പുതുക്കി തീയതി പിന്നീട് അറിയിക്കും.



🅾 രാജീവ് ഗാന്ധി വധം: ജയിലില്‍ ശിക്ഷ അനുഭവിക്കുന്ന ഏഴ് പേരെയെയും വിട്ടയയ്ക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിന്റെ ശുപാര്‍ശ; വിഷയത്തില്‍ എത്രയും വേഗം തീരുമാനമറിയിക്കണമെന്ന സുപ്രീം കോടതി നിര്‍ദ്ദേശത്തിന് പിന്നാലെ സര്‍ക്കാരിന്റെ നീക്കം.



🅾 ഇനി അച്ഛേദിന്‍ പറഞ്ഞാല്‍ ജനം കൂവൂമെന്ന് പേടി; മുദ്രാവാക്യം മാറ്റി അജയ്യ ഭാരതമാക്കി ബിജെപി; (അജയ്യ ഭാരത്‌;  അടൽ ബി ജെപി ). ബിജെപിയുടെ ലക്ഷ്യം കുറഞ്ഞത് 50 വര്‍ഷത്തെ തുടര്‍ഭരണം: ദേശിയ നിര്‍വ്വാഹക സമിതിയോഗം സമാപിച്ചത് ഇങ്ങനെ



🅾 ദേശീയ നിര്‍വാഹക സമിതിയോഗം അവസാനിക്കുമ്പോൾ  തികഞ്ഞ ആത്മവിശ്വാസത്തില്‍ ബിജെപി; 50 വര്‍ഷം ബിജെപി തന്നെ ഭരിക്കുമെന്ന് അമിത് ഷാ; എല്ലാ മണ്ഡലങ്ങളിലും ബൂത്തുകളിലും വിജയിക്കണമെന്ന് മോദിയുടെ നിര്‍ദ്ദേശം; പ്രധാനമന്ത്രിയെ എതിര്‍ക്കുക മാത്രമാണ് പ്രതിപക്ഷത്തിന്റെ അജണ്ടയെന്നും പ്രകാശ് ജാവേദ്കര്‍



🅾 ഇന്ത്യ ഭരിക്കുന്നത് പോക്കറ്റടി സര്‍ക്കാര്‍; കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബൃന്ദ കാരാട്ട്.



🅾 ജനരോഷം കണ്ടില്ലെന്ന് നടിക്കരുത്! ഇന്ധനവില ജിഎസ്ടിക്ക് കീഴില്‍ കൊണ്ട്‌ വരണമെന്ന് മഹാരാഷ്ട്രാ മുഖ്യമന്ത്രി.



🅾 ഹരിയാനയിൽ ട്രക്കും കാറും കൂട്ടിയിടിച്ച്‌ അപകടം; ആറ് പേര്‍ മരിച്ചു, ഒരാള്‍ക്കു പരിക്കേറ്റു.



🅾 നോട്ട് നിരോധന കാലത്ത് കള്ളപ്പണം വെളുപ്പിച്ചു; ഗുജറാത്ത്‌ മുന്‍ ബിജെപി എംഎല്‍എ നളിൻ കൊട്ടാഡിയയെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു



🅾 പട്ടേല്‍ പ്രതിമ ഒക്ടോബര്‍ 31-ന് പ്രധാനമന്ത്രി നരേന്ദ്രമോദി അനാവരണം ചെയ്യും.




🌍 അന്താരാഷ്ട്രീയം 🌏



🅾 ഇന്ത്യയിൽ നിന്ന് അയക്കുന്ന പച്ചക്കറികളിലെ കീടനാശിനി സാന്നിധ്യം അനുവദിനീയമായ പരിധിയിലും അധികമാണെന്നും ഇത്‌ നിയന്ത്രിക്കാൻ കർശന നടപടി എടുക്കണമെന്നും സൗദി.ഫുഡ്‌ ആന്റ്‌ ഡ്രഗ്‌ അതോറിറ്റി.



🅾 കുവൈറ്റിൽ മരുന്നുകൾക്ക്‌ 5% മുതൽ 86% വരെ വില കുറച്ചതായി കുവൈറ്റ്‌ ആരോഗ്യവ്മന്ത്രി ശൈഖ്‌ ഡോ: ബാസിൽ അൽ സബാഹ്‌ അറിയിച്ചു.




⚽ കായികം 🏏


🅾 സാഫ് കപ്പില്‍ തുടര്‍ച്ചയായ രണ്ടാം ജയത്തോടെ ഇന്ത്യ സെമിയില്‍; മാലദ്വീപിനെ തകര്‍ത്തത് എതിരില്ലാത്ത രണ്ട് ഗോളിന്; സ്‌കോര്‍ ചെയ്തത് മന്‍വീര്‍ സിങും നിഖില്‍ പൂജാരിയും; സെമിയില്‍ ഇന്ത്യയുടെ എതിരാളികള്‍ പാക്കിസ്ഥാന്‍.



🅾 ഓവല്‍ ടെസ്റ്റില്‍ ഇംഗ്ലണ്ടിന് മേല്‍ക്കൈ; ആദ്യ ഇന്നിങ്‌സിലേതുള്‍പ്പടെ ലീഡ് 150 കടന്നു; ഒന്നാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ടിനെ തടഞ്ഞത് ജഡേജയുടെ ബാറ്റിങ് മികവ്; അവസാന ടെസ്റ്റില്‍ തോല്‍വി ഒഴിവാക്കാന്‍ ഇന്ത്യ വിയര്‍ക്കുന്നു. മൂന്നാം ദിനം കളി നിർത്തുമ്പോൾ ഇംഗ്ലണ്ട്‌ രണ്ടാം ഇന്നിംഗ്സിൽ 114/2 എന്ന നിലയിൽ ആണ്‌.

ഒന്നാം ഇന്നിംഗ്സ്‌ : ഇംഗ്ലണ്ട്‌ 332
ഇന്ത്യ : 292
ഇംഗ്ലണ്ടിന്‌ ഇപ്പോൾ 154 റൺസ്‌ ലീഡ്‌ ഉണ്ട്‌


🅾 യുഎസ് ഓപ്പണ്‍ പുരുഷ സിംഗിള്‍സ് കിരീടം നൊവാക്‌  ദ്യോക്കോവിച്ചിന്. നേരിട്ടുള്ള സെറ്റുകൾക്ക്‌ യുവാൻ മാർട്ടിൻ ഡെൽപെട്രൊയെ ആണ്‌ ദ്യോക്കൊവിച്ച്‌ പരാജയപ്പെടുത്തിയത്‌. സ്കോർ : (6-3,7-6,6-3)



🅾 കോച്ച്‌ കൈവിട്ടു; മത്സരത്തിനിടയില്‍ പരിശീലന ടിപ്പ് പറഞ്ഞ് കൊടുത്തുവെന്ന് സമ്മതിച്ചു; സറീന വില്യംസിന്റെ വാദം പൊളിഞ്ഞതോടെ ലോകം കണ്ട എക്കാലത്തെയും ഏറ്റവും മിടുക്കിയായ ടെന്നീസ് താരം സറീന വില്യംസ് 17,000 ഡോളര്‍ പിഴ അടക്കണം; അമ്പയറോട്‌  കയര്‍ത്ത് സറീന പണി വാങ്ങിയത് ഇങ്ങനെ.



🅾 യുവേഫ നാഷൻസ്‌ ലീഗ്‌; ഇംഗ്ലണ്ടിനെ സ്പെയിൻ 2-1 ന്‌ പരാജയപ്പെടുത്തി. മറ്റൊരു മൽസരത്തിൽ എസ്തോണിയ 1-0 ന്‌ ഗ്രീസിനെയും ലക്സംബർഗ്ഗ്‌ 4-0 ന്‌ മൊൾഡോവയെയും തോൽപിച്ചു




🎥 സിനിമാ ഡയറി 🎥


🅾 ബാഹുബലി നായകൻ പ്രഭാസിന്റെ ' സഹോ' ഉടൻ പ്രദർശനത്തിന്‌ എത്തും. അതിന്റെ തന്റെ അടുത്ത ചിത്രം പ്രഖ്യാപിച്ച്‌ പ്രഭാസ്‌. ജിൽ സംവിധായകൻ രാധാകൃഷ്ണ കുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മോഹഞ്ചൊദാരൊ നായിക പൂജ ഹെഗ്ഡെ നായികയാവും



🅾 ധനുഷിന്റെ മാരി 2 ഡിസംബര്‍ 21ന് തിയേറ്ററുകളിലെത്തും.



🅾 സൂപ്പർ ഹിറ്റ്‌ ചിത്രമായ 'സ്ഫടികത്തിന്‌' രണ്ടാം ഭാഗം ഉണ്ടാവില്ലെന്ന് സംവിധായകൻ ഭദ്രൻ. അതിന്‌ ആരെയും അനുവദിക്കുകയും ഇല്ല ഭദ്രൻ പറഞ്ഞു
Previous Post Next Post
3/TECH/col-right