Trending

അൽബിർ ലീഡേഴ്സ് മീറ്റ് സംഘടിപ്പിച്ചു


 സെപ്തംബർ 1, 2 ശനി, ഞായർ തീയതികളിൽ നടന്ന ക്യാമ്പിൽ നിന്ന് ഈ വർഷം ലീഡർമാരായി പുതുതായി 46 അധ്യാപികമാരെക്കൂടി തിരഞ്ഞെടുത്തു. ഉന്നത മൂല്യങ്ങളും നേതൃപാടവവുമുള്ള സമർത്ഥരായ വ്യക്തിത്വങ്ങളെ വാർത്തെടുക്കുകയായിരുന്നു ലക്ഷ്യം. അൽബിർ സംവിധാനത്തെ ശാക്തീകരിക്കുന്നതിനും നല്ല ആശയ വിനിമയ ശേഷി കൈവരിക്കുന്നതിനും പ്രതിബദ്ധതയുള്ള അധ്യാപികമാരെ കണ്ടെത്തി സമുദായ ക്ഷേമത്തിന് പ്രാപതരാക്കുന്നതിനുമാണിത്. കോഴിക്കോട് യൂത്ത് ഹോസ്റ്റലിലാണ് റസിഡൻഷ്യൽ പരിശീലനം നടന്നത്.

നാസർ ഫൈസി കൂടത്തായ് ഉദ്ഘാടനം ചെയ്ത ചടങ്ങിൽ ഹസൻ മാസ്റ്റർ അധ്യക്ഷനായി. ഫൈസൽ ഹുദവി, ഇസ്മായിൽ മുജദ്ദിദി, ഡോ.സഫീറുദ്ധീൻ എന്നിവർ പ്രസംഗിച്ചു. രണ്ടു ദിവസങ്ങളിൽ വ്യത്യസ്ത സെഷനുകളിലായി ശഫീഖ് കത്തറമ്മൽ, പ്രഫ.നൗഫൽ മേലാറ്റൂർ, റഷീദ് കൊടിയൂറ, ഹൈദറലി വാഫി, അലി അസ്കർ ഹുദവി ഷാർജ, എന്നിവർ ക്ലാസെടുത്തു. മുനീർ കൊയിലാണ്ടി സ്വാഗതവും ഫസൽ റഹ്മാൻ നന്ദിയും പറഞ്ഞു.
Previous Post Next Post
3/TECH/col-right