ELETTIL ONLINE NEWS UPDATE 05-09-2018 - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Wednesday, 5 September 2018

ELETTIL ONLINE NEWS UPDATE 05-09-2018

ELETTIL ONLINE NEWS UPDATE 05-09-2018 


ബുധൻ

*******

ഇന്ന് അദ്ധ്യാപക ദിനം

🅾 ദുരിതാശ്വാസ നിധിയിലേക്ക്‌ ഇത്‌ വരെ എത്തിയത്‌ 1044.94 കോടി രൂപ. ഇന്നലെ എത്തിയത്‌ 2.08 കോടി രൂപ


🅾 ദക്ഷിണ മേഖല ജയിൽ ഡി ഐ ജി ആയി എസ്‌ സന്തോഷിനെ നിയമിച്ചു ഉത്തര മേഖല ഡി ഐ ജി ആയിരുന്നു. മധ്യ മേഖല ഡി ഐ ജി സാം തങ്കയ്യന്‌ ഉത്തര മേഖല ഡി ഐ ജിയുടെ അധിക ചുമതല നൽകി.


🅾 സർക്കാർ പരിപാടികളിൽ പ്ലാസ്റ്റിക്‌ ഉൽപന്നങ്ങൾ  ഒഴിവാക്കി ഗ്രീൻ പ്രോട്ടോകോൾ നടപ്പാക്കി സർക്കാർ ഉത്തരവിറക്കി.


🅾 കോതമംഗലം പാറശാല പടിക്ക്‌ സമീപം ബൈക്ക്‌ മറിഞ്ഞ്‌ ബസ്‌ കണ്ടക്ടർ ആയവന സ്വദേശി ബിനോയ്‌ പൗലോസ്‌ (47) അന്തരിച്ചു


🅾 മാംഗളൂരിൽ കൊല്ലപ്പെട്ട പെരുമ്പാവൂർ വെങ്ങോല സ്വദേശി സ്പിരിറ്റ്‌ ഉണ്ണിയെ വിട്ടയക്കാൻ  ക്രിമിനൽ സംഘം 10 ലക്ഷം രൂപ ആവശ്യപ്പെട്ടിരുന്നതായി പോലീസിന്‌ വിവരം ലഭിച്ചു  കൂടെ ഉണ്ടായിരുന്ന 4 പേരെ കുറിച്ച്‌ വിവരം ഇല്ല .


🅾 സിയാൽ  ,രാജ്യാന്തര വിമാനത്താവള കമ്പനി പൊതുയോഗം 29 ന്‌ നടക്കും


🅾 മുസ്ലിം ലീഗ്‌ നടപ്പാക്കുന്ന പുനരധിവാസ പ്രവർത്തനങ്ങൾക്ക്‌ ലീഗ്‌ സംസ്ഥാന വൈസ്‌ പ്രസിഡണ്ടും മുൻ എം എൽ എ യുമായ സി മൊയിൻ കുട്ടി   10 സെന്റ്‌ നൽകും


🅾 സംസ്ഥാനത്തെ അധ്യാപകരിൽ 72.7% വനിതകൾ. ദേശീയ ശരാശരി 45% ആണ്‌ തൃശൂർ ആണ്‌ ഏറ്റവും കൂടുതൽ വനിത അധ്യാപകർ 87.5% , കോഴിക്കോട്‌ 60%  തൊട്ട്‌ പിന്നിൽ ഉണ്ട്‌


🅾 എറണാകുളം മെഡിക്കൽ ട്രസ്റ്റ്‌ ആശുപത്രിയിൽ കഴിയുന്ന ഹനാൻ സുഖം പ്രാപിച്ച്‌ വരുന്നു


🅾 എല്ലാ ശനിയാഴ്ച്ചയും സ്കൂളുകൾക്ക്‌ ക്ലാസ്‌ ഉണ്ടെന്ന തരത്തിൽ ചില മാധ്യമങ്ങളിൽ വന്ന വാർത്ത തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു


🅾 അടൂർ സിനിമകളുടെ എഡിറ്റർ ആയിരുന്ന എം മണി അന്തരിച്ചു


🅾 പോക്സോ കേസുകളിൽ എസ്‌ പി മാർക്ക്‌ കൂടുതൽ അധികാരം നൽകി . റേഞ്ച്‌ ഐ ജി മാരിൽ പലരും കേസുകൾ വച്ച്‌ താമസിപ്പിക്കുന്നതായി കണ്ടതിനെ തുടർന്നാണ്‌ നടപടി .


🅾 വെള്ളപ്പൊക്ക ദുരിതാശ്വാസം; 63,458 കുടുംബങ്ങൾക്ക്‌ 10,000 രൂപ സഹായം നൽകി എന്ന് എറണാകുളം കളക്ടർ മുഹമ്മദ്‌ സഫീറുള്ള അറിയിച്ചു.


🅾 സർക്കാർ ജീവനക്കാരിൽ നിന്ന് സർക്കാർ ഒരു മാസത്തെ ശമ്പളം പിടിക്കും . നൽകാൻ താൽപര്യം ഇല്ലാത്തവർ അത്‌ എഴുതി നൽകണം എന്ന് മന്ത്രി തോമസ്‌ ഐസക്‌ അറിയിച്ചു


🅾 എലിപ്പനി സംസ്ഥാനത്ത്‌ 3 മരണം കൂടി റിപ്പോർട്ട്‌ ചെയ്തു . രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 127 ആയി


🅾 പി കെ ശശി പീഡന വിവാദത്തിന് സമാനമായ സംഭവം തൃശൂരിലും; ഡിവൈഎഫ്‌ഐ വനിതാ നേതാവിനെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഇരിങ്ങാലക്കുട ബ്ലോക്ക് ജോയിന്റ് സെക്രട്ടറി ആർ എൽ ജീവൻ ലാലിനെതിരെ നടപടിയില്ല; പീഡന ശ്രമം നടന്നത് തിരുവനന്തപുരത്തെ എംഎല്‍എ ഹോസ്റ്റലില്‍;പാര്‍ട്ടി പരാതി മുക്കിയതോടെ പെണ്‍കുട്ടി സമൂഹമാധ്യമത്തിലൂടെ പ്രതിഷേധിച്ചു; തൃശൂരിലെ സിപിഐ എം നേതൃത്വവും പ്രതിസന്ധിയില്‍.


🅾 രോഗം ബാധിച്ചവര്‍ക്കൊന്നും ഇവിടെ അഡ്‌മിഷന്‍ തരാന്‍ പറ്റില്ല; ഇവിടെ അടിച്ചും ശിക്ഷിച്ചുമൊക്കെയേ പഠിപ്പിക്കുകയുള്ളൂ; ഹീമോ ഫീലിയ ബാധിച്ച വിദ്യാര്‍ത്ഥിയെയും പിതാവിനെയും അപമാനിച്ചിറക്കി വിട്ട് സ്വകാര്യ കോളേജ് പ്രിന്‍സിപ്പല്‍; കരുനാഗപ്പള്ളി എസ്‌എന്‍ഡിപി യോഗത്തിന്റെ നിയന്ത്രണത്തിലുള്ള എസ്.എന്‍ കോളേജ് പ്രിന്‍സിപ്പലിനെതിരെ ജില്ലാ കളക്ടര്‍ക്ക് പിതാവിന്റെ പരാതി; ആരോപണങ്ങള്‍ തള്ളി പ്രിന്‍സിപ്പല്‍.കരുനാഗപ്പള്ളി മണപ്പള്ളി വടക്ക്‌ മിഥിലാപുരിയിൽ പ്രസന്നനെയും മകൻ വിശ്വജിത്തിനെയും ആണ്‌ പ്രിൻസിപ്പൾ അപമാനിച്ച്‌ വിട്ടത്‌


🅾 അദ്ധ്യാപകര്‍ കൂട്ടത്തോടെ മൂല്യനിര്‍ണയ ക്യാമ്പിൽ ആയതോടെ  ഹയര്‍സെക്കന്ററി വിദ്യാര്‍ത്ഥികളുടെ പഠനം അവതാളത്തില്‍; മുല്യ നിര്‍ണയം നടത്തുന്നത് പരീക്ഷകള്‍ പൂര്‍ത്തിയാക്കാതെ; പ്രളയം മൂലം ചോദ്യ  പേപ്പര്‍ പുറത്തായതായി സംശയം; താളം തെറ്റി ഹയര്‍സെക്കന്‍ഡറി ബോര്‍ഡും.


🅾 പിണറായി കൂട്ടക്കൊലകേസ് പ്രതി സൗമ്യയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് നാട്ടുകാരും ബന്ധുക്കളും; സര്‍ക്കാര്‍ തുടരന്വേഷണത്തിന് തയ്യാറാവണം; ജയിലിലെ ആത്മഹത്യയിലേക്ക് നയിച്ച സാഹചര്യം കണ്ടെത്തണം; അന്വേഷണ സംഘത്തിനെതിരേയും സംശയനിഴലുകള്‍; അന്വേഷണത്തില്‍ വീഴ്ചയുണ്ടായാല്‍ ഹൈക്കോടതിയെ സമീപിക്കുമെന്നും ബന്ധുക്കള്‍.ദേശീയം

🅾 ഹൈദരാബാദ്‌ ഇരട്ട സ്ഫോടന കേസിൽ 2 പേർ കുറ്റക്കാർ, 2 പേരെ വെറുതെ വിട്ടു. അനീഷ്‌ ഷഫീഖ്‌ സയീദ്‌, മുഹമ്മദ്‌ അക്ബർ ഇസ്മായി ൽ എന്നിവർക്കുള്ള ശിക്ഷ തിങ്കളാഴ്ച്ച വിധിക്കും.


🅾 ബിഹാറിൽ കനയ്യ സി പി ഐ സ്ഥാനാർത്ഥി  എങ്കിൽ പിന്തുണക്കുമെന്ന് എൻ സി പി.


🅾 പരിശീലനത്തിനിടെ വ്യാമസേനയുടെ മിഗ്‌ 27 വിമാനo മ്രാജസ്ഥാനിലെ ജോധ്പൂരിൽ തകർന്നു വീണു. പൈലറ്റ്‌ പാരഷൂട്ട്‌ വഴി രക്ഷപ്പെട്ടു.


🅾 കേന്ദ്ര സർക്കാരിന്റെ കർഷക വിരുദ്ധ നയങ്ങൾക്കെതിരെ സി ഐ ടി യു  , കിസാൻ സഭ, കർഷക തൊഴിലാളി യൂൂണിയൻ എന്നീ സംഘടനകൾ നടത്തുന്ന കർഷക പ്രക്ഷോഭം ഇന്ന് രാവിലെ ഡൽഹി രാംലീല മൈതാനത്ത്‌ നടക്കും


🅾 ഡോളറിനെതിരെ രൂപയുടെ മൂല്യം 71.58 ആയി റെക്കോർഡ്‌ ആണിത്‌


🅾 രാജ്യാന്തര വിപണിയിൽ എണ്ണ വില ബാരലിന്‌ 80 ഡോലർ ആയി


🅾 ദളിത്‌ എന്ന പദം ഉപയോഗിക്കരുതെന്നും പകരം പട്ടിക ജാതി എന്ന് ഉപയോഗിക്കാനും ദൃശ്യ മാധ്യമങ്ങൾക്ക്‌ കേന്ദ്ര സർക്കാർ നിർദ്ദേശം


🅾 ഇന്ധനവില വര്‍ധനയും രൂപയുടെ മൂല്യത്തകര്‍ച്ചയും ബിജെപി സര്‍ക്കാരിനെ വെട്ടിലാക്കിയതിന് പിന്നാലെ തുറന്ന പോരിനൊരുങ്ങി കോണ്‍ഗ്രസ്; മറ്റു പാര്‍ട്ടികളുമായി ചേര്‍ന്ന് രാജ്യവ്യാപകമായി പ്രക്ഷോഭം നടത്തുമെന്ന് കോണ്‍ഗ്രസ് നേതൃത്വം; ഇന്ത്യയില്‍ ബിജെപി നടത്തുന്നത് സാമ്പത്തിക  ഭീകരവാദമാണെന്ന് മനീഷ് തിവാരി.


🅾 കല്യാണ ആലോചന നിരസിക്കുന്ന പെണ്‍കുട്ടികളെ തട്ടിക്കൊണ്ട് വരാന്‍ യുവാക്കളെ സഹായിക്കും'; പൊതു പരിപാടിക്കിടെ വിവാദ പ്രസ്താവനയിറക്കി മഹാരാഷ്ട്ര  ബിജെപി എംഎല്‍എ രാം കദം. പ്രസംഗത്തിന് ശേഷം 'ഇഷ്ടപ്പെട്ട പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് വരാന്‍ സഹായിക്കാമെന്ന് 'യുവാക്കള്‍ക്ക് ഉറപ്പ് നല്‍കി ഫോണ്‍  നമ്പർ കൊടുത്തതോടെ ബിജെപി നേതൃത്വം വെട്ടിലായി.


🅾 താന്തോന്നികളായ ഈ ഗൂണ്ടകള്‍ എന്താണ് ചെയ്തതെന്ന് അവരുടെ കുടുംബം കാണണം...ഈ ആളുകളെ നമുക്ക് തുറന്നുകാട്ടാം ..നാണം കെടുത്താം; ഒമ്ബത് മണി ഡിബേറ്റില്‍ അര്‍ണാബ് ഗോസ്വാമി അലറിവളിച്ചു; വൃത്തികെട്ട ജന്തുക്കള്‍ വഴിപിഴച്ചവര്‍ കഴുതപ്പുലി ദേശവിരുദ്ധര്‍ എന്നിങ്ങനെ ഗോസ്വാമിയുടെ നാവില്‍ വികടസരസ്വതി വിളയാടിയപ്പോള്‍ പണി കിട്ടി; ജിഗ്‌നേഷ് മേവാനിയുടെ റാലിയെ താറടിച്ചുകാട്ടിയ ഡിബേറ്റിനിടെ രണ്ടുപേരെ അധിക്ഷേപിച്ചതിന് മാപ്പുപറയണമെന്ന് ന്യൂസ് ബ്രോഡ്കാസ്റ്റിങ് സറ്റാന്റേഡ്സ് അഥോറിറ്റി.


🅾 ദക്ഷിണ കൊല്‍ക്കത്തയില്‍ തിരക്കേറിയ റോഡില്‍ പാലം തകര്‍ന്ന് വീണ് അപകടം; ഒരാള്‍ തല്‍ക്ഷണം മരിച്ചു; ഒന്‍പത് പേര്‍ ചികിത്സയില്‍; മരണമുഖത്ത് നിന്ന് രക്ഷിച്ചത് 25ലധികം യാത്രക്കാരെ.


🅾 സേലത്ത്‌ മലയാളി യുവാവിന്റെ അവയവ കൈമാറ്റം നടത്തിയത് ബന്ധുക്കളെ നിര്‍ബന്ധിച്ച്‌; അവയവങ്ങള്‍ സ്വീകരിച്ചയാളുടെ വിവരവും മറച്ച്‌ വച്ചു; പിന്നില്‍ വന്‍ അവയവക്കച്ചവട റാക്കറ്റെന്ന് സംശയം; വഞ്ചനയ്ക്കും ഗൂഢാലോചനയ്ക്കും സേലത്തെ സ്വകാര്യ ആശുപത്രിയ്‌ക്കെതിരെ കേസ് എടുക്കാമെന്ന് അന്വേഷണ കമ്മീഷന്‍.


🅾 ക്യാഷ്ബാക്ക് ഓഫറുമായി റയില്‍വേ; ഓണ്‍ലൈനില്‍ ബുക്ക് ചെയ്യുന്നവര്‍ക്ക് 10% പണം തിരികെ ലഭിക്കും.അന്താരാഷ്ട്രീയം 


🅾 അഫ്ഗാനിൽ 1980 കളിൽ യു എസ്‌ , പാക്‌ സൈന്യങ്ങളുടെ സഹായത്തോടെ സോവിയറ്റ്‌ അധിനിവേശത്തിനെതിരെ ഗറില്ലാ യുദ്ധവും പിന്നീട്‌ യു എസ്‌ അധിനിവേശത്തിനെതിരെ വൻ ആക്രമണങ്ങളും നടത്തി വന്ന ഹഖാനി ശൃംഘലയുടെ സ്ഥാപകൻ ജലാലിദ്ദീൻ ഹഖാനി മരണപ്പെട്ടു.


🅾 ഉത്തര കൊറിയയുടെ മിസൈൽ സാങ്കേതിക പദ്ധതികളുടെ കാരണവർ ജ്യു ക്യു ചാങ്ങ്‌ വിട പറഞ്ഞു.


🅾 ഒരു നാണയത്തിന്റെ വില പതിമൂന്ന് കോടി ഇന്ത്യന്‍ രൂപ !; നാലു പിങ്ക് രത്‌നങ്ങള്‍ പതിച്ച 'ഡിസ്‌കവറി' എന്ന സ്വര്‍ണ്ണനാണയം പുറത്തിറക്കിയത് ഓസ്‌ട്രേലിയ; രണ്ടു കിലോഗ്രാം തൂക്കം വരുന്ന നാണയത്തിന്റെ 99.99 ശതമാനവും നിര്‍മ്മിച്ചത് ശുദ്ധമായ സ്വര്‍ണത്തില്‍.


🅾 പാക്കിസ്ഥാന്റെ 13ാം പ്രസിഡന്റായി ഡോ. ആരിഫ് അല്‍വിയെ തിരഞ്ഞെടുത്തു; 69കാരനായ ആരിഫ് ഇമ്രാന്റെ പാര്‍ട്ടിയായ തെഹ്രീക് ഇ ഇന്‍സാഫിന്റെ സ്ഥാപകരില്‍ പ്രധാനി; മംമ്‌നൂന്‍ ഹുസൈന്റെ കാലാവധി സെപ്റ്റംബര്‍ എട്ടിന് അവസാനിക്കും കായികം


🅾 ബോക്സിംഗ്‌ ഇതിഹാസം മൈക്‌ ടൈസൺ  വരുന്ന. 29 ന്‌ മുംബൈയിൽ എത്തും മുംബൈയിൽ മടക്കുന്ന കുമൈറ്റ്‌ 1 മിക്സഡ്‌ മാർഷ്യൽ ആർട്ട്സ്‌ ലീഗിന്റെ ഉൽഘാടനത്തിനാണ്‌ എത്തുന്നത്‌.


🅾 യു എസ്‌ ഓപ്പൺ ; റോജർ  ഫ്ര്ഡറർ, മരിയ ഷറപ്പോവ, . നൊവാക്‌ ജോക്കൊവിച്ച്‌,എന്നിവർ പുറത്തായി.  മാരിൻ സിലിച്ച്‌ എന്നിവർ ക്വാർട്ടറിൽ കറന്നു .


🅾 ഏഷ്യൻ ഗെയിംസ്‌ മെഡൽ ജേതാക്കൾക്ക്‌ ഡൽഹിയിൽ ഉജ്ജ്വല സ്വീകരണം നൽകി കേന്ദ്ര കായികമന്ത്രാലയം ഒരുക്കിയ പരിപാടിയിൽ കായിക താരങ്ങൾക്ക്‌ ക്യാഷ്‌ പ്രൈസും സമ്മാനിച്ചു. സ്വർണ്ണ ജേതാക്കൾക്ക്‌ 40 ലക്ഷം, വെള്ളി ജേതാക്കൾക്ക്‌ 20 ലക്ഷം , വെങ്കല മെഡൽ ജേതാക്കൾക്ക്‌ 10 ലക്ഷം എന്നിങ്ങനെയാണ്‌ ക്യാഷ്‌ പ്രൈസ്‌ വിതരണം ചെയ്തത്‌


🅾 ഇന്ത്യക്കെതിരായ അഞ്ചാം ടെസ്റ്റിൽ മാറ്റങ്ങൾ ഇല്ലെന്ന് ഇംഗ്ലണ്ട്‌ . കുക്കിന്റെ വിട വാങ്ങൽ മൽസരം കൂടിയാണ്‌ . മൽസരം വെള്ളിയാഴ്ച്ച ആരംഭിക്കും


🅾 സാഫ്‌ കപ്പ്‌ ഫുട്ബോൾ നാളെ ആരംഭിക്കും. നാളെ ഇന്ത്യ ശ്രീലങ്കയെ നേരിടും.ധാക്കയിൽ ആണ്‌ മൽസരം.


🅾 ഇറ്റാലിയൻ ഗ്രൻഡ്‌ പ്രി ഹാമിൽട്ടൺ സ്വന്തമാക്കി.സിനിമാ ഡയറി


🅾 ബിഗ് ബോസ് ഹൗസില്‍ പരസ്പരം സ്നേഹിച്ചും കലഹിച്ചും ചിലര്‍ വിടപറഞ്ഞുമൊക്കെയായി 71 ദിവസങ്ങള്‍ പിന്നിട്ടു. ഇതിനിടയില്‍ നല്ല രീതിയില്‍ മത്സരിച്ച്‌ വന്ന രജ്ഞിനിയും അനൂപ് ചന്ദ്രനുമുള്‍പ്പടെയുള്ള പല താരങ്ങളും പകുതി വഴിയില്‍ എലിമിനേഷനിലൂടെ പുറത്തുപോയി. ഇനി ചുരുങ്ങിയത് ഒരുമാസം കൂടി മാത്രമാണ് മത്സരാര്‍ത്ഥികള്‍ക്ക് ബിഗ്ബോസ് ഹൗസില്‍ ആയുസ്. അതിനിടയില്‍ ആരോക്കെ പുറത്ത് പോകുമെന്ന കാര്യത്തില്‍ ആര്‍ക്കും വ്യക്തതയില്ല..


🅾 ചലച്ചിത്രോല്‍സവങ്ങളും കലോല്‍സവങ്ങളും റദ്ദാക്കിക്കൊണ്ടാണോ നാം പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനം നടത്തേണ്ടത്? ദുരന്തത്തിന്റെ മുറിവുണക്കാന്‍ അനിവാര്യമാണ് ഉത്സവങ്ങളും ആഘോഷങ്ങളും; ഒരു ജനതയെ മുഴുവന്‍ വിഷാദരോഗികളാക്കി ദുരന്താനന്തര ജീവിതം നേരിടാമെന്നത് അശാസ്ത്രീയമാണ്; ചെലവ് ചുരുക്കാനാണെങ്കില്‍ മന്ത്രിമാരുടെ ചായ സല്‍ക്കാരം തൊട്ട് ഭരണപരിഷ്‌ക്കാര കമ്മിഷന്‍ വരെ എന്തെല്ലാം അനാവശ്യങ്ങളുണ്ട്; ഈ സാംസ്കാരിക അടിയന്തരാവസ്ഥ ചരിത്രപരമായ മണ്ടത്തരം


🅾 തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ പവന്‍ കല്ല്യാണിനെ കാണാന്‍ സാധിച്ചില്ല! നിരാശയില്‍ ആരാധകന്‍ ആത്മഹത്യ ചെയ്തു.


No comments:

Post a Comment

Post Bottom Ad

Nature